21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Tuesday, May 29, 2012

കുടുംബയൂണിറ്റുകളുടെ വാര്‍ഷികവും കുടുംബസംഗമവും



കിഴക്കമ്പലം: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയിലെ കുടുംബയൂണിറ്റുകളുടെ വാര്‍ഷികവും കുടുംബസംഗമവും ഡോ. എബ്രാഹം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വി.പി. സജീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. വികാരി ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ, ഫാ. എല്‍ദോസ് കര്‍ത്തേടത്ത്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ടി.കെ. തങ്കച്ചന്‍, ട്രസ്റ്റിമാരായ എ.പി. വര്‍ഗീസ്, ജോബിന്‍ ജേക്കബ്, സാധു സംരക്ഷണസമിതി സെക്രട്ടറി ഏലിയാസ് കാരിപ്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സെന്റ് ജോര്‍ജ് സാധുസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം നടത്തി.

നീതിയ്ക്കു നേരെ കണ്ണടയ്ക്കുന്ന മാധ്യമ മാഫിയ



ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

മണര്‍കാട് സെന്‍റ് മേരീസ്‌ ഹോസ്പ്പിട്ടലില്‍ പുതിയതായി നിര്‍മ്മിക്കുന്ന ബ്ലോക്കിന്റെ രേഖാ ചിത്രം.




കുടുംബ സംഗമം - 2012



കൂത്താട്ടുകുളം: സെന്റ്‌ സ്ടീഫെന്‍സ്‌ യാകൊബായ സുറിയാനി പള്ളിയില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യ തനിമയോട് കൂടിയ റാലിയും അതിനോട് അനുബന്ധിച്ച് പൊതു സമ്മേളനവും നടത്തപെട്ടു.പൊതു സമ്മേളനം ബഹു MLA ശ്രി മോന്‍സ്‌ ജോസഫ്‌ ഉത്ഘാടനം ചെയ്തു .യോഗത്തില്‍ റവ.ഫാ ബോബി തറയാനി അധ്യക്ഷ വഹിക്കുകയും ചെയ്തു .റവ.ഫാ വര്‍ഗീസ്‌ പനചിയില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Friday, May 25, 2012

അദ്ധ്യയന വര്‍ഷാരംഭധ്യാനം നടത്തപെട്ടു



അദ്ധ്യയന വര്‍ഷാരംഭധ്യാനം വികാരി ഫാ. ബാബു വര്‍ഗീസ് ധ്യാനം ഉദ്ഘാടനം ചെയ്തു 









പള്ളിക്കര സെന്റ് മേരീസ് സ്ടുടെന്റ്സ് മുവ്മെന്റ്റ് അഭി മുഖ്യത്തില്‍ പള്ളിക്കര മലേക്കുരിശു പള്ളിയില്‍ ഇന്ന് അദ്ധ്യയന വര്‍ഷാരംഭധ്യാനം നടത്തപെട്ടു. പ്രൊഫ . ജോസ് ജോസഫ്‌ ക്ലാസിന് നേതൃതം നല്‍കി , വികാരി ഫാ. ബാബു വര്‍ഗീസ് ധ്യാനം ഉദ്ഘാടനം ചെയ്തു ഭാരവാഹികളായ അഖില്‍ ഷാജു ,അജിത്, ജോജി ജോയി, ജോര്ടിന്‍, ബോബി  എന്നിവര്‍  നേതൃത്വം നല്‍കി

മാമ്മലശ്ശേരി: പ്രാര്‍ത്ഥനായജ്ഞം ഒമ്പതുനാള്‍ പിന്നിട്ടു




പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി യാക്കോബായ വിശ്വാസികള്‍ പള്ളിനടയില്‍ ആരംഭിച്ച അഖണ്ഡ പ്രാര്‍ത്ഥനാ യജ്ഞം വ്യാഴാഴ്ച ഒമ്പത് ദിവസം പിന്നിട്ടു. മെയ് 15ന് പ്രധാന പെരുന്നാളിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായ പള്ളിയില്‍ പിറ്റേന്നാണ് യാക്കോബായ സഭ അഖണ്ഡ പ്രാര്‍ത്ഥന ആരംഭിച്ചത്. 
കണ്ടനാട് ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കഴിഞ്ഞദിവസം പ്രാര്‍ത്ഥനാ പന്തലിലെത്തി. ഇടവകയില്‍ മഹാഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലഭിക്കുംവരെ പ്രാര്‍ത്ഥനാ യജ്ഞം തുടരുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. വികാരി ഫാ. വര്‍ഗീസ് പുല്യാടേല്‍, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. ഷാജി പാറേക്കാട്ടില്‍, ഫാ. ഏലിയാസ് കാപ്പന്‍കുഴി, ഫാ. വര്‍ഗീസ് പനിച്ചിയില്‍, ഫാ. പൗലോസ് പുതിയാമഠം, ഫാ. റോയി മാത്യൂസ് മേപ്പാടം, എം.ജെ. മര്‍ക്കോസ് എന്നിവരും പ്രസംഗിച്ചു. 

