21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Monday, April 30, 2012

പഴന്തോട്ടം പള്ളിയില്‍ 38 വര്‍ഷത്തിനുശേഷം ശ്രേഷ്‌ഠ ബാവ കുര്‍ബാനയര്‍പ്പിച്ചു





പള്ളിക്കര: പഴന്തോട്ടംസെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ 38 ര്‍ഷത്തിനുശേഷം ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ കുര്‍ബാനയര്‍പ്പിച്ചു. ഇന്നലെ രാവിലെ യാക്കോബായ വിഭാഗത്തിന്‌ അനുവദിച്ച സമയത്താണ്‌ ബാവ കുര്‍ബാനയര്‍പ്പിച്ചത്‌.
1974 ഫെബ്രുവരി 24 ന്‌ മെത്രാനായശേഷം ശ്രേഷ്‌ഠ ബാവയ്‌ക്ക് പള്ളിയില്‍ പ്രവേശിക്കാനായിരുന്നില്ല. അദ്ദേഹം മെത്രാപ്പോലീത്തയായി പട്ടമേറ്റ്‌ വന്ന സമയത്ത്‌ പള്ളിയില്‍ സ്വീകരണ സമ്മേളനം നടന്നു. ഇതിനെ ഒരുവിഭാഗം എതിര്‍ത്തത്‌ പോലീസ്‌ ലാത്തിചാര്‍ജില്‍ കലാശിച്ചു. പള്ളിപരിസരത്ത്‌ 144 പ്രഖ്യാപിച്ചു. ഫാ. ബേബിജോണ്‍, ഡീക്കണ്‍ മത്തായി ഇടപ്പാറ തുടങ്ങിയവര്‍ക്കെതിരേ കേസെടുത്തു. അച്ചനെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തില്‍വിട്ടു.
ഇതില്‍ പ്രതിഷേധിച്ച്‌ തോമസ്‌ മോര്‍ ദിവന്നാസിയോസ്‌ (ഇന്നത്തെ ശ്രേഷ്‌ഠ ബാവ) പള്ളിഗേറ്റില്‍ അനിശ്‌ചിതകാല നിരാഹാരം തുടങ്ങി. സഭാ ചരിത്രത്തിലാദ്യമായി ആരാധനാ സ്വാതന്ത്ര്യത്തിനും വിശ്വാസികളെ മര്‍ദിച്ചതിനെതിരേയും നടന്ന സമരം. നാടും സര്‍ക്കാരും ഇളകി. മന്ത്രിസഭ അടിയന്തരമായി ചേര്‍ന്ന്‌ ഭക്ഷ്യമന്ത്രി പോള്‍ പി. മാണിയുടെ നേതൃത്വത്തില്‍ സബ്‌ കമ്മിറ്റിയെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ചുമതലപ്പെടുത്തി. 1977 ജൂണ്‍ 16 ന്‌ ഇരുവിഭാഗവും മന്ത്രിയുടെ സാന്നിധ്യത്തില്‍ കൂടി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. അതിനുശേഷം ഇരുവിഭാഗം മെത്രാന്മാരും പള്ളിയില്‍ പ്രവേശിച്ചിരുന്നില്ല.
ഓര്‍ത്തഡോക്‌സ് വിഭാഗം 1977 ല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ്‌ പള്ളിയില്‍ 38 വര്‍ഷത്തിനുശേഷം പ്രവേശിക്കാന്‍ ബാവയ്‌ക്ക് അവസരം ലഭിച്ചത്‌. പള്ളിയുടെ സ്‌ഥാവര ജംഗമ വസ്‌തുക്കളുടെ കൈവശാവകാശവും ഉടമസ്‌ഥതയും യാക്കോബായ പക്ഷത്തിന്റെ ഭരണസമിതിക്കാണ്‌.

