21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Saturday, December 24, 2011

പുത്തന്‍കുരിശ് സുവിശേഷരാവുകള്‍ക്ക് ഒരുങ്ങി


കോലഞ്ചേരി: യാക്കോബായ സഭയുടെ അഖില മലങ്കര സുവിശേഷ യോഗത്തിന് തിങ്കളാഴ്ച തിരിതെളിയുന്നതോടെ പുത്തന്‍കുരിശ് ആറ് നാളുകള്‍ നീളുന്ന ഉത്സവദിനങ്ങള്‍ക്ക് തുടക്കമാകും.

സുവിശേഷ യോഗത്തിന്റെ ഭാഗമായി പുത്തന്‍കുരിശ്‌മേഖല, ഫെസ്റ്റിവല്‍ ഏരിയയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ രാത്രികാല സര്‍വീസുകളും ഉണ്ടാകും. 26ന് വൈകീട്ട് 6.30ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ ജോര്‍ജ് ആലഞ്ചേരി സുവിശേഷ മഹായോഗം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശവും ഫാ. സജി ബാംഗ്ലൂര്‍ വചനശുശ്രൂഷയും നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ തെയ്യോഫിലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവരും ഡോ. ജോസഫ് ജര്‍മനി, പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ, അലക്‌സാണ്ടര്‍ ജേക്കബ്, ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍, ഡോ. മോണ്‍സിഞ്ഞോര്‍ ആല്‍ബര്‍ട്ട് റൗഫ് ജര്‍മനി എന്നിവര്‍ വചനശുശ്രൂഷകള്‍ നടത്തും. സമാപനദിവസം ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പുതുവത്സര സന്ദേശം നല്‍കും. 'ജീവന്റെ വഴി' എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം.

രാമമംഗലം സെന്റ്‌ ജേക്കബ്‌സ് ക്‌നാനായ പള്ളിയില്‍ ക്രിസ്‌മസ്‌ റാലിയും സമ്മേളനവും


കൊച്ചി: രാമമംഗലം സെന്റ്‌ ജേക്കബ്‌സ് ക്‌നാനായ വലിയ പള്ളിയുടെ ആഭിമുഖ്യത്തില്‍ 25ന്‌ സംയുക്‌ത ക്രിസ്‌മസ്‌ റാലിയും സാംസ്‌കാരിക സമ്മേനവും നടക്കും. ക്രിസ്‌മസ്‌ റാലിയോടനുബന്ധിച്ച്‌ 1.30ന്‌ കരോള്‍ ഗാന മത്സരവും ക്രിസ്‌മസ്‌ ഫാദര്‍ മത്സരവും നടക്കും. 3 മണിക്ക്‌ കളരിക്കല്‍ കുരിശ്‌ പള്ളിയില്‍ നടക്കുന്ന ഉദ്‌ഘാടന സമ്മേളനം കേന്ദ്രമന്ത്രി കെ.വി. തോമസ്‌ ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെ. ബാബു മുഖ്യാതിഥിയായിരിക്കും. സിനിമ നടി കല്‍പന റാലി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. റാലിയില്‍ നിശ്‌ചലദൃശ്യങ്ങള്‍, ഇരുചക്രവാഹന പ്രശ്‌ചന്ന വേഷങ്ങള്‍, വിവിധ കലാരൂപങ്ങള്‍ എന്നിവയോട്‌ കൂടിയ ഘോഷയാത്ര രാമമംഗലം ക്‌നാനായ വലിയ പള്ളിയില്‍ സമാപിക്കും. സമാപന സമ്മേളനം എം.എല്‍.എ ജോസഫ്‌ വാഴക്കന്‍ ഉദ്‌ഘാടനം ചെയ്യും. ക്‌നാനായ അഭിഭദ്രാസന ആര്‍ച്ച്‌ ബിഷപ്പ്‌ കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌ വലിയ മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ കലാപരിപാടികളിലും റാലിയിലും പങ്കെടുത്ത്‌ വിജയിപ്പിച്ചവര്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ ക്‌നാനായ വലിയ പള്ളി വികാരി എബി സഖറിയ, ജനറല്‍ കണ്‍വീനര്‍ എം.സി. കുര്യാക്കോസ്‌, പള്ളി ട്രസ്‌റ്റി എം.എം. യാക്കോബ്‌, സെക്രട്ടറി പി.പി. ബേബി, കണ്‍വീനര്‍ സി.ഇ. തമ്പി, പബ്ലിസിറ്റി കണ്‍വീനര്‍ അനൂബ്‌ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

യാക്കോബായ സഭയ്ക്ക് 4 മെത്രാപ്പോലീത്തമാര്‍ കൂടി





കോലഞ്ചേരി: മലങ്കര യാക്കോബായ സുറിയാനിസഭ നാല് മെത്രാപ്പോലീത്തമാരെ വാഴിക്കുവാന്‍ തീരുമാനിച്ചു. സഭാ സുന്നഹദോസിന്റെയും ഔദ്യോഗിക സമിതികളുടേയും നിര്‍ദേശപ്രകാരമാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവ മെത്രാപ്പോലീത്തമാരെ വാഴിക്കുവാന്‍ അനുമതി നല്‍കിയത്. വെങ്ങോല ബദ്‌സദായിലെ ഗബ്രിയേല്‍ റമ്പാന്‍, ഫാ. തോമസ് എബ്രഹാം നേര്യന്തറ, വേളൂര്‍, ഫാ. സ്‌കറിയ കൊച്ചില്ലം കുറിച്ചി, ഫാ. ഡോ. ജോമി ജോസഫ് ആലുവ എന്നിവരെയാണ് വാഴിക്കുന്നത്. പ്രാഥമിക നടപടിയായുള്ള റമ്പാന്‍ സ്ഥാനത്തേക്ക് 27ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലും മെത്രാപ്പോലീത്തമാരായി ജനവരി ആദ്യവാരവും വാഴിക്കല്‍ ചടങ്ങുകള്‍ നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും മറ്റ് മെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലുമായിരിക്കും ചടങ്ങുകള്‍.
ഗബ്രിയേല്‍ റമ്പാന്‍ (40), നൂഴകം സെന്റ്‌മേരീസ് ഹെര്‍മോന്‍ ഇടവകയില്‍ പുളിയന്‍ പി.വി.വര്‍ക്കിയുടേയും സാറാമ്മയുടേയും മകനാണ്.
വെങ്ങോല യെല്‍ദോ മാര്‍ ബസേലിയോസ് ചാപ്പല്‍ വികാരിയും ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ സ്ഥാപനങ്ങളുടെ മാനേജരുമാണ്. സെന്റ് ജോണ്‍സ് ചാപ്പല്‍ നായത്തോട്, മാര്‍ ഗബ്രിയേല്‍ ടവര്‍, കോളസ്റ്റര്‍ ഓസ്റ്റന്‍ബാജ്, സ്വീഡന്‍ എന്നിവിടങ്ങളില്‍ വികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫാ. തോമസ് എബ്രഹാം (40), കോട്ടയം വേളൂര്‍ പാണംപടി സെന്റ് മേരീസ് ഇടവകാംഗമാണ്. നേര്യന്തറ ഫാ. എന്‍.എം.എബ്രഹാമിന്റെയും എലിസബത്തിന്റെയും മകനാണ്. തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ സെക്രട്ടറി, ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് പള്ളി അസിസ്റ്റന്റ് വികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ സെന്റ് മേരീസ് പള്ളി വികാരിയായും സാന്ത്വന ഗൈഡന്‍സ് ആന്റ് കൗണ്‍സില്‍ സെന്റര്‍ ഡയറക്ടറുമാണ് ഇപ്പോള്‍.
ഫാ. സഖറിയാ കൊച്ചില്ലം (41) കോട്ടയം ഭദ്രാസനത്തിലെ കുറിച്ചി സെന്റ് മേരീസ് സുനോറോ പള്ളി ഇടവകയില്‍ പകലോമറ്റം അമ്പലക്കടവില്‍ കൊച്ചില്ലത്ത് പരേതനായ ചാക്കോ എബ്രഹാമിന്‍േറയും മറിയാമ്മയുടേയും മകനാണ്. ഇപ്പോള്‍ മഴുവങ്ങാട് സെന്റ് മേരീസ് പള്ളി വികാരിയാണ്. യൂത്ത് അസോസിയേഷന്‍ നിരണം ഭദ്രാസന വൈസ് പ്രസിഡന്റ്, പരുമല പദ്ധതി കണ്‍വീനര്‍, പകലോമറ്റം അമ്പലത്തുകടവ് കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
കാവുംഭാഗം സെന്റ്‌ജോര്‍ജ്, കല്ലൂപ്പാറ സെന്റ് ഗ്രിഗോറിയോസ് എന്നീ പള്ളികളില്‍ വികാരിയായിരുന്നിട്ടുണ്ട്. അഗതിമിത്ര, ഗുരുശ്രേഷ്ഠ, മാന്യമിത്ര തുടങ്ങിയ സാമൂഹിക അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
ഫാ. ഡോ. ജോമി ജോസഫ് (37), ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളി ഇടവകയില്‍ ചുള്ളി സി.എം.ജോസഫിന്റെയും മേരിയുടേയും മകനാണ്.
വാഴക്കുളം സെന്റ് മേരീസ് പള്ളി, സ്വിറ്റ്‌സര്‍ലണ്ട് സെന്റ് മേരീസ് പള്ളി, പുത്തന്‍കുരിശ് മാര്‍ അത്തനേഷ്യസ് കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ വികാരിയായിരുന്നു. യൂത്ത് അസോസിയേഷന്റെ അഖില മലങ്കര വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം ഇപ്പോള്‍ വെട്ടിക്കല്‍ വൈദിക സെമിനാരി അധ്യാപകനാണ്.
സഭയില്‍ നാലു മെത്രാപ്പോലീത്തമാരെ കൂടി വാഴിക്കുന്നതോടെ മെത്രാപ്പോലീത്തമാരുടെ എണ്ണം ശ്രേഷ്ഠ കാതോലിക്ക ഉള്‍പ്പെടെ 34 ആകും.

ക്രിസ്മസ് ശുശ്രൂഷ

പള്ളിക്കര മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ കിസ്മസ് ശുശ്രൂഷകള്‍ ശനിയാഴ്ച വൈകീട്ട് തുടങ്ങും. രാത്രി 6.00 ന് പ്രാര്‍ഥന, തീജ്വാല ശുശ്രൂഷ, പ്രദക്ഷിണം, കുര്‍ബാന തുടങ്ങിയവയുണ്ട്. വികാരിമാരായ വികാരി ഫാ. ബാബു വര്‍ഗീസ് ,ഫാ. എല്‍ദോസ് തേലപ്പിള്ളി, ഫാ. സി.പി. വര്‍ഗീസ്,എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.

