21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Wednesday, August 31, 2011

മലേക്കുരിശ് തീര്‍ഥയാത്ര



 മലേക്കുരിശ് തീര്‍ഥയാത്ര കൂത്താട്ടുകുളത്തുനിന്ന് തുടങ്ങും
കൂത്താട്ടുകുളം: മലേക്കുരിശിലേക്കുള്ള കാല്‍നട തീര്‍ഥയാത്ര കൂത്താട്ടുകുളത്തുനിന്ന് ബുധനാഴ്ച രാവിലെ ആരംഭിക്കും. മംഗലത്തുതാഴത്ത് തോട്ടുപുറം മോര്‍ ഗ്രിഗോറിയോസ് ചാപ്പലില്‍നിന്ന് വടകര സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ എത്തും. കിഴകൊമ്പ് സെന്റ് മേരീസ് ചാപ്പലില്‍നിന്നും വിശ്വാസികളുടെ സംഘം വടകരയിലെത്തും. കുഴിക്കാട്ടുകുന്ന് ചാപ്പലിലെ സംഘം ഒലിയപ്പുറം വാണിഭശ്ശേരി കുരിശുകവലയിലെത്തും. വാളിയപ്പാടം നെടുങ്കോട് ചാപ്പലില്‍ സ്വീകരണം നല്‍കും. ഇടയാറില്‍നിന്നും തീര്‍ഥയാത്രാസംഘം വാളിയപ്പാടത്തെത്തും. കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് യാക്കോബായ ചാരിറ്റബിള്‍ ട്രസ്റ്റിന്റെപാരിഷ്ഹാളില്‍ സ്വീകരണം നല്‍കും. മണ്ണത്തൂര്‍, നെല്ലിക്കുന്ന് പള്ളികളില്‍നിന്നുള്ള സംഘം മണ്ണത്തൂരിലെത്തി മറ്റു സംഘങ്ങളുമായി ചേര്‍ന്ന് വെട്ടിമൂട് വഴി പിറമാടത്തെത്തും.
 പിറവം മേഖല തീര്‍ഥയാത്ര
പിറവം മേഖലയില്‍ നിന്നുള്ള മലെക്കുരിശു തീര്‍ഥയാത്ര ഇന്ന് 1 .30 നു ഫാ ഗീവര്‍ഗീസ് തെറ്റാലില്‍ ന്റെ നേതൃത്വത്തില്‍ പിറവം വലിയ പള്ളിയില്‍  നിന്നും ആരംഭിക്കും.മാമാലശ്ശേരി മാര്‍  മിഖായേല്‍  യാക്കോബായ സുറിയാനി പള്ളിയില്‍ എത്തിച്ചേര്‍ന്നു സ്വീകരണവും പ്രാര്‍ഥനയ്ക്കും ശേഷം രാമമംഗ ലത്തെത്തി കൂത്താട്ടുകുളം മേഖല യാത്രയ്ക്കൊപ്പം ചേരുന്നു. തുടര്‍ന്ന് പൂതൃക്ക  പള്ളിയില്‍ എത്തിച്ചേര്‍ന്നു പ്രാര്‍ഥനയ്ക്കും വിശ്രമത്തിനും  ശേഷം യാത്ര തുടരുന്നു.വൈകിട്ട്   6 നു തീര്‍ഥയാത്ര മാലെക്കുരിശില്‍ എത്തിച്ചേരും.ദയറ കവാടത്തില്‍ ശ്രേഷ്ഠ കാതോലിക്കാ  ബാവയും  സഭയിലെ അഭി പിതാക്കന്മാരും ചേര്‍ന്ന് തീര്‍ഥയാത്രയെ സ്വീകരിക്കും. 

മണര്‍കാട് പള്ളി പെരുന്നാള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


മണര്‍കാട് പള്ളി പെരുന്നാള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അലങ്കാര ദീപങ്ങള്‍ മിഴി തുറന്നപ്പോള്‍
മണര്‍കാട്: വിശുദ്ധ കന്യകാ മറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പ് ആചരണത്തിന് മണര്‍കാട് മര്‍ത്തമറിയം കത്തീഡ്രലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. സപ്തംബര്‍ ഒന്നു മുതല്‍ എട്ടുവരെയാണ് നോമ്പാചരണം. പ്രധാന പെരുന്നാള്‍ ഏഴ്, എട്ട് തിയ്യതികളില്‍ നടക്കും. പെരുന്നാളിന് തുടക്കം കുറിച്ച് വ്യാഴാഴ്ച കൊടിമരം ഉയര്‍ത്തും. നിലംതൊടാതെ വെട്ടിയെടുക്കുന്ന കൊടിമരം ചെത്തിമിനുക്കി കൊടികെട്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് ഉയര്‍ത്തുന്നത്. ദീപാലങ്കാലങ്ങള്‍ ഒന്നാം തിയ്യതി മുതല്‍ പ്രകാശിച്ച് തുടങ്ങും. പാച്ചോര്‍ നേര്‍ച്ചയുടെ ക്രമീകരണങ്ങളും പൂര്‍ത്തിയായി. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് യാക്കോബായ സഭയുടെ ശ്രേഷ്ഠകാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരും കാര്‍മ്മികത്വം വഹിക്കും. സപ്തംബര്‍ നാലിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കും.

Tuesday, August 30, 2011

8 day lent Perunnal at St. Gregorious JSOC, Karimugal from Sep 1st to 8th.


8 day lent Perunnal at St. Gregorious JSOC, Karimugal from Sep 1st to 8th.
Karimugal:Convention will be held on all the lent days. A. C Pathrose, Rev. Fr. Shibu Cherian, Rev. Dn. Reji Panjode, Rev. Fr. Samson Meloth, Rev. Fr. Cheriyan Kooliyd, Rev. Fr. Jiji Varghese & Rev. Fr. Varghese Allukkal will lead the convention on these 8 days.

ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ എട്ടുനോമ്പ്‌ പെരുന്നാള്‍


ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ എട്ടുനോമ്പ്‌ പെരുന്നാള്‍

ഷിക്കാഗോ: സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള എട്ടുനോമ്പു പെരുന്നാള്‍ ഈ മാസം 31 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ ആചരിക്കുന്നു.
ഓഗസ്‌റ്റ് 31, സെപ്‌റ്റംബര്‍ 1,2 ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും 6.30-ന്‌ വിശുദ്ധ കുര്‍ബാനയും, മധ്യസ്‌ഥപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.ഫാ. തോമസ്‌ മേപ്പുറത്ത്‌ പ്രധാന കാര്‍മികത്വം വഹിക്കുന്നതാണ്‌.
സെപ്‌റ്റംബര്‍ 3-ന്‌ വൈകുന്നേരം 6.30-ന്‌ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന്‌ വികാരി ഫാ. ദിലീഷ്‌ ഏലിയാസ്‌ വചന ശുശ്രൂഷ നടത്തും. സെപ്‌റ്റംബര്‍ 4-ന്‌ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും, 9.30-ന്‌ വിശുദ്ധ കുര്‍ബാനയും, മധ്യസ്‌ഥ പ്രാര്‍ത്ഥനയും നടത്തപ്പെടും. സെപ്‌റ്റംബര്‍ 5,6,7 ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും, 6.30-ന്‌ വിശുദ്ധ കുര്‍ബാനയും മധ്യസ്‌ഥ പ്രാര്‍ത്ഥനയും വികാരി ഫാ. ദിലീഷ്‌ ഏലിയാസിന്റെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണ്‌.
സെപ്‌റ്റംബര്‍ 7-ന്‌ ബുധനാഴ്‌ച വൈകുന്നേരം വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന്‌ സുവിശേഷ പ്രസംഗം, നേര്‍ച്ച വിളമ്പ്‌, ആശീര്‍വാദം എന്നിവയോടുകൂടി ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ദിലീഷ്‌ ഏലിയാസ്‌ (വികാരി) 847 768 0466, മാമ്മന്‍ കുരുവിള (വൈസ്‌ പ്രസിഡന്റ്‌) 630 718 1077, കുര്യന്‍ പി. ജോര്‍ജ്‌ (ട്രഷറര്‍) 847 933 1241, മനോജ്‌ ഏലിയാസ്‌ (സെക്രട്ടറി) 847 337 5932. ഷെവലിയാര്‍ ജയ്‌മോന്‍ അറിയിച്ചതാണിത്‌.

