21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Friday, June 29, 2012

പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലില്‍ കല്ലിട്ട പെരുന്നാളിന് കമ്മിറ്റി രൂപികരിച്ചു

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം  .


പള്ളിക്കര: വി. മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളും ശൂനോയോ നോമ്പാചരണവും ഓഗസ്റ്റ്‌ 10 മുതല്‍ 15 വരെ നടക്കും.പെരുന്നാള്‍ കൊടി വഹിച്ചുകൊണ്ട്‌ ദേശം ചുറ്റിയുള്ള വിളംബരഘോഷയാത്ര ഓഗസ്റ്റ്‌ 5ന്‌ ഇടവകയിലെ എല്ലാ കുരിശുംതൊട്ടികളിലും ചാപ്പലുകളിലും എത്തിച്ചേരും
തുടര്‍ന്ന്‌ എല്ലാ ദിവസങ്ങളിലും രാവിലെ 7.15 ന്‌ കുര്‍ബാനയും വൈകിട്ട്‌ 6.30 ന്‌ സന്ധ്യാപ്രാര്‍ത്ഥനയും രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തും. 11 മുതല്‍ പെരുന്നാളിനോടനുബന്ധിച്ച്‌ , സീനിയേഴ്‌സ് ഡേ, യുവജന വിദ്യാര്‍ഥി ദിനം, കുടുംബദിനം ,വനിതാദിനം എന്നിവ ആചരിക്കും.
വികാരി ഫാ. ബാബു വര്‍ഗീസിന്റെയും സഹ. വികാരിമാരായ ഫാ. സി.പി. വര്‍ഗീസ്‌, ഫാ. എല്‍ദോസ്‌ തേലപ്പിള്ളി, ട്രസ്‌റ്റിമാരായ k.k ഏലിയാസ് ,ഐസക് , ജനറല്‍ കണ്‍വീനറായി m.k വര്‍ഗീസിന്റെയും , പ്രോഗ്രാം സാബു വര്‍ഗീസ്‌, പബ്ലിസിറ്റി ജിബു-ഐസക്ക്‌, വിളംബരജാഥ എം.പി. തോമസ്‌ (യൂത്ത് അസോസിയേഷന്‍ സെക്രട്ടറി) , ഫുഡ്‌ t.vവര്‍ഗിസ്‌, റിസപ്‌ഷന്‍ k.p ബേബി , ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ എ.എം.പൗലോസ്‌, എന്നിവരെ കണ്‍വീനര്‍മാരായും വോളണ്ടിയര്‍ ക്യാപ്‌റ്റനായി സി.എ. ചാക്കപ്പനെയും തെരഞ്ഞെടുത്തു.



മര്‍ത്തശ്മൂനി പള്ളി ഇനി ആഗോള തീര്‍ഥാടനകേന്ദ്രം



കോട്ടയം: ഒരു നൂറ്റാണ്ട് പിന്നിട്ട പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയെ ആഗോള മര്‍ത്തശ്മൂനി തീര്‍ഥാടന കേന്ദ്രമാക്കുന്നു. ഇതുസംബന്ധിച്ച് ആകമാന സുറിയാനിസഭയുടെ പരമാധ്യക്ഷന്‍ മോര്‍ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ കല്പന പുറപ്പെടുവിച്ചു. ജൂലായ് 29ന് നടക്കുന്ന കുര്‍ബാനമധ്യേ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, തീര്‍ഥാടന കേന്ദ്രമാക്കിയുള്ള പ്രഖ്യാപനം നടത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കും.
മര്‍ത്തശ്മൂനിയമ്മയുടെ നാമത്തില്‍ ഇന്ത്യയില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ടതാണ് പേരൂര്‍ പള്ളി. പള്ളിയുടെ പ്രശസ്തിയും പ്രാധാന്യവും കണക്കിലെടുത്താണ് ആഗോള തീര്‍ഥാടനകേന്ദ്രമാക്കാനുള്ള പാത്രിയര്‍ക്കീസ് ബാവായുടെ തീരുമാനം.

വി.മൂറോന്‍ അഭിഷേക കൂദാശയും മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളും.




 Read

വിദ്യാഭ്യാസം ധാര്‍മിക മൂല്യത്തില്‍ അധിഷ്ഠിതമാകണം - ഡോ. മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത



ആലുവ: സമൂഹത്തിലെ ധാര്‍മിക മൂല്യച്യുതി ആശങ്കാജനകമാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ മൂല്യാധിഷ്ഠിത അധ്യയന രീതി അവലംബിക്കണമെന്നും ഡോ. മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത പറഞ്ഞു. ആലുവ നിര്‍മല സ്‌കൂളില്‍ ലോകലഹരിവിരുദ്ധ ദിനാചരണ സമ്മേളനത്തില്‍ ആലുവ സ്‌കൂളുകളിലെ ലഹരിവിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ ആലുവ, ഐ.എം.എ. മധ്യകേരള, ഫെഡറല്‍ ബാങ്ക്, ജനമൈത്രി പോലീസ്, എകൈ്‌സസ് ആലുവ റേഞ്ച് എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. സി,എം. ഹൈദരാലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡോ. എന്‍. രാധാകൃഷ്ണന്‍ ലഹരിവിരുദ്ധദിന സന്ദേശം നല്‍കി. ഡോ. നസറുദ്ദീന്‍, റവ. ജേക്കബ്ബ് മണ്ണാറപ്രായില്‍, പി.വി. മാത്യു, സി.ഐ. ജയകൃഷ്ണന്‍, എകൈ്‌സസ് ഇന്‍സ്‌പെക്ടര്‍ ഹാരിഷ്, എസ്.ഐ. വിജയകുമാര്‍, റവ. സിസ്റ്റര്‍ ഗീത, ചിന്നന്‍ ടി. പൈനാടത്ത് എന്നിവര്‍ സംസാരിച്ചു.

ക്ലിമീസ്‌ വരുത്തിയ കടം നാലുകോടി: ഭദ്രാസന സെക്രട്ടറി



കട്ടപ്പന: യാക്കോബായ സഭ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന കുര്യാക്കോസ്‌ മോര്‍ ക്ലിമീസ്‌ പള്ളി പ്രതിപുരുഷ യോഗത്തിന്റെയും ഭദ്രാസന കൗണ്‍സിലിന്റെയും തീരുമാനങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്നതായി ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ പഞ്ഞിക്കാട്ടില്‍. മരിയാപുരം, തട്ടേക്കണ്ണി, ചേലച്ചുവട്‌, കീരിത്തോട്‌ എന്നിവിടങ്ങളില്‍ ഇദ്ദേഹം സ്‌ഥലം വാങ്ങി. കട്ടപ്പന, ചപ്പാത്ത്‌, മൂലമറ്റം, മുക്കൂട്ടുതറ, കുട്ടിക്കാനം എന്നിവിടങ്ങളില്‍ അഡ്വാന്‍സ്‌ നല്‍കി. കുട്ടിക്കാനം, നാരകക്കാനം എന്നിവിടങ്ങളിലെ ചാപ്പലുകളില്‍ ശുശ്രൂഷിക്കുന്ന വൈദികര്‍ക്കു ശമ്പളം നല്‍കി വരികയും ചെയ്‌തിരുന്നു. അദ്ദേഹം വാങ്ങിയ സ്‌ഥലങ്ങളുടെ വിലയും പലരില്‍നിന്നു വാങ്ങിയ തുകയും താരതമ്യപ്പെടുത്തുമ്പോള്‍ വലിയ അന്തരമാണുള്ളത്‌. അദ്ദേഹത്തെ മേല്‍പ്പട്ട സ്‌ഥാനത്തേക്കു തെരഞ്ഞെടുത്തപ്പോള്‍ ഭദ്രാസന ആസ്‌ഥാനം സ്വന്തമായി നിര്‍മിക്കുമെന്നും വാഹനം വാങ്ങുമെന്നും ശ്രേഷ്‌ഠ ബാവയ്‌ക്കും പരിശുദ്ധ സുന്നഹദോസിനും ഉറപ്പുനല്‍കിയിരുന്നു. ഭദ്രാസന ആസ്‌ഥാനത്തിനു തറക്കല്ലിട്ടതിനു ശേഷം പണികള്‍ പുരോഗമിച്ചില്ല. നിര്‍മാണ ജോലികള്‍ക്കു പണം നല്‍കിയിട്ടില്ല. ഭദ്രാസനത്തിലും സഭാകേന്ദ്രത്തിലുമായി അനേകം ആളുകള്‍ പണം സംബന്ധമായ കാര്യങ്ങള്‍ക്കായി ഇദ്ദേഹത്തെ അന്വേഷിച്ച്‌ എത്തിക്കൊണ്ടിരുന്നു. ഫോണ്‍ വിളിച്ചാല്‍ മറുപടിയില്ല. ആളുകള്‍ കേസ്‌ കൊടുത്ത്‌ തുക വസൂലാക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍.