കരിങ്ങാച്ചിറ കത്തീഡ്രലില്‍ മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍



കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍ മെയ് 5, 6, 7 തീയതികളില്‍ നടക്കും. അഞ്ചിന് 7.30ന് പ്രഭാത പ്രാര്‍ഥന, 8ന് കുര്‍ബാന, 9ന് കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രീഗോറിയോസ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് കൊടി ഉയര്‍ത്തും. തുടര്‍ന്ന് പള്ളിയങ്കണത്തിലും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനുസമീപത്തും നിര്‍മിച്ചിട്ടുള്ള കല്‍കുരിശുകളുടെ ശുദ്ധീകരണ സമര്‍പ്പണവും മെത്രാപ്പോലീത്ത നിര്‍വഹിക്കും. വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ഥനയും 7ന് സണ്ടേസ്‌കൂള്‍ വാര്‍ഷികവും വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും. ഞായറാഴ്ച രാവിലെ 6.15ന് പ്രാര്‍ഥനയും 6.45ന് കുര്‍ബാനയും 8.30ന് സഖറിയാസ് മാര്‍ പോളികാര്‍പ്പസിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയും നടക്കും.
വൈകിട്ട് 4ന് പള്ളി ഉപകരണങ്ങള്‍ മേമ്പൂട്ടില്‍നിന്ന് ആഘോഷപൂര്‍വം കത്തീഡ്രലിലേക്ക് കൊണ്ടുപോകും. 6ന് സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് വടക്കേ ഇരുമ്പനം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും തിരികെ പള്ളിയില്‍ എത്തിച്ചേര്‍ന്ന് ആശീര്‍വാദവും നടക്കും. പ്രധാന പെരുന്നാള്‍ദിവസമായ തിങ്കളാഴ്ച രാവിലെ 6.30ന് പ്രഭാത പ്രാര്‍ഥന. 7ന് മിഖായേല്‍ റമ്പാന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന. 8.15ന് സെമിത്തേരിയില്‍ അനിദെ. 9ന് ആരംഭിക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ജോസഫ് മോര്‍ ഗ്രീഗോറിയോസ് പ്രധാന കാര്‍മികത്വം വഹിക്കും. 11.30ന് ആരംഭിക്കുന്ന നേര്‍ച്ചസദ്യ മെത്രാപ്പോലീത്ത ആശിവദിക്കും. വൈകിട്ട് 5.30ന് സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് ഇരുമ്പനം പുതിയറോഡ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും നടക്കും. പ്രദക്ഷിണം തിരികെ കത്തീഡ്രലില്‍ എത്തി ആശിര്‍വാദത്തോടെ പെരുന്നാള്‍ സമാപിക്കും.

Saturday, April 28, 2012

സഭയെ ഭരണാധികാരികള്‍ നിരന്തരം പീഡിപ്പിക്കുന്നു- ശ്രേഷ്ഠ ബാവ




കോലഞ്ചേരി: യാക്കോബായ സഭക്ക്‌ നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച്‌ സഭാംഗങ്ങളായ എം. എല്‍.എ മാരെ വിളിച്ചു വരുത്തി ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പത്രസമ്മേളനത്തില്‍ അറിയിച്ചു. സഭക്കനുകൂലമായ കോടതി വിധികള്‍ പോലും നടപ്പാക്കിത്തരാതെ സമീപ കാലങ്ങളില്‍ വിശ്വാസികളെ പോലീസ്‌ തല്ലിച്ചതയ്‌ക്കുകയും, കള്ളക്കേസില്‍പ്പെടുത്തി ജയിലില്‍ അടക്കുകയുമാണെന്ന്‌ ബാവ കുറ്റപ്പെടുത്തി. യാക്കോബായ സഭ പടുത്തുയര്‍ത്തിയ പള്ളികളില്‍ ആരാധന നടത്താന്‍ ആരുടേയും അനുവാദം വേണ്ടെന്നും, സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനകള്‍ മാനിച്ചാണ്‌ 

Friday, April 27, 2012

നടമേല്‍ പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍







തൃപ്പൂണിത്തുറ: നടമേല്‍ മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ 28, 29 തീയതികളില്‍ ആചരിക്കും.

28ന് വൈകീട്ട് 6ന് കൊടിയേറ്റ്. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന. 29ന് രാവിലെ 8ന് കുര്‍ബാന, തുടര്‍ന്ന് ധൂപപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ചവിളമ്പ്. വികാരിമാരായ ഫാ. ജേക്കബ് കുരുവിള, ഫാ. സെബു പോള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

പുക്കാട്ടുപടി പള്ളിയില്‍ പെരുന്നാളിന് നാളെ കൊടിയേറും





കിഴക്കമ്പലം: പുക്കാട്ടുപടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ആഘോഷിക്കും. ശനിയാഴ്ച വൈകീട്ട് വികാരി ഫാ. എബി വര്‍ക്കി കൊടി ഉയര്‍ത്തും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും സുവിശേഷപ്രസംഗവും ഉണ്ടാകും.

