21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Monday, November 12, 2012

കരിങ്ങാച്ചിറ കത്തീഡ്രലില്‍ തമുക്കു പെരുനാള്‍



തൃപ്പൂണിത്തുറ . കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഒാര്‍മ പ്പെരുനാളും പ്രസിദ്ധമായ തമുക്കു നേര്‍ച്ചയും ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. പെരുനാള്‍ ചടങ്ങുകള്‍ക്ക് ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാര്‍ അന്തിമോസ് എന്നിവര്‍ നേതൃത്വം നല്‍കും.
പെരുനാള്‍ ഒരുക്കങ്ങള്‍ക്കായി ഫാ. വര്‍ഗീസ് പുലയത്ത്, ഫാ. റോയി പോള്‍ വെട്ടിക്കാട്ടില്‍, ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത്, എം.വി. ഏബ്രഹാം, എന്‍.വി. പൌലോസ്, ജോജി പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങി. ആഘോഷ കമ്മിറ്റി ഒാഫിസ് ഫോണ്‍ നമ്പര്‍: 0484 2777877.

നുഹാറോ - 2012



യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന്‍ കേന്ദ്ര ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനും, പരിശുദ്ധ സഭയുടെ ആരാധനാലയങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് ആരാധനാലയം നിര്‍മ്മിക്കുന്നതിനും, അശരണരും ആലംബഹീനരുമായ വൃദ്ധ ജനങ്ങളെ പരിപാലിക്കുന്നതിനും ശുശ്രൂക്ഷിക്കുന്നതിനുമായി ഒരു വൃദ്ധ മന്ദിരം പണിയുന്നതിനും യാക്കോബായ യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ധന ശേഖരണാര്‍ഥം ഒരു സമ്മാന കൂപ്പന്‍ വിതരണം ചെയ്യുന്നു.നമ്മുടെ സ്വദേശത്തും വിദേശത്തും ഉള്ള സത്യവിശ്വസികളായ എല്ലാ ദൈവമക്കളും സ്ഥാപനങ്ങളും കഴിയുന്നത്ര കൂപ്പണുകള്‍ വാങ്ങി ഈ സംരംഭം വിജയപ്രദമാക്കി തീര്‍ക്കുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കണമെന്ന് അപേഷിക്കുന്നു.
 നോട്ടീസ് 

യുവജന വാരം -2012



യുവ ജനവാരത്തിന് തുടക്കം കുറിച്ച് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ അഭി മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്ത താമരാച്ചാല്‍ സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ പതാക ഉയര്‍ത്തുന്നു. 
താമരാച്ചാല്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന്‍ ഈ വര്‍ഷത്തെ യുവ ജനവാരത്തിന്റെ ഉദ്ഘാടനം കേന്ദ്ര പ്രസിഡണ്ട്‌ അഭി മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്ത താമരാച്ചാല്‍ സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ നിര്‍വ്വഹിച്ചു.യുവജനവാരത്തോടനുബന്ധിച്ചു യൂണിറ്റ് തലത്തില്‍ ഏകദിന ക്യാമ്പുകള്‍, പ്രകൃതി പഠന ക്യാമ്പുകള്‍ ധ്യനയോഗങ്ങള്‍, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളുടെ വിതരണങ്ങള്‍,യുവജനം സംഗമം, മെമ്പര്‍ഷിപ് വിതരണം എന്നിവ സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അഭി മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.ഇടവകയിലും സമൂഹത്തിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനു യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അഭി. മെത്രാപ്പോലിത്ത പറഞ്ഞു.
ഫാ.എല്‍ദോസ് കാക്കരെത്തു അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ സ്വാഗതം പറഞ്ഞു.ഫാ.ജോര്‍ജ് വൈലിപറമ്പില്‍,ഫാ. എല്‍ദോസ് കക്കാടന്‍,പോള്‍ കെ.സി, ബൈജു മാത്താറ,ജോണ്‍സന്‍ മുളന്തുരുത്തി, റെജി.പി.വര്‍ഗീസ്,സിനോള്‍.വി.സാജു,ഷിജോ പോള്‍,ജോബി.കെ.അബ്രാഹം   എന്നിവര്‍ പ്രസംഗിച്ചു.വനിത ജനറല്‍ സെക്രട്ടറി ആഷ പോള്‍ നന്ദി പറഞ്ഞു.