Thursday, May 24, 2012

പളളിക്കര സെന്‍റ് മേരീസ്‌ യൂത്ത് അസോസിയേഷന്റെ ആശംസകള്‍...


Ms. Silpa M Paul, member of St. Mary’s Jacobite Syrian orthodox Cathedral Kurumpupadi secured 1st rank in the Medical entrance examination and 2nd rank in the Engineering entrance examination.



കുറുപ്പംപടി സെന്‍റ് മേരീസ്‌ യാക്കോബായ കത്തീഡ്രല്‍ ഇടവകാംഗമാണ് ശില്പ എം പോള്‍  



Ms. Silpa M Paul daughter of M.O. Paulose and Mrs. Sheela Paulose, belongs to St. Mary’s Jacobite Syrian orthodox Cathedral Kurumpupadi, bagged 1st rank in the Medical entrance examination and 2nd rank in the Engineering entrance examination. She is a student of Incoor St. Thomas Sunday school. Her brother Basil is 10th standard student. She also have secured 9th rank in the MJSSA 10th examination in the past.

യാക്കോബായ സഭയ്ക്ക് നീതി ലഭിക്കുന്നില്ല - ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സഭയിലെ ബിഷപ്പുമാര്‍ ഒന്നടങ്കമെത്തി മുഖ്യമന്ത്രിയെ കണ്ടു.




തിരുവനന്തപുരം: സഭാതര്‍ക്കത്തില്‍ യാക്കോബായ സഭയ്ക്ക് നീതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സഭയിലെ ബിഷപ്പുമാര്‍ ഒന്നടങ്കമെത്തി മുഖ്യമന്ത്രിയെ കണ്ടു. എറണാകുളം ജില്ലയിലെ പള്ളികളിലാണ് പ്രശ്‌നങ്ങളേറെയും നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും യാക്കോബായക്കാരായ വിശ്വാസികളെ തിരഞ്ഞുപിടിച്ച് മര്‍ദിക്കുകയും കേസില്‍ കുടുക്കുയും ചെയ്യുകയാണെന്നും ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് മുമ്പായി നടത്തിയ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

