കിഴക്കമ്പലം: പഴന്തോട്ടം പള്ളിയില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി. ലാത്തിച്ചാര്‍ജില്‍ വികാരിയടക്കം ഇരുപത്തഞ്ചോളം ഇടവകാംഗങ്ങള്‍ക്ക് പരിക്കേറ്റു. പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പള്ളിയുടെ പൂമുഖത്ത് ഉപവാസം നടത്തി.
കഴിഞ്ഞ ദിവസം അന്തരിച്ച ഇടവകാംഗം ഇടയനാല്‍ തോമസിന്റെ (74) മൃതദേഹം സംസ്‌കരിക്കുന്നതിനായി ശനിയാഴ്ച വൈകിട്ട് 5ന് പള്ളിയിലേക്ക് കൊണ്ടു വന്നപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. പോലീസ് പള്ളിയുടെ ഗേറ്റ് അടച്ചതിനെ തുടര്‍ന്ന് പള്ളിയിലേക്ക് മൃതദേഹം കൊണ്ടു പോകാനായില്ല. തുടര്‍ന്ന് മൃതദേഹവുമായെത്തിയവര്‍ ഗേറ്റ് തള്ളിത്തുറന്ന് പള്ളി കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. ഇതോടെയാണ് പോലീസ് മൃതദേഹവുമായെത്തിയവരെ അടിച്ചത്. തുടര്‍ന്ന് മൃതദേഹം പള്ളിയുടെ പൂമുഖത്ത് വച്ചു. ബന്ധുക്കളും ഇടവകാംഗങ്ങളും കുത്തിയിരുന്ന് പ്രാര്‍ത്ഥന തുടങ്ങി.
ഇതിനിടെ സംഭവസ്ഥലത്തെത്തിയ മൂവാറ്റുപുഴ ആര്‍.ഡി.ഒ. മണിയമ്മയുമായി ഇടവകാംഗങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും മൃതദേഹം പള്ളിയില്‍ പ്രവേശിപ്പിക്കാനായില്ല. ഇതിനിടെ രാത്രി എട്ടരയോടെ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പള്ളിയിലെത്തി.
ലാത്തിച്ചാര്‍ജിനെ തുടര്‍ന്നാണ് ശ്രേഷ്ഠ ബാവ ഉപവാസംനടത്താന്‍ തീരുമാനിച്ചത്. ശ്രേഷ്ഠ ബാവയോടൊപ്പം ഏലിയാസ് മാര്‍ അത്താനാസ്യോസ്, മാത്യൂസ് മാര്‍ അന്തീമോസ്, ഏലിയാസ് മാര്‍ യൂലിയോസ് എന്നീ മെത്രാപ്പോലീത്തമാരും സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളും ഒട്ടേറെ വിശ്വാസികളും പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുതു
യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്‌സ് വിഭാഗവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച യാക്കോബായ വിഭാഗത്തിനനുകൂലമായി ഹൈക്കോടതി വിധിയുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് 38 വര്‍ഷത്തിനു ശേഷം യാക്കോബായ വിഭാഗം ശനിയാഴ്ച പള്ളിയില്‍ പ്രവേശിച്ച് കുര്‍ബാന നടത്തിയതാണ്.
No comments:
Post a Comment