മലേക്കുരിശില്‍ ശ്രാദ്ധപെരുന്നാളിന് ഒരുക്കങ്ങളായി


മലേക്കുരിശില്‍ ശ്രാദ്ധപെരുന്നാളിന് ഒരുക്കങ്ങളായി




കോലഞ്ചേരി: മലേക്കുരിശ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന ശ്രേഷ്ഠകാതോലിക്ക ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ 15-ാമത് ശ്രാദ്ധപ്പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഖില മലങ്കര അടിസ്ഥാനത്തില്‍ വിവിധ പള്ളികളില്‍നിന്നും എത്തിച്ചേരുന്ന തീര്‍ഥാടകരെയും ബാവയുടെ മാതൃ ഇടവകയായ ചെറായി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍നിന്നുമെത്തുന്ന ദീപശിഖാപ്രയാണത്തിനും ബുധനാഴ്ച വൈകിട്ട് അഞ്ചിന് ദയറാ കവാടത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ശ്രേഷ്ഠകാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കബറിങ്കല്‍ ധൂപപ്രാര്‍ഥനയും നടക്കും. 7 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സഭയിലെ മെത്രാപ്പോലീത്തമാര്‍ സംബന്ധിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ അവാര്‍ഡുദാനവും ധനസഹായ വിതരണവും പിന്നീട് അഖണ്ഡ പ്രാര്‍ഥനയും ഉണ്ടാകും. വ്യാഴാഴ്ച രാവിലെ 7.30ന് ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലും 9ന് ശ്രേഷ്ഠബാവയുടെ മുഖ്യകാര്‍മികത്വത്തിലും വി. കുര്‍ബാന നടക്കും. കബറിങ്കല്‍ ധൂപപ്രാര്‍ഥനയ്ക്കുശേഷം 25,000 പേര്‍ക്കുള്ള നേര്‍ച്ചസദ്യ തുടങ്ങും. ഉച്ചയ്ക്ക് ഒരുമണിയോടെ മുളന്തുരുത്തി മാര്‍ തോമസ് പള്ളിയിലേക്ക് തീര്‍ഥയാത്ര പുറപ്പെടും.
പത്രസമ്മേളനത്തില്‍ ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ്, വര്‍ഗീസ് ക്‌നാലത്ത്, വി.എം. ജോയിക്കുട്ടി, കെ.വി. ഏലിയാസ്, മോന്‍സി വാവച്ചന്‍ എന്നിവര്‍ സംബന്ധിച്ചു.

Monday, August 29, 2011


മുളന്തുരുത്തി: മാര്‍ത്തോമന്‍ കത്തീഡ്രല്‍ യൂയാക്കീം മോര്‍ കൂറിലോസ് ബാവയുടെ ഓര്‍മ്മ ചിങ്ങം 20 പെരുന്നാളിന് കൊടികയറി. വികാരി ഫാ. ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ കൊടികയറ്റി. ഒന്നിന് ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ഓര്‍മ്മ. 7.45ന് മൂന്നിന്‍മേല്‍ കുര്‍ബാന, ധൂപപ്രാര്‍ഥന, വെള്ളിക്കുരിശും നടയില്‍പെട്ടിയും കബറിങ്കല്‍ സമര്‍പിക്കും. വൈകീട്ട് 6ന് പ്രദക്ഷിണം. 6.30ന് യൂയാക്കീം മോര്‍ കൂറിലോസ് ബാവയുടെ കബറിങ്കലേക്ക് വടക്കന്‍ മേഖലയില്‍ നിന്നുള്ള തീര്‍ഥയാത്രയും ഭദ്രാസനത്തിന്റെ നാല് മേഖലകളില്‍ നിന്നുള്ള തീര്‍ഥയാത്രയും ഇടവക മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ പ്രദക്ഷിണത്തെ സ്വീകരിക്കും.
2ന് 8.45ന് മൂന്നിന്‍മേല്‍ കുര്‍ബാന ഐസക്ക് മാര്‍ ഒസ്താത്തിയോസിന്റെ നേതൃത്വത്തില്‍ കബറിങ്കല്‍ ധൂപപ്രാര്‍ഥന. തുടര്‍ന്ന് എസ്എസ്എല്‍സിക്ക് കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് മാര്‍ കൂറിലോസ് ബാവ അവാര്‍ഡ് നല്‍കും.

സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളും കണ്‍വെന്‍ഷനും


സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളും കണ്‍വെന്‍ഷനും

കുണ്ടറ: കുണ്ടറ സെന്റ്‌മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളും കണ്‍വെന്‍ഷനും കൊടിയേറി. ക്‌നാനായ ഭദ്രാസനം റാന്നി മേഖല മെത്രാപ്പൊലീത്ത കുര്യാക്കോസ് മോര്‍ ഈവാനിയോസ് തിരുമേനി, ഇടവക വികാരി ഫാ. ജോര്‍ജ്ജ് പെരുമ്പട്ടേത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്.
സപ്തംബര്‍ 1 മുതല്‍ 8 വരെ നടക്കുന്ന പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ സുനോറോ വിശ്വാസികളുടെ ദര്‍ശനത്തിനും വണക്കത്തിനുമായി പേടകത്തില്‍നിന്ന് പുറത്തെടുക്കും. സെപ്റ്റംബര്‍ 10 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ. ബി. ഗണേശ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഐഷ പോറ്റി എം. എല്‍. എ പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. 6ന് മൈലാപ്പൂര് ഡല്‍ഹി ഭദ്രാസനാധിപന്‍ ഐസക് മോര്‍ എസ്താത്തിയോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബ്ബാന, 7ന് ഫാ. പി. ടി. തോമസിന്റെ സുവിശേഷ പ്രസംഗം. 7ന് ഇടുക്കി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ക്ലീമീസ് തിരുമേനിയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ കുര്‍ബ്ബാന. വൈകിട്ട് 6ന് നടക്കുന്ന ഭക്തിനിര്‍ഭരമായ റാസയോടെ എട്ടുനോമ്പ് പെരുന്നാളും കണ്‍വെന്‍ഷനും സമാപനമാകും.

