21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Sunday, September 30, 2012

21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്റെ കമ്മിറ്റി രൂപികരിച്ചു




പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിനു കീഴിലുള്ള യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍  ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ മോറയ്ക്കാല സെന്റ് മേരീസ് എച്ച്.എസ്.എസ്. മൈതാനിയില്‍ നടക്കുന്ന 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്റെ കമ്മിറ്റി രൂപികരിച്ചു.ജനറല്‍ കണ്‍വീനറായി ഫാ. എല്‍ദോസ്‌ തേലപ്പിള്ളി, ജിബു ഐസക് , പ്രോഗ്രാം - സാബു വര്‍ഗീസ്‌, മീഡിയ - അഖില്‍ ഷാജു  , പബ്ലിസിറ്റി -ബോബി കുര്യാക്കോസ്,    സമോന്‍ ,ഏബി- ഗതാഗതം , T.v കുര്യാക്കോസ് -ഫിനാന്‍സ് ,,.ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌- M.V ജോയ് , ഗായക സംഘം- മാത്യു ,റിസപ്‌ഷന്‍-ബാബു തോമസ്‌ ,പന്തല്‍-T.P എബ്രഹാം ,എന്നിവരെ കണ്‍വീനര്‍മാരായും വോളണ്ടിയര്‍ ക്യാപ്‌റ്റനായി P.K ഏലിയാസ്നെയും തെരഞ്ഞെടുത്തു

Saturday, September 29, 2012

കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ ആബൂന്‍ മോര്‍ ബാസേലിയോസ് യല്‍ദോ മഫ്രിയാനോയെക്കുറിച്ച്



കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ ആബൂന്‍ മോര്‍ ബാസേലിയോസ് യല്‍ദോ മഫ്രിയാനോയെക്കുറിച്ച് .. :-

ഇറാഖിലെ മൂസലിനു സമീപമുള്ള കൂദെദ് എന്ന ചെറിയ ഗ്രാമത്തില്‍ മഫ്രിയാനോ മോര്‍ യല്‍ദോ ജനിച്ചു.വളരെ ചെറുപ്രായത്തില്‍ തന്നെ മോര്‍ ബഹനാന്‍ ദയറായില്‍ ചേര്‍ന്ന് സന്യാസ ജീവിതം ആരംഭിച്ച അദ്ദേഹം 1678 ല്‍ അന്നത്തെ അന്ത്യോക്യ പാത്രിയാര്‍ക്കീസ് ആയിരുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അബ്ദുല്‍ മിശിഹ പ്രഥമന്‍ ബാവായാല്‍ കാതോലിക്ക (മഫ്രിയാനോ) ആയി സ്ഥാനാരോഹിതനായി.

മലങ്കര (ഭാരതം) യിലെ മാര്‍ തോമ രണ്ടാമന്‍റെ അപേക്ഷ പ്രകാരം അന്നത്തെ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ തിരുമനസ്സ് വിശുദ്ധനെ തന്‍റെ 92 - മത്തെ വയസ്സില്‍ 1685 ല്‍ ഭാരതത്തിലേക്ക് അയച്ചു.മലങ്കര മക്കള്‍ക്ക്‌ വേണ്ടിയുള്ള വിശുദ്ധന്‍റെ സഹനം അവിടെ തുടങ്ങുകയായി.

ഭാരത യാത്രയില്‍ രണ്ടു ദയറാ പട്ടക്കാരും ഒരു എപ്പിസ്കോപ്പയും വിശുദ്ധനെ അനുഗമിച്ചു.എന്നാല്‍ അവരില്‍ മൂന്നു പേര്‍ മാത്രമേ ഭാരതത്തില്‍ എത്തിയതായി ചരിത്രം പറയുന്നുള്ളൂ.മലങ്കരയില്‍ കോതമംഗലത്ത് എത്തിയ വിശുധനെയും പട്ടക്കാരെയും ആടുമേയിച്ചുകൊണ്ടിരുന്ന ചക്കാലക്കല്‍ തറവാട്ടിലെ ഒരു ഹിന്ദു നായര്‍ യുവാവ് ദേവാലയത്തിലേക്ക് വഴികാട്ടി.യാത്രാ മദ്ധ്യേ വിശുദ്ധന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി ചരിതം സാക്ഷ്യപ്പെടുത്തുന്നു.കോതമംഗലത്ത് മാര്‍ത്തോമ ചെറിയ പള്ളിയില്‍ എത്തി ഏതാനും ദിവസങ്ങള്‍ മാത്രം ജീവിച്ചിരുന്ന ബാവ 1685 മലയാള മാസം കന്നി 19 നു കാലം ചെയ്തു.പിറ്റേ ദിവസം തന്നെ പള്ളിയില്‍ കബറടക്കപ്പെടുകയും ചെയ്തു.

മലങ്കരയില്‍ എത്തി ഏതാനും ദിവസങ്ങള്‍ മാത്രമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും ദൈവത്തിന്‍റെ അളവറ്റ കരുണയാല്‍ വിശുദ്ധന്‍റെ നാമം എങ്ങും പരന്നു. പരിശുദ്ധനായ കോതമംഗലം ബാവായുടെ മധ്യസ്ഥത ആയിരങ്ങള്‍ക്ക് ആലംബമായി.മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ആ പോന്നു നാമം എഴുതപ്പെട്ടു. "എന്‍റെ ബാവായെ" എന്ന് ഈറനണിഞ്ഞ കണ്ണുകളോടെയും,വിറയാര്‍ന്ന ചുണ്ടുകളോടെയും വിളിച്ചുകൊണ്ട് കോതമംഗലം പള്ളിയുടെ നടകള്‍ കയറുന്ന ലക്ഷങ്ങള്‍ക്ക് വേണ്ടി വിശുദ്ധന്‍ ഇന്നും ദൈവ സന്നിധിയില്‍ അപേക്ഷിച്ചുകൊണ്ടിരിക്കുന്നു.ലക്ഷക്കണക്കിന് ആളുകള്‍ ബാവയുടെ നാമത്തില്‍ വിളിക്കപ്പെടുന്നു.എല്‍ദോസ്/ബേസില്‍ എന്നീ അനുഗ്രഹീത നാമധേയങ്ങള്‍. 

ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമ മേലധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവ തന്‍റെ 20 .10 .1987 ലെ E /265 /87 കല്പന പ്രകാരം യല്‍ദോ മോര്‍ ബാസേലിയോസ് മഫ്രിയാനോയെ പരിശുദ്ധന്‍ ആയി പ്രഖ്യാപിച്ചു.