Thursday, December 15, 2011

ക്രിസ്മസിന് ഇനി പത്തുനാള്‍


ധനുവിലേക്ക് കടക്കുന്ന കുളിര്‍രാവുകള്‍ക്കൊപ്പം ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. പിറവിത്തിരുനാള്‍ ആഘോഷിക്കാനുള്ള ഒരുക്കം തകൃതിയായതോടെ വിപണിയും സജീവമായി. നക്ഷത്രങ്ങള്‍ വാങ്ങി രാവുകള്‍ക്ക് ചന്തം കൂട്ടാനാണ് ഇപ്പോള്‍ തിരക്ക്.നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും കേക്കുകളും വ്യാപാരികള്‍ ഒരുക്കിക്കഴിഞ്ഞു. പുത്തന്‍വിപണി തന്ത്രങ്ങള്‍ ഒരുക്കി കടുത്ത മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും.

കുട്ടികളെ ലക്ഷ്യമിട്ടാണ് വിപണിയിലെ പ്രധാന ഒരുക്കങ്ങള്‍. നക്ഷത്രങ്ങള്‍ക്ക് സിനിമാ പേരുകളാണ് നല്‍കിയിട്ടുള്ളത്. സ്‌നേഹവീട് നക്ഷത്രത്തിന് 195 രൂപയാണ് വില. കൃഷ്ണനും രാധയും കൂടിയതും കുറഞ്ഞതുമുണ്ട്. കൂടിയതിന് 195, കുറഞ്ഞത് 65 എന്നിങ്ങനെയാണ് വില. ഡാം 999 - 400 രൂപയാണ് വില. അലങ്കാര ബള്‍ബുകളാല്‍ ഉണ്ടാക്കിയ നക്ഷത്രത്തിന്റെ രൂപം മാത്രമാണ് ഡാം 999 എന്ന് ഒരു വ്യാപാരി പറഞ്ഞു.

20 രൂപ മുതല്‍ 700 രൂപവരെ വിലവരുന്ന നക്ഷത്രങ്ങള്‍ വിപണിയിലുണ്ട്. പതിനഞ്ചോളം വ്യത്യസ്ഥ നക്ഷത്രങ്ങളാണ് ഉള്ളത്. സാധാരണ നക്ഷത്രം മുതല്‍ ചിറകുകള്‍ ഉള്ള നക്ഷത്രങ്ങള്‍ വരെ വ്യാപാര കേന്ദ്രങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇഷ്ടതാരങ്ങളുടെ സിനിമാപ്പേരിലുള്ള നക്ഷത്രങ്ങള്‍ വാങ്ങാന്‍ മാതാപിതാക്കളെയും കൂട്ടി കുട്ടികള്‍ കടകള്‍ കയറിയിറങ്ങുന്നു.ഇല്ലിയിലും പ്ലൈവുഡിലും തീര്‍ത്ത പുല്‍ക്കൂടുകള്‍ക്ക് ഇത്തവണ 600 മുതല്‍ 1000 രൂപവരെ വിലവരും.

വ്യത്യസ്തങ്ങളായ കേക്കുകള്‍ ഒരുക്കി ബേക്കറികളും തയ്യാറായി കഴിഞ്ഞു. പ്ലംകേക്ക്, മാര്‍വല്‍ കേക്ക്, ക്യാരറ്റ് കേക്ക്, ബനാനകേക്ക്, ഓറഞ്ച്, പൈനാപ്പിള്‍ തുടങ്ങി കൊളസ്‌ട്രോള്‍ ഫ്രീയായ കേക്കുകള്‍ വരെ ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍, കേക്കുവിപണി സജീവമാവുക 20-ാം തിയ്യതിയോടെയാകുമെന്ന് ഒരു വ്യാപാരി പറഞ്ഞു. പ്ലംകേക്കുകളാണ് ഇപ്പോള്‍ ധാരാളമായി വിറ്റഴിയുന്നത്. മറ്റ് കേക്കുകള്‍ 18 മുതല്‍ ധാരാളമായി ഉണ്ടാക്കിത്തുടങ്ങും.

ക്രിസ്മസ് കാര്‍ഡുകളുടെ വിപണി ഇത്തവണ തീരെ കുറഞ്ഞു. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ എസ്.എം.എസ്. സംവിധാനവും സന്ദേശം അയയ്ക്കല്‍ വേഗത്തിലാക്കിയപ്പോള്‍ കാര്‍ഡുകളോടുള്ള പ്രിയം കുറഞ്ഞു. എന്നാല്‍, പഴമയെ സ്‌നേഹിക്കുന്നവര്‍ ഇപ്പോഴും കാര്‍ഡുകള്‍ അന്വേഷിച്ച് എത്തുന്നുണ്ട്. 10 രൂപ മുതല്‍ 150 രൂപ വരെ വരുന്ന കാര്‍ഡുകള്‍ വിപണിയിലുണ്ട്. വിദ്യാര്‍ഥികള്‍ പരസ്​പരം കൈമാറിയിരുന്ന മൂന്നുരൂപയുടെയും അഞ്ചുരൂപയുടെയും കാര്‍ഡുകള്‍ ഇപ്പോള്‍ ഇറങ്ങുന്നില്ല.

ക്രിസ്മസ് ട്രീകളും കൂടുതലായി എത്തിത്തുടങ്ങുന്നതേയുള്ളു. എല്‍.ഇ.ഡി. ബള്‍ബുകളാല്‍ അലങ്കരിച്ച ട്രീകളും ലഭിക്കും. നഗരത്തിരക്കിനിടയില്‍ സ്വന്തം നിലയില്‍ ക്രിസ്മസ് ട്രീ ഒരുക്കാന്‍ സമയം ലഭിക്കാത്ത ഇന്‍സ്റ്ററ്റ് ആഘോഷക്കാരാണ് ക്രിസ്മസ് ട്രീകള്‍ക്ക് ഏറെയും വരുന്നത്.വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ ക്രിസ്മസ്ട്രീ ഒരുക്കി ആളുകളെ ആകര്‍ഷിക്കാനുള്ള ശ്രമവും തുടങ്ങി. തൊടുപുഴയിലെ ഒരു വ്യാപാരസ്ഥാപനത്തിനു മുന്നില്‍ 60 അടി പൊക്കത്തില്‍ 600 മീറ്റര്‍ പട്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ക്രിസ്മസ് ട്രീ കൗതുകക്കാഴ്ചയായി.

Wednesday, December 14, 2011

മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനിപള്ളി സംരക്ഷണ സമിതി പുറപ്പെടുവിക്കുന്ന പ്രസ്താവന.

1887 ല്‍ തോലനികുന്നേല്‍ ആദായികത്തനാരില്‍ നിന്നും 10,000 ചക്രം കൊടുത്ത് തീറു വാങ്ങി 1890 ല്‍ പരിശുദ്ധ അന്ത്യോക്യ സിംഹസനതിന്കീഴില്‍ ഉറച്ച നിന്ന് കൊള്ളാമെന്നു സമ്മതിച് മുവാറ്റുപുഴ സബ് രെജിസ്ട്രാര്‍ ഓഫീസിലെ (S .R .O .) ഉടമ്പടി പ്രകാരം ഭരിക്കപ്പെട്ടു വരുന്ന ഈ പള്ളിയില്‍ 1993 ല്‍ യാക്കോബായ സഭാക്കുവേണ്ടി വികാരിയായി ചുമതലയേറ്റ ഫാ.ഏലിയാസ് ജോണ് മണ്ണാത്തിക്കുളം1999 ലും 2003 ലും പള്ളിയില്‍ പ്വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചു പ്രശ്നമുണ്ടാക്കി. എന്നാല്‍ കണ്ടനാട്‌ ഭദ്രാസനാധിപനായ ഡോ.മാത്യൂസ്‌ മോര്‍ ഇവാനിയോസ് മെത്രാപ്പോലിത്തയെ ചെന്ന് കണ്ട് യാക്കോബായ സഭയില്‍ ഉറച്ചുനിന്നുകൊള്ളമെന്നു സമ്മതിച്ചു പള്ളിയില്‍ നിന്നും 2011 നവംബര്‍ മാസം വരെ യാക്കോബായ ശമ്പള രെജിസ്റ്ററില്‍ ഒപ്പിട്ട് സമ്പളം വാങ്ങിയിട്ടുണ്ട് ആയതിന്റെ രേഖ ആര്‍ക്ക് വേണമെങ്കിലും നേരിട്ട് കണ്ട് ബോധ്യപെടവുന്നതാണ്.
എന്നാല്‍ കഴിഞ്ഞ ഒരു കൊല്ലമായി പള്ളിയിലെ പ്രധാന ശുശ്രുഷകന്റെ ഭാര്യയുടെ രോഗ ചികിത്സക്കെന്ന പേരില്‍ വിദേശത്തുള്ള പള്ളിയിലേക്ക് സഹായം അഭ്യര്‍ഥിച്ചു വ്യാജ ലെറ്റര്‍ പാടുകളും സീലുകളും ഉപയോഗിച്ച് പള്ളി ട്രസ്റ്റിയോ മാനേജിംഗ് കമ്മിറ്റി ഇടവക പോതുയോഗമോ അറിയാതെ പണപ്പിരിവ് തുടങ്ങി. ആ വിവരംചോദിക്കുകയുണ്ടായി.അതിനു തൃപ്തികരമായി മറുപടി തരാതെ വന്നപ്പോള്‍ മാനേജിംഗ് കമ്മിറ്റിയും ഇടവകക്കാരും ഭക്ത സംഘടനാ പ്രവര്‍ത്തകരും മേത്രപോലിതയ്കു പരാതി നല്‍കുകയും അതനുസരിച് അദ്ധേഹത്തെ ഭാദ്രസന ആസ്ഥാന ചാപ്പലിലെയ്ക്ക് സ്ഥലം മാറുകയും ചെയ്തു. പകരം ഫാ. പൗലോസ്‌ ഞാടുകലയെ പള്ളിയിലെ വികാരിയായി നിയമിക്കുകയും ചെയ്തു.ടി. കല്പന പ്രകാരം 4 .12 .2011 ല്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പിച്ചുകൊണ്ടിരുന്ന ഫാ. പൗലോസ്‌ ഞാറ്റുകാലായേ പള്ളിയില്‍ കയറി മര്‍ദിക്കാന്‍ ഫാ.ഏലിയാസ് ജോണ് കുറെ ഗുണ്ടകളുമായി വന്ന്‍ ബഹളം വെച്ചു.തുടര്‍ന്ന്‍ പോലീസെ അധികാരികളുടെ നിര്‍ദേശപ്രകാരം സംഘര്‍ഷം ഒഴിവാക്കുന്നതിനു വേണ്ടി പിന്നീട് പള്ളി വാതില്‍ അടച്ചിട്ട് മാത്രമാണ് വി. കുര്‍ബാന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഈ പള്ളി സ്ഥാപിതമായ ശേഷം ഇന്നുവരെ യാക്കോബായ സുറിയാനി സഭയില്‍ ഉറച്ചു നില്‍ക്കുകയും യാക്കോബായ തിരുമേനിമാരുടെ മാത്രം അധീനതയില്‍ ഇരുന്നിട്ടുള്ളതും ആകുന്നു. 2003 ല്‍ പള്ളിയില്‍ കൂടിയ പൊതുയോഗം യാക്കോബായ സഭയുടെ 2002 ലെ ഭരണഘടനാ അന്ഗീകരിചിട്ടുണ്ട്. ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നതുപോലെ ഈ പള്ളിയിലെ ഒരു പൊതുയോഗവും 1934 ലെ ഓര്‍ത്തഡോക്സ് ഭരണഘടനാ അഗീകരിച്ചിട്ടില്ല .അതിനനുകൂലമായ ഒരു കോടതി വിധിയും നിലവില്‍ ഇല്ലാത്തതുമാണ്.ആയതിനാല്‍ മുന്‍ വികാരി ഫാ.ഏലിയാസ് ജോണ് മണ്ണാത്തികുളത്തിന്റെ പേരിലുള്ള ഇപ്പോഴത്തെ വിവാദങ്ങള്‍ കക്ഷിവഴക്കായി ചിത്രീകരിച്ചു മുതലെടുക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു ഇടവക ജനങ്ങളും എല്ലാ സഭ വിശ്വാസികളും സത്യവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണം എന്ന്‍ അപേക്ഷിക്കുന്നു.