സഭയിലെ തര്‍ക്കങ്ങള്‍: മദ്ധ്യസ്ഥ ഫോറം വേണം -ജസ്റ്റിസ് സിറിയക്ക് തോമസ്




കൊച്ചി: ക്രൈസ്തവ സഭയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ മദ്ധ്യസ്ഥ ഫോറങ്ങള്‍ രൂപവത്കരിക്കണമെന്ന് ജസ്റ്റിസ് സിറിയക്ക് തോമസ് അഭിപ്രായപ്പെട്ടു. ജസ്റ്റിസ് വര്‍ഗീസ് കള്ളിയത്ത് അനുസ്മരണ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ ' സഭയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം അനുരഞ്ജനത്തിലൂടെ ' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലൂര്‍ പോണോത്ത് റോഡിലെ ല്യൂമെന്‍-ജ്യോതിസ്സ് സെന്ററില്‍ ന്യൂമാന്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്. 
ഇടവകയംഗങ്ങള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍, അധികാരികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് മദ്ധ്യസ്ഥ ചര്‍ച്ചകള്‍ നടക്കേണ്ടത്. ആവശ്യമെങ്കില്‍ വക്കീലന്‍മാരേയും, ബന്ധപ്പെട്ടയാളുകളേയും കൊണ്ടു വരാനുള്ള അനുമതി കൂടി കക്ഷികള്‍ക്കു നല്‍കുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മദ്ധ്യസ്ഥ ചര്‍ച്ചയ്ക്കായി ഇടവക, ജില്ലാ, രൂപത, സംസ്ഥാന തലത്തില്‍ മദ്ധ്യസ്ഥ സമിതിയാണ് ഉണ്ടാകേണ്ടത് -അദ്ദേഹം പറഞ്ഞു. സ്വഭാവ ശുദ്ധിയിലും, പെരുമാറ്റത്തിലും മറ്റുള്ളവര്‍ക്ക് മാത്യകയായിരുന്നു ജസ്റ്റിസ് വര്‍ഗീസ് കള്ളിയത്തെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജസ്റ്റീസ് പയസ് കുര്യാക്കോസ് പറഞ്ഞു. അസ്സോസ്സിയേഷന്‍ പ്രസിഡന്റ് മാത്യൂ ജോസഫ് മൂഴിയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, അഡ്വ. ജോസഫ് തേറാട്ടില്‍ അനുസ്മരണ പ്രഭാഷണം നടത്തി. 

Thursday, June 28, 2012

‘ADHARONOOS HURZO – 2012’ Educational Help Charity Project for the year 2012, organized by Mor Ignatius Youth Association Dubai (MIYA Dubai), a spiritual arm of Mor Ignatius Jacobite Syrian Orthodox Cathedral Dubai



Adharonoos Hurzo is organized for the following purpose
• To promote the value of education.
• To appreciate and encourage the desire of pursuing a child’s educational goals.
• To be an advocate for the poor children to help them financially for their education.
• To support children belonging to financially backward parents.
Adharonoos Hurzo is a charity project for financially helping and encouraging a student to meet his/her educational goals. The below mentioned are the stipulations of Adharonoos Hurzo
• INR 20,000 will be donated to a student as a onetime payment.
• Three students will be selected from each diocese out of a total of thirteen dioceses in Kerala and also includes Mangalore diocese.
• Preference will be given to children of financially backward parents.
• Financial help will be provided only to children who have passed 10th grade or 12th grade.
• Financial help will be provided to those who have passed 10th grade only if he/she is aspiring to pursue technical education.
• Financial help will be provided to those who have passed 12th grade only if he/she is aspiring to pursue graduation courses.
• Financial help will be provided to those who are already pursuing graduation courses or technical education.
The charity request for Adharonoos Hurzo should contain the following
• Request from the parent which mentions Name of the student, Address and Account number for sending the donation.
• Reference letter from the Vicar of any Parish belonging to the respective Diocese.
• Reference letter from the parish member of Mor Ignatius Jacobite Syrian Orthodox Cathedral Dubai.
• Medical Certificate of the ailing parent.
• Pass Certificate (10th grade or 12th grade as required) of the student.
• Pass Certificate (10th grade or 12th grade as required) of the student is not required, if details related to admission to higher education is provided.
• The last date for receiving the Charity Requests will be 31 August 2012.

യാക്കോബായ സഭ ഇടുക്കി ഭദ്രാസനചുമതല മാത്യൂസ്‌ മോര്‍ അന്തിമോസിന്‌



കട്ടപ്പന: യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസനത്തിന്റെ താല്‍ക്കാലിക ചുമതല മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്തയായ അഭി.മാത്യൂസ്‌ മോര്‍ അന്തിമോസിനു നല്‍കി. ആരോപണ വിധേയനായ കുര്യാക്കോസ്‌ മോര്‍ ക്ലീമിസിനെ ഇടുക്കി ഭദ്രാസനാധിപ സ്‌ഥാനത്തുനിന്നു കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഇന്നലെ കട്ടപ്പനയില്‍ നടന്ന ഇടുക്കി ഭദ്രാസന പള്ളി പ്രതിപുരുഷ യോഗത്തിലാണു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ മാത്യൂസ്‌ മോര്‍ അന്തിമോസിനു താല്‍ക്കാലിക ചുമതല നല്‍കിയത്‌. 
17 പള്ളികളില്‍ നിന്നുള്ള ട്രസ്‌റ്റിമാര്‍ യോഗത്തില്‍ പങ്കെടുത്തു. കത്തിപ്പാറ, നാരകക്കാനം, ഇടുക്കി പള്ളികളില്‍ നിന്നുള്ള ട്രസ്‌റ്റിമാര്‍ എഴുതി തയാറാക്കിയ സഭയും മുന്‍ മെത്രാപ്പോലീത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ പഞ്ഞിക്കാട്ടില്‍ ശ്രേഷ്‌ഠ ബാവയ്‌ക്കു കൈമാറി. കുര്യാക്കോസ്‌ മോര്‍ ക്ലീമിസ്‌ മെത്രാപ്പോലീത്തയുടെ പരാമര്‍ശങ്ങളെത്തുടര്‍ന്നു വിശ്വാസികള്‍ക്കിടയിലുണ്ടായ പ്രതിസന്ധികള്‍ക്കു പരിഹാരമായതായും മെത്രാപ്പോലീത്തയോടൊപ്പം നിന്ന ചിലരാണ്‌ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തിയതെന്നും ഭദ്രാസന സെക്രട്ടറി പറഞ്ഞു. 
മോര്‍ ക്ലീമിസ്‌ വരുത്തിവച്ച ബാധ്യത അദ്ദേഹവുമായി സംസാരിച്ച്‌ ഘട്ടം ഘട്ടമായി പരിഹരിക്കുമെന്നും ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ പഞ്ഞിക്കാട്ടില്‍ പറഞ്ഞു. ചുമതലകളില്‍ നിന്നു നീക്കിയ മോര്‍ ക്ലീമിസ്‌ ഇപ്പോള്‍ കോട്ടയം തൂത്തൂട്ടി മാര്‍ ഗ്രിഗോറിയോസ്‌ ധ്യാന കേന്ദ്രത്തിലാണ്‌.