സഭയും മക്കളും ഒരുപാട് സ്നേഹത്തോടെ വിശുദ്ധനെ വീണ്ടും ഓര്‍ക്കുന്നു.2012 ഒക്ടോബര്‍ 2 ,3 ( മലയാള മാസം കന്നി 19 ,20 ) തിയതികളില്‍ കോതമംഗലം മാര്‍തോമ്മ ചെറിയ പള്ളിയില്‍ വിശുദ്ധന്‍റെ 327 മത് ഓര്‍മ്മ കൊണ്ടാടുന്നു.ജാതിമത ഭേദമെന്യേ ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ വരും ദിവസങ്ങളില്‍ കാല്‍നടയായും അല്ലാതെയും കോതമംഗലത്തെക്ക് ഒഴുകിയെത്തും .തീര്‍ഥാടകരെ സ്വീകരിക്കാന്കോതമംഗലം ഒരുങ്ങി കഴിഞ്ഞു.

ഏവര്‍ക്കും സ്വാഗതം ...

മന്ത്രി ശ്രീ അനൂപ്‌ ജേക്കബിന് പരി. ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ കമാണ്ടര്‍ പദവി നല്‍കി


 
Photo: FLASH NEWS: കേരള ഭഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ്‌ ജേക്കബിന് പരി. ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായുടെയും, അഭി. തിരുമേനിമാരുടെയും സാനിധ്യത്തില്‍ കമാണ്ടര്‍ പദവി നല്‍കി. പരി. പാത്രിയര്‍ക്കീസ്‌ ബാവയുടെ കുവൈറ്റിലെ ശ്ലൈഹിക സന്ദര്‍ശനത്തിന്‍റെ വേളയിലാണ് ശ്രീ അനൂപ്‌ ജേക്കബിന് കമാണ്ടര്‍ പദവി നല്‍കിയത്.

കേരള ഭഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ്‌ ജേക്കബിന് പരി. ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായുടെയും, അഭി. തിരുമേനിമാരുടെയും സാനിധ്യത്തില്‍ കമാണ്ടര്‍ പദവി നല്‍കി. പരി. പാത്രിയര്‍ക്കീസ്‌ ബാവയുടെ കുവൈറ്റിലെ ശ്ലൈഹിക സന്ദര്‍ശനത്തിന്‍റെ വേളയിലാണ് ശ്രീ അനൂപ്‌ ജേക്കബിന് കമാണ്ടര്‍ പദവി നല്‍കിയത്.







Thursday, September 27, 2012

കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ പരി. എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 327-ാം ഓര്‍മപ്പെരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം .


കോതമംഗലം   മാര്‍തോമ ചെറിയ പള്ളിയില്‍ പരി. എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 327-ാം ഓര്‍മപ്പെരുന്നാളിന് കൊടികയറ്റുന്നു. 

വയനാട്‌ ചീങ്ങേരി സെന്റ്‌മേരീസ് യാക്കോബായ പള്ളിപ്പെരുന്നാള്‍തുടങ്ങി


വയനാട്‌: ചീങ്ങേരി സെന്റ്‌മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. യെല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മപ്പെരുന്നാ ള്‍ തുടങ്ങി. ഒക്ടോബര്‍ രണ്ടിന് സമാപിക്കും. മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ് മുഖ്യകാര്‍മികത്വം വഹിക്കും. കോയമ്പത്തൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ആന്റണി പയ്യമ്പള്ളി നേതൃത്വംനല്‍കുന്ന വചനശുശ്രൂഷ സപ്തംബര്‍ 26 മുതല്‍ 30 വരെ 6.30ന് നടത്തും. കാരാംകൊല്ലിയില്‍ വി. യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ നാമത്തില്‍ പുതുക്കിപ്പണിയുന്ന കുരിശിന്‍തൊട്ടിയുടെ തറക്കല്ലിടല്‍ കര്‍മവും പെരുന്നാളിനോടനുബന്ധിച്ച് നടത്തും. നൂറില്‍പ്പരം യുവതീയുവാക്കള്‍ രക്തം ദാനംചെയ്യും. സപ്തംബര്‍ 30ന് അഖിലവയനാട് ചിത്രരചനാമത്സരവും സംഘടിപ്പിക്കും. പെരുന്നാളിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് അവലോകന യോഗത്തില്‍ വികാരി ഫാ. റെജിപോള്‍ അധ്യക്ഷതവഹിച്ചു. ജന.കണ്‍വീനര്‍ എം.ജെ. വര്‍ഗീസ്, ട്രസ്റ്റി ഷെവലിയാര്‍ എ.ഐ. കുര്യാക്കോസ്, എ.വി. പൗലോസ്, ബേബി എ.വര്‍ഗീസ്, ടി.ജി. സജി എന്നിവര്‍ സംസാരിച്ചു.

മൗണ്ട് സീനായ് മാര്‍ ബസ്സേലിയോസ് കത്തീഡ്രല്‍ പെരുന്നാള്‍



കോതമംഗലം: മൗണ്ട് സീനായി (കാതോലിക്കേറ്റ് അരമന) മാര്‍ ബസേലിയോസ് കത്തീഡ്രലിന്റെ പതിനഞ്ചാം വാര്‍ഷികവും പരി. ബാവയുടെ ഓര്‍മ്മപ്പെരുന്നാളും 29, 30 എന്നീ തീയതികളില്‍ നടക്കും.


29ന് രാവിലെ 7.30ന് ഫാ. വര്‍ഗീസ് മൈക്കുളങ്ങരയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാനയും തുടര്‍ന്ന് കൊടിയേറ്റ് ചടങ്ങും നടക്കും. വൈകിട്ട് 7ന് സന്ധ്യാനമസ്‌കാരം, പ്രസംഗം എന്നിവയ്ക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ പ്രധാനകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് രാത്രി 8.30ന് എം.എ. കോളേജ് കുരിശിന്‍തൊട്ടിയിലേക്ക് പ്രദക്ഷിണവും തമുക്ക് നേര്‍ച്ചയും നടക്കും.

പ്രധാന പെരുന്നാള്‍ ദിവസമായ 30ന് രാവിലെ 8ന് ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന. 10.30ന് പ്രദക്ഷിണം, 11.30ന് ആശീര്‍വാദം, നേര്‍ച്ചസദ്യ. 12.30ന് കൊടിയിറക്കം നടക്കും.