എന്ന്

മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനിപള്ളി

മാനേജിംഗ് കമ്മിറ്റി

സിഡ്‌നിയില്‍ ക്രിസ്മസ് കരോള്‍ തുടങ്ങി


സിഡ്‌നി: സിഡ്‌നി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ക്രിസ്തുമസ് കരോളിന് തുടക്കമായി. ന്യൂസൗത്ത് വെയില്‍സിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാ ഇടവകക്കാരുടെയും വീടുകള്‍ സന്ദര്‍ശിക്കുന്ന വിധത്തിലാണ് കരോള്‍ ക്രമീകരിച്ചിരിക്കുന്നത്. വീടുകളില്‍ കയറിയിറങ്ങിയുള്ള കരോളിന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിക്കുന്നത്. ക്രിസ്തുമസിനോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കുമെന്ന് വികാരി റവ.ഫാ. ഗീവര്‍ഗീസ് കുഴിയേലില്‍ അറിയിച്ചു.

സഭകള്‍ തമ്മില്‍ കൂടുതല്‍ ഐക്യപ്പെടണം: -മാര്‍ ജോര്‍ജ് ആലഞ്ചേരില്‍

കൊച്ചി: സഭകള്‍ തമ്മില്‍ സ്‌നേഹത്തില്‍ കൂടുതല്‍ ഐക്യപ്പെടണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരില്‍ അഭിപ്രായപ്പെട്ടു. കെസിബിസി സംഘടിപ്പിച്ച ക്രൈസ്തവ മെത്രാന്മാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

സഭ ഐക്യത്തിന്റെ പ്രതീകമാണ്. ഈ ഐക്യം സമൂഹം മുഴുവന്‍ വ്യാപകമാക്കണം. ഈ ഐക്യത്തിന്റെ ദൗത്യത്തില്‍ എല്ലാ സഭകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആലഞ്ചേരി പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് സുസൈപാക്യം, മലങ്കര കത്തോലിക്കാസഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ ബസേലിയൂസ് ക്ലീമിസ് കാതോലിക്കാ ബാവ, സിഎസ്‌ഐ സഭാ ബിഷപ്പ് തോമസ് സാമുവല്‍, യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മോര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ അപ്രേം, കുര്യാക്കോസ് മാര്‍ ക്ലീമസ്, കെസിബിസി എക്യുമേനിസം കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കുറിലോസ് തുടങ്ങിയവര്‍ സംസാരിച്ചു.

അഴിമതിരഹിത സമൂഹം എന്ന വിഷയത്തെക്കുറിച്ച് യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ അത്തനാസിയൂസ് പ്രബന്ധം അവതരിപ്പിച്ചു. ജീവന്റെ മഹത്ത്വം എന്ന വിഷയത്തെക്കുറിച്ച് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കോട്ടയില്‍ പ്രബന്ധം അവതരിപ്പിച്ചു. സീറോ മലബാര്‍, ലത്തീന്‍ മലങ്കര കത്തോലിക്കാ സഭകളിലെ മെത്രാന്മാരെക്കൂടാതെ ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ എന്നീ സഭകളിലെ മെത്രാന്മാര്‍ അടക്കം 47 പേര്‍ ക്രൈസ്തവ മെത്രാന്മാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു.

Tuesday, December 13, 2011

കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന വേണം.

കോലഞ്ചേരി: പള്ളിയില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് പള്ളി വിട്ടുനല്‍കുകയും ന്യൂനപക്ഷത്തിന് ആനുപാതികമായ അവകാശങ്ങള്‍ നല്‍കുകയും ചെയ്ത് തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് ഇടവക പൊതുയോഗം ആവശ്യപ്പെട്ടു. ഹിതപരിശോധന പൂര്‍ത്തിയാകും വരെ ഇടവക വിശ്വാസികള്‍ക്ക് പള്ളി ആരാധനയ്ക്ക് തുറന്നു നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫാ. വര്‍ഗീസ് ഇടുമാരിയുടെ അധ്യക്ഷതയില്‍ ഫാ. ബേബി മാനാത്ത്, ഫാ. കുര്യാക്കോസ് വെട്ടിക്കാട്ടില്‍, ഫാ. പ്രിന്‍സ് മരുതനാട്ട്, സ്ലീബ ഐക്കരക്കുന്നത്ത്, ജോണി മനിച്ചേരില്‍, ബാബു പോള്‍, കെ.എ. തമ്പി, കെ.എസ്. വര്‍ഗീസ്, കെ.വി. തോമസ്, ചെറിയാന്‍ പി. വര്‍ഗീസ്, പൗലോസ് കുറ്റിപറിച്ചേല്‍, സജി കക്കാട് എന്നിവര്‍ പ്രസംഗിച്ചു.

മുല്ലപ്പെരിയാര്‍: പ്രശ്‌നത്തിന് പരിഹാരം കാണണം - യാക്കോബായ സഭ.

പുത്തന്‍കുരിശ്: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച പ്രശ്‌നങ്ങള്‍ എത്രയുംവേഗം പരിഹരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് യാക്കോബായ സുറിയാനി സഭ ആവശ്യപ്പെട്ടു. ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ നടത്തുന്ന സഹന സമരങ്ങള്‍ക്ക് യാക്കോബായ സുറിയാനി സഭ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പത്രക്കുറിപ്പില്‍ പറഞ്ഞു.

അടൂര്‍ പള്ളിയില്‍ പെരുന്നാളിന് കൊടിയേറി



അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് പള്ളി പെരുന്നാളിന് വികാരി ഫാ പോപ്സണ്‍ വര്‍ഗീസ്‌ കൊടിയേറ്റുന്നു
                                 View Photos
അടൂര്‍: അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി പെരുന്നാളിന് കൊടിയേറി. വികാരി ഫാ പോപ്സണ്‍ വര്‍ഗീസ്‌ വിശുദ്ധ കുര്‍ബാനയ്ക് ശേഷം കൊടിയേറ്റി. 18 നും 20 നും നടക്കുന്ന സുവിശേഷ യോഗങ്ങള്ളില്‍ ഫാ റോയ് ജോര്‍ജ് കട്ടച്ചിറ, ഫാ പൗലോസ്‌ പാരെക്കര, എന്നിവര്‍ വചന പ്രഗോഷണം നടത്തും. 19 ന് 6 മണിക് അടൂര്‍ നെല്ലിമൂട്ടിപടിയില്ലുള മോര്‍ അഫ്രേം ചാപ്പലിലെ സന്ധ്യാനമസ്കാരത്തിന് ശേഷം ഭക്തി നിര്‍ഭരമായ റാസ നടക്കും. 20 ന് രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക് സഭ സുന്നഹദോസ് സെക്കെട്ടറി അഭിവന്ദ്യ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്തം വഹിക്കും, തുടര്‍ന്ന് നേര്‍ച്ചവിളംബ്, ആശീര്‍വാദം എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. വികാരി ഫാ പോപ്സണ്‍ വര്‍ഗീസ്‌, അസി: വികാരി ഫാ ഗീവര്‍ഗീസ് ബ്ലലാഹേത്, ട്രസ്റ്റി ബിനു ജോണ്‍, സെക്കെട്ടറിമാരായ തോമസ്‌ തരകന്‍, വിബി വര്‍ഗീസ്‌ പെരുന്നാള്‍ കമ്മറ്റി കണ്‍വീനര്‍മാരായ ടി ഇ ജോയ്, സജി മുരിക്കനാല്‍ എന്നിവര്‍ നേതൃത്തം നല്‍കും.

മാര്‍ത്തോമ്മന്‍ കത്തീഡ്രലില്‍ ജൂബിലി പെരുന്നാളിന്‌ ഒരുക്കങ്ങളായി

മുളന്തുരുത്തി: മാര്‍ത്തോമ്മന്‍ കത്തീഡ്രലില്‍ തോമാ ശ്ലീഹായുടെ ചരമസ്‌മരണയായ ജൂബിലി പെരുന്നാളിന്‌ ഒരുക്കങ്ങള്‍ ആരംഭിച്ചു. 18 മുതല്‍ 21 വരെ ആഘോഷിക്കുന്ന പെരുന്നാളിന്റെ കൊടിയേറ്റം 18 ന്‌ രാവിലെ 7.30 ന്‌ ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ നിര്‍വഹിക്കും. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ, ക്‌നാനായ ഭദ്രാസന ആര്‍ച്ച്‌ ബിഷപ്പ്‌ കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌, മാത്യൂസ്‌ മോര്‍ അഫ്രേം മെത്രാപ്പോലീത്ത എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ കാര്‍മികത്വംവഹിക്കും. 2000 കിലോഗ്രാം മറയൂര്‍ ശര്‍ക്കര കൊണ്ട്‌ നിര്‍മിക്കുന്ന 'മധുര നേര്‍ച്ച' ഏറ്റവും ദൈര്‍ഘ്യമേറിയ പ്രദക്ഷിണം, തോമാശ്ലീഹായുടെ തിരുശേഷിപ്പ്‌ വണക്കം, 11000 പേര്‍ക്കുള്ള നേര്‍ച്ചസദ്യ എന്നിവ പെരുന്നാളിന്റെ പ്രത്യേകതകളാണ്‌. പെരുന്നാള്‍ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചു.

ക്രിസ്മസ് ആഘോഷം വിശ്വാസികളില്‍ ഉണര്‍വുണ്ടാക്കണം -ശ്രേഷ്ഠ ബാവ



പെരുമ്പാവൂര്‍: ക്രിസ്മസ് ആഘോഷം വിശ്വാസികളില്‍ പുതിയ ഉണര്‍വുണ്ടാക്കണമെന്നും കൃസ്തീയ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. വെങ്ങോല മാര്‍ ഗബ്രിയേല്‍ പ്രെയര്‍ ടവറില്‍ നടന്ന ക്രിസ്മസ് സന്ധ്യയും അങ്കമാലി ഭദ്രാസന മേഖലാ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. ജസ്റ്റിസ് സുരേന്ദ്രമോഹന്‍ ക്രിസ്മസ് സന്ദേശം നല്‍കി. കേക്ക് മുറിച്ച് ബാവ, ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. 70 വയസ്സിന് മുകളിലുള്ള ഏഴ് വൈദികരെയും ഡോക്ടറേറ്റ് ലഭിച്ച ജോമി ജോസഫ് ചുള്ളി കശ്ശീശയേയും ആദരിച്ചു. ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഫാ. വര്‍ഗീസ് കല്ലാപ്പാറ, ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ, കുര്യാക്കോസ് വല്ലാപ്പിള്ളില്‍ കോറെപ്പിസ്‌കോപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.


