21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Wednesday, October 31, 2012

പള്ളിക്കര വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുന്ധന്മാരുട ഓര്‍മ പെരുന്നാളിന് കൊടിയേറി..........





പള്ളിക്കര വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുന്ധന്മാരുട ഓര്‍മ പെരുന്നാളും നേര്‍ച്ചസദ്യയും,(യല്‍ദോ മാര്‍ ബസേലിയോസ് ബാവ, പരി.പരുമല തിരുമേനി,കടവില്‍മാര്‍ അത്തനാസിയോസ് ഓര്‍മപ്പെരുന്നാള്‍) -വലിയ പെരുന്നാള്‍ മുന്നോടിയായി വികാരി ഫാ. ബാബു വര്‍ഗീസ് കൊടി ഉയര്‍ത്തി. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. സി.പി. വര്‍ഗീസ്, ഫാ. യല്‍ദോസ് തേലപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായി.നവംബര്‍ 1തീയതി വ്യാഴാഴ്ച രാവിലെ 6.45 ന് പ്രഭാതപ്രാര്‍ത്ഥന, 7:15 ന് കുര്‍ബാന 8:30ന് അറയ്‌ക്കല്‍ കുടുംബത്തിന്‌ അഞ്ചേകാലും കോപ്പും കൊടുക്കുന്ന ചടങ്ങ്‌ വൈകിട്ട് 5 ന്കൊടിയെറ്റ് (കുരിശിന്‍തൊട്ടി കളില്‍) 5:30 ന് മേമ്പൂട്ടില്‍ നിന്നും പള്ളി ഉപകരണങ്ങള്‍ ആഘോഷമായി പള്ളി അകത്തേക്ക് കൊണ്ട് വരുന്നു. 6:30 ന് സന്ധ്യാ നമസ്കാരം,പ്രസംഗം,കാര്‍മ്മികത്വം മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത 8:30 ന് പ്രദക്ഷിണം.പ്രധാന പെരുന്നാള്‍ ദിവസമായ രണ്ടിന് വെള്ളിയാഴ്ച രാവിലെ 6:00ന് പ്രഭാതപ്രാര്‍ത്ഥന, 6:50 ന് കുര്‍ബാന 8:30 ന് മൂന്നിന്മേല്‍ കുര്‍ബാന കാര്‍മ്മികത്വം മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത 11:00 ന് പ്രദക്ഷിണം.12:30ന് നേര്‍ച്ചസദ്യ,ആശിര്‍വാദം.


Monday, October 29, 2012

പള്ളിക്കര വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുന്ധന്മാരുട ഓര്‍മ പെരുന്നാളും നേര്‍ച്ചസദ്യയും

പള്ളിക്കര വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വലിയ പെരുന്നാള്‍ ,(യല്‍ദോ മാര്‍ ബസേലിയോസ് ബാവ, പരി.പരുമല തിരുമേനി,കടവില്‍മാര്‍ അത്തനാസിയോസ് ഓര്‍മപ്പെരുന്നാള്‍)  ഒക്ടോബര്‍ 31, നവംബര്‍ 1, 2 തീയതികളില്‍ നടക്കും. ഒക്ടോബര്‍ .31തീയതി രാവിലെ 6.45 ന് പ്രഭാതപ്രാര്‍ത്ഥന, 7:15 ന് കുര്‍ബാന,9 ന് കൊടിയെറ്റ് ,വൈകിട്ട് 6 ന് സന്ധ്യാപ്രാര്‍ത്ഥന .നവംബര്‍ 1തീയതി രാവിലെ 6.45 ന് പ്രഭാതപ്രാര്‍ത്ഥന, 7:15 ന് കുര്‍ബാന 8:30ന് അറയ്‌ക്കല്‍ കുടുംബത്തിന്‌ അഞ്ചേകാലും കോപ്പും കൊടുക്കുന്ന ചടങ്ങ്‌ വൈകിട്ട് 5 ന്കൊടിയെറ്റ് (കുരിശിന്‍തൊട്ടി കളില്‍) 5:30 ന് മേമ്പൂട്ടില്‍ നിന്നും പള്ളി ഉപകരണങ്ങള്‍ ആഘോഷമായി പള്ളി അകത്തേക്ക് കൊണ്ട് വരുന്നു. 6:30 ന് സന്ധ്യാ നമസ്കാരം,പ്രസംഗം,കാര്‍മ്മികത്വം മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത 8:30 ന് പ്രദക്ഷിണം.പ്രധാന പെരുന്നാള്‍ ദിവസമായ രണ്ടിന് രാവിലെ 6:00ന് പ്രഭാതപ്രാര്‍ത്ഥന, 6:50 ന് കുര്‍ബാന 8:30 ന് മൂന്നിന്മേല്‍ കുര്‍ബാന കാര്‍മ്മികത്വം മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത 11:00 ന് പ്രദക്ഷിണം.12:30ന് നേര്‍ച്ചസദ്യ,ആശിര്‍വാദം.