Wednesday, June 27, 2012

യൂത്ത് അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.



കൂത്താട്ടുകുളം: മോര്‍ സ്‌തെഫാനോസ് യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫാ. വര്‍ഗീസ് പനച്ചിയില്‍ (പ്രസി.), ബേസില്‍ സണ്ണി (വൈ. പ്രസി.), ജീവു ഷാജി (സെക്ര.), ജോജോ ജോണ്‍ (ജോ. സെക്ര.), അരുണ്‍ അവിരാച്ചന്‍ (ഖജാ.), ബിബിന്‍ എല്‍ദോസ് (ഭദ്രാസന പ്രതിനിധി), രാജു പി. ജോണ്‍, ജിന്‍സ് ബോബന്‍, സനൂപ് രാജ്, കിരണ്‍ ജോസ് (കമ്മിറ്റിയംഗങ്ങള്‍).

Tuesday, June 26, 2012

ഫെയ്‌സ്ബുക്കിന്റെ ഈമെയില്‍ മറിമായം: പ്രതിഷേധം വ്യാപകമാകുന്നു







അംഗങ്ങളുടെ ഈമെയില്‍ വിലാസം ഹൈജാക്ക് ചെയ്യാന്‍ ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നതായി ആരോപണം. യൂസര്‍മാര്‍ അറിയാതെ അവരുടെ പ്രൊഫൈലില്‍ @facebook.com ഈമെയില്‍ ഡിഫോള്‍ട്ടായി മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.





രണ്ടുവര്‍ഷം മുമ്പാണ് ഫെയ്‌സ്ബുക്ക് അതിന്റെ ഈമെയില്‍ സംവിധാനം പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്ക് അംഗമാണെങ്കില്‍ നിങ്ങള്‍ക്ക് സ്വാഭാവികമായും @facebook.com എന്നൊരു ഈമെയില്‍ അഡ്രസ് ഉണ്ടാകും; അത് നിങ്ങള്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും. 


ഇപ്പോള്‍, ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ പ്രൊഫൈലില്‍ ഓട്ടോമാറ്റിക്കായി ഫെയ്‌സ്ബുക്ക് ഈമെയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു-നിങ്ങളുടെ ഡിഫോള്‍ട്ട് ഈമെയില്‍ വിലാസം അതായിരിക്കുന്നു. യാതൊരു മുന്നറിയിപ്പും അംഗങ്ങള്‍ക്ക് നല്‍കാതെ ഫെയ്‌സ്ബുക്ക് ഇത്തരമൊരു നടപടി സ്വീകരിച്ചത് വ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.


ഫെയ്‌സ്ബുക്കിലെ അക്കൗണ്ട് വിവരങ്ങള്‍ക്ക് ഒരു ഏകീകൃതസ്വഭാവം വരുത്താനാണ് ഇത്തരമൊരു നടപടിയെന്ന് ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു. എന്നാല്‍, എന്തുകൊണ്ട് മുന്നറിയിപ്പില്ലാതെ ഇങ്ങനെയൊരു നീക്കം നടത്തി എന്നതിന് വക്താവിന് കൃത്യമായ മറുപടി പറയാന്‍ കഴിയുന്നില്ല. 


കഴിഞ്ഞ ആഴ്ച്ചകളിലാണ് അംഗങ്ങളുടെ പ്രൊഫൈലിലെ ഡിഫോള്‍ട്ട് ഈമെയില്‍ ......@facebook.com ആക്കിയത്. മിക്ക യൂസര്‍മാരും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. ചില ടെക് ബ്ലോഗര്‍മാരും കോളമിസ്റ്റുകളുമാണ് ഫെയ്‌സ്ബുക്കിന്റെ ഈ മറിമായം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്. അതിനെ തുടര്‍ന്ന് പ്രതിഷേധം വ്യാപകമാകുകയായിരുന്നു.


'തങ്ങളുടെ ഈമെയില്‍ സംവിധാനം ഉപയോഗിക്കാന്‍ എല്ലാവരെയും ഫെയ്‌സ്ബുക്ക് ബലംപ്രയോഗിച്ച് പ്രേരിപ്പിക്കുകയാണ്'-ഫ്രീലാന്‍സ് ടെക് ജേര്‍ണലിസ്റ്റ് റോണ്‍ മില്ലര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. 


യൂസര്‍മാര്‍ക്ക് ക്രമീകരണങ്ങളില്‍ (സെറ്റിങുകളില്‍) മാറ്റം വരുത്തി ഇഷ്ടമുള്ള ഈമെയില്‍ വിലാസം തങ്ങളുടെ പ്രൊഫൈലില്‍ കാണിക്കാം. അങ്ങനെ മാറ്റം വരുത്താതിരുന്നാല്‍, ഡിഫോള്‍ട്ടായി കാണുന്നത് ഫെയ്‌സ്ബുക്കിന്റെ ഈമെയില്‍ വിലാസമായിരിക്കും. 


മുഴുവന്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലും ഇതുവരെ ഈ മാറ്റം വന്നിട്ടില്ല. വൈകാതെ ഫെയ്‌സ്ബുക്കിലെ 900 ദശലക്ഷം അംഗങ്ങളുടെയും പ്രൊഫൈലില്‍ ഈ മാറ്റം ദൃശ്യമാകുമെന്ന് ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു. തങ്ങള്‍ ഉപയോഗിക്കാത്ത ഫെയ്‌സ്ബുക്ക് ഈമെയില്‍ വിലാസത്തില്‍ ഒട്ടേറെ അംഗങ്ങള്‍ക്ക് മെയിലുകള്‍ എത്താന്‍ തുടങ്ങും എന്നാണ് ഇതിനര്‍ഥം. 


നിങ്ങളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഫെയ്ബുക്ക് ഈമെയില്‍ വിലാസം കാണണം എന്നാഗ്രഹിക്കാത്തവര്‍ക്ക്, അക്കാര്യം ക്രമീകരിക്കാന്‍ കഴിയും.'Contact Info' വിഭാഗത്തില്‍ പോയി എഡിറ്റിങ് നടത്തി ഇക്കാര്യം ശരിയാക്കാം. 


ഫെയ്‌സ്ബുക്ക് പ്രൊഫൈലുമായി ബന്ധപ്പെട്ട ഈമെയില്‍ വിലാസങ്ങളില്‍ രണ്ട് ഓപ്ഷനുണ്ട് : 'shown on Timeline' അല്ലെങ്കില്‍ 'hidden from Timeline' എന്നിങ്ങനെ. ഡിഫോള്‍ട്ടായി @facebook.comവിലാസം 'shown on Timeline' എന്ന് ക്രമീകരിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍. മറ്റ് ഈമെയില്‍ വിലാസങ്ങള്‍ മറച്ചുവെച്ചിരിക്കുന്നു. അത് മാറ്റാന്‍ @facebook.com ഈമെയില്‍'hidden from Timeline' എന്നാക്കിയിട്ട്, മറ്റൊരു ഈമെയില്‍ 'shown on Timeline' എന്ന് ക്രമീകരിച്ചാല്‍ പ്രശ്‌നം തീരും.

ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തിനെതിരെ അഴിമതി ആരോപണം.