സുവിശേഷ യോഗം


അങ്കമാലി: മൂക്കന്നൂര്‍ സെന്റ് ജോര്‍ജ് സെഹിയോന്‍ യാക്കോബായ പള്ളിയില്‍ നടന്ന സുവിശേഷ യോഗം ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. എ.വി. ജേക്കബ്ബ് കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനായി. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ മുഖ്യസന്ദേശം നല്‍കി. ഫാ. വര്‍ഗീസ് അരീയ്ക്കല്‍, ഫാ. ജേക്കബ്ബ് അരീയ്ക്കല്‍, ഫാ. ജേക്കബ്ബ് മാത്യു, ഫാ. കെ.ടി. യാക്കോബ്, ഫാ. ഏല്യാസ് ഐപ്പ്, ഫാ. പോള്‍ പാറയ്ക്ക, പി.എം. ഏല്യാസ്, കെ.ഐ. പൗലോസ്, പി.വി. തമ്പി എന്നിവര്‍ പ്രസംഗിച്ചു.

Monday, December 12, 2011

മുല്ലപ്പെരിയാര്‍ - ചപ്പാത്ത് സമര പന്തലില്‍ ഉപവാസ പ്രാര്‍ത്ഥനായജ്ഞം നടത്തി.

മലങ്കര യാക്കോബായ സിറിയന്‍ സണ്‍‌ഡേ സ്കൂള്‍ അസോസിയേഷന്‍ അംഗങ്ങള്‍ ചപ്പാത്ത് സമര പന്തലില്‍ എത്തി സമര ഭടന്മാര്‍ക്കും നിരാഹാരമനുഷ്ടിക്കുന്നവര്‍ക്കും പിന്തുണ പ്രകടിപ്പിച്ചു ഉപവാസ പ്രാര്‍ത്ഥനായജ്ഞം നടത്തി. ഇടുക്കി ഭദ്രാസന മെത്രാപ്പോലിത്ത അഭി കുര്യാക്കോസ് മാര്‍ ക്ലീമിസ് മുല്ലപ്പെരിയാര്‍ ഡാമിന്റെ കാലപ്പഴക്കത്തെ അനുസ്മരിച്ചു 116 മെഴുകുതിരി തെളിയിച്ചു പ്രാര്‍ത്ഥനായജ്ഞം ഉദ്ഘാടനം ചെയ്തു. എം ജെ എസ് എസ് എ ജനറല്‍ സെക്രട്ടറി ബേബി മാത്താറ,ഫാ വര്‍ഗീസ് ജേക്കബ്‌,ഫാ ജെയിംസ്‌ കുര്യന്‍ ,ഫാ ടി ഓ ഏലിയാസ്, ബേബി വര്‍ഗീസ്‌ യെല്‍ദോ വര്‍ഗീസ്‌ ,ബിജു മാന്ത്രക്കല്‍,കെ.പി പൗലോസ്‌,ഡി കോര എന്നിവര്‍ നേതൃത്വം നല്‍കി.അടിമാലി,നെടുങ്കണ്ടം,കോതമംഗലം,പെരുമ്പാവൂര്‍,പുത്തന്‍കുരിശു എന്നീ കേന്ദ്രങ്ങളില്‍ ഉപവാസ പ്രാര്‍ത്ഥനായജ്ഞം നടത്തുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

പുത്തന്‍കുരിശില്‍ സുവിശേഷപ്പന്തലിന് കാല്‍നാട്ടി

കോലഞ്ചേരി: അഖില മലങ്കര സുവിശേഷ യോഗത്തിന്റെ പന്തലിന്റെ കാല്‍നാട്ടു കര്‍മം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍വഹിച്ചു.

സുവിശേഷ സംഘം പ്രസിഡന്റ് ഏലിയാസ് മാര്‍ അത്തനാസ്യോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കുര്യാക്കോസ് മാര്‍ ക്ലിമിസ് മെത്രാപ്പോലീത്ത, കോര്‍ എപ്പിസ്‌കോപ്പമാരായ ഇ.സി. വര്‍ഗീസ്, ജോര്‍ജ് മാത്തോട്ടം, ഫാ. സാജു ചെറുവിള്ളില്‍, ജോയ് പി. ജേക്കബ്, കെ.പി. പീറ്റര്‍, മോന്‍സി വാവച്ചന്‍, തോമസ് കണ്ണാടി, പൗലോസ് മുടക്കുന്തല, മത്തായി പുറപ്പാടത്ത്, ഡോ. കെ.സി. രാജന്‍, കെ.കെ. മേരിക്കുട്ടി, എ.വി. പൗലോസ് എന്നിവര്‍ സംബന്ധിച്ചു.

മണ്ണത്തൂര്‍ പള്ളിയില്‍ തര്‍ക്കം തുടരുന്നു



കൂത്താട്ടുകുളം: മണ്ണത്തൂര്‍ സെന്റ് ജോര്‍ജസ് പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നു. ഞായറാഴ്ച ഇരുവിഭാഗവും പള്ളിയിലെത്തി. യാക്കോബായ വിഭാഗം പള്ളിമുറ്റത്തെത്തിയപ്പോഴേക്കും പോലീസ് തടഞ്ഞു. താത്കാലിക പന്തലൊരുക്കി പ്രത്യേകം തയ്യാറാക്കിയ അള്‍ത്താരയില്‍ ഫാ. പൗലോസ് ഞാറ്റുംകാല കുര്‍ബ്ബാന അര്‍പ്പിച്ചു. കുര്‍ബ്ബാനയ്ക്ക് ശേഷം യാക്കോബായ വിഭാഗം വിശ്വാസികള്‍ പ്രതിഷേധ യോഗം ചേര്‍ന്നു. കെ.പി. പൈലി, വി.എം. കുര്യാക്കോസ്, ജേക്കബ് ജോണ്‍, ഷെറിന്‍ പോള്‍, ബന്നി പൈലി, സാജു കെ. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.



Sunday, December 11, 2011

കോതമംഗലം മാര്‍ ബേസില്‍ കായിക കിരീടം ഉറപ്പിച്ചു.




കൊച്ചി: സെന്റ്‌ ജോര്‍ജിന്റെ വെല്ലുവിളി പടക്കമായി. കല്ലടി കണ്ണുവച്ചത്‌ രണ്ടാം സ്‌ഥാനത്തിന്‌. വെല്ലുവിളിക്കാര്‍ക്കു മുന്നില്‍ തളരാതെ കുതിക്കുന്ന കോതമംഗലം മാര്‍ ബേസില്‍ കൗമാര പ്രതിഭകളുടെ കായിക കിരീടം ഉറപ്പിച്ചു.

കഴിഞ്ഞ മീറ്റുകളിലൊക്കെ മൂന്നാംദിനം മുതല്‍ വലിയ എതിര്‍പ്പുകളില്ലാതെ ജില്ല ചാമ്പ്യന്‍ഷിപ്പ്‌ നേടിയിരുന്ന എറണാകുളത്തിന്‌ പാലക്കാട്‌ കടുത്ത വെല്ലുവിളിയാണ്‌. മീറ്റ്‌ ഇന്ന്‌ അവസാനിക്കാനിരിക്കെ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ എറണാകുളത്തിന്‌ ഇതുവരെ വ്യക്‌തമായ ലീഡ്‌ നേടാനായിട്ടില്ല. 55-ാം സംസ്‌ഥാന സ്‌കൂള്‍ കായിക കിരീടത്തിനായി എറണാകുളവും പാലക്കാടും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിനാണ്‌ എറണാകുളം മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്ടിലെ ട്രാക്കും ഫീല്‍ഡും സാക്ഷ്യം വഹിക്കുന്നത്‌. കേവലം 22 പോയിന്റിന്റെ വ്യത്യാസം മാത്രമാണ്‌ പാലക്കാടും എറണാകുളവും തമ്മിലുള്ളത്‌. നിലവിലെ ചാമ്പ്യന്‍മാരായ എറണാകുളത്തിന്‌ 219 പോയിന്റുകളാണ്‌ ഇതുവരെയുള്ളത്‌. പാലക്കാട്‌ 197 പോയിന്റുകളുമായാണ്‌ എറണാകുളത്തെ വെല്ലുവിളിക്കുന്നത്‌. മൂന്നാം സ്‌ഥാനത്തുനില്‍ക്കുന്ന മലപ്പുറത്തിന്‌ 51 പോയിന്റു മാത്രമാണ്‌ നേടാനായത്‌. കോഴിക്കോടിന്റെ സമ്പാദ്യം 44 പോയിന്റാണ്‌.

സ്‌കൂളുകളില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോതമംഗലം സെന്റ്‌ ജോര്‍ജ്‌ സ്‌കൂളിനെ ബഹുദൂരം പിന്നിലാക്കിയാണ്‌ മാര്‍ ബേസില്‍ അമരത്തായത്‌. 119 പോയിന്റ്‌ ഇതുവരെ മാര്‍ ബേസില്‍ നേടി. ചാമ്പ്യന്‍മാരായ സെന്റ്‌ ജോര്‍ജ്‌ 54 പോയിന്റുമായി പട്ടികയില്‍ നാലാമതാണ്‌. സംസ്‌ഥാന സ്‌കൂള്‍ കായികമേളയിലെ രണ്ടാം സ്‌ഥാനമെന്ന സ്വപ്‌നവുമായി ഇറങ്ങിയ പാലക്കാട്‌ കല്ലടി സ്‌കൂള്‍ ലക്ഷ്യത്തിലേക്കുള്ള പോക്കിലാണ്‌. ഇതുവരെ 62 പോയിന്റുകള്‍ സ്വന്തം പേരില്‍ കുറിച്ച കല്ലടി മുന്നാം സ്‌ഥാനത്തു തന്നെയുണ്ട്‌. 63 പോയിന്റുള്ള പറളിയാണ്‌ രണ്ടാമത്‌. പറളിയുടെ മത്സരങ്ങള്‍ ഏറെക്കുറെ അസാനിച്ച സാഹചര്യത്തില്‍ ആവസാന ദിനമായ ഇന്ന്‌ മുന്നേറാമെന്ന പ്രതീക്ഷയിലാണ്‌ കല്ലടിക്കാര്‍. കിരീട പ്രതീക്ഷ നഷ്‌ടമായി നിലനില്‍പ്പിനുള്ള പോരാട്ടം നടത്തുന്ന സെന്റ്‌ ജോര്‍ജിനോടാണ്‌ കല്ലടിയുടെ മത്സരം. പക്ഷേ പോള്‍വാള്‍ട്ടിലുള്‍പ്പെടെ ചില ഇനങ്ങളില്‍ അവസാന ദിനത്തില്‍ കല്ലടിക്ക്‌ ഉറച്ച പ്രതീക്ഷയാണുള്ളത്‌. മുണ്ടൂര്‍ സ്‌കൂള്‍ അഞ്ചാമതാണ്‌. ആദ്യ രണ്ടു ദിനവും പോയിന്റു നിലയില്‍ പിന്നാക്കമായിരുന്ന സെന്റ്‌ ജോര്‍ജ്‌ ഇന്നലെ കുറച്ചെങ്കിലും പോയിന്റുകള്‍ നേടിയതാണ്‌ പട്ടികയില്‍ താഴെ വിഴാതിരിക്കാന്‍ എറണാകുളത്തെ സഹായിച്ചത്‌.