കരിങ്ങാച്ചിറ കത്തീഡ്രലില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍




കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 1, 2 തീയതികളില്‍ നടക്കും. ഒന്നിന് രാവിലെ 6.40 ന് പ്രഭാതപ്രാര്‍ത്ഥന, 7 ന് കുര്‍ബാന, വൈകിട്ട് 6 ന് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് ഇരുമ്പനം പുതിയറോഡ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, ആശിര്‍വാദം എന്നിവ നടക്കും.
പ്രധാന പെരുന്നാള്‍ ദിവസമായ രണ്ടിന് രാവിലെ 7.15 ന് പ്രഭാതപ്രാര്‍ത്ഥന, 8 ന്പത്രോസ് മാര്‍ ഒസ്താത്തിയോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന എന്നിവയുണ്ടാകും. തുടര്‍ന്ന് കത്തീഡ്രലില്‍ സ്ഥാപിച്ചിട്ടുള്ള പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് വണക്കത്തിനായി പുറത്തെടുക്കും. തുടര്‍ന്ന് കരിങ്ങാച്ചിറ പടിഞ്ഞാറേ കുരിശുപള്ളിയിലേക്കുള്ള പ്രദക്ഷിണം, ആശിര്‍വാദം, തിരുശേഷിപ്പുവണക്കം, പാച്ചോര്‍ നേര്‍ച്ച എന്നിവ നടക്കും. വൈകിട്ട് 4 ന് പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ ഉദയംപേരൂരില്‍ സ്ഥാപിതമായ കുരിശുപള്ളിയില്‍ ധൂപപ്രാര്‍ത്ഥനയും നടക്കും. ചടങ്ങുകള്‍ക്ക് വികാരിമാരായ ഫാ. വര്‍ഗീസ് പുലയത്ത്, ഫാ. റോയിപോള്‍, ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത് എന്നിവര്‍ നേതൃത്വം നല്‍കും

Friday, October 26, 2012

കുറ്റ സെന്റ് ജോര്‍ജ് പള്ളിയില്‍ പെരുന്നാള്‍


കിഴക്കമ്പലം: കുറ്റ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ചാത്തുരുത്തില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് വെള്ളിയാഴ്ച വൈകീട്ട് 6ന് വികാരി ഫാ. തോമസ് ചെമ്പോത്തുംകുടി കൊടി ഉയര്‍ത്തും.
അവയവദാന സമര്‍പ്പണ സമ്മേളനം സഭാ ട്രസ്റ്റി തമ്പുജോര്‍ജ് തുകലന്‍ ഉദ്ഘാടനം ചെയ്യും. അവയവദാന സമ്മതപത്ര സമര്‍പ്പണം വസന്ത് ഷേണായി നിര്‍വഹിക്കും. വിവിധ കലാപരിപാടികളും കോമഡിഷോയും ഉണ്ടാകും. ശനിയാഴ്ച രാവിലെ 8.30ന് ഇടവകയിലെ വൈദികരുടെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന.
ഞായറാഴ്ച 8.30ന് സക്കറിയാസ് മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം, സ്‌കോളര്‍ഷിപ്പ് വിതരണം, നേര്‍ച്ച വിളമ്പ് എന്നിവയുണ്ടാകും

Wednesday, October 24, 2012


Vishwasasamrakshakan - October edition now online
  Read

കണ്ടനാട് മര്‍ത്തമറിയം കത്തീഡ്രലില്‍ സംഘര്‍ഷം.