കൊച്ചി: ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്തയാണ് ഭവനപദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ്.
ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്തയും സഭാ സെക്രട്ടറി ഫാ.സണ്ണി വര്‍ഗീസും നേതൃത്വം നല്‍കുന്ന ട്രസ്റ് കൊച്ചിയിലെ കെട്ടിട നിര്‍മാണ കമ്പനിയുമായി ചേര്‍ന്ന് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് സഭാവിശ്വാസികള്‍ ഉന്നയിക്കുന്ന ആരോപണം. കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്ത പ്രസിഡന്റും സഭാ സെക്രട്ടറി ഫാ. സണ്ണി വര്‍ഗീസ്, ഫാ. തോമസ് കെ. ഏലിയാസ് എന്നിവര്‍ ട്രസ്റിമാരും ജയ്മോന്‍, മാത്യുഉമ്മന്‍ എന്നിവര്‍ അംഗങ്ങളുമായി രൂപംനല്‍കിയ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വെല്‍ഫെയര്‍ ഫൌണ്ടേഷനെന്ന ട്രസ്റാണ് ഭവനപദ്ധതിയുടെ പേരുപറഞ്ഞ് തങ്ങളില്‍ നിന്ന് തുക സമാഹരിച്ച് കബളിപ്പിച്ചതെന്നു കാണിച്ച് പോലീസില്‍ പരാതിയും സമര്‍പ്പിച്ചിരിക്കയാണിപ്പോള്‍.
കഴിഞ്ഞ മാര്‍ച്ചില്‍ ഡി.ജി.പിക്കും തുടര്‍ന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ക്കും നല്‍കിയ നാല് പരാതികള്‍ മുളന്തുരുത്തി പോലീസ് സ്റേഷനിലാണിപ്പോള്‍. 36 പേരാണ് പദ്ധതിയില്‍ പങ്കാളികളായതത്രെ. ഇവരില്‍ നിന്ന് ആറ് കോടിയോളം രൂപ സമാഹരിച്ചു. പക്ഷേ പദ്ധതിക്കുള്ള സ്ഥലംപോലും ട്രസ്റ് വാങ്ങിയില്ല. ചൂണ്ടിക്കാട്ടിയസ്ഥലം ഇപ്പോള്‍ മറ്റാരുടെയോ പേരിലാണ്.
എറണാകുളത്തെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ 16.5 ഏക്കര്‍ സ്ഥലത്ത് നൂഹ്റോ ഓര്‍ത്തഡോക്സ് വില്ലേജ് എന്ന പേരില്‍ സഭാവിശ്വാസികള്‍ക്ക് മാത്രമായി വിഭാവനം ചെയ്ത വില്ല പദ്ധതിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 5, 7.5, 10 സെന്റുകളില്‍ യഥാക്രമം 70, 110, 140 ലക്ഷം എന്നിങ്ങിനെയായിരുന്നു വില. പരുമല തിരുമേനിയുടെയും കൊച്ചി ഭദ്രാസനാധിപന്റെയും മറ്റും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഗംഭീരമായ ബ്രോഷറുകളുമായി പ്രകാശമെന്നര്‍ത്ഥം വരുന്ന വിശുദ്ധപദമായ നുഹ്റോ എന്ന പേരിലുള്ള പദ്ധതിക്ക് വന്‍ മാര്‍ക്കറ്റിംഗാണ് നടന്നത്.
ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ തേതൃത്വംനല്‍കുന്ന കൊച്ചിയിലെ സ്വകാര്യകമ്പനിക്കായിരുന്നു പദ്ധതി ചുമതല. ട്രസ്റിന്റെ അക്കൌണ്ടില്‍ വന്ന തുക ഈ കമ്പനിക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. പിന്നെ ഏഴെട്ടുമാസം പദ്ധതി ഇഴഞ്ഞു നീങ്ങി. പരാതികളും ബഹളങ്ങളുമായപ്പോള്‍ ഡിസംബറില്‍ പദ്ധതി ഉപേക്ഷിച്ചുവെന്നും പണം മടക്കി നല്‍കുമെന്നും ട്രസ്റ് നിക്ഷേപകരെ അറിയിച്ചു. അടച്ചതുകയുടെ 40 ശതമാനം ട്രസ്റിന്റെ പേരിലുള്ള ചെക്കായും 60 ശതമാനം കമ്പനിയുടെ ചെക്കായും നിക്ഷേപകര്‍ക്ക് നല്‍കി. എന്നാല്‍ കമ്പനിയുടെ ചെക്കുകളെല്ലാം മടങ്ങി. പണത്തിനായി ഇരു കൂട്ടരുടെയും പിന്നാലെ നടക്കുകയാണിപ്പോള്‍ നിക്ഷേപകര്‍. നിര്‍മാണകമ്പനിയുടെ ഉടമകളാരും ഫോണുകള്‍ പോലും എടുക്കുന്നില്ല. വെബ്സൈറ്റും പിന്‍വലിച്ചു. ഇതോടെ വെട്ടിലായത് സഭയാണ്.
അതേസംയ ലാഭം ലാഭം കൊണ്ട് വിശ്വാസികള്‍ക്കായി ഒരു പള്ളി കൂടി പണിയണമെന്ന നല്ല ഉദ്ദേശ്യത്തില്‍ തുടങ്ങിയതാണ് പദ്ധതിയെന്നാണ്  സഭാ സെക്രട്ടറിയും സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ ട്രസ്റ് അംഗവുമായ ഫാ. സണ്ണിവര്‍ഗീസ് പറയുന്നത്. നിര്‍മ്മാണക്കമ്പനിയാണ് ചതിച്ചത്. സമാഹരിച്ചതില്‍ 3.5 കോടി ഇവര്‍ക്ക് കൈമാറി. സഭാംഗങ്ങള്‍ തന്നെയായ കമ്പനിയുടമകള്‍ പണം തിരിമറിനടത്തി. വാങ്ങാനുദ്ദേശിച്ച സ്ഥലവും കിട്ടിയില്ല.

കുര്യാക്കോസ് മാര്‍ ക്ലീമീസിനെ ചുമതലകളില്‍ നിന്ന് നീക്കി


പുത്തന്‍കുരിശ്:യാക്കോബായ സഭക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തായെ എല്ലാ ചുമതലകളില്‍ നിന്നും നീക്കാന്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന സഭാ സുന്നഹദോസ് തീരുമാനിച്ചു.മെത്രാപ്പോലീത്ത എന്ന നിലയില്‍ ഔദ്യോഗികമായി ചുമതലകള്‍ നിര്‍വഹിക്കുന്നതിനും ശുശ്രൂഷകള്‍ നടത്തുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക ആരോപണങ്ങളും തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുള്ള മാര്‍ ക്ലീമീസിന്റെ ആരോപണങ്ങള്‍ പഠിക്കാന്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അധ്യക്ഷനായ എട്ടംഗ സംഘത്തെ സുന്നഹദോസ് ചുമതലപ്പെടുത്തി. മൂന്നു മെത്രാപ്പോലീത്തമാരും രണ്ട് വൈദികരും മൂന്നു സഭാ വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്ന സമിതി ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. 
 കുര്യാക്കോസ് മാര്‍ ക്ലിമീസിനെ യാക്കോബായസഭ ഇടുക്കി ഭദ്രാസനാധിപന്റെ ഔദ്യോഗികചുമതലയില്‍നിന്ന് രണ്ടാഴ്ചമുമ്പാണ് നീക്കിയത്.തുടര്‍ന്ന് അദ്ദേഹത്തെ ചുമതലയില്‍നിന്ന് ഒഴിവാക്കിയ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കല്പന പള്ളികളില്‍ വായിച്ചു. ഭദ്രാസനത്തിന്റെ ചുമതല ശ്രേഷ്ഠ കാതോലിക്കാബാവ ഏറ്റെടുത്തു. ക്ലിമ്മിസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സുന്നഹദോസിനു ശേഷം സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു

Monday, June 25, 2012

അടിയന്തര സുന്നഹദോസ്‌ ഇന്ന്‌ : മെത്രാപ്പോലീത്തായുടെ വെളിപ്പെടുത്തല്‍ വസ്‌തുതാവിരുദ്ധം



 

കോലഞ്ചേരി: യാക്കോബായ സഭയ്‌ക്കെതിരേ കുര്യാക്കോസ്‌ മോര്‍ ക്ലിമ്മീസ്‌ മെത്രാപ്പോലീത്താ നടത്തിയ വെളിപ്പെടുത്തലുകള്‍ വസ്‌തുതാ വിരുദ്ധമാണെന്നു സഭാനേതൃത്വം വ്യക്തമാക്കി. പുത്തന്‍കുരിശ്‌ പാത്രിയാര്‍ക്കാ സെന്ററില്‍ സഭാ വര്‍ക്കിംഗ്‌ കമ്മിറ്റി യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിലാണു ഇതറിയിച്ചത്‌. 