മൂക്കന്നൂര്‍ സെഹിയോന്‍ പള്ളിയില്‍ പെരുന്നാള്‍ തുടങ്ങി

അങ്കമാലി: മൂക്കന്നൂര്‍ സെന്റ് ജോര്‍ജ് സെഹിയോന്‍ പള്ളിയില്‍ പ്രതിഷ്ഠാ പെരുന്നാളും സുവിശേഷ യോഗവും തുടങ്ങി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കൊടിയേറ്റി. സുവിശേഷ യോഗത്തില്‍ എ.വി. ജേക്കബ് കോര്‍ എപ്പിസ്‌ക്കോപ്പ അധ്യക്ഷനായി. ഫാ. വര്‍ഗീസ് അരീയ്ക്കല്‍, ഫാ. ജേക്കബ് മാത്യു, ഫാ. കെ.ടി. യാക്കോബ്, ഫാ. ഏല്യാസ് ഐപ്പ്, ഫാ. പോള്‍ പാറയ്ക്ക, പി.എം. ഏല്യാസ്, കെ.ഐ. പൗലോസ്, പി.വി. തമ്പി എന്നിവര്‍ പ്രസംഗിച്ചു.

ഞായറാഴ്ച 9ന് യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച, വൈകീട്ട് 5.15ന് സന്ധ്യാ പ്രാര്‍ത്ഥന, ഭക്തസംഘടനകളുടെ വാര്‍ഷികം, കലാപരിപാടികള്‍ എന്നിവ ഉണ്ടാകും.

നന്മകള്‍ സമൂഹത്തിന് വഴികാട്ടിയാകണം -ശ്രേഷ്ഠബാവ

കോലഞ്ചേരി: വ്യക്തിപരമായ നന്മകള്‍ സമൂഹത്തിന് വഴികാട്ടിയാകണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. കുറ്റ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഒരുവര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ.

ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ നിര്‍ധനര്‍ക്കുള്ള വീടിന്റെ താക്കോല്‍ദാനവും വാര്‍ധക്യകാല പെന്‍ഷന്‍പദ്ധതിയും സോവനീര്‍ പ്രകാശനവും നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. പോള്‍, വികാരി ഫാ. റെമി എബ്രഹാം, ഫാ. ജോര്‍ജ് കൂരന്‍, ഫാ. സി.കെ. സാജു, ഫാ. ഡാനിയേല്‍ തട്ടാറയില്‍, ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ്, ഫാ. ജെയ്‌സന്‍ വര്‍ഗീസ്, ഫാ. ജിജോ വര്‍ഗീസ്, മെമ്പര്‍മാരായ എം.എ. മോഹനന്‍, അബ്ദുള്‍ ജബ്ബാര്‍, ട്രസ്റ്റിമാരായ തമ്പി, എല്‍ദോ എന്നിവര്‍ പ്രസംഗി
ച്ചു.

പിറവം സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഇടവക സംഗമം

പിറവം: സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ ഇടവക സംഗമം ഡിസംബര്‍ 17 ,18 (ശനി,ഞായര്‍) തീയതികളില്‍ നടക്കും.17 ന് ഉച്ചകഴിഞ്ഞു 2 മണിക്ക് യൂത്ത് അസോസിയേഷന്റെയും കേഫ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ പാത്രിയര്‍ക്ക പതാക വഹിച്ചുകൊണ്ടുള്ള വിളംബര റാലി രാവിലെ പള്ളിയില്‍ നിന്നും ആരംഭിച്ചു ഇടവകയുടെ വിവിധ സ്ഥലങ്ങളിലെ കുടുംബ യൂണിറ്റുകളുടെ സ്വീകരണങ്ങള്‍ക്ക് ശേഷം തിരികെ പിറവം വലിയ പള്ളിയില്‍ എത്തിച്ചേരും. ഡിസംബര്‍ 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 .30 ന് കുടുംബയൂണിറ്റുകളുടെ റാലി സെന്‍റ് ജോസഫ്‌ സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കും. ശ്രേഷ്ഠ കാതോലിക്ക ബാവയെയും അഭി.മെത്രാപ്പോലിത്തമാരെയും അലങ്കരിച്ച വാഹനത്തില്‍ റാലിയില്‍ പള്ളിയിലേയ്ക്ക് സ്വീകരിച്ചാനയിക്കും.
റാലി പള്ളിയില്‍ എത്തിചേരുമ്പോള്‍ പൊതു സമ്മേളനം ആരംഭിക്കും.വലിയ പള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കട്ടില്‍ കോര്‍ എപ്പിസ്കോപ്പ സ്വാഗതം ആശംസിക്കും. ഇടവക മെത്രാപോലീത്ത അഭി.മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബഹുമാനപ്പെട്ട സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി ശ്രീ കെ.ബാബു സംഗമം ഉദ്ഘാടനം ചെയ്യും.കിഴക്കിന്റെ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും.
പരി.എപ്പിസ്കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി അഭി ഡോ. ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ മെത്രാപോലീത്ത,അഭി.എലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപോലീത്ത, അഭി.കുര്യാക്കോസ് മോര്‍ തെയോഫിലാസ് മെത്രാപോലീത്ത, അഭി. ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപോലീത്ത, ശ്രീ ജോസ് കെ മണി എം പി, കമാണ്ടര്‍ ബെന്നി ബഹനാന്‍ ,ബാര്‍ ഈത്തോ മഹീറോ തമ്പു ജോര്‍ജ് തുകലന്‍ (സഭ സെക്രട്ടറി), കമാണ്ടര്‍ ജോര്‍ജ് മാത്യു തെക്കേതലക്കല്‍(സഭ ട്രസ്റ്റീ )ശ്രീ സാബു കെ ജേക്കബ്‌ (പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ) ഫാ ഗീവര്‍ഗീസ് തെറ്റാലില്‍, ട്രസ്റ്റി ശ്രീ മത്തായി തെക്കുംമൂട്ടില്‍,സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷെവ.അബ്രാഹം ജോസഫ്‌ പേങ്ങനമറ്റത്തില്‍,ഭദ്രാസന കൌണ്‍സില്‍ അംഗം ശ്രീ സ്കറിയ തച്ചാമറ്റം,സണ്‍‌ഡേ സ്കൂള്‍ ഡയറക്ടര്‍ ശ്രീ തോമസ്‌ മണപ്പാട്ട് , ശ്രീ എം പി യാക്കോബ് (സണ്‍‌ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ) ശ്രീ സാബു കോട്ടയില്‍ (യൂത്ത് അസോസിയേഷന്‍ സെക്രട്ടറി) ശ്രീ ബിജു വര്‍ഗീസ് (സെക്രട്ടറി, സത്യ വിശ്വാസ സംരക്ഷണ സമിതി) ശ്രീ ബിനീഷ്(കേഫ സെക്രട്ടറി) ശ്രീമതി കുഞ്ഞുമോള്‍ ജോര്‍ജ് (മര്‍ത്ത മറിയം വനിതാസമാജം സെക്രട്ടറി) എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. ‌തുടര്‍ന്ന് സമ്മാനദാനം നിര്‍വ്വഹിക്കും.കുടുംബ യൂണിറ്റു സെക്രട്ടറി ശ്രീ ഷാജു ഇലഞ്ഞിമറ്റത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.കുടുംബ യൂണിറ്റു കോ ഓര്‍ഡിനേറ്റര്‍ റവ.ഫാ വര്‍ഗീസ് പനച്ചിയില്‍ നന്ദി പറയും.

മേഖല ധ്യാന യോഗം

കിഴക്കമ്പലം: യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര സുവിശേഷ യോഗത്തിന്റെ മുന്നോടിയായി പള്ളിക്കര മലേക്കുരിശു പള്ളിയില്‍ മേഖല ധ്യാനയോഗം നടത്തി. സുവിശേഷസംഘം പ്രസിഡന്റ് ഏലിയാസ് മാര്‍ അത്തനാസ്യോസ് ഉദ്ഘാടനംചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. ബാബു വര്‍ഗീസ് അധ്യക്ഷനായി. ജോര്‍ജ് മാന്തോട്ടം കോറെപ്പിസ്‌കോപ്പ ധ്യാനപ്രസംഗം നടത്തി. ഫാ. സി.പി. വര്‍ഗീസ്, ഫാ. എല്‍ദോസ് തേലപ്പിള്ളി, എന്നിവര്‍ പ്രസംഗിച്ചു.

നടുവട്ടം പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍

കാലടി: നടുവട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാള്‍ ജനവരി 13 മുതല്‍ 15 വരെ ആഘോഷിക്കും. 13 ന് 5.30 ന് കൊടിയേറ്റും. 14 ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, സന്ധ്യാപ്രാര്‍ത്ഥന, പ്രദക്ഷിണം. 15 ന് വിശുദ്ധകുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ചസദ്യ. വികാരി ഫാ. എബ്രഹാം കൂളിയാട്ടില്‍, ബെന്നി അറയ്ക്കപ്പറമ്പില്‍, എ.എം.ചെറിയാന്‍, എ.വൈ.ജിനു, എം.ഡി.പൗലോസ്, എ.വി.ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ആഘോഷകമ്മിറ്റി രൂപവത്കരിച്ചു.

ശ്രേഷ്ഠ ഇടയന്‍പദവി ലഭിച്ചു

 മലങ്കര യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാര്‍ സേവേറിയോസിന് ശ്രേഷ്ഠ ഇടയന്‍ എന്ന പദവി ലഭിച്ചു. ദമാസ്‌കസിലെ പാത്രിയാര്‍ക്കാ അരമനയില്‍ നടന്ന സമര്‍പ്പണ ചടങ്ങില്‍ മാര്‍ മര്‍ത്ത്യാസ് പീലക്‌സിനോസ്, മാര്‍ മത്താറോഹോം, മാര്‍ തിമോത്തിയോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പാത്രിയാര്‍ക്കീസ് ബാവ മുഖ്യകാര്‍മികത്വംവഹിച്ചു.

ക്രിസ്മസ് ആഘോഷവും പുരോഹിതരെ ആദരിക്കലും ഇന്ന്

കൊച്ചി: യാക്കോബായ സഭ ക്രിസ്മസ് ആഘോഷവും ഗാനോത്സവവും പുരോഹിതരെ ആദരിക്കലും  ഇന്ന് നടത്തും. പെരുമ്പാവൂര്‍ മാര്‍ ഗബ്രിയേല്‍ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ വൈകിട്ട് അഞ്ചിന്, സഭാവക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറ, ഫാ. കെ.കെ. ഗീവര്‍ഗീസ്, ഫാ. കെ.ഐ. ജോര്‍ജ്, ഫാ. വര്‍ഗീസ് കൊച്ചുപുര, ഫാ. പ്രൊഫ. മത്തായി പാടത്ത്, ഫാ. ഗീവര്‍ഗീസ് കാരമേല്‍, അറക്കല്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, വല്ലാപ്പിള്ളി കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ എന്നിവരെ ആദരിക്കും.

