യാക്കോബായ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിച്ച
വിശ്വാസ പ്രഖ്യാപന റാലിയുടെ നേരെ പാമ്പാക്കുടയില്‍ വച്ച് ഓര്‍ത്തഡോക്സ് ഗുണ്ടകളുടെ ആക്രമണം.
|
യാക്കോബായ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിച്ച വിശ്വാസ പ്രഖ്യാപന റാലിയുടെ നേരെ പാമ്പാക്കുടയില്‍ വച്ച് ഓര്‍ത്തഡോക്സ് ഗുണ്ടകളുടെ ആക്രമണം. പാമ്പാക്കുട പള്ളിയുടെ മുന്‍പില്‍ റാലി എത്തിയപ്പോള്‍ ഓര്‍ത്തഡോക്സ് വിഭാഗം അസഭ്യം പറയുകയും കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു.
മൂവാറ്റുപുഴയിലും മാമ്മലശ്ശേരി പള്ളിയിലും അധികൃതര്‍ അനാസ്ഥകാണിച്ചതില്‍ പ്രതിഷേധിക്കുന്നതിനാണ് യൂത്ത് അസോസിയേഷന്‍ റാലി സംഘടിപ്പിച്ചത്.റാലികടതി സെന്റ് പോള്‍സ് ആന്‍ഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയില്‍ ഇന്ന് ഉച്ച കഴിഞ്ഞു ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഫ്ലാഗ് ഓഫ് ചെയ്തു.മാമാലശ്ശേരി പള്ളിയില്‍ സത്യാരാധന നടക്കുന്നത് വരെയും ഈ സഹന സമരം തുടരുക തന്നെ ചെയ്യും.ഭരണഘടന കൊടുത്താല്‍ പള്ളികളോ സ്ഥാപനങ്ങളോ വാങ്ങുവാന്‍ കിട്ടില്ല.അതിനു പണമോ ജീവനോ നല്‍കണം.മാമാലശ്ശേരി പള്ളി ജീവന്‍ കൊടുത്ത് നേടിയതാണ്.പള്ളിയുടെ ഉടമ്പടി കോട്ടയം ഭരണഘടനയേക്കാള്‍ വലുതാണ്.റാലിയ്ക്കെതിരെ ആക്രമണം നടത്തിയ അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ ആവശ്യപെട്ടു .ഗുണ്ടായിസം കൊണ്ട് യാക്കോബായ വിശ്വാസികളെ തളര്‍ത്താന്‍ കഴിയുകയില്ലന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
നൂറു കണക്കിന് യുവജനങ്ങള്‍ ആണ് റാലിയില്‍ അണിനിരന്നത്. മുവാറ്റുപുഴ, പിറമാടം, ഓണക്കൂര്‍,പിറവം തുടങ്ങിയ പള്ളികളിലെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിയാണ് റാലി മാമാലശ്ശേരി പള്ളിയിലെത്തിയത്.യൂത്ത് അസോസിയേഷന്‍ കേന്ദ്ര വൈസ് പ്രസിഡണ്ട് ഫാ.ജേക്കബ് പൌലോസ് കൊച്ചുപറമ്പില്‍,യൂത്ത് അസോസിയേഷന്‍ കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ, കണ്ടനാട് ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ.എല്‍ദോസ് കക്കാടന്‍,കണ്ടനാട് ഭദ്രാസന സെക്രട്ടറി സിനോള്‍ വി.സാജു,കൊച്ചി ഭദ്രാസന സെക്രട്ടറി ബൈജു മാത്താറ, അങ്കമാലി ഭദ്രാസന സെക്രട്ടറി കെ.സി.പോള്‍,കേന്ദ്ര പബ്ലിസിറ്റി കണ്‍വീനര്‍ റെജി.പി.വര്‍ഗീസ് എന്നിവര്‍ റാലിയ്ക്ക് നേതൃത്വം നല്‍കി.
അഭി.ഐസക് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലിത്ത(മൈലാപ്പൂര്‍ ഭദ്രാസനം)അഭി.സഖറിയ മാര്‍ പോളിക്കാര്‍പ്പാസ് മെത്രാപ്പോലിത്ത(ഡല്‍ഹി ഭദ്രാസനം), അഭി.മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലിത്ത (മുവാറ്റുപുഴ ഭദ്രാസനം),സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍,യൂത്ത് അസോസിയേഷന്‍ കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ എന്നിവര്‍ സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചു.
No comments:
Post a Comment