കുറിഞ്ഞി പള്ളിയില്‍ ഇരുവിഭാഗവും ഒരു ത്രോണോസില്‍മാത്രമേ കുര്‍ബാനയര്‍പ്പിക്കാവൂ


കുറിഞ്ഞി പള്ളിയില്‍ ഇരുവിഭാഗവും ഒരു ത്രോണോസില്‍മാത്രമേ കുര്‍ബാനയര്‍പ്പിക്കാവൂ

കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ഇരു വിഭാഗവും അവരവരുടെ വീതത്തില്‍ ഒരു ത്രോണോസില്‍ മാത്രമേ കുര്‍ബാനയര്‍പ്പിക്കാവൂയെന്ന് മൂവാറ്റുപുഴ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന അപ്പീല്‍ ഹര്‍ജിയില്‍ തീരുമാനമാകാത്തതുമൂലവും മറ്റ് കോടതിവിധികളും ഇരു വിഭാഗം പ്രതിനിധികളുടേയും അഭിപ്രായങ്ങള്‍ ആരാഞ്ഞുമാണ് ആര്‍ഡിഒ ആര്‍.മണിയമ്മയുടെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനമെടുത്തത്.

കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ നേതൃത്വ പരിശീലന സെമിനാര്‍


കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ നേതൃത്വ പരിശീലന സെമിനാര്‍

         Photo: Sanex Raju
   കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ നേതൃത്വ പരിശീലന സെമിനാര്‍ കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്‍റ്  പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച്  അഭി. മാത്യൂസ്‌ മാര്‍ ഇവാനിയോസ് ഉദ്ഘാടനം ചെയ്തു.ഫാ വര്‍ഗീസ് ഇടുമാലില്‍ അദ്ധ്യക്ഷത വഹിച്ച  യോഗത്തില്‍  ഭദ്രാസന വൈസ് പ്രസിഡണ്ട്‌ റവ.ഫാ.എല്‍ദോസ് കക്കാട് സ്വാഗതം ആശംസിച്ചു. യൂണിറ്റു സെക്രട്ടറിമാരും  അല്‍മായ വൈസ് പ്രസിഡണ്ട്‌മാര്‍ക്കുമായി നേതൃത്വ പരിശീലന സെമിനാറില്‍ ഫാ.ജിബു ചെറിയാന്‍ കൌണ്സിലിംഗ് നടത്തി.അഖില മലങ്കര വൈസ് പ്രസിഡണ്ട്‌ ഫാ ജോയ് ആനക്കുഴി,  അഖില  മലങ്കര സെക്രട്ടറി ബിജു തമ്പി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സിനോള്‍ വി സാജു നന്ദി പറഞ്ഞു.

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ 31ന് നടക്കും

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ 31ന് നടക്കും..

പെരുമ്പാവൂര്‍: മലങ്കര യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയും ഗാര്‍ഡിയന്‍, എയ്ഞ്ചല്‍ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ 31ന് നടക്കും. വെങ്ങോല ബത്‌സദ സ്‌കൂളില്‍ നടക്കുന്ന സമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും.
സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസും മാനേജിങ് കമ്മിറ്റിയും ഇതിന്റെഭാഗമായി നടക്കും. ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ മുന്‍ നിയമസഭാ സ്​പീക്കര്‍ പി.പി.തങ്കച്ചന്‍ ആശംസകള്‍ അര്‍പ്പിക്കും.
1941ല്‍ അങ്കമാലി പീച്ചാനിക്കാട് ആലുക്കല്‍ ചാക്കോ, മറിയം ദമ്പതിമാരുടെ 9 മക്കളില്‍ 8-ാമനായി ജനിച്ച എബ്രഹാം മാര്‍ സേവേറിയോസ് 1960ല്‍ ശെമ്മാശനായി. 1962ല്‍ ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ വയലിപ്പറമ്പില്‍ തിരുമേനിയില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. പീച്ചാനിക്കാട് പള്ളി, തൃക്കുന്നത്ത് സെമിനാരി ചാപ്പല്‍ എന്നിവിടങ്ങളില്‍ വികാരിയായി. 1971ല്‍ ഉപരിപഠത്തിനായി റഷ്യയിലേക്ക് പോയി. സ്വീഡനിലും ഇംഗ്ലണ്ടിലും വൈദിക ശുശ്രൂഷകനായി. ലണ്ടന്‍ ഫിറ്റ്‌സ്‌റോയ് സ്‌ക്വയറില്‍ വൈഎംസിഎ വിദ്യാര്‍ഥി ഹോസ്റ്റലില്‍ ചാപ്ലയനായി സേവനമനുഷ്ഠിച്ചു. പിന്നീട് ചിക്കാഗോയിലെ പസഫിക് വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്ന് പാസ്റ്ററല്‍ സ്റ്റ്യുവാര്‍ഡ് ഷിപ്പില്‍ ഡോക്ടറേറ്റ് നേടി.
1982ല്‍ അങ്കമാലി ഭദ്രാസന സഹായമെത്രാപ്പോലീത്തയായി. കോതമംഗലം മാര്‍ത്തോമന്‍ ചെറിയപള്ളിയില്‍ നിന്ന് മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ മെത്രാപ്പോലീത്തയായി. 1985ല്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപിച്ചു. യല്‍ദോ മാര്‍ ബസേലിയോസ് അനാഥശാല, വെങ്ങോലയിലെ ബത്‌സദ വൃദ്ധമന്ദിരം, മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, യല്‍ദോ മോര്‍ ബസേലിയോസ് ചാപ്പല്‍, പ്രെയര്‍ ടവര്‍, പ്രെയര്‍ ഷെല്‍ട്ടര്‍, കിളികുളത്തെ മോര്‍ ഔഗേന്‍ ചാപ്പല്‍, ബത്‌സദ ജൂനിയര്‍ സ്‌കൂള്‍, ബത്‌സദ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