വിശ്വാസ സംരക്ഷണസമിതി വര്‍ക്കിങ് കമ്മിറ്റി

കൊച്ചി: യാക്കോബായ സഭയിലെ വിശ്വാസ സംരക്ഷണ സമിതിയുടെ വര്‍ക്കിങ് കമ്മിറ്റി യോഗം 12ന് മൂന്നുമണിക്ക് പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ ചേരും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷനാകും.

Saturday, December 10, 2011

മുല്ലപ്പെരിയാര്‍ സംരക്ഷിക്കൂ, കേരള ജനതയെ രക്ഷിക്കൂ"


"മുല്ലപ്പെരിയാര്‍ സംരക്ഷിക്കൂ, കേരള ജനതയെ രക്ഷിക്കൂ" എന്നാ 
മുദ്രാവാക്യം ഉയര്‍ത്തി കരിങ്ങാച്ചിറ സെന്‍റ് ജോര്‍ജ് കത്തീഡ്രല്‍ 
യൂത്ത് അസോസിയേഷന്‍ നടത്തിയ ഒപ്പ് ശേഖരണ കാംമ്പൈന്‍ 
അഭി.കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലിത്ത 
ഉദ്ഘാടനം ചെയ്യുന്നു.വലിയ ക്യാന്‍വാസിലായി ഒരു ലക്ഷം 
പേരുടെ ഒപ്പുകള്‍ ശേഖരിച്ചു കഴിഞ്ഞു.ജനങ്ങളുടെ ആശങ്കകളു
ടെ പ്രതീകമായി ഇത് പ്രധാനമന്ത്രിക്ക് അയച്ചു കൊടുക്കും.

മണ്ണത്തൂര്‍ പള്ളി; തര്‍ക്കം തീര്‍ക്കാന്‍ കലക്‌ടര്‍ ചര്‍ച്ച തുടങ്ങി

കൊച്ചി: മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ ആരാധനയര്‍പ്പിക്കുന്നതു സംബന്ധിച്ച്‌ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന്‌ ജില്ലാ കലക്‌ടര്‍ ഇരുവിഭാഗവുമായി ഇന്ന്‌ ചര്‍ച്ച നടത്തും. പ്രാഥമിക ചര്‍ച്ചയ്‌ക്കുശേഷം മൂവാറ്റുപുഴ ആര്‍.ഡി.ഒ. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കലക്‌ടറോട്‌ അഭ്യര്‍ഥിക്കുകയും ചെയ്‌തിരുന്നു. അതിന്റെ അടിസ്‌ഥാനത്തില്‍ വ്യാഴാഴ്‌ച രാത്രി കലക്‌ടര്‍ പി.ഐ. ഷേക്‌പരീത്‌ യാക്കോബായ വിഭാഗവുമായി ചര്‍ച്ച നടത്തി. ഓര്‍ത്തഡോക്‌സ് വിഭാഗം ഇന്ന്‌ കുര്‍ബാന നടത്തുമെന്ന്‌ അഭ്യൂഹമുയര്‍ന്നിരുന്നെങ്കിലും ഇരുവിഭാഗത്തിനും ഇന്നലെ കുര്‍ബാന നടത്താന്‍ അനുമതി ലഭിച്ചില്ല

Friday, December 09, 2011

മുല്ലപെരിയാര്‍ അധിവേഗ പരിഹാരം വേണം: ശ്രേഷ്ഠ ബാവ

കൊല്‍ക്കത്ത ആശുപത്രിയില്‍ തീപിടുത്തം: 84 പേര്‍ മരിച്ചു‍‍


കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയിലെ ധാകൂരിയയിലെ എഎംആര്‍ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 84 പേര്‍ മരിച്ചതായി സ്ഥിരീകരണം. മരിച്ചവരില്‍ ഭൂരിപക്ഷവും രോഗികളാണ് . അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന എല്ലാ രോഗികളും മരിച്ചു. ഇവിടെ 40 പേരാണ് ചികിത്സയിലുണ്ടായിരുന്നത് . മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. അപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാരും മരിച്ചു.കോട്ടയം ജില്ലയിലെ കോതനല്ലൂര്‍ പുളിക്കല്‍ കുഞ്ഞുമോന്റെ മകള്‍ വിനീത (23), ഉഴവൂര്‍ ഏച്ചേരില്‍ പരേതനായ രാജപ്പന്റെ മകള്‍ രമ്യാ രാജപ്പന്‍ (24) എന്നിവരാണ് മരിച്ച മലയാളികള്‍. 

അഖില മലങ്കര സുവിശേഷ യോഗം: പന്തലിന് കാല്‍നാട്ടല്‍ 11ന്

കോലഞ്ചേരി: യാക്കോബായ സഭയുടെ 22-ാമത് അഖില മലങ്കര സുവിശേഷ യോഗത്തിന്റെ പന്തല്‍കാല്‍നാട്ട് കര്‍മം ഞായറാഴ്ച നടക്കും. വൈകീട്ട് 4ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റര്‍ ഗ്രൗണ്ടില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ കാല്‍നാട്ടുകര്‍മത്തിന് മുഖ്യകാര്‍മികനാകും. അന്‍പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് നിര്‍മിക്കുന്നത്. 26 മുതല്‍ 31 വരെ നടക്കുന്ന സുവിശേഷ മഹായോഗത്തിന്റെ ചിന്താവിഷയം ''ജീവന്റെ വഴി'' എന്നതായിരിക്കുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ മോന്‍സി വാവച്ചന്‍ അറിയിച്ചു.

Thursday, December 08, 2011

പള്ളികളും പള്ളിവക സ്വത്തുകളും ഇടവക ജനങ്ങളുടേതാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ.

കോലഞ്ചേരി: പള്ളികളും പള്ളിവക സ്വത്തുകളും ഇടവക ജനങ്ങളുടേതാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ. കോലഞ്ചേരി പള്ളിത്തര്‍ക്കം സംബന്ധിച്ച് ചേര്‍ന്ന മാനേജിങ് കമ്മിറ്റിയുടെയും ഭക്തസംഘടനാ ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. തര്‍ക്കമുള്ള പള്ളികളില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് വിട്ടുകൊടുക്കണമെന്നും ന്യൂനപക്ഷത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ബാവ ആവശ്യപ്പെട്ടു. യോഗത്തില്‍ ഭദ്രസനാധിപന്‍ ഡോ. മാത്യൂസ മാര്‍ ഈവാനിയോസ് അധ്യക്ഷനായി. സഭാ സെക്രട്ടറി തമ്പൂ ജോര്‍ജ് തുകലന്‍, സ്ലിബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ് ഇടുമാരി, ഫാ. ബേബി മാനാത്ത്, സ്ലീബ ഐക്കരകുന്നത്ത്, ജോണി മനിച്ചേരില്‍, ബാബുപോള്‍, കെ.എ. തമ്പി, പൗലോസ് പി. കുന്നത്ത്, കെ.എസ്. വര്‍ഗീസ്, നിബു കെ. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

കുറ്റ സെന്റ് ജോര്‍ജ് പള്ളിയില്‍ സില്‍വര്‍ജൂബിലി സമാപനവും പെരുന്നാളും


കോലഞ്ചേരി: കുറ്റ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ മൂറോന്‍ അഭിഷേക കൂദാശയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനവും പരിശുദ്ധ പൗലോസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ ഓര്‍മപ്പെരുന്നാളും 9 മുതല്‍ 11 വരെ നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് ജൂബിലി സമാപന സമ്മേളനം. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ ഗതാഗത-ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എബ്രഹാം മാര സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണവും നിര്‍ധനര്‍ക്കായി നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനവും നടത്തും. വി.പി. സജീന്ദ്രന്‍ എം.എല്‍.എ. സോവനീര്‍ പ്രകാശനം ചെയ്യും. കലാപരിപാടികളും ഉണ്ടാകും. ശനിയാഴ്ച എട്ടിന് വി. കുര്‍ബാന, വൈകീട്ട് 7.45ന് പ്രദക്ഷിണം ഞായറാഴ്ച രാവിലെ 8.30ന് വി. കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച സദ്യ എന്നിവയുണ്ടാകും. പത്രസമ്മേളനത്തില്‍ വികാരി ഫാ. റെമി എബ്രഹാം വലിയപറമ്പില്‍, കെ.കെ. തമ്പി, മനോജ് ബാബു എന്നിവര്‍ സംബന്ധിച്ചു.

Wednesday, December 07, 2011

വെങ്ങോല വലിയപള്ളിയില്‍ പെരുന്നാളിന് കൊടിയേറി


പെരുമ്പാവൂര്‍: വെങ്ങോല മാര്‍ബഹനാം സഹദാ യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാളിന് കൊടിയേറി. മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിമരം ആശീര്‍വദിച്ചു. തുടര്‍ന്ന് കുടുംബ യൂണിറ്റുകളുടെ വാര്‍ഷികം നടന്നു. ആബൂന്‍മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച രാവിലെ അഞ്ചിന്‍മേല്‍ കുര്‍ബാനയ്ക്ക് ഡോ. എബ്രഹാംമാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ യൗസേബിയൂസ് മെത്രാപ്പോലീത്ത എന്നിവര്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച രാവിലെ 7.30ന് കുര്‍ബാന വൈകീട്ട് പ്രദക്ഷിണം, കരിമരുന്നുപ്രയോഗം, ശനിയാഴ്ച കുര്യാക്കോസ്മാര്‍ തെയോഫിലോസ് തിരുമേനിയുടെ നേതൃത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, 11.30ന് നേര്‍ച്ചസദ്യ, 12ന് പ്രദക്ഷിണം എന്നിവയാണ് പരിപാടികള്‍.

Tuesday, December 06, 2011

Syriac Orthodox-Catholic Dialogue held at Patriarchal Center, Puthencruz today



View Photos
PUTHENCURIZ: Catholicose H.B.Baselious Thomas 1st inaugurated the meeting. Their Graces Dr.Mor Gregroious Joseph, Dr.Mor Theophilose Kuriakose, Dr.Mor Coorilose Geevarghese, Mor Ousabious Kuriakose, Mor Aphrem Mathews, very Rev. Moolayil Kuriakose Chorepiscopa & other priests represented the Syriac Orthodox Church. Catholic Church was represented by H.E. Arch Bishop Mor Joseph Pawathil (Emiritus), H.E.Arch Bishop Thomas Mar Coorilose and other officials.

യാക്കോബായ സഭ ആരാധനാ സ്വാതന്ത്ര്യത്തിനായി സഹനസമരം നടത്തും.



പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലെ യാക്കോബായ വിശ്വാസികള്‍ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി സഹനസമരവും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 1998ലെ കോടതിവിധി സംബന്ധിച്ച ചില വസ്തുതകള്‍ അടുത്തയിടെയുണ്ടായ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വെളിച്ചത്തായതിനെ തുടര്‍ന്നാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. '98ലെ വിധി മുഴുവന്‍ ഇടവകക്കാര്‍ക്കും ബാധകമാണെന്നായിരുന്നു ഇക്കാലമത്രയുമുള്ള വിശ്വാസം.