Wednesday, September 26, 2012

ഐക്യദാര്‍ഢ്യ പ്രഖ്യാപന റാലി മാറ്റിവെച്ചു

പുത്തന്‍കുരിശ്: മാമലശ്ശേരി മോര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ നൂറ്റിമുപ്പത്തഞ്ചിലേറെ ദിവസങ്ങളായി നടക്കുന്ന പ്രാര്‍ഥനായജ്ഞത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അങ്കമാലി, കൊച്ചി, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി ചാപ്പലില്‍ നടത്താനിരുന്ന റാലിയും പ്രതിഷേധയോഗവും മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അറിയിച്ചതാണിത്. 29ന് പുത്തന്‍കുരിശില്‍ നടത്താനിരുന്ന സഭാ മാനേജിങ് കമ്മിറ്റി യോഗവും മറ്റൊരു ദിവസത്തേക്ക് മാറ്റി.

Tuesday, September 25, 2012

കോതമംഗലം മാര്‍തോമാ ചെറിയപള്ളിയില്‍ ഓര്‍മപ്പെരുന്നാളിന് ഇന്ന് തുടക്കം.




കോതമംഗലം: മാര്‍തോമ ചെറിയ പള്ളിയില്‍ പരി. എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 327-ാം ഓര്‍മപ്പെരുന്നാളിന് ചൊവ്വാഴ്ച കൊടിയേറ്റും.
രാവിലെ 7.30ന് മൂന്നിന്മേല്‍ കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിക്കും.അഭി.മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത കുര്‍ബാനയ്ക്ക് പ്രധാന കാര്‍മികത്വം വഹിക്കും.
വൈകിട്ട് 4ന് ചക്കാലക്കുടി ചാപ്പലില്‍നിന്നും പള്ളിയിലേക്ക് പ്രദക്ഷിണം നടക്കും. തുടര്‍ന്ന്, പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഓര്‍മപ്പെരുന്നാളിന് തുടക്കംകുറിച്ച് ചെറിയപള്ളി വികാരി ഫാ. മനു മാത്യു കാരിപ്ര കൊടിയുയര്‍ത്തും.
ബുധനാഴ്ചമുതല്‍ ഒക്ടോബര്‍ ഒന്നുവരെ രാവിലെ 8ന് മൂന്നിന്മേല്‍ കുര്‍ബാനയുണ്ടായിരിക്കും.അഭി.കുര്യാക്കോസ് മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത,അഭി.മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത,അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത,അഭി.ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത,അഭി.സഖറിയാ പീലക്‌സിനോസ് മെത്രാപ്പോലീത്ത,അഭി.ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ ഓരോദിവസങ്ങളിലും കുര്‍ബാനയ്ക്ക് കാര്‍മിത്വം വഹിക്കും.
ഒക്ടോ. 2, 3 എന്നീ തീയതികളിലാണ് പ്രധാന പെരുന്നാള്‍ ആഘോഷങ്ങള്‍.
ഒക്ടോ. 2ന് രാവിലെ 8ന് മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠകാതോലിക്ക ആബൂന്‍ മോര്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രധാന കാര്‍മികത്വം വഹിക്കും. വൈകിട്ട് 5ന് നാലുഭാഗങ്ങളില്‍നിന്നുമെത്തുന്ന തീര്‍ഥാടക സംഘങ്ങള്‍ക്ക് സ്വീകരണം നല്‍കും. 7ന് സന്ധ്യാനമസ്‌കാര ചടങ്ങുകള്‍ക്ക് ശ്രേഷ്ഠ കാതോലിക്കബാവ മുഖ്യകാര്‍മികത്വം വഹിക്കും. രാത്രി 10ന് പള്ളിയില്‍നിന്ന് പ്രദക്ഷിണവുമുണ്ടായിരിക്കും.
ഒക്ടോ. 3ന് രാവിലെ 6നും 7.30നും നടക്കുന്ന കുര്‍ബാനയ്ക്ക് സുന്നഹദോസ് സെക്രട്ടറി അഭി.ഡോ.ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയും അഭി.എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയും 9ന് നടക്കുന്ന കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കബാവയും മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2ന് പള്ളിയില്‍നിന്നും പ്രദക്ഷിണം. ഒക്ടോ. 4ന് രാവിലെ 8ന് മൂന്നിന്മേല്‍ കുര്‍ബാനക്ക് അഭി.കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. വൈകിട്ട് 4ന് കൊടിയിറക്കലോടെ പെരുന്നാള്‍ സമാപിക്കും.

Sunday, September 23, 2012

അങ്കമാലി ഭദ്രാസന യൂത്ത് അസ്സോസിയെഷന്‍ പ്രതിനിധി ക്യാമ്പ്‌



അങ്കമാലി ഭദ്രാസന യൂത്ത് അസ്സോസിയെഷന്‍ പ്രതിനിധി ക്യാമ്പ്‌ ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവാ ഉദ്ഘാടനം ചെയ്തു.ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത സമിപം

 അങ്കമാലി ഭദ്രാസന യൂത്ത് അസ്സോസിയെഷന്‍ പ്രതിനിധി ക്യാമ്പ്‌ ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവാ ഉദ്ഘാടനം ചെയ്തു.ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അങ്കമാലി ഭദ്രാസന യൂത്ത് അസ്സോസിയെഷന്‍ ചാരിടി ഫണ്ടിന്റെ കൂപ്പന്‍ വിതരണത്തിന്‍റെ ഉദ്ഘാടനം ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവാ കോതമംഗലം മൗണ്ട് സിനായ് അരമന വച്ച് ഷിബു തെകുംപുറംത്തിനു കൂപ്പന്‍ നല്‍കി നിര്‍വ്വഹിച്ചു




Friday, September 21, 2012

പള്ളിക്കര മേഖല ബാലകലോല്‍സവം

കുറ്റ സണ്‍‌ഡേ സ്കൂള്‍ 
പള്ളിക്കര  കത്തീഡ്രല്‍  വികാരി ഫാ.ബാബു വര്‍ഗീസ്‌ ബാലകലോല്‍സവതിന് കൊടി ഉയര്‍ത്തുന്നു
സെക്കന്റ്‌ ഓവര്‍ ഓള്‍ മോറക്കാല സെന്റ്‌ മേരീസ്‌ സണ്‍‌ഡേ സ്കൂള്‍ 


പള്ളിക്കര:മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന M.J.S.S.A-പള്ളിക്കര മേഖല ബാലകലോല്‍സവം. കുറ്റ സണ്‍‌ഡേ സ്കൂള്‍ ഓവര്‍ ഓള്‍ കരസ്ഥമാക്കി ..സെക്കന്റ്‌ ഓവര്‍ ഓള്‍ മോറക്കാല സെന്റ്‌ മേരീസ്‌ സണ്‍‌ഡേ സ്കൂള്‍ കരസ്ഥമാക്കി .രാവിലെ 9:30 am പള്ളിക്കര കത്തീഡ്രല്‍ വികാരി ഫാ.ബാബു വര്‍ഗീസ്‌ ബാലകലോല്‍സവതിന് കൊടി ഉയര്‍ത്തി .4:30 സമാപിച്ചു.