ഇടുക്കി ഭദ്രാസനാധിപനായിരിക്കെ സഭയോ ഭദ്രാസന കൗണ്‍സിലോ അറിയാതെ ഇദ്ദേഹം കോടിക്കണക്കിനു രൂപയുടെ ബാധ്യത വരുത്തിവയ്‌ക്കുകയായിരുന്നുവെന്നു സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. മൂന്നുകോടി രൂപ സഭയ്‌ക്ക് നല്‍കിയെന്ന മെത്രാപ്പോലീത്തായുടെ വെളിപ്പെടുത്തലുകള്‍ അസംബന്ധമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ക്ലിമ്മീസ്‌ മെത്രാപ്പോലീത്ത സഭയറിയാതെ നിരവധി വസ്‌തു ഇടപാടുകള്‍ നടത്തി. നിരവധി പേരില്‍നിന്നു പണം കടം വാങ്ങിയിരുന്നതായും സഭാനേതൃത്വം അറിയിച്ചു. കടം കൊടുത്തിട്ടുള്ളവര്‍ മെത്രാപ്പോലീത്തായെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഇദ്ദേഹത്തെ ഭദ്രാസന ചുമതലയില്‍നിന്നു മാറ്റി നിര്‍ത്തിയതെന്നും ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ മെത്രാപോലീത്ത പറഞ്ഞു. സഭയില്‍നിന്നു വ്യത്യസ്‌തമായി ആരാധനാ രീതിയും ജീവിതരീതിയും നടത്തിവന്ന ഇദ്ദേഹത്തിനു നിരവധിതവണ സഭാനേതൃത്വം തിരുത്താന്‍ അവസരം നല്‍കിയിരുന്നു. പാത്രിയര്‍ക്കിസ്‌ ബാവയുടെ നിര്‍ദേശപ്രകാരമാണ്‌ അദ്ദേഹത്തെ ഇടുക്കി ഭദ്രാസന ചുമതലയില്‍ നിന്നൊഴിവാക്കിയത്‌. അടുത്തിടെ ഉണ്ടായ തര്‍ക്കങ്ങളും പാത്രിയര്‍ക്കിസ്‌ ബാവയെ അറിയിച്ചിട്ടുണ്ട്‌. വിഷയം ചര്‍ച്ച ചെയ്‌ത് തീരുമാനമെടുക്കാന്‍ ഇന്നു രാവിലെ 10 ന്‌ പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കിസ്‌ സെന്ററില്‍ സുന്നഹദോസ്‌ ചേരും. മെത്രാപ്പോലീത്തയെക്കുറിച്ച്‌ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ മെത്രാപ്പോലീത്തന്‍മാരടങ്ങിയ സമിതിയെ നിയോഗിക്കും. 
നിരവധി ആരോപണങ്ങള്‍ നേരിടുമ്പോഴും മെത്രാപ്പോലീത്തായെ തിരുത്താനാണ്‌ സഭ ശ്രമിച്ചത്‌. അനേകം സ്‌ത്രീകളെ കബളിപ്പിച്ച്‌ വന്‍തുകയാണു മോര്‍ ക്ലീമ്മീസ്‌ സമ്പാദിച്ചതെന്നും സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍ പറഞ്ഞു. മെത്രാപ്പോലീത്ത സഭാനേതൃത്വത്തിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ തെറ്റുതിരുത്തിയാല്‍ മെത്രാപ്പോലീത്തായെ സംരക്ഷിക്കാന്‍ സഭ ഒരുക്കമാണെന്നും അറിയിച്ചു. പത്രസമ്മേളനത്തില്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ, മെത്രാപ്പോലീത്തമാരായ അഭി.മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, അഭി.മാത്യൂസ്‌ മോര്‍ അന്തിമോസ്‌, അഭി.കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌, അഭി.ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, അഭി.സഖറിയാ മോര്‍ പോളികാര്‍പ്പസ്‌, സഭാ ട്രസ്‌റ്റി ജോര്‍ജ്‌ മാത്യു തെക്കേത്തലയ്‌ക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

Saturday, June 23, 2012

Pray For our Holy Father His Holiness Moran Mor Ignatius Zakka I Iwas



Holy Father His Holiness the Patriarch Of Antioch and All The East Moran Mor Ignatius Zakka Iwas I is on a private visit to Germany for H.H's medical treatment. His Holiness may undergo for an Operation on this coming Monday in Germany. Please remember Holy Father in your prayer

Thursday, June 21, 2012

അഖില മലങ്കര ബൈബിള്‍ ക്വിസ് മത്സരം

പുത്തന്‍കുരിശ് സെന്‍റ്പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ്‌ യാക്കോബായ സുറിയാനി പള്ളിയിലെ മാര്‍ കുര്യാക്കോസ് യൂത്ത് അസ്സോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന 18-മത് അഖില മലങ്കര ബൈബിള്‍ ക്വിസ് മത്സരം 2012 ജൂണ്‍ മാസം 24 ന് ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് പുത്തന്‍കുരിശ് സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു .


ഒന്നാം സമ്മാനം - 5001 രൂപയും കാഞ്ഞിരക്കാട്ട് ഏലിയാമ്മ മത്തായി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും.
രണ്ടാം സമ്മാനം - 2501 രൂപയും തുര്‍ക്കടയില്‍ ഏലിയാമ്മ കുര്യാക്കോ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും.
മൂന്നാം സമ്മാനം - 1001 രൂപയും പട്ടശ്ശേരില്‍ മത്തായി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും.


ഒരു പള്ളിയില്‍ നിന്ന് പരമാവതി രണ്ടു ടീമുകള്‍ക്ക് പങ്കെടുക്കാം,വരുന്ന ടീമുകള്‍ തങ്ങളുടെ പള്ളി വികാരി സാക്ഷ്യപ്പെടുത്തുന്ന കത്ത് കൊണ്ടുവരണം.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക…

