21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Saturday, October 08, 2011


കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന നടത്തണമെന്നു പഞ്ചായത്തുകള്‍

കൊച്ചി: കോലഞ്ചേരിയിലെ പള്ളിത്തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇനിയും വൈകരുതെന്ന ആവശ്യവുമായി ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്തുകള്‍ രംഗത്ത്‌. കോലഞ്ചേരി പള്ളിയും കോട്ടൂര്‍ ചാപ്പലും സ്‌ഥിതിചെയ്യുന്ന പൂതൃക്ക ഗ്രാമപഞ്ചായത്തും സമീപ പഞ്ചായത്തായ ഐക്കരനാട്‌ ഗ്രാമപഞ്ചായത്തും വടവുകോട്‌ ബ്ലോക്ക്‌ പഞ്ചായത്തുമാണ്‌ തീരുമാനം സര്‍ക്കാരിന്‌ അയച്ചുകൊടുത്തിരിക്കുന്നത്‌.
പഞ്ചായത്തുകളുടെ നിലപാട്‌ സഭാതര്‍ക്കത്തില്‍ മധ്യസ്‌ഥത വഹിക്കുന്ന മന്ത്രിസഭാ ഉപസമിതിയെ അറിയിച്ചിട്ടുണ്ട്‌.
മൂന്നിടങ്ങളിലും യു.ഡി.എഫ്‌. ഭരണമാണ്‌. ഹൈക്കോടതി നിര്‍ദേശിക്കുന്ന നിരീക്ഷകന്റെ നേതൃത്വത്തില്‍ ഇടവകയില്‍ ജനാധിപത്യരീതിയില്‍ ഹിതപരിശോധന നടത്തി പള്ളികളുടെ അവകാശത്തര്‍ക്കം പരിഹരിക്കണമെന്നാണ്‌ പൂതൃക്ക ഗ്രാമപഞ്ചായത്ത്‌ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്‌. പൂതൃക്ക പഞ്ചായത്ത്‌ അതിര്‍ത്തിയില്‍ സ്‌ഥിതിചെയ്യുന്ന രണ്ട്‌ പള്ളികളുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായി യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ അപേക്ഷ നല്‍കിയിരുന്നു. കേസ്‌ കോടതിയുടെ പരിഗണനയിലായതിനാല്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ്‌. സമീപ പഞ്ചായത്തായ ഐക്കരനാട്‌ ഗ്രാമപഞ്ചായത്തു കൗണ്‍സിലും കോലഞ്ചേരി പള്ളിത്തര്‍ക്കം സര്‍ക്കാര്‍ ഇടപെട്ട്‌ ശാശ്വതമായി പരിഹരിക്കണമെന്ന്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌. നാനാജാതി മതസ്‌ഥര്‍ പ്രാര്‍ഥനക്കെത്തുന്ന കോലഞ്ചേരി പള്ളിയില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്‌. ഇത്‌ തുടരുന്നതു നാടിനു ശാപമായിമാറും. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട്‌ ഇരുവിഭാഗത്തിനും നീതി ലഭിക്കുന്നതിന്‌ യോഗ്യമായ രീതിയില്‍ ശാശ്വതപരിഹാരം കണ്ടെത്തണമെന്നാണ്‌ ഐക്കരനാട്‌ പഞ്ചായത്തും സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌.സര്‍ക്കാര്‍ എത്രയും വേഗം പ്രശ്‌നത്തില്‍ ഇടപെട്ട്‌ പരിഹാരമുണ്ടാക്കണമെന്നാണ്‌ വടവുകോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ കൗണ്‍സിലും സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്‌. പള്ളിത്തര്‍ക്കം ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും ഇതു സുഗമമായ ജനജീവിതത്തിനു തടസമാണെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്‌. കോടതിവിധി നടപ്പാക്കുകയെന്ന ആവശ്യത്തില്‍ ഓര്‍ത്തഡോക്‌സ് പക്ഷം ഉറച്ചുനില്‍ക്കുകയാണ്‌.

കോടതിക്ക്‌ വെളിയില്‍ ഒത്തുതീര്‍പ്പിനു തയാറല്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്‌. കോലഞ്ചേരിയില്‍ യാക്കോബായ പക്ഷം പണികഴിപ്പിച്ചിട്ടുള്ള ചാപ്പലിനു സമീപമുള്ള 45 സെന്റ്‌ സ്‌ഥലം ഓര്‍ത്തഡോക്‌സ് വിഭാഗം വാങ്ങി യാക്കോബായ വിഭാഗത്തിന്‌ നല്‍കാമെന്നും അതുവഴി കോലഞ്ചേരി പള്ളിയിലുള്ള അവകാശം ഉപേക്ഷിക്കണമെന്നുമുള്ള നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്‌. എന്നാല്‍ ഒരേക്കര്‍ സ്‌ഥലം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ നല്‍കിയാല്‍ പള്ളി തരാമോ എന്നാണ്‌ യാക്കോബായ വിഭാഗത്തിന്റെ മറുചോദ്യം.
പണത്തിനും സ്‌ഥലത്തിനുംവേണ്ടിയല്ല തങ്ങള്‍ സമരം ചെയ്യുന്നതെന്നും തങ്ങള്‍ക്ക്‌ അവകാശപ്പെട്ട ആരാധനാലയം വിട്ടുകിട്ടുക മാത്രമാണ്‌ ലക്ഷ്യമെന്നും അവര്‍ മന്ത്രിസഭാ ഉപസമിതിയെ അറിയിച്ചു. തര്‍ക്കമുള്ള പള്ളികളില്‍ നിഷ്‌പക്ഷ നിരീക്ഷകന്റെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തിയാല്‍ ഒരു പള്ളിപോലും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ ലഭിക്കില്ലെന്ന്‌ പൂര്‍ണ ബോധ്യമുള്ളതിനാലാണ്‌ അവര്‍ കോടതിവിധി മാത്രം നടപ്പാക്കിയാല്‍ മതിയെന്നു പറയുന്നത്‌.
വ്യാജരേഖകള്‍ ചമച്ചും കുതന്ത്രങ്ങളിലൂടെയുമാണ്‌ മറുവിഭാഗം വിധി നേടിയെടുക്കുന്നത്‌. പള്ളിയില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പു നടത്തി യുക്‌തമായ ഭരണഘടന സ്വീകരിക്കാനുള്ള അന്തരീക്ഷമാണ്‌ സര്‍ക്കാരും നീതിപാലകരും ഒരുക്കിത്തരേണ്ടതെന്നും യാക്കോബായ വിഭാഗം അഭ്യര്‍ഥിച്ചു.
1913 ലെ പള്ളി ഭരണഘടന, 1934 ലെ ഓര്‍ത്തഡോക്‌സ് ഭരണഘടന, 2002 ലെ യാക്കോബായ ഭരണഘടന- ഇതിലേതു വേണമെന്ന്‌ തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം തങ്ങള്‍ക്ക്‌ അനുവദിക്കണമെന്നാണ്‌ ഇടവകക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച്‌ ആകെയുള്ള 2008 കുടുംബങ്ങളില്‍ 1616 കുടുംബനാഥന്മാര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്‌ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...