Thursday, September 20, 2012

കോലഞ്ചേരി പള്ളിയിലെ വഴിപാട്‌ പണം നശിക്കുന്നു; ആര്‍.ഡി.ഒ വിളിച്ചയോഗത്തില്‍ തീരുമാനമായില്ല



 കോലഞ്ചേരി: തര്‍ക്കത്തെ തുടര്‍ന്ന്‌ പൂട്ടിക്കിടക്കുന്ന കോലഞ്ചേരി പള്ളിയ്‌ക്കകത്ത്‌ നശിച്ചുകൊണ്ടിരിക്കുന്ന വഴിപാട്‌ പണം എടുക്കുന്നത്‌ സംബന്ധിച്ച്‌ ആര്‍.ഡി.ഒ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായില്ല. ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടിനാണ്‌ മൂവ്വാറ്റുപുഴ ആര്‍.ഡി.ഒ ഷാനവാസ്‌ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ യോഗം വിളിച്ചത്‌. യോഗത്തില്‍ യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച്‌ ട്രസ്‌റ്റി എ.വി സ്ലീബ പങ്കെടുത്തെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രതിനിധികള്‍ ചര്‍ച്ചക്ക്‌ തയ്യാറായില്ല. ഓര്‍ത്തഡോക്‌സ് വിഭാഗം വികാരി ഫാ. ജേക്കബ്ബ്‌ കുര്യനാണ്‌ കോടതി വിധി പ്രകാരം പള്ളിയുടെ കസ്‌റ്റോഡിയനെന്ന്‌ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രതിനിധികള്‍ ആര്‍.ഡി.ഒ യെ അറിയിക്കുകയായിരുന്നു. ഇത്‌ സംബന്ധിച്ച്‌ രേഖകളും ഇവര്‍ ആര്‍.ഡി.ഒക്ക്‌ കൈമാറി. ഇതിനുശേഷമാണ്‌ പിന്നീട്‌ തീരുമാനമറിയിക്കാമെന്ന്‌ ആര്‍.ഡി.ഒ യാക്കോബായ വിഭാഗത്തെ അറിയിച്ചത്‌.

ഒരുവര്‍ഷത്തോളമായി പൂട്ടിക്കിടക്കുന്ന കോലഞ്ച
േരി പള്ളിക്കത്ത്‌ വിശ്വാസികള്‍ നിക്ഷേപിച്ച വഴിപാടുപണമാണ്‌ നശിക്കുന്നത്‌. ജൂലൈയില്‍ പള്ളിയിലെ പ്രധാനപെരുന്നാളിനോടനുബന്ധിച്ചാണ്‌ പതിനായിരക്കണക്കിന്‌ രൂപാ പള്ളിക്കകത്ത്‌ കുമിഞ്ഞു കൂടി കിടക്കുന്നത്‌. പുതിയതായി മേഞ്ഞ മേല്‍ക്കൂരയിലെ ഷീറ്റ്‌ ചോര്‍ന്ന്‌ പള്ളികക്കത്ത്‌ മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്‌. പള്ളിക്ക്‌ മുന്‍വശത്തുള്ള തുറന്നിട്ട ജനലിലൂടെയാണ്‌ വഴിപാട്‌ പണം വിശ്വാസികള്‍ ഇട്ടത്‌. ഒരുവര്‍ഷത്തോളമായി പള്ളിക്ക്‌ 24 മണിക്കൂര്‍ പോലീസ്‌ കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പോലീസുകാരുടെ അവസ്‌ഥയും പരിതാപകരമാണ്‌. വഴിപാട്‌ പണം നശിക്കുന്നത്‌ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ്‌ അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്‌. ഇരുവിഭാഗത്തിന്റേയും, പോലീസിന്റേയും, ബന്ധപ്പെട്ടവരുടേയും സാന്നിധ്യത്തില്‍ പള്ളി തുറന്ന്‌ പണം സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌ ഇരുവിഭാഗവുമായി ചര്‍ച്ചനടത്താന്‍ തീരുമാനിച്ചതെന്നും അറിയുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗം നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയതോടെ ഇക്കാര്യത്തില്‍ കോടതിയുടെ തന്നെ ഇടപെടലുകള്‍ വേണ്ടിവരുമെന്നാണ്‌ അധികൃതരുടെ വിലയിരുത്തല്‍. തര്‍ക്കത്തില്‍ കിടക്കുന്ന കടമറ്റം പള്ളിയിലെ ഭണ്ഡാരത്തിലെ പണം കോടതിയുത്തരവിനെ തുടര്‍ന്ന്‌ കമ്മീഷന്റെ സാന്നിധ്യത്തില്‍ തുറന്ന്‌ വര്‍ഷങ്ങളായി ബാങ്കില്‍ നിക്ഷേപിച്ചുവരികയാണ്‌.

ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ ഉപവാസ സമരത്തിന്‌.



കൊച്ചി:സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന്റെ അവഗണനയിലും മെല്ലെപ്പോക്കിലും പ്രതിഷേധിച്ച്‌ യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ ഉപവാസ സമരത്തിന്.തര്‍ക്കമുള്ള പള്ളികളിലെ പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കാമെന്ന്‌ ഉറപ്പുനല്‍കിയ സര്‍ക്കാര്‍ വാക്കുപാലിക്കാത്തതില്‍ പ്രതിഷേധിച്ചാണു സമരത്തിനു തയാറെടുക്കുന്നത്‌. തര്‍ക്കമുള്ള പള്ളികളില്‍ ഭൂരിപക്ഷത്തെ പുറത്താക്കി, ന്യൂനപക്ഷമായ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ അവകാശം നല്‍കാന്‍ സര്‍ക്കാരും അധികാരികളും ശ്രമിക്കുകയാണെന്ന്‌ യാക്കോബായ വിഭാഗം ആരോപിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുന്നതിന്‌ സഭാപ്രതിനിധി സംഘം സമയം ആവശ്യപ്പെട്ടിട്ടും ഇതുവരെ അനുവദിച്ചിട്ടില്ല. പള്ളി പ്രശ്‌നം തീര്‍ക്കുന്നതിന്‌ ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുള്ള അഞ്ചംഗ സഭാ കമ്മിഷന്‍ നാളെ മുഖ്യമന്ത്രിയെ കാണും. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച്‌ യാക്കോബായ സഭ കടുത്ത നടപടിയിലേക്കു പോകുന്നതിന്റെ സൂചനയാണു കാണുന്നത്‌. 
വരുംദിവസങ്ങളില്‍ സര്‍ക്കാരിനെതിരേ ശക്‌തമായ പ്രതിഷേധം ഉണ്ടായേക്കും.യാക്കോബായ വിശ്വാസികള്‍ ബഹുഭൂരിപക്ഷമുള്ള മാമലശേരി പള്ളിയില്‍ മറുവിഭാഗത്തെ മാത്രം പള്ളിയില്‍ കയറ്റി കുര്‍ബാന ചൊല്ലിച്ചത്‌ പോലീസ്‌ സംരക്ഷണയിലാണ്‌. ഈസമയം ബഹുഭൂരിപക്ഷംവരുന്ന വിശ്വാസികള്‍ പള്ളിക്കു വെളിയില്‍ കുര്‍ബാന നടത്തേണ്ടിവന്നു.