Sunday, August 28, 2011

സിംഗപ്പൂര്‍ യാക്കോബായ പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാള്‍


സിംഗപ്പൂര്‍ യാക്കോബായ പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാള്‍

മേരിമൗണ്ട് : സിംഗപ്പൂരില്‍ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള സെന്റ് .മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാള്‍ ആഗസ്ത്്28 മുതല് സെപ്തംബര്‍ 4 വരെ ആചരിക്കുവാന്‍ തീരുമാനിച്ചു.2008 ല്‍ സ്ഥാപിതമായ ഇടവക ഇന്നു ഒരു മഹാ ഇടവക ആയിത്തീരുകയും സമീപ രാജ്യങ്ങളില്‍് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആഗസ്ത് 28 ഞായറാഴ്ച രാവിലെ നടക്കുന്ന വി.കുര്‍ബാനയ്ക്ക് ക്‌നാനായ സഭയിലെ കല്ലിശേരില്‍,,മലബാര്‍ മേഖലയുടെ മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍് ഗ്രിഗോറിയോസ് നേതൃത്വം നല്കും .തുടര്‍ന്ന് മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും ധ്യാന യോഗവും ഉണ്ടായിരിക്കും .ആഗസ്ത്് 29 തിങ്കള്‍ മുതല്‍ സെപ്തംബര്‍ 3 ശനി വരെ വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയും വി.കുര്‍ബാനയും മേരി മൗണ്ട് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. ചൊവാഴ്ച്ച ഉച്ച തിരിഞ്ഞു 2.30നു ജീസസ് യൂത്ത് സിംഗപ്പൂര്‍് നടത്തുന്ന പ്രത്യേക യൂത്ത് പ്രോഗ്രാം പള്ളിയില്‍ നടത്തും. ചൊവ്വാഴ്ചയും ശനിയാഴ്ചയും കുര്ബനശേഷം നടക്കുന്ന ധ്യാന ശുശ്രുഷയ്ക്ക് സെന്റ് സ്റ്റീഫന്‍് പള്ളിയിലെ ഫാ .മിഖായേല്‍് ബെഞ്ചമിന്‍്,ഇമ്മാനുവേല്‍, സി .എസ് .ഐ പള്ളിയിലെ ഫാ .വര്‍ഗീസ് എനടിക്കല്‍് എന്നിവര് നേതൃത്വം നല്കും .വ്യാഴാഴ്ച ആബൂന് മോര്‍ ബസേലിയോസ് പൗലോസ് ദിതീയന്‍ ബാവയുടെ പ്രത്യേക ഓര്‍മ്മപ്പെരുന്നാള്‍് ആചരിക്കുന്നു. പെരുന്നാള്‍ ദിവസമായ നാലാം തീയതി സിറ്റി ഹാള്‍ അര്‍മേനിയനന്‍ പള്ളിയില്‍ വൈകുന്നേരം വി .കുര്‍ബാനയും ,ശേഷം പ്രദിക്ഷണവും ഉണ്ടായിരിക്കും .തുടര്‍ന്ന് സിംഗപ്പൂരിലെ മാര്‍ തോമ ചര്‍ച്ച് ,കാത്തലിക് ചര്‍ച്ച് ,സി .എസ് .ഐ ചര്‍ച്ച് വികാരിമാരുടെ സാന്നിധ്യത്തില് പൊതുസമ്മേളനവും നടത്തപ്പെടുന്നു .ശേഷം പങ്കെടുക്കുന്ന ഭക്ത ജനങ്ങള്‍ക്കായി മുന്‍ വര്‍ഷങ്ങളിലേതു പോലെ നേര്‍ച്ചയും ,സ്‌നേഹവിരുന്നും പള്ളിയങ്കണത്തില് വച്ച് കൊടുക്കുവാനുള്ള ക്രമീകരണം ചെയ്തു വരുന്നു .എല്ലാവരും നേര്ച്ച കാഴ്ച്ചകളോടെ പെരുന്നാളില് പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന് വികാരി ഫാ .സജി നടുമുറിയില് അറിയിച്ചു .പെരുന്നാള്‍ നോട്ടീസ് പള്ളി ഓഫീസില് ക്രമീകരിച്ചിട്ടുണ്ട് .

നോമ്പ് ആത്മശുദ്ധീകരണം- ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ്


നോമ്പ് ആത്മശുദ്ധീകരണം- ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ്

കോട്ടയം: നോമ്പ് ആത്മശുദ്ധീകരണമാണ് അത് ദൈവീകചിന്തയിലേക്ക് മനുഷ്യരെ കൂടുതല്‍ അടുപ്പിക്കും. നന്മപ്രദാനം ചെയ്യുന്നവരുടെ എണ്ണം കൂടുകയും ചെയ്യും. നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ് പറഞ്ഞു.
പി.ഡി.പി. ജില്ലാ കമ്മിറ്റി നടത്തിയ ഇഫ്ത്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എം.എസ്. നൗഷാദ് അധ്യക്ഷനായിരുന്നു. വ്രതാനുഷ്ഠാനത്തിലൂടെ നേടുന്ന സഹോദര്യസ്‌നേഹം ലോകജനതയ്ക്ക് ഗുണകരമാണെന്ന് ധനകാര്യമന്ത്രി കെ.എം.മാണി പറഞ്ഞു.
വ്രതം കൊണ്ട് നേടിയെടുക്കുന്ന ആത്മസംശുദ്ധി ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും ഉത്തമോദാഹരണമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
കെ. സുരേഷ്‌കുറുപ്പ് എം.എല്‍.എ, വി.എന്‍. വാസവന്‍, ഡോ. ബി. ഇക്ബാല്‍, കെ.പി.സി.സി. സെക്രട്ടറി ലതിക സുഭാഷ്, അഡ്വ. വി.ബി. ബിനു, ഉഴവൂര്‍ വിജയന്‍, കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. റ്റിജി തോമസ് ജേക്കബ്, ജമാഅത്ത് ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ബഷീര്‍ ഫാറൂഖി, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ.എസ്. ജോസഫ്, താജ് പള്ളി ഇമാം താജുദ്ദീന്‍ മൗലവി, പി.ഡി.പി. നേതാക്കളായ അഡ്വ. മുട്ടം നാസര്‍, സുബൈര്‍ സബാഹി, നിഷാദ് നടക്കല്‍, കെ.ജെ. ദേവസ്യ സക്കറിയ താവളത്തില്‍, വി.എ. മുഹ്മമദ് ബഷീര്‍ മുഹമ്മദാലി, കാഞ്ഞിരപ്പള്ളി, അസ്‌കര്‍ വൈക്കം അന്‍സര്‍ ഷാ, അനുപ് വരാപ്പള്ളി, കെ.കെ. റിയാസ്, അബ്ദുല്‍ സലിം, ഷാഹുല്‍ ഹമീദ് അറുപുഴ എന്നിവര്‍ സംസാരിച്ചു.

മണര്‍കാട്‌ പള്ളിയിലെ വിശുദ്ധ നോമ്പാചരണത്തിനു സെപ്‌റ്റംബര്‍ ഒന്നിനു തുടക്കം


മണര്‍കാട്‌ പള്ളിയിലെ വിശുദ്ധ നോമ്പാചരണത്തിനു സെപ്‌റ്റംബര്‍ ഒന്നിനു തുടക്കം

കോട്ടയം: ചരിത്രപ്രസിദ്ധമായ മണര്‍കാട്‌ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പു പെരുന്നാളിനു സെപ്‌റ്റംബര്‍ ഒന്നിനു തുടക്കമാവും. ദൈവമാതാവിന്റെ മധ്യസ്‌ഥത യാചിച്ച്‌ പള്ളിയിലെത്തുന്ന ആയിരക്കണക്കിന്‌ ഭക്‌തര്‍ക്കു ഭജനയിരിക്കുവാനുള്ള സൗകര്യങ്ങളടക്കം എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു.
സെപ്‌റ്റംബര്‍ ഒന്നിനു വൈകിട്ട്‌ നാലിനു നടക്കുന്ന കൊടിമരം ഉയര്‍ത്തല്‍ ചടങ്ങോടെയാണ്‌ പെരുനാളിനു തുടക്കമാകുന്നത്‌. ഉച്ചകഴിഞ്ഞ്‌ രണ്ടിനു ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ആധ്യാത്മിക സംഘടനകളെ ഏകോപിച്ചുള്ള വാര്‍ഷിക പൊതുസമ്മേളനം നടക്കും.
ഇടവക മെത്രാപ്പൊലീത്ത ഡോ.തോമസ്‌ മോര്‍ തീമോത്തിയോസിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ ഉദ്‌ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. കോര്‍ എപ്പിസ്‌ക്കോപ്പാ സ്‌ഥാനം ലഭിച്ച ആന്‍ഡ്രൂസ്‌ കോര്‍ എപ്പിസ്‌ക്കോപ്പാ ചിരവത്തറയെ സമ്മേളനത്തില്‍ ആദരിക്കും. ആറിന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ കുരിശുപള്ളികളിലേക്കുള്ള റാസ നടക്കും. ഏഴാം തീയതിയാണു പ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങ്‌.
ഉച്ചനമസ്‌കാര സമയത്താണു നടതുറക്കുന്നത്‌. രാത്രി പത്തിന്‌ പ്രദക്ഷിണവും, കരിമരുന്ന്‌ പ്രയോഗവും നടക്കും. പെരുന്നാള്‍ ദിവസമായ എട്ടിന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിനു നടത്തപ്പെടുന്ന പ്രദക്ഷിണത്തോടും, നേര്‍ച്ച വിളമ്പോടും കൂടി ചടങ്ങുകള്‍ സമാപിക്കും.
വികാരി ഇ.ടി.കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌ക്കോപ്പ ഇട്ട്യാടത്ത്‌, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ്‌ കോര്‍ എപ്പിസ്‌ക്കോപ്പാ ചിരവത്തറ, ട്രസ്‌റ്റിമാരായ ജോര്‍ജ്‌മാത്യൂ വട്ടമല, ജേക്കബ്‌.ടി. മോസസ്സ്‌ തെങ്ങുംതുരുത്തേല്‍, പ്രിന്‍സ്‌ ഏലിയാസ്‌ പഴയിടത്തുവയലില്‍, സെക്രട്ടറി റെജി. ടി. ഏബ്രഹാം തണ്ടശേരില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Bible Quiz organized by MJSOYA, St. George JSOC Kutta tomorrow






