View
Photos
പള്ളിയുടെ സമീപത്തുള്ള ചാപ്പലില്‍ ആണ് യാക്കോബായ വിശ്വാസികള്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നത്.പഴംതോട്ടം പള്ളി ഇടവകാംഗം കൂടിയായ അഭി.കുര്യാക്കോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലിത്ത ഓര്‍മ്മ വച്ചതിനു ശേഷം ആദ്യമായാണ് ഈ പള്ളിയില്‍ കയറുന്നത്. പള്ളിയില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കാന്‍ സാധിച്ചത് ദൈവാനുഗ്രഹമായി കാണുന്നു എന്ന് അഭി തിരുമേനി പറഞ്ഞു.പ്രതിസന്ധികള്‍ മറികടക്കുന്നതിനായി പള്ളിയില്‍ അനിചിതകാല പ്രാര്‍ത്ഥനായഞ്ജം ആരംഭിക്കുകയാണന്നു അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.സമീപ പള്ളികളില്‍ നിന്നുള്ള വിശ്വാസികളും പള്ളിയിലേയ്ക്ക് എത്തികൊണ്ടിരിക്കുന്നു. പള്ളിയില്‍ വന്‍പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
No comments:
Post a Comment