യാക്കോബായ സഭ പ്രതിഷേധിച്ചു



പിറവം: ഓണക്കൂര്‍ സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളിയില്‍ മറുവിഭാഗം വൈദികന്‍ അനധികൃതമായി പ്രവേശിച്ച നടപടിയില്‍ യാക്കോബായ സഭ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കുര്‍ബാന നടക്കുന്നതിനിടയില്‍ അതേ വിഭാഗത്തിലെ തന്നെ മറ്റൊരു വൈദികന്‍ കൂടി മത്ബഹയില്‍ പ്രവേശിക്കുകയാണുണ്ടായതെന്നും പ്രവേശനാനുമതി ഇല്ലാത്ത വൈദികനെ പോലീസ് ഇടപെട്ട് തിരിച്ചയയ്ക്കുകയാണുണ്ടായതെന്നും യാക്കോബായ സഭ അറിയിച്ചു. പള്ളിയില്‍ പ്രശ്‌നങ്ങളുണ്ടാക്കി പള്ളി പൂട്ടിക്കാനാണ് മറുഭാഗം ശ്രമിക്കുന്നതെന്ന് വികാരി ഫാ. ജോയി ആനക്കുഴിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം പരാതിപ്പെട്ടു. സഹ വികാരി ഫാ. ബിനു വര്‍ഗീസ്, ഡീക്കന്‍ സൈന്‍, സഭാ മാനേജിങ് സമിതിയംഗം ബിജു വര്‍ഗീസ്, ട്രസ്റ്റിമാരായ കെ.ജെ. ജോയി, ജോര്‍ജ് കുന്നത്ത് എന്നിവരും ജോര്‍ജ് ഫിലിപ്പ്, ബിനോജ് മണ്ണാത്തിക്കുളം, മനോജ് കെ.യു., റോയി വി.ജെ. എന്നിവരും സംസാരിച്ചു. യാക്കോബായ വിഭാഗം സഹ വികാരി ഫാ. ബിനു വര്‍ഗീസിനെ കഴിഞ്ഞ ദിവസം വാളകത്ത് തടഞ്ഞുവെച്ചതായും പരാതിയുണ്ട്. ഇതു സംബന്ധിച്ച് സഭാ നേതൃത്വം മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കി 

Friday, September 07, 2012

ദര്‍ശനപുണ്യമേകി മണര്‍കാട്ട്'നട' തുറന്നു



അമ്മേ...അനുഗ്രഹദായിനീ....മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പു തിരുനാളിന്റെ ഭാഗമായി നട തുറന്നപ്പോള്‍ ഉണ്ണിയേശുവുമായി നില്‍ക്കുന്ന വിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപത്തിനു മുമ്പില്‍ തൊഴുകൈകളുമായി നില്‍ക്കുന്ന ഭക്തര്‍.( ഫയല്‍ ചിത്രം )
മണര്‍കാട്: വ്രതശുദ്ധിയോടെ നോമ്പ് നോറ്റെത്തിയ പതിനായിരങ്ങള്‍ക്ക് ആത്മീയ നിര്‍വൃതിയേകി മണര്‍കാട് മര്‍ത്തമറിയം കത്തീഡ്രലില്‍ നട തുറന്നു.വലിയ പള്ളിയിലെ പ്രധാന മദ്ബഹയിലെ ത്രോണോസിന്റെ മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ കന്യകമറിയം ഉണ്ണിയേശുവിനെയും വഹിച്ചുനില്‍ക്കുന്ന തിരുസ്വരൂപമാണ് വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി തുറന്നത്. വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന 'നടതുറക്കല്‍' എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവസമാണ് നടക്കുന്നത.
മൂന്നിന്മേല്‍ കുര്‍ബാനയ്ക്കുശേഷം നടന്ന മധ്യാഹ്നപ്രാര്‍ഥനക്കിടെയാണ് നട തുറന്നത്. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠകാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പ്രധാന കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്.തിരുസ്വരൂപം ദര്‍ശിക്കുന്നതിനും ചടങ്ങില്‍ പങ്കെടുക്കുന്നതിനും രാവിലെ മുതല്‍തന്നെ പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു. 14-ാം തിയ്യതി നടക്കുന്ന സന്ധ്യാപ്രാര്‍ഥനയോടെ 'നട' അടയ്ക്കും.

Thursday, September 06, 2012

മണര്‍കാട് ഗ്രാമം 'റാസ'യെ എതിരേറ്റു.




കോട്ടയം:കന്യകമറിയത്തിന്റെ ചിത്രത്തിന് മുന്നില്‍ കത്തിച്ച നിലവിളക്കുകളും മെഴുകുതിരികളും കൊടിതോരണങ്ങളുമായി മണര്‍കാട് ഗ്രാമം 'റാസ'യെ എതിരേറ്റു. 
കല്‍ക്കുരിശ്, കണിയാംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശിന്‍തൊട്ടികള്‍, കരോട്ടെ പള്ളി എന്നിവ ചുറ്റിയാണ് റാസ തിരികെ പള്ളിയിലെ ത്തിയത് ഉച്ചയ്ക്ക് 12 മുതല്‍ റാസയ്ക്കുള്ള മുത്തുക്കുടകള്‍ അണിനിരന്ന് തുടങ്ങിയിരുന്നു.അംശവസ്ത്രങ്ങള്‍ ധരിച്ച വൈദികര്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്കുശേഷം രണ്ടുമണിയോടെ റാസയില്‍ പ്രവേശിച്ചു.മൂന്നര കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ചാണ് 'റാസ' തിരികെ പള്ളിയിലെത്തിച്ചേര്ന്നത്. പതിനായിരക്കണക്കിനു നാനാജാതി മതസ്ഥരായ വിശ്വാസികള്‍ റാസയില്‍