തൃപ്പൂണിത്തുറ: കണ്ടനാട് മര്‍ത്തമറിയം കത്തീഡ്രലില്‍ ഓര്‍ത്തഡോക്സ് വിഭാഗം കോടതി വിധി ലംഘിച്ചു മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.പള്ളിയങ്കണത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായതിനെത്തുടര്‍ന്ന് പോലീസ് എത്തി. തിങ്കളാഴ്ച പകല്‍ 11.30നായിരുന്നു സംഭവം.
കത്തീഡ്രലില്‍ ശക്രള്ള മാര്‍ ബസേലിയോസ് ബാവായുടെ 248-ാമത് ഓര്‍മപ്പെരുന്നാളിന്റെ പ്രധാനദിവസത്തിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നത്.പള്ളിയില്‍ ഈ ആഴ്ച മെത്രാന്‍കക്ഷിക്കാരുടെ വിഹിതമാണ്. അതുപ്രകാരം രാവിലെ 8.30ന് കുര്‍ബാനയുണ്ടായിരുന്നു.ഒരു വൈദീകന്‍ മാത്രമേ കുര്‍ബാനയര്‍പ്പിക്കൂ എന്നാണ് നോട്ടീസില്‍ അച്ചടിച്ചിരുന്നതെങ്കിലും മറ്റ് രണ്ട് വൈദികരേയുംകൂട്ടി അവര്‍ മൂന്നിന്മേല്‍ കുര്‍ബാനയര്‍പ്പിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് യാക്കോബായ സഭ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ ആരോപിച്ചു.കോടതി ഉത്തരവ് ലംഘനമാണിതെന്നും ട്രസ്റ്റി പറഞ്ഞു. പ്രദക്ഷിണത്തോടൊപ്പം പള്ളിയിലേക്ക്യാക്കോബായ സഭയുടെ രണ്ട് വൈദികര്‍ ചെന്നത് മെത്രാന്‍കക്ഷിക്കാര്‍ ചോദ്യംചെയ്യുകയും തുടര്‍ന്ന് സംഘര്‍ഷമാവുകയുമാണുണ്ടായത്. വിവരമറിഞ്ഞ് ചോറ്റാനിക്കര, മുളന്തുരുത്തി സ്റ്റേഷനുകളില്‍നിന്ന് പോലീസ്സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയാണുണ്ടായത്.

Monday, October 15, 2012

സണ്‍ഡേ സ്‌കൂള്‍ ബാലകലോത്സവം: ആലുവ ജേതാക്കളായി



കിഴക്കമ്പലം: മോറക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ അങ്കമാലി ഭദ്രാസന വെസ്റ്റ് സോണ്‍ സണ്‍ഡേ സ്‌കൂള്‍ ബാലകലോത്സവത്തില്‍ ആലുവ ഡിസ്ട്രിക്ട് ഒന്നാംസ്ഥാനം കരസ്ഥമാക്കി. രണ്ടാംസ്ഥാനം അങ്കമാലി ഡിസ്ട്രിക്ടും മൂന്നാംസ്ഥാനം പള്ളിക്കര ഡിസ്ട്രിക്ടും നേടി. സമാപന സമ്മേളനം ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ, ഫാ. ബാബു വര്‍ഗീസ്, പി.വി. ഏലിയാസ്, ബേബി വര്‍ഗീസ്, എം.കെ. വര്‍ഗീസ്, കെ.വി. ജേക്കബ്, സി.വൈ. വര്‍ഗീസ്, പി.വൈ. ഉലഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Friday, October 12, 2012

മാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില് യാക്കോബായ വിശ്വാസികള്‍ നടത്തി വരുന്ന "അഖണ്ട പ്രര്തനായെഞ്ഞ്ജം" 150 ദിവസം പിന്നിട്ടു



ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ അനുഗ്രഹ പ്രഭാഷണം നടത്തുന്നു. 
മാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില് യാക്കോബായ വിശ്വാസികള്‍ നടത്തി വരുന്ന "അഖണ്ട പ്രര്തനായെഞ്ഞ്ജം" 150 ദിവസം പിന്നിട്ട ഇന്നലെ ശ്രീ സാജു പുല്‍ എം എല്‍ എ സന്തര്ശിച്ചപ്പോള്‍. 
മാമലശ്ശേരി:കണ്ടനാട് ഭദ്രാസനത്തില്‍പെട്ട മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ സഭയിലെ രണ്ടു വൈദീകര്‍ കൂറുമാറി ഓര്‍ത്തഡോക്സ് പക്ഷം ചേര്‍ന്നതിനാല്‍ സത്യരാധനയ്ക്ക് വൈദീകര്‍ ഇല്ലാത്തതിനെതുടര്‍ന്നു ആരാധന സ്വാതന്ദ്ര്യം പുനസ്ഥാപിച്ചു കിട്ടുന്നതിനായി യാക്കോബായ വിശ്വാസികള്‍ നടത്തി വരുന്ന "അഖണ്ട പ്രര്തനായെഞ്ഞ്ജം"ഇന്നലെ 150 ദിവസം പിന്നിട്ടു. പള്ളിയിലെ ശിലസ്ഥാപന പെരുന്നാള്‍ ദിവസമായ ഇന്നലെ സന്ധ്യ പ്രാര്‍ത്ഥനയ്ക്ക് ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയും അഭി. തിരുമേനിമാരും പങ്കെടുത്തു. പെരുന്നാള്‍ പന്തലില്‍ തന്നെയാണ് വിശ്വാസികള്‍ ഇന്നലെയും ഇന്നും ആയി പെരുന്നാള്‍ ആഘോഷിക്കുന്നതു.