പിറവം ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രിയും മറ്റും സഭാനേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പള്ളികളിലെ ഭൂരിപക്ഷം നോക്കി തീരുമാനങ്ങള്‍ എടുക്കാമെന്നും ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കാമെന്നുമായിരുന്നു വാഗ്ദാനത്തില്‍ പ്രധാനം. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നാക്കം പോയി.
മണ്ണത്തൂര്‍, കണ്ണ്യാട്ടുനിരപ്പ്, മാമലശ്ശേരി, പഴന്തോട്ടം എന്നിവിടങ്ങളിലെ പള്ളികളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഇതിനുദാഹരണങ്ങളാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ വിശ്വാസികള്‍ക്കെതിരെ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. ജാമ്യംപോലും കിട്ടാത്ത വകുപ്പുകള്‍ ഉപയോഗിച്ചാണ് വിശ്വാസികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
90 മുതല്‍ 98 ശതമാനം വരെ യാക്കോബായക്കാര്‍ വരുന്ന ഇടവകകളില്‍പോലും സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം പോലും ലഭിക്കുന്നില്ല. ഈ പള്ളികളില്‍ ന്യൂനപക്ഷം വരുന്ന ഓര്‍ത്തഡോക്‌സുകാരെ പുറംതള്ളണമെന്നല്ല സഭയുടെ ആവശ്യം. അവര്‍ക്കും ആരാധനയ്ക്ക് സമയം നിശ്ചയിച്ച് സൗകര്യം നല്‍കിക്കോട്ടെ. എന്നാല്‍ സര്‍ക്കാര്‍ അതിന് സൗകര്യം ഒരുക്കുന്നില്ല - ബാവ പറഞ്ഞു.
സഭാവിശ്വാസികളെ മനഃപൂര്‍വം അടിച്ചൊതുക്കുന്ന സമീപനം അംഗീകരിക്കാനാകില്ല. കോടതിയോ സര്‍ക്കാരോ നിര്‍ദേശിക്കുന്ന മധ്യസ്ഥര്‍ മുമ്പാകെ സഭാപ്രശ്‌നം ചര്‍ച്ചചെയ്യാനും ഒത്തുതീര്‍ക്കാനും യാക്കോബായ സഭ തയ്യാറാണ്. മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും യാക്കോബായ സഭയെ മാനസാന്തരപ്പെടുത്തി ഓര്‍ത്തഡോക്‌സുകാര്‍ക്ക് കൂടുതല്‍ സൗകര്യം ചെയ്ത് നല്‍കാനായിരുന്നു ഉപസമിതി ശ്രമിച്ചത്. ഇത്രയധികം മര്‍ദനം ഉണ്ടായിട്ടും മന്ത്രിസഭാ ഉപസമിതി സഭയെ തിരിഞ്ഞുനോക്കുകപോലും ഉണ്ടായിട്ടില്ല - ബാവ പറഞ്ഞു.
പിറവത്തടക്കം ഭരണം നിലനില്‍ക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ തുടര്‍ന്നുണ്ടായ അനുഭവങ്ങള്‍ ഭാവികാര്യങ്ങളില്‍ കരുതലോടെ തീരുമാനമെടുക്കണമെന്നാണ് തങ്ങളെ പഠിപ്പിച്ചത് -കാതോലിക്കാ ബാവ പറഞ്ഞു.
ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സഭയിലെ 25 ബിഷപ്പുമാരുടെ സംഘമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചത്. ബുധനാഴ്ച രാത്രി വൈകിയായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയെ കാണുന്നതിനു മുമ്പായി ബിഷപ്പുമാരുടെ സംഘം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും ചര്‍ച്ച നടത്തി.
സഭാ സിനഡിനുശേഷമാണ് ബിഷപ്പുമാര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ സേവേറിയോസ്,മുന്‍ മന്ത്രി ടി.യു.കുരുവിള എന്നിവര്‍ നേതൃത്വം നല്‍കി

യാക്കോബായ സഭയ്ക്ക് മൂവാറ്റുപുഴയില്‍ പുതിയ ഭദ്രാസനം



കൊച്ചി: യാക്കോബായ സുറിയാനി സഭ, മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ ഭദ്രാസനം രൂപീകരിക്കാന്‍ തീരുമാനിച്ചു. കണ്ടനാട്, അങ്കമാലി ഭദ്രാസനങ്ങളിലെ ഒരു വിഭാഗം പള്ളികള്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ ഭദ്രാസനത്തിന്റെ ചുമതല ഡോ. മാത്യൂസ് മാര്‍ അന്തിമോസിനാണ്. ഡല്‍ഹി, മുംബൈ ഭദ്രാസനങ്ങള്‍ക്കു പൂര്‍ണ ചുമതലയുള്ള മെത്രാപ്പൊലീത്തമാരെ നിയമിച്ചു. ഡല്‍ഹി ഭദ്രാസനത്തിന്റെ ചുമതല അഭി.സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസിനും മുംബൈ ഭദ്രാസനത്തിന്റേത് തോമസ് മാര്‍ അലക്സാന്ദ്രയോസിനും ആയിരിക്കും. അങ്കാലി ഭദ്രാസനത്തിന്റെ ഹൈറേഞ്ച് മേഖലയുടെ ചുമതല ഏലിയാസ് മാര്‍ യൂലിയോസിനു നല്‍കും. 
തൃശൂര്‍ ഭദ്രാസനാധിപനായി അഭി.ഏലിയാസ് മാര്‍ അത്തനാസിയോസിനെ നിയമിച്ചു. തൃശൂരില്‍ നിന്ന് അഭി.കുര്യാക്കോസ് മാര്‍ യൌസേബിയോസിനെ കോതമംഗലം മേഖലയിലേക്കു മാറ്റി. സഭയ്ക്കു കീഴിലെ 'കേഫ യുടെ ചുമതല ഇദ്ദേഹത്തിനായിരിക്കും. മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ചുമതല അഭി.മാത്യൂസ് മാര്‍ അന്തിമോസിനും സെന്റ് പോള്‍സ് മിഷന്റേത് അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിനും മാര്‍ ഗ്രിഗോറിയോസ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റേത് അഭി.ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലോസിനും നല്‍കി. സഭയ്ക്കെതിരെയുണ്ടാവുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പിന് സിനഡ് രൂപം നല്‍കി. പുതിയ മാധ്യമ കമ്മിഷനും രൂപീകരിച്ചു. 29 മെത്രാപ്പൊലീത്തമാര്‍ പങ്കെടുത്ത സിനഡില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ അധ്യക്ഷനായിരുന്നു.