9895193585, 9746550252, 9447944822

Monday, June 18, 2012

Viswasasamrakshakan June 2012 Edition is Online Now

പുത്തന്‍കുരിശില്‍ യാക്കോബായ യൂത്ത് അസോസിയേഷന് ആസ്ഥാന മന്ദിരം



പുത്തന്‍കുരിശില്‍ യൂത്ത് അസോസിയേഷന് ആസ്ഥാന മന്ദിരം "ന്യൂക്കെസ്ത്തോ ദാലൈയ്മേ സുറിയോയെ" (Syrian Youth centre )
ആസ്ഥാന മന്ദിര നിര്‍മ്മാണ ഫണ്ടിന്റെ കൂപ്പന്‍ വിതരണത്തിന്‍റെ ഉദ്ഘാടനം അഭി.മാത്യൂസ്‌ മോര്‍ തെവോദോസിയോസ് മെത്രാപ്പോലിത്ത പൂത്രിക്ക പള്ളി ട്രസ്റ്റി വി.പി കുര്യാക്കോസ് വെട്ടുകാട്ടിലിനു നല്‍കി  നിര്‍വ്വഹിക്കുന്നു  
പൂത്രിക്ക: യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് യൂത്ത് അസ്സോസിയെഷന്‍ കേന്ദ്ര കമ്മിറ്റി പൂത്രിക്ക സെന്റ്‌ ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് ചേര്‍ന്നു.അഖില മലങ്കര പ്രസിഡണ്ട്‌ അഭി.മാത്യൂസ്‌ മാര്‍ തെവോദോസിയോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ചു.ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം കുര്യാക്കോസ് ജോണിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.കുര്യാക്കോസിന്‍റെ മരണം സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം നടത്തണമെന്നു യോഗം ആവശ്യപ്പെട്ടു.മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യത്തിനായി ഒരു മാസത്തിലേറെയായി സമരം ചെയ്യുന്ന വിശ്വാസികള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നു യോഗം ആവശ്യപ്പെട്ടു. 
 പുത്തന്‍കുരിശില്‍ യൂത്ത് അസോസിയേഷന് ആസ്ഥാന മന്ദിരം "ന്യൂക്കെസ്ത്തോ ദാലൈയ്മേ സുറിയോയെ" (Syrian Youth Centre) പണിയുവാന്‍ യോഗം തീരുമാനിച്ചു.മന്ദിരത്തിന്റെ പ്ലാന്‍ യോഗം അംഗീകരിച്ചു.സെപ്.14 നു ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ മന്ദിരത്തിന്റെ കല്ലിടീല്‍ കര്‍മ്മം നിര്‍വ്വഹിക്കും.പത്തംഗ നിര്‍മ്മാണ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.നിര്‍മ്മാണ ഫണ്ടിന്റെ കൂപ്പന്‍ വിതരണത്തിന്‍റെ ഉദ്ഘാടനം അഭി.മാത്യൂസ്‌ മോര്‍ തെവോദോസിയോസ് മെത്രാപ്പോലിത്ത പൂത്രിക്ക പള്ളി ട്രസ്റ്റി വി.പി കുര്യാക്കോസ് വെട്ടുകാട്ടിലിനു നല്‍കി നിര്‍വ്വഹിച്ചു. നാലു മേഖലകളിലായി പരിസ്ഥിതി ക്യാമ്പുകള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.സഖറിയ മാത്യു കുണ്ടറയെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചുമതല നല്‍കി. ഈ വര്‍ഷത്തെ ഇന്റര്‍ നാഷണല്‍ ക്യാമ്പ്‌ ഡിസംബര്‍ 29 നു പുത്തന്‍കുരിശില്‍ വച്ച് നടത്തുവാനും തീരുമാനിച്ചു.
സെക്രട്ടറി ബിജു സ്കറിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അഖിലമലങ്കര വൈസ് പ്രസിഡന്റ്‌ ഫാ ജേക്കബ്‌ കൊച്ചുപറമ്പില്‍, അല്‍മായ വൈസ് പ്രസിഡണ്ട്‌ ജോസ് സ്ലീബ,കെ വൈ.ജോണ്‍സണ്‍,ബൈജു മാത്താറ,കെ.സി.പോള്‍,ബിജു കെ തമ്പി,മാത്യു കുഴലനാടന്‍,ബിജു വള്ളിക്കോട്,ഷൈജു.സി.ഫിലിപ്പ്, റെജി.പി.വര്‍ഗീസ്‌,സിനോള്‍.വി.സാജു എന്നിവര്‍ പ്രസംഗിച്ചു

Wednesday, June 13, 2012

അനുമോദിച്ചു


കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളി ഇടവക സംഗമത്തില്‍ റാലിക്ക് ഒന്നാംസമ്മാനം നേടിയ എളംകുളം മാര്‍ അപ്രേം കുടുംബയൂണിറ്റിനെ അനുമോദിച്ചു. സമ്മേളനം ഫാ. എല്‍ദോസ് പാലക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.


പ്രൊഫ.ജോര്‍ജ് കെ. ഐസക്ക് അധ്യക്ഷത വഹിച്ചു. ബാബുപോള്‍, വി.പി. ജോര്‍ജ്, ഏലിയാസ് തോമസ്, ബാബു അറയ്ക്കല്‍, കെ.പി. എബ്രഹാം, ഷാജന്‍ മാത്തുള്ള, സുജ മണക്കാട്ട്, കുര്യാച്ചന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു

Tuesday, June 05, 2012

മൂന്ന് മണിക്കൂറിനുള്ളില്‍ 83 വിഭവങ്ങളുമായ് ജോജി


പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇടവക അന്ഗവും,പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗം ,പള്ളിക്കര സെന്റ് മേരീസ് സ്ടുടെന്റ്സ് മുവ്മെന്റ്റ് ജോ :സെക്രട്ടറി - എന്നി മേഖല കളില്‍ ശ്രി . ജോജി k ജോയി പ്രവര്‍ത്തിക്കുന്നു

DSC01740.JPG

കിഴക്കമ്പലം: 33 തരം ചമ്മന്തി, 12 തരം മീന്‍കറി, നാല്തരം പായസം, എട്ട്തരം പുട്ട് എന്നിങ്ങനെ 83 തരം വിഭവങ്ങള്‍. അതും മൂന്ന് മണിക്കൂറിനുള്ളില്‍ തയ്യാറാക്കി. മോറയ്ക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ പങ്കെടുത്ത ജോജി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഇങ്ങനെയാണ്.
പോഷകം കൂടുതലുള്ള വസ്തുക്കള്‍ മാത്രം ഉപയോഗിച്ചും ഏറ്റവും ചെലവ് കുറഞ്ഞതുമായ രീതിയിലും രുചികരവുമായ വിഭവങ്ങളായിരുന്നു ജോജി അവതരിപ്പിച്ചതെന്ന് ഗുണപരിശോധകര്‍ വിധിയെഴുതി. അതായിരുന്നു ജോജിക്ക് ഒന്നാം സ്ഥാനം ലഭിക്കാന്‍ കാരണവും.

സയന്‍സ് വിഷയത്തില്‍ പ്ലസ്ടു പരീക്ഷ എഴുതിയിരിക്കുകയാണ് ജോജി. മോറക്കാല ഊത്തിക്കര കിഴക്കെകുടി ഷിപ്പ്‌യാര്‍ഡ് ഉദ്യോഗസ്ഥനായ ജോയിയുടെ മകനായ ജോജിക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കണമെന്നാണ് ആഗ്രഹം.

അടുക്കളകാര്യങ്ങളില്‍ ശ്രദ്ധിക്കാതിരുന്ന ഭര്‍ത്താവ് ജോയിയും മകന്‍ ജോജിയും തനിക്ക് ചിക്കന്‍ഗുനിയ ബാധിച്ചശേഷമാണ് അടുക്കളയില്‍ കയറി ഭക്ഷണം തയ്യാറാക്കാന്‍ ആരംഭിച്ചതെന്ന് അമ്മ ആലീസ് പറഞ്ഞു.

ലഭ്യമായ മുഴുവന്‍ പാചകകുറിപ്പുകളും പല പുസ്തകങ്ങളും വായിച്ചു മനസ്സിലാക്കിയാണ് ഓരോ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ജോജി പഠിച്ചത്. ഒരു പാചകക്കുറിച്ച് കണ്ടാല്‍ അതിനുള്ള സാധനങ്ങള്‍ വാങ്ങി ചെറിയതോതില്‍ ഉണ്ടാക്കി പഠിക്കുമായിരുന്നു. ഇപ്പോള്‍ ഏത് വിഭവം ഉണ്ടാക്കുന്നതിനും പ്രയാസമില്ല. ചേരുവകള്‍ കൃത്യമായി ചേര്‍ക്കുന്നതിനും സംശയമില്ല. കൃത്യമായി ചേര്‍ത്ത് രുചികരമാക്കുന്നതിനുള്ള വിദ്യ ജോജി പഠിച്ചു കഴിഞ്ഞെന്ന് അടുക്കളയില്‍ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിക്കൊണ്ടിരുന്ന ജോജി പറഞ്ഞു.
ജോജി ഇക്കാര്യത്തില്‍ മിടുക്കനായതോടെ ആഹാര കാര്യങ്ങളില്‍ യാതൊരു ടെന്‍ഷനുമില്ലെന്ന് ജോജിയുടെ അമ്മ ആലീസ് പറയുന്നു.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സബ്ജില്ലാതലം വരെ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ജോജി പറഞ്ഞു.
സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ ജോജി എട്ട്തരം പുട്ടാണ് ഉണ്ടാക്കിയത്. ചോളം, അരി, റവ വറുത്തത്, ഗോതമ്പ്, റാഗി, കാരറ്റ് ചുരണ്ടിയത്, ബീറ്റ്‌റൂട്ട് ചുരണ്ടിയെടുത്തത് (കാരറ്റും ബീറ്റ്‌റൂട്ടും അരിപ്പൊടിയുമായി ചേര്‍ത്തത്), ബ്രെഡ് പൊടി എന്നിവയാണ് എട്ട്തരം പുട്ടുകള്‍. പുട്ടുകുറ്റിയില്‍ ഇട്ട് ചേര്‍ത്താണ് എല്ലാം വേവിച്ചെടുക്കുന്നത്.
മീന്‍കറിയുണ്ടാക്കാന്‍ ഉപയോഗിച്ച മീനുകള്‍ കരിമീന്‍, തിലോപ്പി, കിളി, അയല, മത്തി, ചെമ്മീന്‍, കല്ലുമ്മക്കായ്, പൂമീന്‍, കറൂപ്പ്, കണവ, കൊഴുവ, മുള്ളന്‍ എന്നിവയായിരുന്നു. തേങ്ങാപ്പാല്‍ ചേര്‍ത്തും സാധാരണ മുളകുചാര്‍ രൂപത്തിലുമാണ് കറി ഉണ്ടാക്കിയത്.