ഞായറാഴ്ച വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം, തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം, തിങ്കളാഴ്ച വൈകീട്ട് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, തുടര്‍ന്ന് പ്രദക്ഷിണം, 10ന് ആശീര്‍വാദം.

തിങ്കളാഴ്ച രാവിലെ 8.30ന് വി. കുര്‍ബാന, പ്രസംഗം കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, 11.30ന് പ്രദക്ഷിണം, 1ന് നേര്‍ച്ചസദ്യ, 2ന് കൊടിയിറക്ക് എന്നിവയാണ് ചടങ്ങുകള്‍.

SSLC പരിക്ഷയില്‍ SMHSSന് ഉജ്ജ്വല വിജയം



SSLC പരിക്ഷയില്‍ SMHSSന് 100% വിജയം 217 കുട്ടികളും വിജയിച്ചു9 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ Grade

മോറക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 4-ാം പ്രാവശ്യവും നൂറു ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 217 പേരില്‍ 9 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കിട്ടി. അച്ചു വര്‍ഗീസ്, അബ്ദുള്‍ റസാക്ക്, നൈമ യൂസഫ്, അഖില സാബു, ആര്യ രാജന്‍, ആഷാ ടി. കുഞ്ഞുമോന്‍, യമിലി സി. ജോര്‍ജ്, റിയ ജോയ്, സഫീദ നാസ്മിന്‍ എന്നിവരാണ് എപ്ലസ് നേടിയവര്‍.

എല്ലാ വിഷയങ്ങള്‍ക്കും A+ Grade നേടിയ കുട്ടികള്‍



Akhila sabu
Arya Rajan
AchuVarghese
Emily C George
Naema Yusef
Riya Joy
Safeeda Nasmin
Asha Kunjumon
Abdul Rassak

Monday, April 23, 2012

April 27 331th Dukhrono of St. Gregorios Abdul Jaleel at St. Thomas JSOC North Paravoor.




Brief History about North Paravoor St. Thomas JSO Church Read
Brief History of St.  Gregorios Abdul Jaleel Read

വരിക്കോലി പള്ളി ഇടവക സംഗമം


കോലഞ്ചേരി: വരിക്കോലി സെന്റ് മേരീസ് യാക്കോബായ പള്ളി ഇടവക സംഗമം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. ശാസ്താംമുകളില്‍ നിന്നു വിശ്വാസ പ്രഖ്യാപന റാലി നടത്തി. ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വന്ദ്യ ഇച്ചിക്കോട്ടില്‍ സഖറിയ കോര്‍ എപ്പിസ്‌കോപ്പയെ ആദരിച്ചു. മന്ത്രി അനൂപ് ജേക്കബ്, മന്ത്രി കെ. ബാബു, വി.പി. സജീന്ദ്രന്‍ എംഎല്‍എ, മുന്‍ എംഎല്‍എ അഡ്വ. എം.എം. മോനായി, സഭാ സുന്നഹദോസ് സെക്രട്ടറി അഭി.ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഫാ. പൗലോസ് എം. മംഗലം എന്നിവര്‍ പ്രസംഗിച്ചു.