Wednesday, May 23, 2012

പരിശുദ്ധ സുന്നഹദോസില്‍ പങ്കെടുക്കുന്ന സഭയിലെ മെത്രാപോലീതന്മാര്‍



 
              

പരിശുദ്ധ സുന്നഹദോസില്‍ പങ്കെടുക്കുന്ന സഭയിലെ മെത്രാപോലീതന്മാര്‍,ജീവിക്കുന്ന യാക്കൂബ് ബുര്‍ദ്ധാന,ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായോടൊപ്പം, പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റെറില്‍.

Photos


പെട്രോള്‍ വിലവര്‍ധന: കേരളത്തില്‍ നാളെ ഹര്‍ത്താല്‍

തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം. എല്‍.ഡി. എഫും ബി.ജെ.പി.യും എസ്.ഡി.പി.ഐ.യുമാണ് കാലത്ത് ആറു മണി മുതല്‍ വൈകീട്ട് ആറു മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പെട്രോള്‍ വിലവര്‍ധനയില്‍ രാജ്യമെങ്ങും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിര്‍മശവുമായി രംഗത്തെത്തിയത് പ്രതിപക്ഷ കക്ഷികള്‍ മാത്രമല്ല, യു.പി.എ.യുടെ ഘടകകക്ഷികള്‍ കൂടിയാണ്.

സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന വിലവര്‍ധനവിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ബി.ജെ.പി.യും സി.പി.എമ്മും ആഹ്വാനം ചെയ്തിട്ടുണ്ട്. അന്യായമായ വിലവര്‍ധന യാതൊരു ആരണവശാലും അനുവദിക്കില്ലെന്ന് ബി.ജെ.പി. വക്താവ് പ്രകാശ് ജാവദേക്ര്‍ പറഞ്ഞു. വിലവര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യു.പി.എ. സര്‍ക്കാരിന്റെ സാമ്പത്തിക പിടിപ്പുകേട് മൂലം സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാകുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സാധാരണക്കാര്‍ക്കുള്ള യു.പി.എ.സര്‍ക്കാരിന്റെ സമ്മാനമാണ് ഈ വിലവര്‍ധനയെന്ന് സമാജ്‌വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.

പെട്രോള്‍ വിലവര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിലവര്‍ധനവ് സാധാരണക്കാരെ ബാധിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു
.

May Edition of Viswasasamrakshakan is Online

Tuesday, May 22, 2012

മാമ്മലശ്ശേരി യാക്കോബായ സഭയെ സര്‍ക്കാര്‍ വഞ്ചിക്കുന്നു -ശ്രേഷ്ഠ കാതോലിക്ക


Mathrubhumi



പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ യാക്കോബായ സഭയെ വഞ്ചിക്കുകയാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി സഭാ വിശ്വാസികള്‍ പള്ളിനടയില്‍ നടത്തുന്ന അഖണ്ഡ പ്രാര്‍ഥനാ യജ്ഞത്തില്‍ പ്രസംഗിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. പുത്തന്‍കുരിശ് പാത്രിയാര്‍ക്ക സെന്ററില്‍ തിങ്കളാഴ്ച നടന്ന സഭാ സുന്നഹദോസ് നിര്‍ത്തിവച്ച് സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും മാമ്മലശ്ശേരിയിലെത്തി. സഭയിലെ 26 മെത്രാപ്പോലീത്തമാരും പ്രര്‍ഥനാ യജ്ഞത്തിനെത്തിയിരുന്നു.


സ്ഥാപന ഉദ്ദേശ്യവും 1928ല്‍ ഇടവക യോഗം ഉണ്ടാക്കിയ ഉടമ്പടി പ്രകാരവും മാമ്മലശ്ശേരി പള്ളി യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ടതാണെന്ന് ശ്രേഷ്ഠ ബാവ ചൂണ്ടിക്കാട്ടി. അനുകൂലമായ കോടതിവിധികള്‍ ഉണ്ടായിട്ടും പഴന്തോട്ടം പള്ളി കാര്യത്തിലും പത്തനംതിട്ട മാന്തളിര്‍ പള്ളി കാര്യത്തിലും സര്‍ക്കാര്‍ സഭയെ വഞ്ചിക്കുകയാണ് ചെയ്തത്. ശ്രേഷ്ഠ ബാവ കുറ്റപ്പെടുത്തി.