KANINADU: Bible Quiz organized by MJSOYA, St. George JSOC Kutta tomorrow. Program will start by 10.30 Am and almost 15 sunday schools will be participating in the same. Rev. Fr. Remi will inaugurate the program. Rev. Dn. Jaleel will be the quiz master. Cash prize & trophies will be distributed for the winners

Saturday, August 27, 2011

അകപറമ്പ് കത്തീഡ്രലില്‍ പഞ്ചസാരമണ്ട ഒരുക്കല്‍ തുടങ്ങി


അകപറമ്പ് കത്തീഡ്രലില്‍ പഞ്ചസാരമണ്ട ഒരുക്കല്‍ തുടങ്ങി

നെടുമ്പാശ്ശേരി: പ്രസിദ്ധമായ സ്ലീബ പെരുന്നാളിന് വിശ്വാസികള്‍ക്ക് നേര്‍ച്ചയായി വിതരണം ചെയ്യുന്നതിന് അകപറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ പള്ളിയില്‍ പഞ്ചസാരമണ്ട ഒരുക്കല്‍ തുടങ്ങി. വ്യാഴാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രത്യേക പ്രാര്‍ഥനയോടെയാണ് പഞ്ചസാരമണ്ട നിര്‍മണം തുടങ്ങിയത്. പള്ളിവികാരി ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. ഗീവര്‍ഗീസ് വി.അരീയ്ക്കല്‍, ഫാ. വര്‍ഗീസ് അറയ്ക്കല്‍, ഫാ. സാബു പാറയ്ക്കല്‍, ഫാ. എല്‍ദോസ് വര്‍ക്കി ആലുക്കല്‍, ട്രസ്റ്റിമാരായ പോള്‍ വര്‍ഗീസ്, എല്‍ദോ ഏല്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു. സപ്തംബര്‍ 13നാണ് സ്ലീബ പെരുന്നാള്‍. രാവിലെ 8.30ന് പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, സ്ലീബ എഴുന്നള്ളിപ്പ്, സമര്‍പ്പണ ശുശ്രൂഷ എന്നിവ ഉണ്ടാകും. ഈ വര്‍ഷം രണ്ടായിരത്തോളം പേര്‍ ചേര്‍ന്നാണ് പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്. യേശുക്രിസ്തുവിനെ ക്രൂശിച്ച കുരിശ് ഹെലനി രാജ്ഞി കണ്ടെടുത്ത് സ്ഥാപിച്ചതിന്റെ ഓര്‍മയായിട്ടാണ് സ്ലീബ പെരുന്നാള്‍ ആഘോഷിക്കുന്നത്. അരി, പഞ്ചസാര, ശര്‍ക്കര, നാളികേരം, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ചേര്‍ത്താണ് സ്വാദിഷ്ടമായ പഞ്ചസാര മണ്ട തയ്യാറാക്കുന്നത്.

മലേക്കുരിശില്‍ ശ്രാദ്ധപ്പെരുന്നാളിന് നാളെ കൊടിയേറ്റും


മലേക്കുരിശില്‍ ശ്രാദ്ധപ്പെരുന്നാളിന് നാളെ കൊടിയേറ്റും

കോലഞ്ചേരി:മലേക്കുരിശ് ദയറായില്‍ കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ 15-ാമത് ശ്രാദ്ധപ്പെരുന്നാളിന്റെ മുന്നോടിയായി ഞായറാഴ്ച രാവിലെ 9 ന് കൊടിയേറ്റും. 31 ന് വൈകിട്ട് മലങ്കരയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന തീര്‍ത്ഥാടക സംഘത്തിന് ദയറാ കവാടത്തില്‍ സ്വീകരണം നല്‍കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മ്മികനാകും. ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ് കോറസ് മെത്രാപ്പോലീത്ത സഹകാര്‍മ്മികനാകും. സപ്തംബര്‍ 1 ന് രാവിലെ വി. കുര്‍ബാനയും തുടര്‍ന്ന് നേര്‍ച്ചസദ്യയും നടക്കും.