കത്തീഡ്രല്‍ പ്രഖ്യാപനം: പിറവത്ത് സ്ഥിതി ഗുരുതരം



യാക്കോബായ വിശ്വാസികള്‍പിറവം രാജാധിരാജ സെന്റ്‌ മേരീസ്‌ കത്തീഡ്രലിന് മുന്‍പില്‍ 
Mathrubhumiപിറവം: പിറവം വലിയപള്ളിയെ കത്തീഡ്രലായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് പിറവത്ത് യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കം രൂക്ഷമായി. യാക്കോബായ സഭ 14ന് വലിയപള്ളി അങ്കണത്തില്‍ നടത്തിയ ചടങ്ങില്‍ വലിയ പള്ളിയെ രാജാധിരാജ സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലായി പ്രഖ്യാപിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കത്തീഡ്രല്‍ പ്രഖ്യാപനം 21 നാണ്.
യാക്കോബായ സഭയുടെ അധീനതയിലാണ് വലിയ പള്ളി. ഇവിടെ കുര്‍ബാന നടത്തി കത്തീഡ്രല്‍ പ്രഖ്യാപനം നടത്താനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം തടയാന്‍ യാക്കോബായ സഭ ശ്രേഷ്ഠബാവയുടെയും മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തില്‍ സംഘടിച്ച് നിലയുറപ്പിച്ചു. പോലീസ് സംരക്ഷണയില്‍ മറുഭാഗം പള്ളിമൈതാനിയില്‍ പ്രസംഗിക്കുമെന്ന അഭ്യൂഹത്തെതുടര്‍ന്ന് ഇവര്‍ പള്ളി കവാടം ഉപരോധിച്ച് പ്രാര്‍ത്ഥനായജ്ഞം തുടരുകയാണ്. ബുധനാഴ്ച രാത്രിയാണ് ഉപരോധം തുടങ്ങിയത്.
അതിനിടെ ഓര്‍ത്തഡോക്‌സ് വിഭാഗം കാതോലിക്കേറ്റ് സെന്ററില്‍ ഒത്തുകൂടി. അവര്‍ പ്രകടനമായെത്തുമെന്ന അഭ്യൂഹം പരന്നതോടെ സ്ഥിതിഗതികള്‍ വഷളായി.
രാത്രി ഒമ്പതരയോടെ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ അമ്പതോളം പേരടങ്ങുന്ന സംഘം ടൗണില്‍ പ്രകടനം നടത്തി. പ്രകടനം പഴയ ബസ്സ്റ്റാന്‍ഡ് കവലയിലൂടെ കടന്നുപോയപ്പോള്‍ പള്ളി കവാടത്തിനുമുന്നിലും റോഡിലുമായി തടിച്ചുകൂടിയ യാക്കോബായ വിശ്വാസികളെ മെത്രാന്മാര്‍ ഇടപെട്ടാണ് തടഞ്ഞുവെച്ചത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഗോപിനാഥപിള്ള, ഡി.വൈ.എസ്.പി. എം.എന്‍. രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം കവലയില്‍ നിലയുറപ്പിച്ചിരുന്നു.
പ്രകടനമായെത്തിയ ഓര്‍ത്തഡോക്‌സ് പക്ഷം കാതോലിക്കേറ്റ് സെന്ററിലേക്ക് മടങ്ങിയെങ്കിലും പ്രദേശത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്.
ഓര്‍ത്തഡോക്‌സ് പക്ഷം ശനിയാഴ്ച രാവിലെ 7.30ന് വലിയപള്ളി മൈതാനിയില്‍ കുര്‍ബാന നടത്തി കത്തീഡ്രല്‍ പ്രഖ്യാപനം നടത്താനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ്. എന്തുവിലകൊടുത്തും അത് തടയാനാണ് യാക്കോബായ വിഭാഗത്തിന്റെ ശ്രമം.
ബുധനാഴ്ച രാത്രി മുതല്‍ ടൗണില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘട്ടനം ഉണ്ടാകാതിരിക്കാനും ക്രമസമാധാനം തകരാറിലാകാതിരിക്കാനും വേണ്ടിയുള്ള നടപടികള്‍ മാത്രമെ പോലീസ് സ്വീകരിച്ചിട്ടുള്ളു.
ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ശനിയാഴ്ച കത്തിഡ്രല്‍ പ്രഖ്യാപനം നടത്താന്‍ അനുമതി നല്‍കിയത് ജില്ലാ കളക്ടറാണ്. കളക്ടറുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി പരിസരത്ത് പ്രവേശിച്ച് ചടങ്ങ് നടത്താന്‍ ശ്രമിച്ചാല്‍ തടയാനാണ് യാക്കോബായ സഭയുടെ തയ്യാറെടുപ്പ്. പ്രശ്‌നസാധ്യതയുണ്ടെന്ന സൂചന ലഭിക്കുമ്പോഴെല്ലാം കൂട്ടമണിയടിച്ച് വിശ്വാസികളെ കൂട്ടി പ്രതിരോധമുറപ്പിക്കുകയാണ് അവര്‍.