മാമ്മലശ്ശേരിയിലാണെങ്കില്‍ യാക്കോബായ വിഭാഗത്തെ പുറത്തുനിര്‍ത്തിക്കൊണ്ട് മറുഭാഗം നടത്തുന്ന നീക്കങ്ങളെ പിന്തുണയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇനിയും അതംഗീകരിക്കാനാവില്ല. യാക്കോബായ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം ലഭിച്ചിട്ടുമതി ഇനി പള്ളിയില്‍ ആരാധന തുടങ്ങാനെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.

സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, ടി.യു. കുരുവിള എം.എല്‍.എ, സഭാ സെക്രട്ടറി തംബു ജോര്‍ജ് തുകലന്‍, വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ട് എന്നിവര്‍ പ്രസംഗിച്ചു

കാത്തിരിപ്പിന്റെ ശുശ്രൂഷ: ധ്യാനയോഗങ്ങള്‍ നടന്നു



അങ്കമാലി: യാക്കോബായ സഭ അങ്കമാലി മേഖലാ സുവിശേഷ സംഘത്തിന്റെ 'കാത്തിരിപ്പിന്റെ ശുശ്രൂഷ' (പാറക്കലീത്ത) യുടെ ഭാഗമായി ആഴകം സെന്റ് മേരീസ് ഹെര്‍മോന്‍ പള്ളിയില്‍ ധ്യാനയോഗങ്ങള്‍ നടന്നു. വര്‍ഗീസ് അരീയ്ക്കല്‍ കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. ഫാ. പോള്‍ പാറയ്ക്ക അധ്യക്ഷനായി. ഫാ. ഇട്ടൂപ്പ് ആലുക്കല്‍, ഫാ. വര്‍ഗീസ് പാലയില്‍ ഫാ. ഏല്യാസ്, പി. ഐപ്പ്, ഫാ. ജിബി യോഹന്നാന്‍, ഫാ. ജോര്‍ജ് വര്‍ഗീസ്, ടി.സി. ഏല്യാസ് മാസ്റ്റര്‍, പി.വി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. പകലും രാത്രിയുമായി രണ്ട് ധ്യാനയോഗങ്ങളാണ് നടന്നത്.

Monday, May 21, 2012

ചരിത്രം സാക്ഷി - ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയും അഭി മെത്രാപ്പോലിത്തമാരും മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലേക്ക് എഴുന്നുള്ളിവന്നു.


ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ അനുഗ്രഹ പ്രഭാഷണം നടത്തുന്നു . 

സുന്നഹദോസ് സെക്രട്ടറി അഭി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത പ്രസംഗിക്കുന്നു 