Friday, August 26, 2011

പൂതംകുറ്റി സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാള്‍


പൂതംകുറ്റി സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാള്‍

അങ്കമാലി: പൂതംകുറ്റി സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പു പെരുന്നാളും സെന്റ്‌ മേരീസ്‌ കണ്‍വന്‍ഷനും 31ന്‌ ആരംഭിക്കും. സെപ്‌റ്റംബര്‍ 8ന്‌ സമാപിക്കും. 31ന്‌ വൈകീട്ട്‌ 4ന്‌ ഫാ. എമില്‍ ഏല്യാസ്‌ കൊടിയേറ്റ്‌ നിര്‍വഹിക്കും. 5.45ന്‌ സന്ധ്യാപ്രാര്‍ഥനെയേ തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ ബിഷപ്‌ മോര്‍ ബോസ്‌കോ പുത്തൂര്‍ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. ഫാ. എമില്‍ ഏല്യാസ്‌ അദ്ധ്യക്ഷത വഹിക്കും. ഫാ. ജേക്കബ്‌ മഞ്ഞളി മുഖ്യപ്രഭാഷണം നടത്തും. 
    സെപ്‌റ്റംബര്‍ 1ന്‌ രാവിലെ 8.15ന്‌ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന നടക്കും. 10.15ന്‌ നടക്കുന്ന വനിതാ സമാജം മേഖല സമ്മേളനവും കലോത്സവും എറണാകുളം ജില്ലാ പഞ്ചായത്തംഗം ഷേര്‍ളി ജോസ്‌ ഉദ്‌ഘാടനം ചെയ്യും. കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്താ സമ്മേളനത്തില്‍ അദ്ധ്യക്ഷതാ വഹിക്കും. ഫാ. സാബു പാറയ്‌ക്കല്‍ സമ്മാനദാനം നിര്‍വഹിക്കും. വൈകീട്ട്‌ 6.30ന്‌ നടക്കുന്ന കണ്‍വന്‍ഷനില്‍ ഫാ. പി. ടി. തോമസ്‌ എരുമേലി മുഖ്യപ്രഭാഷണം നടത്തും.
    3ന്‌ രാവിലെ 8.30ന്‌ ഐസക്‌ മോര്‍ ഓസ്‌താത്തിയോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടക്കും. 10.30ന്‌ വിദ്യാര്‍ഥികള്‍ക്കായി നടക്കുന്ന വ്യക്‌തിത്വ വികസന ക്യാമ്പ്‌ മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പോള്‍ പി. ജോസഫ്‌ ഉദ്‌ഘാടനം ചെയ്യും. ഐസക്‌ മോര്‍ ഓസ്‌താത്തിയോസ്‌ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ഫാ. ഷാന്റി ചിറപ്പണത്ത്‌, പി.വി. യാക്കോബ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന്‌ നടക്കുന്ന സെമിനാര്‍ ബിജു കെ. തമ്പി നയിക്കു. വൈകീട്ട്‌ 6.30ന്‌ നടക്കുന്ന കണ്‍വന്‍ഷനില്‍ ഫാ. ബിനോ ഫിലിപ്പ്‌ ചിങ്ങവനം മുഖ്യപ്രഭാഷണം നടത്തും. 4ന്‌ രാവിലെ 10.15ന്‌ നടക്കുന്ന യുവജനസെമിനാര്‍ അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തംഗം ഏല്യാക്കുട്ടി ആന്റണി ഉദ്‌ഘാടനം ചെയ്യും. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തംഗം കെ.എസ്‌. മൈക്കിള്‍, ജോസ്‌ പി. വര്‍ഗീസ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. വര്‍ഗീസ്‌ പോള്‍ സെമിനാര്‍ നയിക്കും. 5, 6 തീയതികളില്‍ വര്‍ഗീസ്‌ പുളിയന്‍ കോറെപ്പിസ്‌കോപ്പാ, ഗബ്രിയേല്‍ റമ്പാന്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി നടക്കും. വൈകീട്ട്‌ 6ന്‌ ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കും. 7ന്‌ രാവിലെ 8.15ന്‌ ഗബ്രിയേല്‍ റമ്പാന്റെ നേതൃത്വത്തില്‍ ദിവ്യബലി, 10.30ന്‌ ധ്യാനപ്രസംഗം, വൈകീട്ട്‌ 5ന്‌ പാച്ചോര്‍ തുലാഭാരം, 6.15ന്‌ ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കത്തോലിക്കാബാവയുടെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ഥന. തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ വിവിധ വിദ്യാഭ്യാസ അവാര്‍ഡുകള്‍ അഡ്വ. ജോസ്‌ തെറ്റയില്‍ എം.എല്‍.എ., എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി എന്നിവര്‍ വിതരണം ചെയ്യും. വിശുദ്ധ സുനറോ പുറത്തിറക്കല്‍, പ്രദക്ഷിണം, ആശീര്‍വാദം എന്നിവയും നടക്കും.
      പ്രധാന തിരുനാള്‍ ദിനമായ 8ന്‌ രാവിലെ 9ന്‌ ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, 10ന്‌ മദ്ധ്യസ്‌ഥപ്രാര്‍ഥന, 11ന്‌ വിശുദ്ധ സുനറോ ദര്‍ശനം, 11.30ന്‌ പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച, ആശീര്‍വാദം, ലേലം എന്നിവ നടക്കും. തിരുനാളിന്റെയും കണ്‍വന്‍ഷന്റെയും വിജയത്തിനായി ഫാ. എമില്‍ ഏല്യാസ്‌, ഫാ. കെ.ടി. യാക്കോബ്‌, ഫാ. എല്‍ദോസ്‌ പാലയില്‍, പി.ടി. പൗലോസ്‌, എം.എ. ടെന്‍സ്‌, പി.പി. എല്‍ദോ, ടി.എം. യാക്കോബ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

MGJSM PALLIKKARA REGIONAL CAMP:

MGJSM PALLIKKARA REGIONAL CAMP: 
Venue:Thamarachal Valiyapally

Contucted by:Mor Gregorious Students Movement
Time:9am-4pm
H G KURIAKOSE MOR THEYOPHILOS will be present
Class by:Fr. Thambi Maradi, Dn. Shobin Paul.
For more contact SHINIL PAUL MATHEWS(General Convener)-9995775582, 7403222292

ബാവാ അനുസ്മരണം നടത്തി

പിറവം: ബസേലിയോസ് പൗലോസ് രണ്ടാമന്‍ കാതോലിക്ക ബാവയുടെ നാമത്തിലുള്ള പിറവം ബിപിസി കോളേജില്‍ ശ്രേഷ്ഠ ബാവയുടെ ഓര്‍മദിനം ആചരിച്ചു. ഹോണവാര്‍ മിഷന്‍ മെത്രാപ്പോലീത്ത യാക്കോബ് മാര്‍ അന്തോണിയോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മന്ത്രി ടി.എം. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ടി.യു. കുരുവിള എംഎല്‍എ, ജോര്‍ജ് സി. ചാലപ്പുറം കോറെപ്പിസ്‌കോപ്പ, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജു കെ.ജോണ്‍, പ്രൊഫ. ക്യാപ്റ്റന്‍ എ.പി. എല്‍ദോ എന്നിവര്‍ പ്രസംഗിച്ചു. സ്ഥാപക പ്രിന്‍സിപ്പല്‍ പ്രൊഫ. ബേബി എം.വര്‍ഗീസ് സ്മാരക പ്രഭാഷണം നടത്തി.
നേരത്തേ കോളേജ് ചാപ്പലില്‍ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത കുര്‍ബാനയര്‍പ്പിച്ചു. ഫാ. സ്റ്റീഫന്‍ ജ്ഞാനാമറ്റത്തിന്റെ നേതൃത്വത്തില്‍ ഗാനാഞ്ജലി, സര്‍വമത പ്രാര്‍ഥന എന്നിവ നടന്നു. പ്രിന്‍സിപ്പല്‍ ഡോ. സണ്ണി കുര്യാക്കോസ് സ്വാഗതവും ഫാ. മാത്യൂസ് ചാലപ്പുറം നന്ദിയും പറഞ്ഞു.

മണര്‍കാട് പള്ളി പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.


മണര്‍കാട് പള്ളി പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ചരിത്ര പ്രസിദ്ധമായ എട്ടു നോംമ്പാചരണത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പെരുന്നാള്‍ ആചാരണത്തിനു ലക്ഷകണക്കിനു തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. എട്ടുനോമ്പിലെ ദീപാലങ്കാരങ്ങളുടെ പണികള്‍ പള്ളിയില്‍ പുരോഗമിക്കുന്നു .പെരുംമ്പാവൂരുള്ള സംഘത്തിന്റെ മേല്‍ നോട്ടത്തിലാണ്. 
ജില്ലാ ഭരണകൂടത്തിന്റെയും, പോലീസ് കണ്ട്രോള്‍ റൂമുകളുടെയും  ഓഫിസുകളുടെ ഉദ്ഘാടനം 31 നു നടക്കും. റാസയ്ക്കുപയോഗിക്കുന്ന മുത്തുകുടകളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായി. പള്ളിക്കുള്ളില്‍ പുതിയ ദീപാലങ്കാരങ്ങള്‍ സ്ഥാപിച്ചു.പ്രസിദ്ധമായ പാച്ചോര്‍ നേര്‍ച്ച നേര്‍ച്ച കഞ്ഞി എന്നിവ തയ്യാറാക്കുന്നതിനുള്ള വിറകുകള്‍ പള്ളിയുടെ വിവിധ ഭാഗങ്ങളിലായി  ശേഖരിച്ചു.