Monday, April 16, 2012

പിറവം സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി "രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ " എന്ന പേരില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ കത്തീഡ്രല്‍ ആയി ഉയര്‍ത്തി


രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ 
പിറവം: സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി "രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ " എന്ന പേരില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ കത്തീഡ്രല്‍ ആയി ഉയര്‍ത്തി. പ്രഖ്യാപനം ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായുടെ മഹനീയ സാന്നിധ്യത്തില്‍ സുന്നഹദോസ്  സെക്രട്ടറി അഭി.ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപോലിത്ത പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പന വായിച്ചു നിര്‍വ്വഹിച്ചു. രാവിലെ 7 .30 നു നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയെയും അഭി തിരുമേനിമാരെയും കത്തിച്ച മെഴുകു തിരികളോടെ പള്ളിയിലേയ്ക്ക് സ്വീകരിച്ചാനയിച്ചു. 8 നു ശ്രേഷ്ഠ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. ഏഴിന്മേല്‍ കുര്‍ബ്ബാന ആരംഭിച്ചു. കുര്‍ബ്ബാന മദ്ധ്യേ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പന വായിച്ചു കത്തീഡ്രല്‍ പ്രഖ്യാപനം  സുന്നഹദോസ്  സെക്രട്ടറി അഭി.ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപോലിത്ത നിര്‍വ്വഹിച്ചു.വിശുദ്ധ  കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന പൊതു സമ്മേളനം യാക്കോബായ സഭയുടെ അഭിമാനമായ ഭകഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ്‌ ജേക്കബ്‌ ഉദ്ഘാടനം ചെയ്തു.  ഇടവക മെത്രാപ്പോലിത്ത അഭി മാത്യൂസ്‌ മാര്‍ ഇവാനിയോസ് അദ്ധ്യക്ഷത വഹിച്ചു. വന്ദ്യ കണിയാം പറമ്പില്‍ ഡോ കുര്യന്‍  ആര്‍ച് കോര്‍ എപ്പിസ്കോപ്പയെ ചടങ്ങില്‍ ആദരിച്ചു . ദീര്‍ഘകാലം പള്ളിയില്‍ ട്രസ്റ്റി ആയിരുന്ന ഷെവലിയാര്‍ അബ്രാഹം ജോസഫ്‌ പേങ്ങനാമറ്റത്തിനെയും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ കമാണ്ടര്‍ പദവി നല്‍കി ആദരിച്ച കുളങ്ങരയില്‍ കെ.ജെ വര്‍ക്കിയേയും ചടങ്ങില്‍ പുരസ്ക്കാരം നല്‍കി ആദരിച്ചു.അഭി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്തയും , നിരണം ഭദ്രാസന മെത്രാപ്പോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്തയും അനുഗ്രഹ പ്രഭാഷണം നടത്തി. മെത്രാപോലിത്തമാരായ  അഭി ഏലിയാസ്‌ മാര്‍ അത്താനാസിയോസ്,അഭി സഖറിയ മാര്‍ പോളിക്കാര്‍പ്പോസ്,അഭി. തോമസ്‌ മാര്‍ അലക്സാന്ത്രിയോസ്  ,അഭി ഏലിയാസ് മോര്‍ യൂലിയോസ് , ശ്രീ ജോസ് കെ മാണി എം പി , പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌ , മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ കെ പി സലിം, കൊച്ചുപള്ളി വികാരി  ജോസഫ്‌ മുളവനാല്‍,ഫാ റോയി മാത്യു മേപ്പാടം, ഫാ വര്‍ഗീസ്‌ പനചിയില്‍ ,ഷെവലിയാര്‍ അബ്രാഹം ജോസഫ്‌ , കമാണ്ടര്‍  കെ.ജെ.വര്‍ക്കി,ട്രസ്റ്റി മത്തായി തെക്കുംമൂട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏപ്രില്‍ 21 നു പള്ളിയില്‍ വച്ച്  കത്തീഡ്രല്‍ പ്രഖ്യാപനത്തിന് പള്ളിക്കാര്യത്തില്‍ നിന്നും അനുമതി നല്‍കിയെന്ന മനോരമ ന്യൂസ്‌ സത്യത്തിനു നിരക്കുന്നതല്ലന്നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ. ഇത്തരം നീക്കങ്ങള്‍ കൊണ്ട് സഭയെ തകര്‍ക്കാന്‍ കഴിയുകയില്ലന്നും ബാവ കൂട്ടി ചേര്‍ത്തു.കളക്ടറുമായി പിറവം വലിയ  പള്ളി കാര്യത്തില്‍  നിന്നും യാതൊരു വിധ ചര്‍ച്ചയും നടത്തിയിട്ടില്ല.ഇത്തരം വാര്‍ത്തകള്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടി ഇടവക മെത്രാപ്പോലിത്ത അഭി മാത്യൂസ്‌ മാര്‍ ഇവാനിയോസ് പറഞ്ഞു. 