യാക്കോബായ സഭ പ്രതിഷേധിച്ചു

പുത്തന്‍കുരിശ്: മാമലശ്ശേരി മോര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ തിങ്കളാഴ്ച വെളുപ്പിന് 4.30ന് ഓര്‍ത്തഡോക്‌സ് സഭയുടെ വൈദികര്‍ അനധികൃതമായി പ്രവേശിച്ചതില്‍ യാക്കോബായ സഭയുടെ മെത്രാപ്പോലീത്തന്‍ സമിതി അടിയന്തരമായി ചേര്‍ന്ന് പ്രതിഷേധം രേഖപ്പെടുത്തി. കോടതി മുന്‍പാകെ തര്‍ക്കവിഷയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പോലീസ് അധികാരികളുടെ ഒത്താശയോടുകൂടിയാണ് ഓര്‍ത്തഡോക്‌സ് പക്ഷം പള്ളി കൈയേറാന്‍ ശ്രമിച്ചത്. അധികാരികളുടെ ഭാഗത്തുനിന്ന് തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് യാക്കോബായ വിഭാഗം കുറ്റപ്പെടുത്തി. മെത്രാന്‍ കക്ഷികള്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയാണ് എന്ന് മെത്രാപ്പോലീത്തന്‍ സമിതി വ്യക്തമാക്കി. പോലീസ് അധികാരികളുടെ നിസ്സംഗതയില്‍ സഭ ആശങ്കപ്പെടുന്നതായി ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോസ് പ്രഥമന്‍ ബാവ വ്യക്തമാക്കി.


പള്ളി സെക്രെട്ടറിയെ വാഹനമിടിച്ചു വധിക്കാന്‍ ശ്രമം

വെട്ടിത്തറ: വെട്ടിത്തറ മോര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി സെക്രെട്ടറിയും ഭദ്രാസന യൂത്ത് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറിയും ആയ ജയ്‌ തോമസ്‌ തെക്കേകാക്കനാട്ടില്‍ (39) നെയാണ് ഓര്‍ത്തഡോക്സ്‌ വിഭാഗം വാഹനമിടിച്ചു വധിക്കാന്‍ ശ്രമിച്ചത്‌. പള്ളിയുടെ വഴിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വധശ്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ജയ് തോമസിനെ സ്വകാര്യ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഭാ ട്രെസ്റ്റീ തമ്പു ജോര്‍ജ്‌ തുകലന്‍, യൂത്ത്‌ അസോസിയേഷന്‍ ഭദ്രാസന വൈസ് പ്രസിഡന്‍റ റെവ.ഫാ. എല്‍ദോസ് കക്കാടന്‍, ഭദ്രാസന യൂത്ത്‌ അസോ. അല്മായ വൈസ് പ്രസിഡന്‍റ് ജോണ്‍സന്‍, ഭദ്രാസന യൂത്ത്‌ അസോ. സെക്രട്ടറി സിനോള്‍ വി. സാജു, യൂത്ത്‌ അസോ. കേന്ദ്ര കമ്മറ്റി അംഗം റെജി പി. വര്‍ഗീസ്, ഭദ്രാസന യൂത്ത്‌ അസോ. കമ്മിറ്റി അംഗം സിബി വര്‍ഗീസ് എന്നിവര്‍ പ്രധിഷേധിച്ചു. യാക്കോബായ വിശ്വാസികള്‍ക്ക് നേരെ തുടര്‍ന്നുവരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപെട്ടു.

വരവേല്‍ക്കാന്‍ നാടൊരുങ്ങി മണര്‍കാട് പള്ളി 'റാസ' ഇന്ന്



മണര്‍കാട്: മണര്‍കാട് പള്ളിയിലെ എട്ടുനോമ്പാചരണത്തിലെ ഏറ്റവും വലിയ ചടങ്ങായ 'റാസ' വ്യാഴാഴ്ച നടക്കും. ആയിരക്കണക്കിന് മുത്തുക്കുടകളും നിരവധി പൊന്‍-വെള്ളിക്കുരിശുകളും ചെണ്ടവാദ്യ മേളങ്ങളും 'റാസ'യില്‍ അണിനിരക്കും.
കന്യകമറിയത്തിന്റെ ചിത്രത്തിന് മുന്നില്‍ കത്തിച്ച നിലവിളക്കുകളും മെഴുകുതിരികളും കൊടിതോരണങ്ങളുമായി മണര്‍കാട് ഗ്രാമം 'റാസ'യെ എതിരേല്‍ക്കും.
കല്‍ക്കുരിശ്, കണിയാംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശിന്‍തൊട്ടികള്‍, കരോട്ടെ പള്ളി എന്നിവ ചുറ്റിയാണ് റാസ തിരികെ പള്ളിയിലെത്തുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ റാസയ്ക്കുള്ള മുത്തുക്കുടകള്‍ അണിനിരന്ന് തുടങ്ങും. അംശവസ്ത്രങ്ങള്‍ ധരിച്ച വൈദികര്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്കുശേഷം രണ്ടുമണിയോടെ റാസയില്‍ പ്രവേശിക്കും. മൂന്നര കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ചാണ് 'റാസ' തിരികെ പള്ളിയിലെത്തിച്ചേരുക.
എട്ടുനോമ്പാചരണത്തിലെ ഏറ്റവും പ്രധാന ചടങ്ങായ 'നട'തുറക്കല്‍ വെള്ളിയാഴ്ച നടക്കും. വിശുദ്ധ കന്യകമറിയം ഉണ്ണിയേശുവിനെ വഹിച്ച് നില്‍ക്കുന്ന തിരുസ്വരൂപം വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്നതാണ് ഈ ചടങ്ങ്. എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവസം വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് നട തുറക്കുന്നത്. ഉച്ചയ്ക്ക് 11.30 ന് നടക്കുന്ന ചടങ്ങില്‍ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ പ്രധാന കാര്‍മ്മികത്വം വഹിക്കും.
ബുധനാഴ്ച രാവിലെ വലിയ പള്ളിയില്‍ നടന്ന മൂന്നിന്‍മേല്‍കുര്‍ബാനയില്‍ സിംഹാസനപള്ളികളുടെ സഹായ മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ ദിയസ്‌കോറസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ജിബി മാത്യു പ്രസംഗിച്ചു. മധ്യാഹ്ന പ്രാര്‍ത്ഥന, സന്ധ്യാപ്രാര്‍ത്ഥന എന്നിവ നടന്നു.