നാല് തരം പായസങ്ങള്‍ പിസ്ത, ഗോതമ്പ്, അടപ്രഥന്‍, സേമിയ എന്നിവയായിരുന്നു

യൂത്ത് അസോസിയേഷന്‍ വൃക്ഷത്തൈകള്‍ നട്ടു

കരിങ്ങാച്ചിറ: കരിങ്ങാച്ചിറ സെന്റ്‌ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ വൃക്ഷത്തൈകള്‍ നട്ടു. ഉദ്ഘാടനം പ്രസിഡന്റ് ഫാ. വര്‍ഗീസ് പുലയത്ത് നിര്‍വഹിച്ചു. ചടങ്ങില്‍ ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത്, 'അത്മാവ' വൈസ് പ്രസിഡന്റ് എം.വി. അബ്രഹാം, ട്രസ്റ്റിമാരായ ജോജി പീറ്റര്‍, എന്‍.വി. പൗലോസ്, സെക്രട്ടറി ബൈജു മാത്താറ എന്നിവര്‍ പങ്കെടുത്തു.

Sunday, June 03, 2012

അവധിക്കാലത്തിന്‌ വിട; നാളെ സ്‌ക്കൂളുകള്‍ തുറക്കും‍




അവധിക്കാലം കഴിഞ്ഞു. ഇനി അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് കടക്കുകയാണ് കൂട്ടുകാര്‍.


 എല്ലാ      കുട്ടുകാര്‍കും   പളളിക്കര  സെന്‍റ് മേരീസ്‌  യൂത്ത് അസോസിയേഷന്റെ    ആശംസകള്‍...








 തിരുവന്തപുരം: നീണ്ട രണ്ട്‌ മാസത്തെ അവധിക്കാലത്തിന്‌ വിരാമമിട്ടുകൊണ്ട്‌ നാളെ മുതല്‍ സംസ്‌ഥാനത്തെ സ്‌ക്കൂളുകള്‍ സജീവമാകും. പുതിയ കുപ്പായങ്ങളും വര്‍ണ്ണക്കുടകളും ഏന്തി ആയിരങ്ങള്‍ പുതിയതായി സ്‌ക്കൂളിന്റെ പടിവാതില്‍ കടക്കും. മൂന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ പുതിയതായി സ്ക്കൂളിലെത്തുമെന്നാണ് കണക്കുകള്‍. 

മിക്ക സ്‌ക്കൂളുകളും പ്രവേശനോത്സവം ഭംഗിയാക്കാനുള്ള തിരക്കിലാണ്‌. സ്വകാര്യ സ്‌ക്കൂളുകളുമായുള്ള മല്‍സരത്തില്‍ പിടിച്ചു നില്‍ക്കാനായി വന്‍ തുകകള്‍ മുടക്കി മുഖം മിനുക്കി ഒരുങ്ങിയാണ്‌ മിക്ക സര്‍ക്കാര്‍,എയ്ഡഡ് സ്‌ക്കൂളുകളും പുതിയ സ്‌ക്കൂള്‍ വര്‍ഷത്തെ വരവേല്‍ക്കുന്നത്‌. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടേയും സര്‍വശിക്ഷാ അഭിയാന്റേയും ഫണ്ട്‌ ഉപയോഗിച്ചുള്ള നവീകരണത്തില്‍ മുറ്റത്ത്‌ വെടിപ്പോടെ ഉദ്യാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നു. ചായം തേച്ച്‌ മിനുക്കിയ ക്ലാസ്സ്‌ റൂമുകളുടെ ചുവരുകളില്‍ വര്‍ണ്ണചിത്രങ്ങളും ഇടം പിടിച്ചു കഴിഞ്ഞു. 

പ്രവേശനോത്സവത്തോട്‌ അനുബന്ധിച്ച്‌ ഘോഷയാത്രയും മധുര വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്‌. ചേട്ടന്മാരേയും ചേച്ചിമാരേയും ഇതിനായി സജ്‌ജമാക്കിയിട്ടുണ്ട്‌. മിക്ക സ്‌ക്കൂളുകളും വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. സൗജന്യമായി പുസ്‌തകവും യൂണിഫോമൂം വിതരണം ചെയ്യുന്ന തിരക്കിലാണ്‌ സ്‌ക്കൂളുകള്‍. 

വിശ്വാസ പ്രഖ്യാപന റാലിയ്ക്കുനേരെ ഓര്‍ത്തഡോക്സ് ഗുണ്ടകളുടെ ആക്രമണം.


                                  




യാക്കോബായ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിച്ച 
വിശ്വാസ പ്രഖ്യാപന റാലിയുടെ നേരെ പാമ്പാക്കുടയില്‍ വച്ച് ഓര്‍ത്തഡോക്സ് ഗുണ്ടകളുടെ ആക്രമണം.

യാക്കോബായ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിച്ച വിശ്വാസ പ്രഖ്യാപന റാലിയുടെ നേരെ പാമ്പാക്കുടയില്‍ വച്ച് ഓര്‍ത്തഡോക്സ് ഗുണ്ടകളുടെ ആക്രമണം. പാമ്പാക്കുട പള്ളിയുടെ മുന്‍പില്‍  റാലി എത്തിയപ്പോള്‍ ഓര്‍ത്തഡോക്സ് വിഭാഗം അസഭ്യം പറയുകയും കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. 


