അവധിക്കാലം കഴിഞ്ഞു. ഇനി അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് കടക്കുകയാണ് കൂട്ടുകാര്‍.
എല്ലാ കുട്ടുകാര്‍കും പളളിക്കര സെന്‍റ് മേരീസ് യൂത്ത് അസോസിയേഷന്റെ ആശംസകള്‍...
തിരുവന്തപുരം: നീണ്ട രണ്ട് മാസത്തെ അവധിക്കാലത്തിന് വിരാമമിട്ടുകൊണ്ട് നാളെ മുതല്‍ സംസ്‌ഥാനത്തെ സ്‌ക്കൂളുകള്‍ സജീവമാകും. പുതിയ കുപ്പായങ്ങളും വര്‍ണ്ണക്കുടകളും ഏന്തി ആയിരങ്ങള്‍ പുതിയതായി സ്‌ക്കൂളിന്റെ പടിവാതില്‍ കടക്കും. മൂന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ പുതിയതായി സ്ക്കൂളിലെത്തുമെന്നാണ് കണക്കുകള്‍.
മിക്ക സ്‌ക്കൂളുകളും പ്രവേശനോത്സവം ഭംഗിയാക്കാനുള്ള തിരക്കിലാണ്. സ്വകാര്യ സ്‌ക്കൂളുകളുമായുള്ള മല്‍സരത്തില്‍ പിടിച്ചു നില്‍ക്കാനായി വന്‍ തുകകള്‍ മുടക്കി മുഖം മിനുക്കി ഒരുങ്ങിയാണ് മിക്ക സര്‍ക്കാര്‍,എയ്ഡഡ് സ്‌ക്കൂളുകളും പുതിയ സ്‌ക്കൂള്‍ വര്‍ഷത്തെ വരവേല്‍ക്കുന്നത്. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടേയും സര്‍വശിക്ഷാ അഭിയാന്റേയും ഫണ്ട് ഉപയോഗിച്ചുള്ള നവീകരണത്തില്‍ മുറ്റത്ത് വെടിപ്പോടെ ഉദ്യാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നു. ചായം തേച്ച് മിനുക്കിയ ക്ലാസ്സ് റൂമുകളുടെ ചുവരുകളില്‍ വര്‍ണ്ണചിത്രങ്ങളും ഇടം പിടിച്ചു കഴിഞ്ഞു.
പ്രവേശനോത്സവത്തോട് അനുബന്ധിച്ച് ഘോഷയാത്രയും മധുര വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്. ചേട്ടന്മാരേയും ചേച്ചിമാരേയും ഇതിനായി സജ്‌ജമാക്കിയിട്ടുണ്ട്. മിക്ക സ്‌ക്കൂളുകളും വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സൗജന്യമായി പുസ്‌തകവും യൂണിഫോമൂം വിതരണം ചെയ്യുന്ന തിരക്കിലാണ് സ്‌ക്കൂളുകള്‍.
|
No comments:
Post a Comment