മണര്‍കാട് മര്‍ത്തമറിയം പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ ഉദാത്തം - മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി



മണര്‍കാട്: ആത്മീയതയിലൂന്നിയ സാമൂഹികപ്രവര്‍ത്തനത്തിന് ഉദാത്ത മാതൃകയാണ് മണര്‍കാട് മര്‍ത്തമറിയം പള്ളിയുടെ പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എട്ടുനോമ്പ് പെരുന്നാളിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് പള്ളിയങ്കണത്തില്‍ നടന്ന ആധ്യാത്മികസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് ആസ്​പത്രിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.യാക്കോബായസഭ ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദൈവാനുഗ്രഹങ്ങളെ വില്പനച്ചരക്കാക്കി മാറ്റുന്ന പ്രവണത വര്‍ധിക്കുന്നതായും വിശ്വാസി സമൂഹം ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
അന്ത്യോഖ്യാപാത്രിയാര്‍ക്കീസ് ബാവായുടെ പ്രതിനിധി ഇറാഖിലെ മൂസന്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ ഗ്രീഗോറിയോസ് സലിബ ശമവൂല്‍ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.
സേവകാസംഘം നിര്‍മ്മിച്ചു നല്‍കുന്ന 12 വീടുകളുടെ ശിലാസ്ഥാപനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. മെറിറ്റ് അവാര്‍ഡുകള്‍ മന്ത്രി അനൂപ് ജേക്കബ് വിതരണം ചെയ്തു.
കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്താമാരായ കുറിയാക്കോസ് മാര്‍ ദിയസ്‌കോറസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, പള്ളി വികാരി ഫാ.ഇ.ടി.കുറിയാക്കോസ്‌കോര്‍-എപ്പിസ്‌കോപ്പാ, കോട്ടയം ഭദ്രാസനസെക്രട്ടറി ഫാ.കുറിയാക്കോസ് കോര്‍-എപ്പിസ്‌കോപ്പാ കിഴക്കേടം, മുന്‍ എം.എല്‍.എ. വി.എന്‍.വാസവന്‍, ട്രസ്റ്റി ജേക്കബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. 84 വയസ് പൂര്‍ത്തീകരിച്ച ശ്രേഷ്ഠകാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ, പള്ളി വികാരി ഫാ.ഇ.ടി.കുറിയാക്കോസ് കോര്‍-എപ്പിസ്‌കോപ്പാ, ഫാ.കുറിയാക്കോസ് കാലായില്‍, എം.പി.ജോര്‍ജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മുഖ്യമന്ത്രിക്ക്‌പാത്രിയര്‍ക്കാ പ്രതിനിധിയുടെ അനുഗ്രഹം
മണര്‍കാട്: മുഖ്യമന്ത്രിക്ക് അന്ത്യോഖ്യാ പ്രതിനിധിയുടെ അനുഗ്രഹം.'ദേശത്തെ ഭരിക്കുന്നതിന് ഉമ്മന്‍ചാണ്ടിക്ക് ശക്തിയും ബലവും നേരുന്ന'തായി പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക പ്രതിനിധി മോര്‍ ഗ്രിഗോറിയോസ് സലീബ ശമവൂനാണ് അനുഗ്രഹം ചൊരിഞ്ഞത്. വേദിയിലിരുന്ന മുഖ്യമന്ത്രി വിനയാന്വിതനായി അനുഗ്രഹം ഏറ്റുവാങ്ങി. മണര്‍കാട് പള്ളിയിലെ എട്ടുനോമ്പാചരണത്തില്‍ പങ്കെടുക്കാനാണ് പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക പ്രതിനിധിയായ ഇറാഖിലെ മൂസന്‍ ആര്‍ച്ച് ബിഷപ്പായ മെത്രാപ്പോലീത്ത കേരളത്തിലെത്തിയത്. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ അനുഗ്രഹം മാര്‍ സലീബ വിശ്വാസികള്‍ക്ക് കൈമാറി. സുവിശേഷം സ്വീകരിച്ച പ്രഥമ രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും മാര്‍ സലീബ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 9 ന് വലിയപള്ളിയില്‍ നടക്കുന്ന മൂന്നിന്‍മേല്‍കുര്‍ബ്ബാനയില്‍ മാര്‍ സലീബ പ്രധാന കാര്‍മ്മികത്വം വഹിക്കും.
പെരുന്നാളിനിടെ പിറന്നാളാഘോഷം
മണര്‍കാട്: എട്ടുനോമ്പ് പെരുന്നാളിനിടെ പിറന്നാളാഘോഷം. ബുധനാഴ്ച നടന്ന ആത്മീയ സമ്മേളന ഉദ്ഘാടനച്ചടങ്ങാണ് പിറന്നാള്‍ മധുരത്തിനും വേദിയായത്.
പാത്രിയര്‍ക്കീസ് ബാവയുടെ പ്രത്യേക പ്രതിനിധിയായെത്തിയ ആര്‍ച്ച് ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ് സലിബ ശമവൂന്റെ 80-ാം പിറന്നാളായിരുന്നു ബുധനാഴ്ച. ഇതറിഞ്ഞ പള്ളി ഭാരവാഹികള്‍ ജന്മദിന കേക്ക് സമ്മേളനവേദിയിലെത്തിച്ചു.
സമ്മേളന ഉദ്ഘാടനത്തിനെത്തിയ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ കേക്ക് മുറിച്ച് മാര്‍ ഗ്രിഗോറിയോസ് സലിബയ്ക്ക് നല്‍കി. ഗായകസംഘവും സദസ്സിലുണ്ടായിരുന്ന വിശ്വാസികളും ചേര്‍ന്ന് ജന്മദിനഗാനം പാടി ആശംസകള്‍ നേര്‍ന്നു.

Tuesday, September 04, 2012

മമലശ്ശേരി പള്ളിയില്‍ യാക്കോബായ സഭ വി.കുര്‍ബ്ബാന അര്‍പ്പിച്ചു.




ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ എത്തി പ്രാര്‍ത്ഥന യെഞ്ഞ്ജത്തിനു  നേതൃത്വം കൊടുക്കുന്നു. 
മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി തര്‍ക്ക്കം നിര്‍ണ്ണായക വഴിതിരുവില്‍. പോലീസ് സംരക്ഷണയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കുര്‍ബ്ബാന ചൊല്ലി. യാക്കോബായ സഭ പള്ളിയുടെ പൂമുഘത്തു വികാരി ഫാ വര്‍ഗീസ്‌ പുല്യട്ടേല്‍ വി.കുര്‍ബ്ബാന അര്‍പിച്ചു. ഇടവക മെത്രാപ്പോലിത്ത അഭി. മാത്യൂസ്‌ മാര്‍ ഇവാനിയോസ്, മെത്രാപ്പോലിത്തമാരായ അഭി മാത്യൂസ്‌ മാര്‍ അന്തീമോസ്. അഭി.ഏലിയാസ് മാര്‍ അത്താനാസിയോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. 
 വന്‍ പോലീസ് സംരക്ഷണയില്‍ ആയിരുന്നു ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചത്‌.സംഭവം അറിഞ്ഞു എത്തിയ യാക്കോബായ വിശ്വാസികളെ റോഡില്‍ വച്ച് തന്നെ തടഞ്ഞു. സംഭവം അറിഞ്ഞു എത്തിയ അഭി മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്തയെ പോലീസ് തടഞ്ഞു. പോലീസ് ജീപ്പില്‍ ആണ് ഓര്‍ത്തഡോക്സ് വൈദീകര്‍ എത്തിയത്.അവരെ തിരിച്ചു പോലീസ് ജീപ്പില്‍ തന്നെ തിരിച്ചു കൊണ്ട് പോയി. ഇതിനെത്തുടര്‍ന്നാണ് യാക്കോബായ സഭ പള്ളിയുടെ പൂമുഖത്തു വി. കുര്‍ബ്ബാന അര്‍പ്പിച്ചത്. ഇന്ന് കോടതി കേസ് പരിഗണിക്കാന്‍ ഇരിക്കുമ്പോഴാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിനു അനുകൂലമായി വേണ്ടി പോലീസ് പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ചു യാക്കോബായ സഭ പ്രാര്‍ത്ഥന യെഞ്ഞ്ജം പള്ളിയുടെ പൂമുഖത്തേക്ക്‌ മാറ്റി. സഭ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ പള്ളിയില്‍ എത്തി. സഭയിലെ വിവിധ പള്ളികളില്‍ നിന്നായി വിശ്വാസികള്‍ മമലശ്ശേരിയിലേക്ക് എത്തികൊണ്ടിരിക്കുന്നു.

Sunday, September 02, 2012

എട്ടുനോമ്പ്: വിശ്വാസതീവ്രതയില്‍ മണര്‍കാട് പള്ളിയില്‍ കൊടിമരം ഉയര്‍ത്തി




മണര്‍കാട്: പ്രാര്‍ത്ഥനകള്‍ക്കും അപേക്ഷകള്‍ക്കും മധ്യേ വിശുദ്ധകന്യക മര്‍ത്തമറിയത്തിന്റെ ജനന പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പാചരണത്തിന് മണര്‍കാട് മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ ശനിയാഴ്ച കൊടിമരം ഉയര്‍ത്തി.
ചെണ്ടവാദ്യമേളങ്ങളും ഭക്തിഗാനങ്ങളും തടിച്ചുകൂടിയ വിശ്വാസി സമൂഹവും ചടങ്ങുകള്‍ക്ക് ഉത്സവാന്തരീക്ഷം പകര്‍ന്നു. വെള്ളൂര്‍ കരയില്‍നിന്ന് നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം നൂറുകണക്കിനാളുകളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് പള്ളിയിലെത്തിച്ചത്. കരോട്ടെ പള്ളിക്കും വലിയപള്ളിക്കും വലംവച്ചശേഷം ചെത്തിമിനുക്കി മുകളില്‍ മരക്കുരിശ് തറച്ച്അലങ്കരിച്ചു. തുടര്‍ന്ന് പള്ളിവികാരി ഫാ: ഇ.ടി. കുറിയാക്കോസ് കോര്‍- എപ്പിസ്‌കോപ്പയുടെ പ്രധാനകാര്‍മ്മികത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയ്ക്കുശേഷം ആര്‍പ്പുവിളികളോടെ കല്‍ക്കുരിശിന് സമീപം കൊടിമരം ഉയര്‍ത്തി. സഹ വികാരിമാരായ ഫാ: കുറിയാക്കോസ് കോര്‍- എപ്പിസ്‌കോപ്പ കിഴക്കേടം, ഫാ: കുറിയാക്കോസ് കോര്‍- എപ്പിസ്‌കോപ്പ കറുകയില്‍, ഫാ: ആന്‍ഡ്രൂസ് കോര്‍- എപ്പിസ്‌കോപ്പ ചിരവത്തറ, ഫാ: തോമസ് മറ്റത്തില്‍, ഫാ: മാത്യൂസ് വടക്കേടം, ഫാ: കുറിയാക്കോസ് കാലായില്‍, ഫാ: മാത്യൂസ് മണവത്ത് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് സഹകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് കരോട്ടെപള്ളിയിലെ കൊടിമരത്തില്‍ ചെണ്ടവാദ്യമേളങ്ങളുടെയും പ്രാര്‍ത്ഥനാഗീതങ്ങളുടെയും അകമ്പടിയോടെ കൊടിഉയര്‍ത്തി. നൂറുകണക്കിന് വിശ്വാസികള്‍ കരോട്ടെ പള്ളിയില്‍ നടന്ന കൊടിഉയര്‍ത്തല്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.
എട്ടുനോമ്പിന്റെ ഒന്നാം ദിവസമായ ശനിയാഴ്ച രാവിലെ കരോട്ടെ പള്ളിയിലെ കുര്‍ബാനയ്ക്കുശേഷം വലിയപള്ളിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയില്‍ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിച്ചു. ഫാ: ജോര്‍ജ് പീടികപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മധ്യാഹ്ന പ്രാര്‍ത്ഥന, സന്ധ്യാപ്രാര്‍ത്ഥന എന്നിവ നടന്നു. ഫാ: ആന്‍ഡ്രൂസ് ചിരവത്തറ കോര്‍-എപ്പിസ്‌കോപ്പ, ഫാ: അഭിലാഷ് വലിയവീട്ടില്‍ എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കി.
ഞായറാഴ്ച രാവിലെ ഒന്‍പതിന് വലിയപള്ളിയില്‍ നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ക്‌നാനായ അതിഭദ്രാസന ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മാര്‍ സേവേറിയോസ് വലിയമെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിക്കും. വൈകീട്ട് ആറിന് നടക്കുന്ന ധ്യാനത്തിന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.

ദുരിധ ബാധിത പ്രദേശങ്ങള്‍ സന്തര്‍ശിച്ചു.




പൈങ്ങോട്ടൂര്‍ : അഭി.ഡോ. കുരിയാക്കോസ് മോര്‍ തെയോഫിലോസ്‌ മേത്രാപോലീത്തായുടെ നേതൃത്വത്തില്‍ മോര്‍ ഗ്രിഗോറിയോസ്‌ യാക്കോബായ വിദ്യാര്‍ഥി പ്രസ്ഥാനം അംഗങ്ങള്‍ പൈങ്ങോട്ടൂര്‍ ദുരിധ ബാധിത പ്രദേശങ്ങള്‍ സന്തര്‍ശിച്ചു. ഉരുള്‍ പൊട്ടലില്‍ ഭവനരഹിതരായവര്‍ക്ക് ഗ്രഹോപകരണങ്ങള്‍ വിതരണം ചെയ്തു.
ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...