Thursday, April 05, 2012

ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ


ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍




പള്ളിക്കര  സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍   ദുഖ വെള്ളി  ശുശ്രൂഷകള്‍   നാളെ  രാവിലെ 8:30  AM

Wednesday, April 04, 2012

തിരുവത്താഴത്തിന്‍റെ ഓര്‍മ്മകളില്‍



ക്രൈസ്തവര്‍ ഭക്തിപൂര്‍വ്വം പെസഹ വ്യാഴം ആചരിക്കുന്നു. യേശു ക്രിസ്തു ശിഷ്യന്മാര്‍ക്കൊപ്പം നടത്തിയ അവസാനത്തെ അത്താഴത്തിന്‍റെ സ്മരണയ്ക്കായാണ് പെസഹ വ്യാഴം ആചരിക്കുന്നത്. ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും ആരാധനയും നടക്കും. ചടങ്ങുകള്‍ അര്‍ദ്ധരാത്രി വരെ നീളും. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.
തിരുവത്താഴത്തിന്‍റെ ഓര്‍മ്മകളില്‍
യേശു ജറുസലെമിലേക്കു യാത്രയായി. യേശുവിനെ ബഹുമാനിക്കാന്‍ ജനങ്ങള്‍ വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചു. വയലില്‍ നിന്നും പച്ചിലക്കൊമ്പുകള്‍ മുറിച്ചു നിരത്തി. അവന്‍െറ മുമ്പിലും പിമ്പിലും നിന്നിരുന്നവര്‍ വിളിച്ചു പറഞ്ഞു; ഹോസാന, കര്‍ത്താവിന്‍െറ നാമത്തില്‍ വരുന്നവന്‍. അനുഗൃഹീതന്‍! അത്യുന്നതങ്ങളില്‍ ഹോസാന! (മര്‍ക്കോ 11: 1-10) പെസഹാ ദിനത്തില്‍ യേശു ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിനിരുന്നു. യേശു അരുളി ചെയ്തു: ''ദൈവരാജ്യം വരുന്നതുവരെ ഇനി ഞാന്‍ പെസഹാ ഭക്ഷിക്കുകയില്ല"" തുടര്‍ന്ന് യേശു അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ചൊല്ലി അപ്പം മുറിച്ച് ശിഷ്യന്മാര്‍ക്കു നല്‍കി. യേശു പറഞ്ഞു: ''വാങ്ങി ഭക്ഷിക്കുവിന്‍. ഇതു നിങ്ങള്‍ക്കു വേണ്ടി അര്‍പ്പിക്കപ്പെടുന്ന എന്‍െറ ശരീരമാകുന്നു...'' (ലൂക്കാ 22: 7-20) ക്രൈസ്തവരുടെ വിശുദ്ധവും ത്യാഗനിര്‍ഭരവുമായ ആഘോഷമാണ് പെസഹ. ക്രിസ്തുവിന്‍െറ അവസാനത്തെ അത്താഴ ദിനത്തിന്‍െറ പുണ്യസ്മരണ ലോകമാകമാനമുള്ള ക്രിസ്തുമതവിശ്വാസികള്‍ ഈ ദിവസത്തില്‍ പുതുക്കുന്നു.

Tuesday, April 03, 2012


പിറവം വലിയ പള്ളി കത്തീഡ്രല്‍ പദവിയിലേയ്ക്ക്

പിറവം സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി കത്തീഡ്രല്‍ പദവിയിലേക്ക്.ഏപ്രില്‍ 14 ശനിയാഴ്ച രാവിലെ 8 മണിയ്ക്ക് ആരംഭിയ്ക്കുന്ന വിശുദ്ധ ഏഴിന്മേല്‍ കുര്‍ബ്ബാനയ്ക്കു ശേഷം ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ ,പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പന പ്രകാരം കത്തീഡ്രല്‍ പ്രഖ്യാപനം നടത്തും. സഭയിലെ അഭി മേത്രാപ്പോലിത്താമാരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്‍മാരും വി കുര്‍ബ്ബാനയിലും തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തിലും പങ്കെടുക്കും. ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന കത്തീഡ്രല്‍ പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ക്കായി 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

.::Palm Sunday::.

പള്ളിക്കര സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഓശാന ശുശ്രൂക്ഷകള്‍ക് വികാരി ഫ ബാബു വര്‍ഗ്ഗീസ് നേതൃത്വം നല്‍കി





ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...