മൂന്നിലൊന്ന് വീതം ഓര്‍ത്തഡോക്‌സ് പക്ഷത്തിനും മൂന്നില്‍രണ്ട് വീതം യാക്കോബായ പക്ഷത്തിനും എന്ന നിലയില്‍ പള്ളിയില്‍ വീതക്രമം പിന്തുടര്‍ന്നിരുന്നു. എന്നാല്‍ യാക്കോബായ പക്ഷക്കാരായിരുന്ന വൈദികര്‍ മറുഭാഗം ചേര്‍ന്നതിനാലാണ് യാക്കോബായ പക്ഷത്തിന് വൈദികരില്ലാതായതെന്ന് ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍ പറഞ്ഞു.

വൈദികര്‍ കൂറുമാറിയാല്‍ അവര്‍ മാത്രമേ മാറുന്നുള്ളുവെന്നും വീതക്രമം പഴയരീതിയില്‍ തന്നെ ആ വിഭാഗത്തിനു തന്നെയായിരിക്കുമെന്നുമുള്ള മുന്‍കാല വിധികള്‍ മാനിക്കപ്പെടണമെന്നും, ആനിലയ്ക്ക് യാക്കോബായപക്ഷത്തിന്റെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റാന്‍, തന്നെയാണ് നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യവും വീതക്രമവും നടപ്പിലാക്കാന്‍ യാക്കോബായപക്ഷം സഹനസമരവും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പിറവം വലിയപള്ളി ഹാളില്‍ കൂടിയ പത്രസമ്മേളനത്തില്‍ ഇടവക മാനേജിങ് സമിതിയംഗങ്ങളായ ബേബി മാത്യു മംഗലത്ത്, ഷെവ. പി.ടി. ജോര്‍ജ് പൊന്നാട്ട്, തമ്പി പുതുവാക്കുന്നേല്‍ എന്നിവരും പങ്കെടുത്തു.

മാര്‍ത്തോമ്മന്‍ കത്തീഡ്രലില്‍ ജൂബിലി പെരുന്നാളിന്‌ ഒരുക്കങ്ങളായി


മുളന്തുരുത്തി: മാര്‍ത്തോമ്മന്‍ കത്തീഡ്രലില്‍ തോമാ ശ്ലീഹായുടെ ചരമസ്‌മരണയായ ജൂബിലി പെരുന്നാളിന്‌ ഒരുക്കങ്ങള്‍ ആരംഭിച്ചു. 18 മുതല്‍ 21 വരെ ആഘോഷിക്കുന്ന പെരുന്നാളിന്റെ കൊടിയേറ്റം 18 ന്‌ രാവിലെ 7.30 ന്‌ ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ നിര്‍വഹിക്കും. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ, ക്‌നാനായ ഭദ്രാസന ആര്‍ച്ച്‌ ബിഷപ്പ്‌ കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌, മാത്യൂസ്‌ മോര്‍ അഫ്രേം മെത്രാപ്പോലീത്ത എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ കാര്‍മികത്വംവഹിക്കും. 2000 കിലോഗ്രാം മറയൂര്‍ ശര്‍ക്കര കൊണ്ട്‌ നിര്‍മിക്കുന്ന 'മധുര നേര്‍ച്ച' ഏറ്റവും ദൈര്‍ഘ്യമേറിയ പ്രദക്ഷിണം, തോമാശ്ലീഹായുടെ തിരുശേഷിപ്പ്‌ വണക്കം, 11000 പേര്‍ക്കുള്ള നേര്‍ച്ചസദ്യ എന്നിവ പെരുന്നാളിന്റെ പ്രത്യേകതകളാണ്‌. പെരുന്നാള്‍ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചു.

പള്ളിക്കര കണ്‍വെന്‍ഷന്‍ സമാപിച്ചു





 സമാപന   സന്ദേശം   
 ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ  നടത്തുന്നു  




PALLIKKARA: 20th Pallikkara Convention concluded. His Beatitude Catholicos of India, Dr. Aboon Mor Baselios Thomas I gave the message in the last day of the convention. Thousands from Central Kerala attended the convention. Special Prayer for preventing disaster at Mullapperiyar was held. Fr. Bobby Jose, Fr. babu Varghese (Vicar), Fr. Eldhose Thelappillil, Fr. C P Varghese, Reverend Sisters led the prayer. Faithful lighted the candle and participated.

Sunday, December 04, 2011

കരിങ്ങാച്ചിറ കത്തീഡ്രലില്‍ തമുക്ക് പെരുന്നാള്‍ സമാപിച്ചു


തമുക്ക് നേര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വിശ്വാസികള്‍ എത്തി


കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ശനിയാഴ്ച തമുക്ക് നേര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വിശ്വാസികള്‍ എത്തി. മൂന്ന് ദിവസത്തെ തമുക്ക് പെരുന്നാള്‍ സമാപിച്ചു. തമുക്ക് നേര്‍ച്ച വിതരണത്തിനായി പ്രത്യേകം ബാരിക്കേഡുകള്‍ കെട്ടിയിരുന്നതിനാല്‍ തിരക്ക് നിയന്ത്രിക്കാനായി. രാവിലെ കുര്‍ബാനയ്ക്ക് അഭി.ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് അഭി.ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാനയും നടന്നു. റമ്പാന്മാരായ വന്ദ്യ ബെന്ന്യാമിന്‍ മുളേരിക്കല്‍,വന്ദ്യ ഗബ്രിയേല്‍, ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത്, ഫാ. റോയി പോള്‍ വെട്ടുകാട്ടില്‍, ഫാ. വര്‍ഗീസ് പുലയത്ത്, ഫാ. കുര്യാക്കോസ് കണിയത്ത്, ഫാ. ജേക്കബ് കുരുവിള, ഫാ. അനില്‍ മൂക്കഞ്ചേരില്‍, ഫാ. സെബു പോള്‍, ഫാ. സഖറിയ ഓണേരില്‍, ഫാ. ഷിബു ഇച്ചിക്കോട്ടില്‍, ഫാ. ജോണി തുരുത്തിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകീട്ട് ചിത്രപ്പുഴ പള്ളിയിലേക്ക് പ്രദക്ഷിണവും നടന്നു. ആശീര്‍വാദത്തോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു.

Saturday, December 03, 2011

സഹസ്ര ദീപ നാളങ്ങള്‍ തെളിയച്ച് ആയിരങ്ങള്‍




സഹസ്ര ദീപ നാളങ്ങള്‍ തെളിയച്ച് ആയിരങ്ങള്‍ ദൈവകൃപ മുല്ലപെരിയാറില്‍ ചൊരിയാന്‍  പ്രാര്‍ത്ഥിച്ച് കൊണ്ട് 20 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ന്നില്‍ നടത്തിയ പ്രത്യേക പ്രാര്‍ത്ഥന ശ്രദ്ധേയമായി.കത്തീഡ്രല്‍ വികാരി ഫാ. ബാബു വര്‍ഗീസ് ,ഫാ. എല്‍ദോസ് തേലപ്പിള്ളി, ഫാ. സി.പി. വര്‍ഗീസ്,ഫാ.ബോബി ജോസ് ,എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക്  നേതൃത്വം നല്‍കി. ഭാരവാഹികളായ ജിബു ഐസക്, ജിജോ എന്നിവര്‍ പങ്കെടുത്തു

ചപ്പാത്തില്‍ ദുഃഖവും രോഷവും അണപൊട്ടിയ ദിനം




ചപ്പാത്ത്‌ (ഇടുക്കി): 1806 ദിവസം പിന്നിട്ട മുല്ലപ്പെരിയാര്‍ സമരപ്പന്തലിലെ ഏറ്റവും വികാരഭരിതമായ നിമിഷങ്ങള്‍ക്കാണ്‌ ഇന്നലെ ചപ്പാത്ത്‌ സാക്ഷ്യം വഹിച്ചത്‌.കേരളത്തിന്റെ മുഴുവന്‍ ഭീതിയും ചപ്പാത്തില്‍ തളംകെട്ടി. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ആദ്യം ഒഴുകിപ്പോകുന്ന തെരുവുകളിലൊന്നാണ്‌ ചപ്പാത്ത്‌. നിരാഹാരം നടത്തിവന്ന ഇ.എസ്‌. ബിജിമോളുടെ ആരോഗ്യനില വഷളായതും ജനവികാരത്തിനു വിരുദ്ധമായി എ.ജി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയതും സമരപന്തലിനെ വികാരഭരിതമാക്കി. 

മുല്ലപ്പെരിയാര്‍; യാക്കോബായ സഭ പ്രാര്‍ഥനാ ദിനമാചരിക്കും

പുത്തന്‍കുരിശ്‌: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ചുള്ള വിഷയങ്ങള്‍ സുപ്രീംകോടതി പരിഗണിക്കുന്ന തിങ്കളാഴ്‌ച യാക്കോബായ സഭയുടെ ഭക്‌തസംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ഥനാദിനം ആചരിക്കും. നാളെ സഭയുടെ എല്ലാ ദൈവാലയങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുകയും വിശ്വാസികള്‍ അന്നേദിവസം പ്രാര്‍ഥനാ ദിനമായി ആചരിക്കുകയും ചെയ്യണമെന്ന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്‌തു. അഞ്ചിന്‌ സഭയുടെ ആഭിമുഖ്യത്തില്‍ കോതമംഗലം ചെറിയ പള്ളിയില്‍വച്ച്‌ പ്രാര്‍ഥനായജ്‌ഞം നടത്തപ്പെടുന്നതാണെന്നും ശ്രേഷ്‌ഠ ബാവാ അറിയിച്ചു. കേരളത്തിലെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും അപകടകരമാകുന്ന അവസ്‌ഥയ്‌ക്ക് യുദ്ധകാലാടിസ്‌ഥാനത്തില്‍ പരിഹാരം ഉണ്ടാകുന്നതിനും കേന്ദ്ര സംസ്‌ഥാന ഗവണ്‍മെന്റുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ശ്രേഷ്‌ഠ ബാവാ ആവശ്യപ്പെട്ടു. രണ്ടു സംസ്‌ഥാനങ്ങള്‍ തമ്മിലുള്ള വിഷയമാക്കാതെ ജനകീയ വിഷയമായി കണ്ട്‌ പരിഹാരം കണ്ടെത്തുകയാണ്‌ വേണ്ടതെന്നും ശ്രേഷ്‌ഠ ബാവാ വ്യക്‌തമാക്കി.

Friday, December 02, 2011

കരിങ്ങാച്ചിറ കത്തീഡ്രലില്‍ തമുക്ക് നേര്‍ച്ചയ്ക്ക് തിരക്ക്



കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പെരുന്നാളിന്റെ ഭാഗമായി തമുക്ക് നേര്‍ച്ചയ്ക്ക് തിരക്ക്.ക്‌നാനായ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ഈവാനിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കുര്‍ബാന നടന്നു. സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മോര്‍ ഗ്രിഗോറിയോസ് നേതൃത്വം നല്‍കി. തിരുവാങ്കുളം കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണവും നടന്നു. 
പ്രധാന പെരുന്നാള്‍ ദിവസമായ ശനിയാഴ്ച രാവിലെ ഒമ്പതിന് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും 12ന് വഴിപാട് സാധനലേലവും വൈകീട്ട് ആറിന് ചിത്രപ്പുഴ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും നടക്കും. തുടര്‍ന്ന് ആശിര്‍വാദത്തോടെ പെരുന്നാള്‍ സമാപിക്കും.