അതിജീവനത്തിന്‍റെ 150 ദിവസം. 
മാമാലശ്ശേരി:കണ്ടനാട്ഭ ദ്രാസനത്തില്‍പെട്ട മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ സഭയിലെ രണ്ടു വൈദീകര്‍ കൂറുമാറി ഓര്‍ത്തഡോക്സ് പക്ഷം ചേര്‍ന്നതിനാല്‍ സത്യരാധനയ്ക്ക് വൈദീകര്‍ ഇല്ലാത്തതിനെതുടര്‍ന്നു ആരാധന സ്വാതന്ദ്ര്യം പുനസ്ഥാപിച്ചു കിട്ടുന്നതിനായി യാക്കോബായ വിശ്വാസികള്‍ നടത്തി വരുന്ന "അഖണ്ട പ്രര്തനായെഞ്ഞ്ജം"  ഇന്ന് 150 ദിവസം പിന്നിട്ടു. ജില്ലാ ഭരണ കൂടവും പോലീസ് മേധാവികളുടെയും ഒത്താശയോടെ അനധികൃതമായും, നിയമ വിരുദ്ധമായും കഴിഞ്ഞ മെയ്‌ 15 ന്‌ പെരുന്നാളിന് പള്ളിയില്‍ ഓര്‍ത്തഡോക്സ് സഭ വൈദീക ട്രസ്റ്റി കോനാട്ട് ജോണ്‍ അച്ഛന് പ്രവേശിക്കാന്‍ പോലീസ് നടത്തിയ നിഗൂഡമായ നീക്കത്തെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ക്ക് ക്രൂരമായ മാര്‍ദ്ധനമേല്‍ക്കേണ്ടി വന്നു. അനേകം പേര്‍ പരുക്ക് പറ്റി ആശുപത്രികളിലായി.നിരവധിപേരെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു.ജാമ്യമില്ലാ വകുപ്പുകള്‍ വച്ച് കള്ളകേസുകള്‍ എടുത്തു പള്ളിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലാന്നും ആഴ്ചയില്‍ രണ്ടു ദിവസം പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിട്ടു കൊള്ളണമെന്നുള്ള ജാമ്യ വ്യവസ്ഥകള്‍ വെച്ചും നൂറു കണക്കിന് യാക്കോബായ വിശ്വാസികളെ പള്ളിയില്‍ നിന്നും അകറ്റിനിറുത്തുന്നതിനുളള ഹിഡന്‍ അജണ്ട നടപ്പാക്കി വരുന്നു. യാക്കോബായ വിശ്വാസികളെയും പുരോഹിതന്മാരെയും പള്ളിയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതിനായി ഓര്‍ത്തഡോക്സ് പക്ഷം 150 ദിവസങ്ങളായി പള്ളി പൂട്ടിയിട്ടിരിക്കുകയാണ്.ബഹുമാനപ്പെട്ട സര്‍ക്കാരിന്റെയും അധികാരികളുടെയും കുറ്റകരമായ അനാസ്ഥ മൂലം ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം നഷ്ടപെട്ടിരിക്കുകയാണ്.മെയ്‌ 16 ന്‌ രാവിലെ മുതല്‍ ഇടവക വികാരി ഫാ.വര്‍ഗീസ്‌ പുല്യട്ടേലിന്റെ നേതൃത്വത്തില്‍ ഇടവക വിശ്വാസികള്‍ക്കൊപ്പം സഭയിലെ മറ്റു വൈദീകരും പ്രാര്‍ത്ഥന യെഞ്ഞ്ജത്തില്‍ പങ്കെടുത്തു വരുന്നു. ശ്രേഷ്ഠ കത്തോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയും പരി .സഭയിലെ മേത്രാപ്പോലിത്തമാരും ഇടവകയുടെ ഈ സഹനത്തില്‍ പങ്കാളിയായി പ്രാര്‍ത്ഥിച്ചു വരുന്നു.പരി.സഭയുടെ സുന്നഹദോസ് നടക്കുന്ന വേളയില്‍ ചരിത്രത്തിലാദ്യമായി ശ്രേഷ്ഠ ബാവയും 27 മെത്രാപ്പോലിത്തമാരും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു പ്രാര്‍ത്ഥന പന്തലില്‍ എഴുന്നുള്ളി വന്നു. ജൂണ്‍ മാസം 3 ന്‌ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന വാഹന റാലിക്കുനെരെ പാമ്പാക്കുടയില്‍ വച്ച് ഓര്‍ത്തടോക്സ്കാരായ ഒരു പട്ടം അക്രമികള്‍ കല്ലെറ നടത്തി. തുടര്‍ന്ന് അന്നേ ദിവസം ദുരൂഹമായ സാഹചര്യത്തില്‍ മാമാലശ്ശേരി പള്ളി ഇടവകാംഗം പുത്തന്‍പുരക്കല്‍ കുര്യാക്കോസ് ജോണ്‍ അപകടത്തില്‍ പെടുകയും പിന്നീട് മരിക്കുകയും ഉണ്ടായി. ഈ മരണത്തിനു ഉത്തരവാദികളെ കണ്ടു പിടിക്കണമെന്നാവശ്യപെട്ടു വിശ്വാസികള്‍ പിറവത്ത് ധര്‍ണ്ണ നടത്തുകയും പുത്തന്‍കുരിശു പോലീസ് സ്റ്റേഷന്‍ മാര്‍ച് നടത്തുകയും ചെയ്തു.എന്നിട്ട് എന്നിട്ടും പോലീസ് കുറ്റക്കാര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല. ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ കല്പന പ്രകാരം അഭി.മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത എല്ലാ ദിവസവും എഴുന്നുള്ളി വരുകയും പ്രാര്‍ത്ഥിച്ചനുഗ്രഹിക്കുകയും ചെയ്യുന്നു.150 ദിവസം പിന്നിട്ടിട്ടും വിശ്വാസികളുടെ സഹന സമരം കണ്ടില്ലാന്നു നടിക്കുന്ന ഭരണ കൂടത്തിന്റെയും അധികാരികളുടെയും കണ്ണ് തുറക്കുമെന്ന പ്രതീക്ഷയില്‍ , മാമാലശ്ശേരി പള്ളിയില്‍ നീതി നടപ്പിലാകുമെന്ന വിശ്വാസത്തില്‍ പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ഇടവക ജനങ്ങള്‍.

