21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Friday, September 30, 2011

"പരിശുദ്ധനായ പിതാവിന്‍റെ ദാസനായ് ...
സ്വര്‍ഗീയ ഭവനത്തില്‍ വാണിടുന്ന ...
മാധ്യസ്തനാം മോര്‍ ബസേലിയോസ് ബാവയെ ...
ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണേ..."

വി : യല്‍ദോ മാര്‍ ബസേലിയോസ് മഫ്രിയാണോ യുടെ
326th ശ്രാദ്ധ പെരുന്നാള്‍ ആശംസകള്‍ ..!!


കോടതിയുടെ പരാമര്‍ശം: ദേവലോകം ഞെട്ടലില്‍



പിറവംകോലഞ്ചേരി പള്ളി സംബന്ധിച്ചുണ്ടായ വിധിയില്‍ ജഡ്ജിമാരില്‍ 20 ശതമാനം അഴിമതിക്കാരാണന്ന സുപ്രിം കോടതിയുടെ നിരീക്ഷണവും ചേര്‍ത്തു വായിക്കുമ്പോള്‍ പാവം യാക്കോബായക്കാരന് ചില സംശയങ്ങള്‍ ഉണ്ടായാല്‍ അവരെ കുറ്റം പറയുവാന്‍ പറ്റുമോ?അപ്പീല്‍ ഉണ്ടായിട്ടും സിവില്‍ കേസില്‍ സ്റ്റേ തരാന്‍ വിസമ്മതിച്ചതും കൂടുതല്‍ സംശയത്തിനിടവരുന്നു. ന്യൂനപക്ഷം  ഭൂരിപക്ഷത്തെ ഭരിക്കാന്‍ ശ്രമിക്കുന്നതിന്റെ പരിണിത ഫലമാണ് കോടതി വിധിയ്ക്കു ശേഷം കോലഞ്ചേരി കണ്ടത്.തലമുറ തലമുറ കൈമാറി വരുന്ന അന്ത്യോഖ്യ വിശ്വാസം കേവലം ഒരു ദിവസം കൊണ്ട് ഉപേക്ഷിക്കണമെന്ന് പറയുന്നതിലെ യുക്തി എന്താണ്.സ്വത്ത് തര്‍ക്കമാണന്നു പ്രചരിപ്പിക്കുന്നവരോട് ഒരു ചോദ്യം? പത്രോസിന്റെ സിംഹാസനവും , തോമാസ്ലീഹായുടെ സിംഹാസനവും തമ്മിലുള്ള വിശ്വാസപരമായ അന്തരം എങ്ങനെ പറഞ്ഞു തീര്‍ക്കും. ബാക്കിയെല്ലാ കാര്യത്തിലും സമവായം സാധ്യമാണ്.
പൌരോഹിത്യത്തിന്റെ ഉറവിടം പരി.അന്ത്യോഖ്യ സിംഹാസനത്തില്‍ നിന്നും എന്നാണു പഠിച്ചതും പഠിപ്പിച്ചതും. എന്തിനേറെ 1934 ലെ ഭരണഘടനയിലും പരി. പാത്രിയര്‍ക്കീസിനെ സഭയുടെ തലവനായി അന്ഗീകരിച്ചിട്ടുണ്ട്. പക്ഷെ തങ്ങള്‍ക്കു അനുകൂലമായ ഭരണപരമായ  കാര്യങ്ങള്‍ മാത്രം മെത്രാന്‍ കക്ഷികള്‍ നടപ്പിലാക്കുകയും  ആത്മീയമായ കാര്യങ്ങള്‍ വിസ്മരിക്കുകയും ചെയ്തതിന്റെ പചാത്തലത്തില്‍ ആണ് യാക്കോബായ സഭ 2002 ല്‍ പുതിയ  ഭരണ ഘടനയ്ക്ക് രൂപം കൊടുത്തത്.  