മുവാറ്റുപുഴ അരമനപള്ളിയിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യാക്കോബായ സഭ.



കണ്ടനാട് ഭദ്രാസനത്തില്‍ പെട്ട മുവാറ്റുപുഴ അരമന അനധികൃതമായി പൊളിച്ചു പണിയുന്നത്തിനെതിരെ യാക്കോബായ സഭ പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് ഇന്ന് ആര്‍ ഡി ഒ മണിയമ്മ ഇന്ന് ഇരു സഭകളുമായി ചര്‍ച്ച നടത്തും . കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. മാത്യൂസ്‌ മോര്‍ ഈവാനിയോസ് യാക്കോബായ സഭയ്ക്ക് വേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കും. അരമന പള്ളിയില്‍ നടക്കുന്ന നിര്‍മ്മാണം ചട്ടം ലംഘിച്ചാണ് നടത്തുന്നത് എന്ന് യാക്കോബായ സഭ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.കേസ് ഫയലില്‍ സ്വീകരിച്ചു ഓര്‍ത്തഡോക്സ് വിഭാഗത്തിനു നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവായിരുന്നു.തോമസ്‌ അത്താനാസിയോസിനെ പ്രതി ചേര്‍ത്തായിരുന്നു കേസ് നല്‍കിയിരുന്നത്. അരമന പള്ളി അറ്റകുറ്റ പണി നടത്താന്‍ തോമസ്‌ അത്താനാസിയോസ് നഗരസഭയില്‍ അപേക്ഷ കൊടുത്തിരുന്നു. ഇതിന്‍ പ്രകാരം നഗര സഭ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ അനുമതിയുടെ മറവില്‍ പുതിയ പള്ളി നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഓര്‍ത്തഡോക്സ് വിഭാഗം നടത്തിവരുന്നത് എന്ന് യാക്കോബായ സഭ പരാതിയില്‍ പറയുന്നു.
മലേക്കുരിശില്‍ കബറടങ്ങിയിട്ടുള്ള ശ്രേഷ്ഠ ബസേലിയോസ് പൌലോസ് ദ്വീതീയന്‍ കാതോലിക്കാ ബാവയുടെ സഹായി ആയിരുന്ന തോമസ്‌ അത്താനാസിയോസ് ബാവായുടെ കാലശേഷം അരമന സ്വന്തമാക്കുകയായിരുന്നു. പിന്നീട് തോമസ്‌ അത്താനാസിയോസ് ഓര്‍ത്തഡോക്സ് പക്ഷത്തേയ്ക്ക് കൂറ് മാറി. തോമസ്‌ അത്താനാസിയോസിനു യാക്കോബായ സഭയുടെ ബിഷപ്പുമാര്‍ കൈവശം വച്ചിരുന്നതും യാക്കോബായ സഭയുടെ പെരിലുല്ലതുമായ വസ്തുക്കളുടെ ഉടമസ്ഥന്‍ എന്നവകാശപ്പെടാന്‍ യാതൊരു അവകാശവും ഇല്ലന്നു യാക്കോബായ സഭ പണ്ട് മുതലേ പരാതി ഉന്നയിച്ചിരുന്നു.
അരമനയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി 1998  ല്‍ മുവാറ്റുപുഴയില്‍ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും ഉണ്ടായിട്ടുണ്ട്. അന്ന് പുരോഹിതര്‍ക്കും പോലീസിനും വിസ്വസികള്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായാണ് മുവാറ്റുപുഴ നഗരസഭാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് മുനിസിപ്പല്‍ സെക്രട്ടറി, മുന്‍സിപ്പല്‍ കമ്മിറ്റി, ആര്‍ ഡി ഒ, കലക്ടര്‍ എന്നിവര്‍ക്ക് യാക്കോബായ സഭ പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കുമ്പോഴാണ് അരമന പള്ളിയുടെ നിര്‍മ്മാണം നടക്കുന്നത്. ഇത് യാക്കോബായ സഭ ഗൌരവമായാണ് എടുക്കുന്നത്.

കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ വൃശ്ചികം 20 പെരുന്നാള്‍



കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തമുക്കു പെരുന്നാളിന് വ്യാഴാഴ്ച രാവിലെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസ് കൊടിയേറ്റി. കോതമംഗലം ചെറിയപള്ളിയില്‍ കബറടങ്ങിയിട്ടുള്ള യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓര്‍മയായാണ് പെരുന്നാള്‍ ആഘോഷം. ഇതിന്റെ ഭാഗമായി യൂത്ത് അസോസിയേഷന്‍ വാര്‍ഷികം നടന്നു. കത്തീഡ്രലിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. www.stgeorgecathedral.in ആണ് വെബ്‌സൈറ്റ് വിലാസം.വെള്ളിയാഴ്ച രാവിലെ 8.30ന് ക്‌നാനായ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, 12ന് കത്തീഡ്രല്‍ വക വെണ്ണിക്കുളം, അമ്പലമുകള്‍, കുരീക്കാട് കുരിശുപള്ളികളില്‍ ധൂപപ്രാര്‍ത്ഥന, വൈകീട്ട് നാലിന് മേമ്പൂട്ടില്‍ നിന്ന് പള്ളി ഉപകരണങ്ങള്‍ ആഘോഷപൂര്‍വം കത്തീഡ്രലിലേക്ക് കൊണ്ടുപോകും. ആറിന് തിരുവാങ്കുളം കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണം.

പ്രധാന പെരുന്നാള്‍ ദിവസമായ ശനിയാഴ്ച രാവിലെ ഒമ്പതിന് കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, 12ന് വഴിപാട് സാധനലേലം, വൈകീട്ട് ചിത്രപ്പുഴ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് ആശിര്‍വാദം.
കരിങ്ങാച്ചിറയില്‍ ഗതാഗത ക്രമീകരണം
കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പെരുന്നാളിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളില്‍ കരിങ്ങാച്ചിറ പ്രദേശത്ത് ഗതാഗത ക്രമീകരണങ്ങള്‍ ഉണ്ടാകും. ഈ ദിവസങ്ങളില്‍ ചോറ്റാനിക്കര ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പ് ബാങ്കിന്റെ മുന്‍വശത്തും തൃപ്പൂണിത്തുറ ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പ് പടിഞ്ഞാറെ കുരിശുപള്ളിയുടെ സമീപവും ഇരുമ്പനം ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പ് പമ്പിന് മുന്‍വശവുമായിരിക്കും.
വാഹനങ്ങള്‍ കത്തീഡ്രലിന്റെ പടിഞ്ഞാറുഭാഗത്തുള്ള മൈതാനത്തും സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിനോട് ചേര്‍ന്നുള്ള പഴയ റോഡിന്റെ ഭാഗത്തും പാര്‍ക്കുചെയ്യണം. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലും തൃപ്പൂണിത്തുറ-തിരുവാങ്കുളം റോഡിലും കച്ചവടം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് തിരുവാങ്കുളം കുരിശുപള്ളിയിലേക്കുള്ള പ്രദക്ഷിണം ട്രാഫിക് പോലീസിന്റെ നിര്‍ദേശപ്രകാരം റോഡിന്റെ വലതുവശത്തുകൂടിയായിരിക്കുമെന്ന് ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത് അറിയിച്ചു. പ്രദക്ഷിണത്തെ വരവേല്‍ക്കുന്നവര്‍ വലതുഭാഗത്ത് ക്രമീകരിച്ചിരിക്കണം. സ്ലീബാ വന്ദനവിനായി പടിഞ്ഞാറെ കുരിശ്, തെക്കേ നട, ഹില്‍പ്പാലസ് കവല, പറപ്പിള്ളി റോഡ് കവല, ക്യംതാ സെമിനാരി, കേശവന്‍പടി, പഞ്ചായത്ത് തുടങ്ങിയ ഭാഗങ്ങളില്‍ സ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

Thursday, December 01, 2011

20 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ന് തുടകമായി

20 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 
സഖറിയ മോര്‍ പിലക്സിനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയുന്നു 







കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിനു കീഴിലുള്ള യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ മോറക്കാല സെന്റ് മേരീസ് എച്ച്.എസ്.എസില്‍ പള്ളിക്കര കണ്‍വെന്‍ഷന്‍ തുടങ്ങി. വ്യാഴാഴ്ച വൈകീട്ട് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് മലബാര്‍ ഭദ്രാസനമെത്രാപ്പോലീത്ത സക്കറിയ മാര്‍ പീലക്‌സിനോസ് ഉദ്ഘാടനം ചെയ്തു. ദൈനം ദിന ജീവിതത്തില്‍ പ്രാര്‍ത്ഥനയുടെ ആവശ്യം ഏറിവരുന്നതായി മെത്രാപ്പോലീത്ത വിശ്വാസികളെ ഓര്‍മിപ്പിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ബാബു വര്‍ഗീസ് അധ്യക്ഷ പ്രസംഗം നടത്തി. ഫാ. എല്‍ദോസ് തേലപ്പിള്ളി, ഫാ. സി.പി. വര്‍ഗീസ്, ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ, ഫാ. തോമസ്    ചെബോത്തുംകുടി , ഭാരവാഹികളായ ജിബു ഐസക്, ജിജോ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഫാ. സാജു പായിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.

അഭിവന്ദ്യ തിരുമേനിമാര്‍ ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമര പന്തല്‍ സന്ദര്‍ശിച്ചു.



     വെള്ളം തരാം ജീവന്‍ തരൂ എന്ന മുദ്രാവാക്യവുമായി യാക്കോബായ സഭയുടെ ആഭിമുഖ്യത്തില്‍  ചപ്പാത്തില്‍ നടത്തിയ "സേവ് കേരള"റാലി. അഭി കുര്യാക്കോസ് മോര്‍ തെയോഫിലസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ് , അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് എന്നിവര്‍ നേതൃത്വം നല്‍കി.
മുല്ലപെരിയാര്‍: യാക്കോബായ സഭയിലെ മെത്രാപ്പോലിത്തമാരായ അഭി കുര്യാക്കോസ് മോര്‍ തെയോഫിലസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ് ,അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് എന്നിവര്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്നവശ്യപെട്ടു"ചപ്പാത്തില്‍"നടക്കുന്ന സമരത്തിനു യാക്കോബായ സഭയുടെ പിന്തുണ പ്രഖ്യാപിച്ചു സമര പന്തല്‍ സന്ദര്‍ശിച്ചു. 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി നിലകൊള്ളുന്ന ഡാമിലെ ജലനിരപ്പ്‌ കുറച്ചു എത്രയും പെട്ടന്ന് ജനങ്ങളുടെ ആശങ്ക കുറയ്ക്കണമെന്ന് അഭി.ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത ആവശ്യപെട്ടു. അതോടൊപ്പം  തന്നെ പുതിയ ഡാം പണിയുന്നതിനുള്ള നടപടികള്‍ എടുക്കണമെന്നും,വികാരപരമായി പ്രതികരിക്കാതെ വിവേക പൂര്‍വമായ സമവായമാണ്‌ ഈ പ്രശ്നത്തില്‍ തമിഴ്നാടുമായി വേണ്ടത് എന്നും മെത്രാപ്പോലിത്ത പറഞ്ഞു
ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...