Sunday, October 07, 2012

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ മാമാലശ്ശേരിയില്‍ എത്തും



മാമലശേരി മാര്‍ മിഖായേല്‍ പളളിയില്‍ ആരാധനാസ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപ്പെട്ടു ഇടവകജനംനടത്തുന്ന പ്രാര്‍ത്ഥനായജ്ഞം 146 ദിവസം പിന്നിട്ട ഇന്നു ശ്രേഷ്ഠ കാതോലിയ്ക്കാബാവ എത്തി അനുഗ്രഹപ്രഭാഷണം നടത്തുന്നു.
മാമലശേരി: യാക്കോബായ സഭയിലെ വൈദീകന്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കാതെ മാമലശേരി മാര്‍ മിഖായേല്‍ പളളിയില്‍ ആരാധനാസ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപ്പെട്ടു നടത്തുന്ന പ്രാര്‍ത്ഥനായജ്ഞം അവസാനിപ്പിക്കുകയില്ലന്നു ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു.പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ ഉടന്‍ തന്നെ മലങ്കര സന്ദര്‍ശിക്കുമെന്നും അപ്പോള്‍ മാമാലശ്ശേരിയില്‍ എഴുന്നുള്ളി വന്നു ഇടവകയെ അനുഗ്രഹിക്കുമെന്നും ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ പറഞ്ഞു.ഈ സര്‍ക്കാരിന്റെ കാലത്ത് സഭയ്ക്ക് നീതി ലഭിക്കുമെന്നു പ്രതീക്ഷയില്ലന്നും,ദൈവത്തില്‍ മാത്രം ആശ്രയിച്ചു ഇടവക ജനം മുന്നോട്ടു പോകണമെന്നും ബാവ തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.
ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...