മാമാലശ്ശേരി:ആരാധന സ്വാതന്ത്ര്യം ലഭിക്കണ മെന്നാവശ്യപ്പെട്ട്‌ മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ യെന്ജ്ജത്തിനു  അനുഗ്രഹം ചൊരിയുന്നതിനായി ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയും മലങ്കര സഭയിലെ മെത്രാപ്പോലിത്തമാരും പള്ളിയിലേയ്ക്ക് എഴുന്നുള്ളിയത്‌ സഭ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടു.പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടക്കുന്ന സുന്നഹദോസിന്റെ ഇടയില്‍ ആണ് അഭി.പിതാക്കന്മാര്‍ മാമാലശ്ശേരി മാര്‍ മിഖായേല്‍  ഇടവകയുടെ കണ്ണീരൊപ്പുന്നതിനായി  എത്തിയത് .തുടര്‍ന്ന് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവായുടെ മുഖ്യ  കാര്‍മികത്വത്തില്‍ സന്ധ്യ നമസ്ക്കാരം നടന്നു. 
മമലശ്ശേരി മാര്‍ മിഖായേല്‍ പള്ളി തുറന്നു യാക്കോബായ സഭയുടെ വൈദീകന്‍ കുര്‍ബ്ബാന ചൊല്ലാതെ ഈ സഹന സമരം അവസാനിപ്പിക്കുകയില്ലന്നു  ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ  അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതില്‍ പിന്നെ യാക്കോബായ സഭ പീഡനം അനുഭവിക്കുകയാണന്നും, പോലീസ്  നെ ഉപയോഗിച്ച് സത്യാ വിശ്വാസികളെ അടിച്ചമര്‍ത്തുന്നത് ഇനിയും കണ്ടു നില്‍ക്കാന്‍ സഭയ്ക്ക് ആകില്ലന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. 
മാമാല്ശ്ശേരി, പഴന്തോട്ടം, കണ്ണ്യട്ട് നിരപ്പ്, തുടങ്ങിയ പള്ളികളില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനു ആളുകള്‍ ഇല്ലങ്കിലും ആ കുറവ് നികത്തി അവര്‍ക്ക് വേണ്ടി പോലീസ് പ്രവര്‍ത്തിക്കുകയാണന്നു സുന്നഹദോസ് സെക്രട്ടറി അഭി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ റിസീവര്‍ ഭരണം ആണെങ്കിലും അദ്ദേഹം ഓര്‍ത്തഡോക്സ് പക്ഷത്തിനു വേണ്ടി പ്രവത്തിക്കുന്ന  ആളായി തരം താണിരിക്കുന്നു.പോലീസ് പ്രൊട്ടക്ഷനില്‍ ഓര്‍ത്തഡോക്സ് വിഭാഗം വൈദീക ട്രസ്റ്റിയെ  പള്ളിയില്‍ പ്രവേശിപ്പിക്കാന്‍ രാഷ്ട്രീയ നേതൃത്വവും ജില്ലാ ഭരണ കൂടവും ഒത്താശ ചെയ്തു. കൂറ് മാറിയ വൈദീകര്‍ക്ക് പകരം യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ട മൂന്നില്‍ രണ്ടു വീതം ലഭിക്കാതെ സഭ പിന്മാറില്ലന്നും അഭി മെത്രാപ്പോലിത്ത പറഞ്ഞു.ഇടവകയില്‍ ഭൂരിഭാഗം വരുന്ന യാക്കോബായ വിശ്വാസികളെ തല്ലി ചതച്ചു കള്ളകേസില്‍ കുടുക്കി പീഡിപ്പിച്ചു സഭയെ തകര്‍ക്കാമെന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആഗ്രഹം സത്യാ വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്ക് മുന്‍പില്‍ വെറും സ്വപ്നം മാത്രമായി അവസാനിക്കുമെന്ന് ഇടവക മെത്രാപ്പോലിത്ത അഭി.മാത്യൂസ്‌ മാര്‍ ഇവാനിയോസ് പറഞ്ഞു. എത്തുപറഞ്ഞ വിശ്വാസം തല്ലി പറഞ്ഞു സഭയെ വിട്ടുപോയവര്‍ പള്ളിയും കൊണ്ട്  പോകാമെന്ന അവസ്ഥ നീതിന്യായ വ്യവസ്തതയോടുള്ള വെല്ലുവിളിയാന്നും അഭി.ഇടവക മെത്രാപ്പോലിത്ത പറഞ്ഞു.സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ ,സഭയിലെ വൈദീകര്‍ ഉള്‍പ്പടെ നൂറു കണക്കിന് വിശ്വാസികളാണ് അഭി പിതാക്കന്മാര്‍ പള്ളിയിലേയ്ക്ക് എഴുന്നുള്ളുന്നതറിഞ്ഞു എത്തിച്ചേര്‍ന്നത്.  

Sunday, May 20, 2012

മാമാലശ്ശേരി പള്ളിത്തര്‍ക്കം - യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസനം വിശ്വാസ പ്രഖ്യാപന റാലി നടത്തി.


മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ അതിക്രമിച്ചു കയറി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ഓര്‍ത്തഡോക്സ് വിഭാഗം വൈദീക ട്രസ്റ്റി ഫാ ജോണ്‍സ്  കോനാടനെതിരെ നടപടിയെടുക്കണമെന്നും, യാക്കോബായ സഭയില്‍ നിന്നും കൂറുമാറിയ വൈദീകര്‍ക്ക് പകരം വൈദീകരെ ലഭിക്കണമെന്നും, ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ടും യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസനം വിശ്വാസ പ്രഖ്യാപന റാലി നടത്തി.പിറവം രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നിന്നുമാരംഭിച്ച റാലി ഭദ്രാസന മെത്രാപ്പോലിത്ത അഭി .മാത്യൂസ്‌ മോര്‍ ഇവാനിയോസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. 
നൂറു കണക്കിന് യുവാക്കള്‍ റാലിയില്‍ അണിനിരന്നു . ഭദ്രാസന വൈസ്  പ്രസിഡണ്ട്‌  ഫാ.എല്‍ദോസ് കക്കാട് , സെക്രട്ടറി  സിനോള്‍.വി.സാജു , റെജി പി വര്‍ഗീസ്‌. ജോണ്‍സന്‍ പുത്തന്‍കുരിശ്, ജിബി എന്നിവര്‍ നേതൃത്വം നല്‍കി. മാമാലശ്ശേരി മാര്‍ മിഘായേല്‍ പള്ളിയില്‍ എത്തിയ റാലി ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സുന്നഹദോസ് സെക്രട്ടറി അഭി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത, അഭി മാത്യൂസ്‌ മാര്‍ ഇവാവിയോസ് മെത്രാപോലിത്ത ,വികാരി ഫാ വര്‍ഗീസ്‌ പുല്ല്യട്ടെല്‍ , സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ,സഭ സെക്രട്ടറി ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