സുപ്രിം കോടതി വിധിയില്‍ ഇടവക പള്ളികള്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ പോലും കാറ്റില്‍ പറത്തിയാണ് മെത്രാന്‍ കക്ഷികള്‍ 1934 ഏകപക്ഷിയമായി നടപ്പിലാക്കണമെന്ന് കീഴ്ക്കൊടതികളില്‍ വാദിക്കുന്നത്. കണ്ടനാട് പള്ളിയില്‍ 1934 ഭരണ ഘടന പ്രകാരം ഭരിക്കണമെന്നാവശ്യപെട്ടു മെത്രാന്‍ കഷികള്‍  നല്‍കിയ ഹര്‍ജി കോടതി കഴിഞ്ഞ ദിവസം തള്ളിക്കൊണ്ട് പറഞ്ഞ കാര്യം ഇവിടെ ശ്രദ്ധേയമാണ്. "കണ്ടനാട് പള്ളിയില്‍ 1934 ലെ ഭരണഘടനയില്‍ വിശ്വസിക്കുന്നവരും 2002   ലെ ഭരണഘടനയില്‍  വിശ്വസിക്കുന്നവരും ഉണ്ട്. ആയതു കൊണ്ട് ഇടവക പൊതുയോഗം വിളിച്ചു ചേര്‍ത്തു പള്ളി എങ്ങനെ ഭരിക്കണമെന്ന് തീരുമാനിക്കാം" എന്ന കോടതിയുടെ പരാമര്‍ശം സഭാ കേസില്‍ നിര്‍ണ്ണായക വഴിത്തിരുവാകും.  ഈ നിര്‍ദ്ദേശം മെത്രാന്‍ കക്ഷികളുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ്. കേസ്സില്ലത്ത പള്ളികളില്‍ പോലും കേസ് കൊടുക്കുന്നതിനു വേണ്ടി ആലോചിക്കുന്നവസരത്തില്‍ കോലഞ്ചേരിയില്‍ "നേടിയെടുത്ത വിധി" നടപ്പിലാക്കാന്‍ പറ്റാതെ വരുന്നത് മെത്രാന്‍ കക്ഷികള്‍ക്കിടയില്‍ ഞെട്ടല്‍ ഉളവാക്കിയിരിക്കുന്നു.തങ്ങള്‍ക്കു അനുകൂലമായ രാഷ്ട്രീയ സാഹചര്യം മുതലെടുക്കുന്നതിനു വേണ്ടി മെത്രാന്‍ കക്ഷികള്‍ നടത്തിയ ഗൂഡ ശ്രമങ്ങള്‍ അവര്‍ക്ക് തന്നെ വിനയായി.പള്ളിക്കേസുകള്‍ കോടതിയില്‍ തീര്‍ക്കാന്‍ കഴിയുകയില്ലന്നും, ചരിത്രങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നത് എന്നും ,ബഹു. കോടതി പറഞ്ഞതും മെത്രാന്‍ കക്ഷികള്‍ക്ക് അങ്കലാപ്പായിട്ടുണ്ട്.ഇനി ഒരു പള്ളിയിലും 1934 നടപ്പിലാക്കാന്‍ പറ്റുകയില്ലന്ന തിരിച്ചറിവ് ഇവരെ സംബന്ധിച്ചിടത്തോളം ആത്മഹത്യപരമാണ്.നിലവില്‍സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ഉള്ളതും പൂട്ടികിടക്കുന്നതും യാക്കോബായ സഭയ്ക്ക് ഭൂരിപക്ഷമുള്ള പള്ളികളാണ്.ഇവിടെയെല്ലാം 1934 ലെ ഭരണഘടനയും പറഞ്ഞാണ് തര്‍ക്കം. 
പൊതുയോഗം വിളിച്ചു പള്ളിയുടെ ഉടമസ്ഥാവകാശം തീരുമാനിച്ചാല്‍ മലങ്കര സഭയിലെ പ്രശ്നങ്ങള്‍  എല്ലാം അവസാനിക്കും. കണ്ണ്യാട്ടുനിരപ്പ്, മുളക്കുളം , വടകര, പിറവം, മുളന്തുരുത്തി, നെച്ചൂര്‍ ,വെട്ടിത്തറ   ഞാറക്കാട് മുതലായ പള്ളികളില്‍ മൃഗീയ ഭൂരിപക്ഷം യാക്കോബായ വിശ്വാസികളാണ്.മണര്‍കാട്, കോതമംഗലം പള്ളികളില്‍ മെത്രാന്‍ കക്ഷികള്‍ ഇല്ലന്നു തന്നെ പറയാം.