കൊച്ചി: യാക്കോബായ സുറിയാനി സഭ, മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ ഭദ്രാസനം രൂപീകരിക്കാന്‍ തീരുമാനിച്ചു. കണ്ടനാട്, അങ്കമാലി ഭദ്രാസനങ്ങളിലെ ഒരു വിഭാഗം പള്ളികള്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ ഭദ്രാസനത്തിന്റെ ചുമതല ഡോ. മാത്യൂസ് മാര്‍ അന്തിമോസിനാണ്. ഡല്‍ഹി, മുംബൈ ഭദ്രാസനങ്ങള്‍ക്കു പൂര്‍ണ ചുമതലയുള്ള മെത്രാപ്പൊലീത്തമാരെ നിയമിച്ചു. ഡല്‍ഹി ഭദ്രാസനത്തിന്റെ ചുമതല അഭി.സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസിനും മുംബൈ ഭദ്രാസനത്തിന്റേത് തോമസ് മാര്‍ അലക്സാന്ദ്രയോസിനും ആയിരിക്കും. അങ്കാലി ഭദ്രാസനത്തിന്റെ ഹൈറേഞ്ച് മേഖലയുടെ ചുമതല ഏലിയാസ് മാര്‍ യൂലിയോസിനു നല്‍കും.
തൃശൂര്‍ ഭദ്രാസനാധിപനായി അഭി.ഏലിയാസ് മാര്‍ അത്തനാസിയോസിനെ നിയമിച്ചു. തൃശൂരില്‍ നിന്ന് അഭി.കുര്യാക്കോസ് മാര്‍ യൌസേബിയോസിനെ കോതമംഗലം മേഖലയിലേക്കു മാറ്റി. സഭയ്ക്കു കീഴിലെ 'കേഫ യുടെ ചുമതല ഇദ്ദേഹത്തിനായിരിക്കും. മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ചുമതല അഭി.മാത്യൂസ് മാര്‍ അന്തിമോസിനും സെന്റ് പോള്‍സ് മിഷന്റേത് അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിനും മാര്‍ ഗ്രിഗോറിയോസ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റേത് അഭി.ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലോസിനും നല്‍കി. സഭയ്ക്കെതിരെയുണ്ടാവുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പിന് സിനഡ് രൂപം നല്‍കി. പുതിയ മാധ്യമ കമ്മിഷനും രൂപീകരിച്ചു. 29 മെത്രാപ്പൊലീത്തമാര്‍ പങ്കെടുത്ത സിനഡില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ അധ്യക്ഷനായിരുന്നു.
No comments:
Post a Comment