 കടപ്പാട് : syrianyouthvoice

Thursday, August 25, 2011

ശ്രീ ബെന്നി ബഹനാന്‍ എം എല്‍ എ യ്ക്ക് മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ കമാണ്ടര്‍സ്ഥാനം നല്‍കുന്നു.


H.H Ignatious Zakka 1st decorated M.L.A of Kerala Sri. Benny Behnan as commander.

ശ്രീ ബെന്നി ബഹനാന്‍ എം എല്‍ എ യ്ക്ക് മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്  സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ കമാണ്ടര്‍സ്ഥാനം നല്‍കുന്നു.
DAMASCUS: The Supreme Head of the Universal Syrian Orthodox Church His Holiness Igantiose Zakka I decorated Mr.Benny Behanan MLA of Kerala State as Commander on 22nd August 2011. On this auspicious occasion, H.E Mor Phelexinos Mattias Nayis (Patriarchal Assistant), Mathews Raban Karimpanackal (Patriarchal secretary for Indian Affairs), Raban Morris from Florida, Raban Joseph from Lebanon, Baar itho Kasheero Commander George Mathew (the lay trustee of the Jacobite Syrian Christian Church in India), Baar Itho Shareero Commander T.U Kuruvilla (Former minister of state of the Kerala) were present.

Wednesday, August 24, 2011

ബി.പി.സി.യില്‍ ബാവയുടെ ഓര്‍മ്മദിനം


ബി.പി.സി.യില്‍ ബാവയുടെ ഓര്‍മ്മദിനം

പിറവം:കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ നാമത്തില്‍ സ്ഥാപിതമായ പിറവം ബി.പി.സി. കോളേജില്‍ ബാവയുടെ ഓര്‍മ്മദിനം 25 ന് ആചരിക്കും. രാവിലെ 8.45 ന് കോളേജ് ചാപ്പലില്‍ യാക്കോബ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് 10 ന് കോളേജ് സെമിനാര്‍ ഹാളില്‍ സര്‍വ്വമതപ്രാര്‍ത്ഥനയുണ്ട്. 11 ന് നടക്കുന്ന അനുസ്മരണ യോഗത്തില്‍ ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷനാകും. മന്ത്രി ടി.എം.ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ഇ.ബി. ചെയര്‍മാന്‍ വി.പി.ജോയി സ്മാരക പ്രഭാഷണം നടത്തും. സ്മാരക വൃക്ഷ സമര്‍പ്പണം, അനുസ്മരണ പ്രഭാഷണം, നേര്‍ച്ചസദ്യ എന്നിവയുമുണ്ട്.

Tuesday, August 23, 2011

M.G.J.S.M.വിദ്യാര്‍ഥി പ്രസ്ഥാനം  പള്ളിക്കര മേകല ക്യാമ്പ്‌  




MGJSM Pallikkara regional camp will be on August 27th at Thamarachal St. Mary's JSOC.


THAMARACHAL: MGJSM Pallikkara regional camp will be on August 27th at Thamarachal St. Mary's JSOC. H.G Kuriakose Mor Theophilose and Fr. baby John Corepiscopa will be the chief guests. Rev. Dn. Shobin Paul, Rev. Fr. Thambi Marady & Rev. Dn. Aneesh Joy will lead the classes for students.


*2011-ഓഗസ്റ്റ്‌ -27-രാവില  9:00AM-TO- 4:30 വരേ    താമരച്ചാല്‍ പള്ളിയില്‍
*മുഖ്യ അതിതീ :- ബേബി ജോണ്‍ കോര്‍ എപിസ്കോപ 
ആശംസ പ്രസംഗം:വെരി.റെവ.ഫാ   ബോബി ജോണ്‍ 
                              :റെവ.ഡി .അനീഷ്‌ കെ.ജോയി 
ക്ലാസ്സ്‌                     :-റെവ.ഡി.ശോബിന്‍ 
                               :റെവ.ഫാ.തമ്പി മാറടി 

* സമപനയോഗം :കുര്യാക്കോസ്  മോര്‍  തിയഫിലോസേ  മേട്രോപോളിടന്‍ തിരുമനസ്







Monday, August 22, 2011

എട്ടുനോമ്പാചരണവും സൂനോറോ വണക്കവും





താമരച്ചാല്‍ വി മര്‍ത്തമറിയാം പള്ളിയില്‍ എട്ടുനോമ്പാചരണവും സൂനോറോ വണക്കവും സെപ് .1 മുതല്‍ 8 വരെ  

നൂറ്റിമുപ്പത്തേഴാം ഓര്‍മ്മ പെരുന്നാള്‍

ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാള്‍ സെപ് .1 മുതല്‍ 8 വരെ

ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാള്‍ സെപ് .1 മുതല്‍ 8 വരെ

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം. 

കുറിഞ്ഞി പള്ളിയില്‍ സംഘര്‍ഷം


കുറിഞ്ഞി പള്ളിയില്‍ സംഘര്‍ഷം

കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ  പള്ളിയില്‍ മെത്രാന്‍ കക്ഷികളുടെഅതിക്രമം.ഇതേത്തുടര്‍ന്ന് യാക്കോബായ വിഭാഗത്തിലെ ഇടവകാംഗങ്ങളായ കടമ്പനാട്ട് കെ.വി. തോമസ് (52), കീണേലില്‍ കെ.വി. പൗലോസ് (52), മലയില്‍ പുത്തന്‍പുരയില്‍ റെജു (39), മടപ്പാട്ട് എം.കെ. പോള്‍ (ട്രസ്റ്റി-55), വണ്ടാനത്ത് എല്‍ദോ വര്‍ഗീസ് (35), കല്ലേത്തിരിയില്‍ ജിജോ (26), പടിഞ്ഞാറേ വെട്ടുവേലില്‍ സ്ലീബ (26) എന്നിവര്‍ വടവുകോട് ഗവ. ആസ്​പത്രിയിലുമാണ് ചികിത്സയിലുള്ളത്. പുത്തന്‍കുരിശ് പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.
ശനിയാഴ്ച രാവിലെ 9.30നാണ് പള്ളിമുറ്റത്ത് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സഭാതര്‍ക്കം നിലനില്‍ക്കുന്ന പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ തവണയായിരുന്നു ശനിയാഴ്ച. എന്നാല്‍,കോടതി  വിധി കാറ്റില്‍ പറത്തി ഇവിടെ മൂന്നിന്മേല്‍ കുര്‍ബാന നടത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗംഅതിക്രമത്തെ ചോദ്യംചെയ്തതോടെയാണ് സംഘര്‍ഷാവസ്ഥ തുടങ്ങിയത്.മുന്‍വികാരി ഏലിയാസ് കുറ്റിപറിച്ചേല്‍, വികാരി സി.കെ. ജോണ്‍ ചിറക്കുടക്കുന്നേല്‍ കോര്‍ എപ്പിസ്‌കോപ്പ, സഹവികാരി ഫാ. പോള്‍ മത്തായി എന്നിവരാണ് മൂന്നിന്മേല്‍ കുര്‍ബാന നടത്തിയത്. പിന്നീട് സെമിത്തേരിയില്‍ ധൂപപ്രാര്‍ഥനയ്ക്കുവേണ്ടി പോകുന്നതിനിടെയാണ് അനധികൃതമായാണ് മൂന്നിന്മേല്‍ കുര്‍ബാന നടത്തിയതെന്നാരോപിച്ച് യാക്കോബായ വിഭാഗം വിശ്വാസി ചോദ്യംചെയ്തത്. ഇതോടെ, സംഘര്‍ഷം മുറുകി. ജില്ലാക്കോടതി വിധിപ്രകാരം വികാരിക്കും സഹവികാരിക്കും മാത്രമേ ഇവിടെ വി.കുര്‍ബാനയര്‍പ്പിക്കുവാന്‍ പാടുള്ളുവെന്നും മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് അവകാശമില്ലെന്നും യാക്കോബായ വിഭാഗം പറഞ്ഞു. സമാധാനപരമായി പോകുന്ന പള്ളിയില്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍  സൃഷ്ടിച്ചു മെത്രാന്‍ കക്ഷികള്‍  പള്ളി പൂട്ടിക്കാന്‍ ശ്രമിക്കുകയാണന്നു പള്ളി ട്രസ്റ്റിമാര്‍ പറഞ്ഞു. 