അവിടുത്തെ സമാധാന അന്തരീക്ഷത്തിനു ഭംഗം വരുത്തുന്ന അനേകം ശ്രമങ്ങള്‍ വര്‍ഷങ്ങളായി ചെയ്തു വരുന്നു. മെത്രാന്‍ കക്ഷികള്‍ക്ക് ഭൂരിപക്ഷമുള്ള പുതുപ്പള്ളിയില്‍ യാതൊരു തര്‍ക്കത്തിനും നില്‍ക്കാതെ യാക്കോബായ സഭ വേറെ പള്ളി വച്ച് പിരിഞ്ഞു. പരുമലയില്‍  അവകാശവാദം ഉന്നയിക്കാതെ സ്വന്തമായി സ്ഥലം വാങ്ങി പള്ളി പണിയുന്നതിനു ശ്രമിച്ചപ്പോള്‍ മെത്രാന്‍ കഷികള്‍ അതിനു തടസ്സം നിന്നു.പരുമലയില്‍  ഭരണഘടനാപരമായ അവകാശം യാക്കോബായ സഭയ്ക്ക് നിഷേധിക്കുകയും , കൊലന്ചെരിയില്‍ 1934 ലെ സഭാ ഭരണഘടനാ നടപ്പിലാക്കുകയും ചെയ്യണമെന്നു വാശി പിടിക്കുകയും ചെയ്യുന്നതിലെ ഔചത്യം എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കക്ഷിവഴക്ക്‌ അതിന്റെ നിര്‍ണ്ണായക ദിശയില്‍ ആയിനില്‍ക്കെ ,  യാക്കോബായ സഭയുടെ ശക്തനായ അമരക്കാരന്‍ ശ്രേഷ്ഠ കാതോലിയ്ക്കാ ബാവായുടെ ദൃഡനിചായം ഒന്നുകൊണ്ടു മാത്രം മെത്രാന്‍ കഷികളുടെ ഗൂഡശ്രമങ്ങള്‍ പരാജയപ്പെടുന്നു എന്നുള്ളത് സഭാ വിശ്വാസികള്‍ക്ക് ആശ്വാസം നല്‍കുന്നു. ഈ സഭയെ ദൈവം വഴി നടത്തുന്നു എന്നുള്ളതിന്റെ തെളിവ് അനേകം ഉണ്ട്. ഉമ്മന്‍ചാണ്ടി മന്ത്രിസഭ മൃഗീയമായ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന അവസരത്തില്‍ ആയിരുന്നു ഇത്തരം ഒരു വിധി എങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. എന്തായാലും നിലവിലുള്ള സാഹചര്യത്തില്‍ ബഹു.മുഖ്യമന്ത്രി ഏറെക്കുറെ നിഷ്പക്ഷത കാണിച്ചു എന്നുള്ളത് അഭിനന്ദനാര്‍ഹം തന്നെ. ഫലത്തില്‍ മെത്രാന്‍ കക്ഷികളുടെ ഗൂഡശ്രമങ്ങള്‍ പരാചയപ്പെടുന്ന ദയനീയ കാഴ്ചയാണ് കൊലന്ചെരിയില്‍ കാണുന്നത്. 1600 ഓളം വരുന്ന യാക്കോബായ വിശ്വാസികളെ പെരുവഴിയില്‍  ആക്കികൊണ്ട് പള്ളി കൈക്കലാക്കാമെന്ന മോഹം ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. കണ്ടനാട് പള്ളിയിലും ശക്തമായ തിരിച്ചടി ലഭിച്ചു. മെത്രാന്‍ കക്ഷികള്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍. പണത്തിന്റെ ധാരാളിത്തത്തെ യാക്കോബായ സഭ ദൈവാനുഗ്രഹത്താല്‍ പരാജയപ്പെടുത്തിയിരിക്കുന്നു."പാതാള ഗോപുരങ്ങള്‍ അതിനെ(സഭയെ) ജയിക്കുകയില്ലന്ന " ദൈവ വചനം ഈ സമയം ഓര്‍ത്ത്‌ പോകുന്നു.
thanks........
റെജി.പി.വര്‍ഗീസ്.