മൂവാറ്റുപുഴയിലും മാമ്മലശ്ശേരി പള്ളിയിലും അധികൃതര്‍ അനാസ്ഥകാണിച്ചതില്‍ പ്രതിഷേധിക്കുന്നതിനാണ് യൂത്ത് അസോസിയേഷന്‍ റാലി സംഘടിപ്പിച്ചത്.റാലികടതി സെന്റ്‌ പോള്‍സ് ആന്‍ഡ്‌ സെന്റ്‌ പീറ്റേഴ്സ് യാക്കോബായ പള്ളിയില്‍ ഇന്ന് ഉച്ച കഴിഞ്ഞു ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ ഫ്ലാഗ് ഓഫ്‌ ചെയ്തു.മാമാലശ്ശേരി പള്ളിയില്‍ സത്യാരാധന നടക്കുന്നത് വരെയും ഈ സഹന സമരം തുടരുക തന്നെ ചെയ്യും.ഭരണഘടന കൊടുത്താല്‍ പള്ളികളോ സ്ഥാപനങ്ങളോ വാങ്ങുവാന്‍ കിട്ടില്ല.അതിനു പണമോ ജീവനോ നല്‍കണം.മാമാലശ്ശേരി പള്ളി ജീവന്‍ കൊടുത്ത് നേടിയതാണ്.പള്ളിയുടെ ഉടമ്പടി കോട്ടയം ഭരണഘടനയേക്കാള്‍ വലുതാണ്‌.റാലിയ്ക്കെതിരെ ആക്രമണം നടത്തിയ  അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ ആവശ്യപെട്ടു .ഗുണ്ടായിസം കൊണ്ട് യാക്കോബായ വിശ്വാസികളെ തളര്‍ത്താന്‍ കഴിയുകയില്ലന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
നൂറു കണക്കിന് യുവജനങ്ങള്‍ ആണ് റാലിയില്‍ അണിനിരന്നത്. മുവാറ്റുപുഴ, പിറമാടം, ഓണക്കൂര്‍,പിറവം തുടങ്ങിയ പള്ളികളിലെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിയാണ് റാലി മാമാലശ്ശേരി പള്ളിയിലെത്തിയത്.യൂത്ത് അസോസിയേഷന്‍ കേന്ദ്ര വൈസ് പ്രസിഡണ്ട്‌ ഫാ.ജേക്കബ്‌ പൌലോസ് കൊച്ചുപറമ്പില്‍,യൂത്ത് അസോസിയേഷന്‍ കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ, കണ്ടനാട് ഭദ്രാസന വൈസ് പ്രസിഡണ്ട്‌ ഫാ.എല്‍ദോസ് കക്കാടന്‍,കണ്ടനാട് ഭദ്രാസന സെക്രട്ടറി സിനോള്‍ വി.സാജു,കൊച്ചി ഭദ്രാസന സെക്രട്ടറി ബൈജു മാത്താറ, അങ്കമാലി ഭദ്രാസന സെക്രട്ടറി കെ.സി.പോള്‍,കേന്ദ്ര പബ്ലിസിറ്റി കണ്‍വീനര്‍ റെജി.പി.വര്‍ഗീസ്‌ എന്നിവര്‍ റാലിയ്ക്ക് നേതൃത്വം നല്‍കി.  

അഭി.ഐസക് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലിത്ത(മൈലാപ്പൂര്‍ ഭദ്രാസനം)അഭി.സഖറിയ മാര്‍ പോളിക്കാര്‍പ്പാസ് മെത്രാപ്പോലിത്ത(ഡല്‍ഹി ഭദ്രാസനം), അഭി.മാത്യൂസ്‌ മോര്‍ അന്തീമോസ് മെത്രാപ്പോലിത്ത (മുവാറ്റുപുഴ ഭദ്രാസനം),സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍,യൂത്ത് അസോസിയേഷന്‍ കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ എന്നിവര്‍ സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചു. 

Saturday, June 02, 2012

യാക്കോബായ യൂത്ത് അസോ. വാഹന റാലി നടത്തും



കോലഞ്ചേരി: യാക്കോബായ സഭ നേരിടുന്ന അവഗണനയ്‌ക്കെതിരെ യൂത്ത് അസോസിയേഷന്‍ മോട്ടോര്‍ വാഹന വിശ്വാസപ്രഖ്യാപന റാലി നടത്തും. മൂവാറ്റുപുഴയിലും മാമ്മലശ്ശേരിയിലും അധികൃതര്‍ അനാസ്ഥകാണിച്ചതിനാലാണ് ഇതെന്ന് സംഘാടകര്‍ പറഞ്ഞു.


ഞായറാഴ്ച ഉച്ചയ്ക്ക് 2ന് കടാതി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍നിന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ വാഹനറാലി ഫ്‌ളാഗ് ഓഫ് ചെയ്യും. മൂവാറ്റുപുഴ, പിറവം വഴി മാമ്മലശ്ശേരി പള്ളിയില്‍ പ്രാര്‍ഥനായജ്ഞപ്പന്തലില്‍ റാലി സമാപിക്കും.

അധ്യയന വര്‍ഷാരംഭ ധ്യാനം


കിഴക്കമ്പലം: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ശനിയാഴ്ച 10ന് അധ്യയന വര്‍ഷാരംഭ ധ്യാനം ഉണ്ടാകും. ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ, ഡിക്‌സണ്‍ വി. തോമസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.

വിദ്യാര്‍ഥിപ്രസ്ഥാനം ദേശീയ കോണ്‍ഫറന്‍സ് ആരംഭിച്ചു



മുളന്തുരുത്തി: യാക്കോബായ സഭയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എം.ജി.ജെ.എസ്.എം. ദേശീയ കോണ്‍ഫറന്‍സ് മുളന്തുരുത്തി യാക്കോബായ വൈദിക സെമിനാരിയില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥിപ്രസ്ഥാനം പ്രസിഡന്റ് ഡോ. കുര്യാക്കോസ് തെയോഫിലോസ് അധ്യക്ഷതവഹിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. മെത്രാപ്പോലീത്തമാരായ ഐസക് മോര്‍ ഒസ്താത്തിയോസ്, ഡോ. മാത്യൂസ് മോര്‍ അന്തീമോസ്, റവ. ഡോ. ആദായി ജേക്കബ് കോറെപ്പിസ്‌കോപ്പ, റവ. ഡീ. അനീഷ് കെ. ജോയി എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

Friday, June 01, 2012

കൈയേറ്റ ശ്രമങ്ങള്‍ അനുവദിക്കില്ല: ശ്രേഷ്ഠ ബാവ



കൊച്ചി: ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ കൈയേറ്റ ശ്രമങ്ങളും സാമൂഹികവിരുദ്ധരുടെ സഹായത്തോടെ യാക്കോബായ സഭയുടെ ദേവാലയങ്ങളില്‍ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിക്കാനുള്ള നീക്കങ്ങളും അനുവദിക്കില്ലെന്നു ശ്രേഷ്‌ഠ കാതോലിക്ക ബാവ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ. നിയമവാഴ്‌ചയോടുള്ള വെല്ലുവിളി ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം അവസാനിപ്പിക്കണം. തര്‍ക്കം നിലനില്‍ക്കുന്ന ദേവാലയങ്ങളില്‍ ന്യൂനപക്ഷ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ ആത്മീയാവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരം നല്‍കാമെന്ന യാക്കോബായ സഭയുടെ നിലപാട്‌ ക്രൈസ്‌തവനീതി അനുസരിച്ചാണെന്നും ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു സ്വീകാര്യമല്ലെങ്കില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ശ്രേഷ്‌ഠ ബാവ ആവശ്യപ്പെട്ടു. മാമലശേരിയില്‍ സഭയുടെ ദേവാലയങ്ങളില്‍ മറുവിഭാഗത്തിലെ വൈദിക ട്രസ്‌റ്റിയുടെ നേതൃത്വത്തില്‍ നടന്ന കൈയേറ്റ ശ്രമമവും സാമൂഹികവിരുദ്ധരുടെ സഹായത്തോടെ യാക്കോബായ സഭാ വിശ്വാസികള്‍ക്കുനേരേയുണ്ടായ ആക്രമണവും ക്രൈസ്‌തവസമൂഹത്തിന്‌ അപമാനകരമാണ്‌. കുറ്റക്കാര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാതെ നിരപരാധികളായ യാക്കോബായ വിശ്വാസികള്‍ക്കെതിരേ കേസെടുക്കുന്ന പോലീസിന്റെ നടപടികള്‍ നീതിക്കു നിരക്കുന്നതല്ലെന്നും ക്രിസ്‌തീയ മാര്‍ഗത്തില്‍ സഭയ്‌ക്കു പ്രതികരിക്കേണ്ടിവരുമെന്നും ശ്രേഷ്‌ഠ ബാവ വ്യക്‌തമാക്കി. നിഷ്‌പക്ഷരായ മധ്യസ്‌ഥരുടെ മുമ്പാകെ ഇരുസഭകളും തമ്മിലുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം തയാറാകാത്തത്‌ യാഥാര്‍ഥ്യങ്ങള്‍ സമൂഹത്തിനു മുമ്പാകെ വെളിവാക്കപ്പെടും എന്ന ഭയം കൊണ്ടാണെന്നും ശ്രേഷ്‌ഠ ബാവ പറഞ്ഞു
ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...