Tuesday, November 06, 2012

പുനര്‍നിര്‍മിച്ച തീര്‍ഥാടന കേന്ദ്രമായ മലേക്കുരിശ് പള്ളിയുടെ കൂദാശ


പുനര്‍നിര്‍മിച്ച തീര്‍ഥാടന കേന്ദ്രമായ മലേക്കുരിശ് പള്ളിയുടെ കൂദാശ നവംബര്‍ 3 തീയതി ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തി 

പരിശുദ്ധ ഇഗ്നാത്തിയോസ് സാഖ പ്രഥമന്‍ പാത്രുയര്‍ക്കീസ് ബാവ ഫെബ്രുവരിയില്‍ മലങ്കര സന്തര്‍ശിക്കും.






ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖ പ്രഥമന്‍ പാത്രുയര്‍ക്കീസ് ബാവ ഫെബ്രുവരിയില്‍ മലങ്കര സന്തര്‍ശിക്കും. അന്ത്യോഖ്യയില്‍ വിശുദ്ധ പത്രോസ് ശ്ലീഹ സിംഹാസനം സ്ഥാപിച്ചതിന്റെ 1975 മത് വാര്‍ഷികാ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ എത്തുന്നത്. ബാവയെ സ്വീകരിക്കാന്‍ മലങ്കര യാക്കോബായ , ക്നാനായ സഭകള്‍ ഒരുക്കം തുടങ്ങി. അട 37 ലാണ് ക്രിസ്തു ശിഷ്യരില്‍ പ്രമുഘനായ പത്രോസ് ശ്ലീഹ അന്തോഖ്യയില്‍ സിംഹാസനം സ്ഥാപിച്ചത്. ആഗോള സുറിയാനി സഭ പാത്രിയര്‍ക്ക ദിനമായി ആചരിക്കുന്ന ഫെബ്രുവരി 22 നു കൊച്ചിയില്‍ മഹാ സമ്മേളനം സംഘടിപ്പിക്കാനാണ് സഭയുടെ തീരുമാനം.

Monday, November 05, 2012

ദീപങ്ങള്‍ മിഴി തുറനപോള്‍ (പള്ളിക്കര സെന്‍റ് മേരീസ്‌ യാക്കോബായ കത്തീഡ്രലില്‍)

Photo: ദീപങ്ങള്‍ മിഴി തുറനപോള്‍

(പള്ളിക്കര സെന്‍റ് മേരീസ്‌ യാക്കോബായ കത്തീഡ്രലില്‍)





നൂറ്റാണ്ടുകളുടെ പഴമ ഓര്‍മിപ്പിക്കുന്ന അഞ്ചേകാലും കോപ്പും നല്‍കല്‍






കിഴക്കമ്പലം: നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച അഞ്ചേകാലും കോപ്പും നല്‍കല്‍ ചടങ്ങ് പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്നു. തുലാം 20 പെരുന്നാളിനോടനുബന്ധിച്ചാണ് ചടങ്ങ്. പള്ളി പണിയുന്നതിനാവശ്യമായ സ്ഥലം കരമൊഴിവാക്കി നല്‍കിയ അറയ്ക്കല്‍ കുടുംബത്തിനാണ് ഇത് നല്‍കിവരുന്നത്. ആ കുടുംബത്തിലെ മുതിര്‍ന്നയാള്‍ പെരുന്നാള്‍ ദിവസത്തില്‍ പള്ളിയിലെത്തി നിശ്ചയിക്കപ്പെട്ടിട്ടുള്ള അരിയും മറ്റു പച്ചക്കറികളും ഉള്‍പ്പെടുന്ന വസ്തുക്കളാണ് പള്ളിക്ക് സ്ഥലം നല്‍കിയതിന് നന്ദിസൂചകമായി നല്‍കിവരുന്നത്.ചടങ്ങിന് വികാരി ഫാ. ബാബു വര്‍ഗീസ് നേതൃത്വം നല്‍കി.

Sunday, November 04, 2012

സ്നേഹദീപം പ്രകാശനം ചെയുതു



പള്ളിക്കര സെന്‍റ് മേരീസ്‌ കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ പ്രസിദ്ധികരണം സ്നേഹദീപം 11 -ാം ലകം 2-ാം പതിപ്പ് അഭി.മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയുതു.....



ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...