Saturday, May 19, 2012

മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ അനിശ്ചിതകാല പ്രാര്‍ത്ഥനാ യെഞ്ഞ്ജം ആരംഭിച്ചു.





മാമാലശ്ശേരി: ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ടു അനിശ്ചിതകാല പ്രാര്‍ത്ഥനാ യെഞ്ഞ്ജം ആരംഭിച്ചു. സുന്നഹദോസ് സെക്രട്ടറി അഭി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത ,ഇടവക മെത്രാപ്പോലിത്ത അഭി മാത്യൂസ്‌ മാര്‍ ഈവാനിയോസ് , അഭി കുര്യാക്കോസ് മാര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത എന്നിവരും സംബന്ധിക്കുന്നു. സഭയിലെ വൈദീകരും, നൂറുകണക്കിനു വിശ്വാസികളും പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നു. ഇന്ന് ഉച്ച കഴിഞ്ഞു ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ആരാധനാ സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ ഈ സഹന സമരം മുന്നോട്ടു പോകുമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. 
 മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ കൂറ് മാറിയ വൈദീകര്‍ക്ക് പകരം വൈദീകരെ ലഭിക്കുകയും , പള്ളിയില്‍ കുര്‍ബ്ബാന ചൊല്ലിയിട്ടല്ലാതെ ഈ പ്രാര്‍ത്ഥനാ യെഞ്ഞ്ജ ത്തില്‍ നിന്നും സഭ പിന്മാറില്ലന്നു സുന്നഹദോസ് സെക്രട്ടറി അഭി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

Friday, May 18, 2012

സംസ്‌ഥാനത്തു ഭരണമില്ലാത്ത അവസ്‌ഥയെന്നു യാക്കോബായ സഭ



പോലീസ് മര്‍ദ്ധനത്തില്‍ പരുക്കേറ്റവരെ ശ്രേഷ്ഠ ബാവ സന്തര്‍ശിക്കുന്നു 
കോലഞ്ചേരി: സംസ്‌ഥാനത്തു നിലവില്‍ ഭരണമില്ലാത്ത അവസ്‌ഥയാണെന്നു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ചാപ്പലില്‍ നടന്ന പത്രസമ്മേളനത്തിലാണു ബാവ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്‌.മന്ത്രിമാരുടെ ഓഫീസുകളില്‍ നിയമിച്ചിട്ടുള്ള ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ മന്ത്രിമാരുടെ പേരില്‍ നീതിനിര്‍വഹണം വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇവരുടെ സ്വാധീനത്താല്‍ യാക്കോബായ വിശ്വാസികള്‍ക്കു പീഡനമേല്‍ക്കുന്നു. സംസ്‌ഥാനത്തു ഭരണനിര്‍വഹണം നടക്കുന്നുണ്ടായിരുന്നെങ്കില്‍ വിശ്വാസികളെ മര്‍ദിക്കുന്ന അവസ്‌ഥയുണ്ടാകില്ലായിരുന്നു. മന്ത്രിസഭാ ഉപസമിതിയില്‍ യാക്കോബായ സഭ തൃപ്‌തരല്ലെന്നും സഭാംഗങ്ങളായ ജനപ്രതിനിധികളുടെ ഇടപെടല്‍ ഗുണം ചെയ്‌തില്ലെന്നും ബാവ പറഞ്ഞു.
സത്യവും നീതിയും നടപ്പാക്കാന്‍ നാലു മധ്യസ്‌ഥരെ നിയമിക്കണമെന്നും മാമലശ്ശേരി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വൈദിക ട്രസ്‌റ്റി എത്തിയതാണു പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചതെന്നും വൈദിക സെമിനാരി റസിഡന്റ്‌ മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ പറഞ്ഞു. അധികാരകേന്ദ്രങ്ങളെ സ്വാധീനിച്ച്‌ സഭാസ്വത്തുക്കള്‍ കൈയേറിയും വിശ്വാസികളെ കള്ളക്കേസുകളില്‍പ്പെടുത്തിയും ഓര്‍ത്തഡോക്‌സ് വിഭാഗം ആസൂത്രിതനീക്കങ്ങള്‍ നടത്തുകയാണ്‌. വിശ്വാസികളെ മര്‍ദിക്കുകയും ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്തു കേസെടുക്കുകയും ചെയ്യുന്ന പോലീസ്‌ നീക്കത്തില്‍ സര്‍ക്കാരിന്റെ നിസംഗത സഭ ഗൗരവത്തോടെയാണു കാണുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മാമലശ്ശേരി ഇടവകയില്‍ ഇരുസഭകള്‍ക്കുമായി നല്‍കിയിരുന്ന തല്‍സ്‌ഥിതി പുനഃസ്‌ഥാപിച്ച്‌, ജനഹിതമനുസരിച്ചു തീരുമാനമുണ്ടാകണമെന്ന്‌ കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. കൂറുമാറിയ വൈദികരെ സംരക്ഷിക്കുന്ന നിലപാടില്‍നിന്ന്‌ അധികാരികള്‍ പിന്മാറണം. സഭയുടെ അവകാശം മാമലശ്ശേരി ഇടവകയില്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌, സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. എല്‍ദോ കക്കാടന്‍, ഫാ. വര്‍ഗീസ്‌ പുല്യാട്ടേല്‍, സ്ലീബ ഐക്കരക്കുന്നത്ത്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Thursday, May 17, 2012

പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ ഇടവക സംഗമവും പ്രെയര്‍ ഫെലോഷിപ്പിന്റെ ഉദ്ഘാടനവും അഭി ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു

 പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ ഇടവക സംഗമവും പ്രെയര്‍ ഫെലോഷിപ്പിന്റെ ഉദ്ഘാടനവും അഭി ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കുന്നു        














കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ ഇടവക സംഗമവും പ്രെയര്‍ ഫെലോഷിപ്പിന്റെ ഉദ്ഘാടനവും ഞായറാഴ്ച നടന്നു .വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഡോ.എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു.

Tuesday, May 15, 2012

യാക്കോബായ വിഭാഗം പ്രതിഷേധിച്ചു



mathrubhumi.com



കോലഞ്ചേരി: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ വിശ്വാസികളെ മര്‍ദിച്ചതില്‍ കണ്ടനാട് ഭദ്രാസന നേതൃയോഗം പ്രതിഷേധിച്ചു. പള്ളിയിലെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തിക്കിട്ടുന്നതുവരെ സഹനസമരവുമായി മുന്നോട്ടുപോകുമെന്ന് യോഗം വ്യക്തമാക്കി. സഭാ സെക്രട്ടറി തമ്പു ജോര്‍ജ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, ഭദ്രാസന സെക്രട്ടറി പനച്ചിയില്‍ തോമസ് കോര്‍ എപ്പിസ്‌കോപ്പ, കെ.എ.തോമസ്, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. വര്‍ഗീസ് പുല്യാട്ടേല്‍, സഭാ ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേതലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Saturday, May 12, 2012

Dukhrono of Mor Geevarghese Sahado Concluded at St. George JSO Patriarchal Church, Puthupally




heos Ishaq lethe Holy Penta Mass
 
ViewPhotos   ViewPhotos
Flag post processionPhotos
PUTHUPALLY: The feast of St. George at St. George JSO Patriarchal Church here concluded. Metropolitan for  Mylapore & Delhi Diocese, Mor Osthatheos Ishaq led Holy Penta Mass on May 13th, Sunday, the main day of the feast. Later Rassa, Vechoott held. Thousands of faithful attended the feast.
Government of Kerala declared Puthupally and surroundings as festival area on the occasion of Perunnal of St. George JSO Patriarchal Church.

Friday, May 11, 2012

ഇടവക സംഗമം പ്രെയര്‍ ഫെലോഷിപ്പിന്റെ ഉദ്ഘാടനവും

ഇടവക തല സംഗമം

 

കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ ഇടവക സംഗമവും പ്രെയര്‍ ഫെലോഷിപ്പിന്റെ ഉദ്ഘാടനവും ഞായറാഴ്ച നടക്കും. വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ബാബുവര്‍ഗീസ് അധ്യക്ഷനാകും.
ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...