Saturday, August 20, 2011

137th Dhukrono of St. Yuyakim Mor Koorilose Bava on Sep 2nd at Mulathuruthy Marthoman Cathedral.

137th Dhukrono of St. Yuyakim Mor Koorilose Bava on Sep 2nd at Mulathuruthy Marthoman Cathedral.
മലേക്കുരിശ്‌ ദയറായില്‍ കബറടങ്ങിയിരിക്കുന്ന ശ്രേഷ്‌ഠ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവയുടെ 15-ാം മത്‌ ശ്രാദ്ധപെരുന്നാള്‍ അഖില മലങ്കരാടിസ്‌ഥാനത്തില്‍ ആഘോഷിക്കൂം. ആഗസ്‌റ്റ് 31, സെപ്‌റ്റംബര്‍ 1 തീയതികളിലാണ്‌ പൊരുന്നാള്‍ ആഘോഷം.

ഡോ. എബ്രഹാം സേവേറിയോസ് മെത്രാപ്പോലീത്തയെ ആദരിക്കല്‍ സപ്തംബര്‍ 25ന്


ഡോ. എബ്രഹാം സേവേറിയോസ് മെത്രാപ്പോലീത്തയെ ആദരിക്കല്‍ സപ്തംബര്‍ 25ന്

കൊച്ചി: യാക്കോബായ സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാര്‍ സേവേറിയോസിനെ ആദരിക്കുവാന്‍ തൃക്കുന്നത്ത്, അങ്കമാലി മേഖലാ ഭദ്രാസന ആസ്ഥാനമായ സ്റ്റഡി സെന്ററില്‍ നടന്ന പ്രതിനിധി സമ്മേളനം തീരുമാനിച്ചു.
സപ്തംബര്‍ 25ന് ആലുവ ടൗണ്‍ ഹാളില്‍ ഡോ. എബ്രഹാം സേവേറിയോസ് മെത്രാപ്പോലീത്തയുടെ സപ്തതി ആഘോഷവും ആദരിക്കലും നടക്കും.
പ്രതിനിധി സമ്മേളനം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ഉദ്ഘാടനംചെയ്തു. ഫാ. വര്‍ഗീസ് കല്ലാപ്പാറ, ഫാ. സാബു പാറക്കല്‍, ബി.വൈ. വര്‍ഗീസ്, ബേബി വര്‍ഗീസ്, കോര്‍ എപ്പിസ്‌കോപ്പമാരായ ഇ.സി. വര്‍ഗീസ്, ടൈറ്റസ് വര്‍ഗീസ്, വര്‍ഗീസ് പുളിയന്‍, ബേബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Friday, August 19, 2011

മെത്രാപ്പോലീത്തായുടെ ജീവചരിത്രം പ്രകാശനം ചെയ്‌തു


മെത്രാപ്പോലീത്തായുടെ ജീവചരിത്രം പ്രകാശനം ചെയ്‌തു

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിന്റെ പ്രഥമ ഇടയന്‍ പുണ്യശ്ലോകനായ ശാമുവേല്‍ മോര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്താ യുടെ ജീവചരിത്രം തുരുത്തിശ്ലേരിയുടെ ഉദയനക്ഷത്രം മീനങ്ങാടി സെന്റ്‌ പീറ്റേഴ്‌സ് സെന്റ്‌ പോള്‍സ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വെച്ച്‌ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ്‌ മോര്‍ പീലക്‌സിനോസ്‌ പ്രകാശനം ചെയ്‌തു.

ദാനിയേല്‍ കോടത്ത്‌ പുസ്‌തകം ഏറ്റുവാങ്ങി. ചടങ്ങില്‍ വച്ച്‌ ഗ്രന്ഥകാരന്‍ സി. വി. കെ. ചെമ്പോലയെ ആദരിച്ചു. സഭാ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗം ഫാ. ഡോ. ജേക്കബ്‌ മീഖായേല്‍ പുല്യാട്ടേല്‍ പുസ്‌തകം പരിചയപ്പെടുത്തി. ഭദ്രാസനത്തിലെ വൈദീകരും അത്മായ പ്രമുഖരും ചടങ്ങിന്‌ സാക്ഷ്യം വഹിച്ചു.

Thursday, August 18, 2011

FLASH NEWS.......കോലഞ്ചേരി പള്ളി: ഉത്തരവിന്‌ സ്‌റ്റേ


District Court Judge V.G Anil Kumar Stayed the recent judgment of Kolenchery St. Peter's & St. Paul's JSOC




കൊച്ചി: കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളി സംബന്ധിച്ച്‌ പുറപ്പെടുവിച്ച ഉത്തരവ്‌ പള്ളിക്കേസുകള്‍ക്കായുള്ള പ്രത്യേക കോടതി സ്‌റ്റേ ചെയ്‌തു. 






യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെടരുത് -അങ്കമാലി ഭദ്രാസന യോഗം


യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെടരുത് -അങ്കമാലി ഭദ്രാസന യോഗം

കൊച്ചി: കോലഞ്ചേരി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ മെത്രാന്‍ അതിക്രമിച്ചു പ്രവേശിച്ചതില്‍ ആലുവയില്‍ കൂടിയ യാക്കോബായ സഭയുടെ അങ്കമാലി ഭദ്രാസന മേഖലാ യോഗം പ്രതിഷേധിച്ചു.

സഭയിലെ ദേവാലയങ്ങളുടെയും വിശ്വാസികളുടെയും നേരെ ഓര്‍ത്തഡോക്‌സ് വിഭാഗം നടത്തുന്ന ആസൂത്രിത നീക്കങ്ങളെ ഒരുമിച്ച് നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷതവഹിച്ചു. അങ്കമാലി മേഖലാ മെത്രാപ്പോലീത്ത എബ്രഹാം മോര്‍ സേവേറിയോസ്, ഏലിയാസ് മോര്‍ അത്തനാസ്യോസ്, ഫാ. വര്‍ഗീസ് കല്ലാപ്പാറ എന്നിവര്‍ പ്രസംഗിച്ചു
ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...