സഭാ തര്‍ക്കം ഇടവക പൊതുയോഗം നടത്തി അവകാശങ്ങള്‍ നിശ്ചയിക്കണം

കൊച്ചി: സഭാ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പൊതുയോഗം ചേര്‍ന്ന് ഇടവക ജനങ്ങളുടെ ഭൂരിപക്ഷം അനുസരിച്ച് അവകാശങ്ങള്‍ നിശ്ചയിക്കണമെന്ന് യാക്കോബായ സഭ നേതൃത്വം ആവശ്യപ്പെട്ടു.
മലബാര്‍ ഭദ്രാസനത്തിലെ പള്ളികളില്‍ ഇരുവിഭാഗവും പൊതുയോഗം ചേര്‍ന്ന് പരസ്​പരം ഇടവക ജനങ്ങളുടെ ഭൂരിപക്ഷം അനുസരിച്ച് വീതംവെച്ച് പിരിഞ്ഞ് സമാധാനമായി ആരാധന നടത്തിവരുന്നു. സ്വത്ത് വീതം വെപ്പില്‍ ഇടവക ജനങ്ങള്‍ക്കാണ് അവകാശം. പല ഇടവകകളിലും പൊതുയോഗങ്ങള്‍ കൂടിയിട്ട് കാലങ്ങളായി. കോലഞ്ചേരി പള്ളിയില്‍ത്തന്നെ 1971നുശേഷം സമ്പൂര്‍ണ പൊതുയോഗം നടന്നിട്ടില്ല. പള്ളി പൂട്ടിക്കിടന്ന കാലത്ത് ഏകപക്ഷീയമായി പൊതുയോഗങ്ങള്‍ കൂടിയെടുത്ത തീരുമാനമാണ് ജില്ലാ കോടതി അംഗീകരിച്ചതെന്ന് യാക്കോബായ സഭ സെക്രട്ടറി തമ്പു ജോര്‍ജ്ജ് തുകലന്‍ പറഞ്ഞു.
പള്ളി പൊതുയോഗം നിഷ്പക്ഷമതികളുടെ സാന്നിധ്യത്തില്‍ കൂടി എടുക്കുന്ന തീരുമാനങ്ങള്‍ അനുസരിച്ച് മുമ്പോട്ട് പോയാല്‍ മാത്രമേ സഭാപ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹോരസഭയില്‍നിന്നു പീഡനം ഏല്‍ക്കേണ്ടിവരുന്നത്‌ ദുഃഖകരം: മോര്‍ സേവേറിയോസ്‌ മല്‍ക്കി മൊറാദ്‌

ഒക്‌ടോബര്‍ മൂന്നുമുതല്‍ ബാവ ഉപവാസം അനുഷ്‌ടിക്കുമെന്നു പ്രസ്‌താവിച്ചിരിക്കെ പാത്രിയര്‍ക്കാ പ്രതിനിധിയുടെ സന്ദര്‍ശനത്തിന്‌ ഏറെ പ്രസക്തിയുണ്ട്.

കോലഞ്ചേരി: ലോകമെമ്പാടും ക്രൈസ്‌തവ സഭയ്‌ക്ക് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മലങ്കരസഭയില്‍ സഹോരസഭയില്‍നിന്നു പീഡനം ഏല്‍ക്കേണ്ടിവരുന്നത്‌ ദുഃഖകരമാണെന്ന്‌ പരിശുദ്ധ അന്ത്യോഖ്യ പ്രതിനിധിയും ജറുസലേം ആര്‍ച്ച്‌ ബിഷപ്പുമായ മോര്‍ സേവേറിയോസ്‌ മല്‍ക്കി മൊറാദ്‌.കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ചാപ്പലില്‍ പ്രാര്‍ഥനായജ്‌ഞം നടത്തുന്ന ശ്രേഷ്‌ഠകാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മെത്രാപ്പോലീത്ത.
മലങ്കര സഭയില്‍ ഇപ്പോള്‍ ഉണ്ടായ പ്രതിസന്ധികള്‍ സഭ തരണംചെയ്യുമെന്നും പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ ഇവിടത്തെ സംഭവങ്ങളില്‍ ഏറെ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു. വളരെ ആശങ്കയോടെയാണ്‌ അന്ത്യോഖ്യാസിംഹാസനം ഇതിനെ വീക്ഷിക്കുന്നത്‌. 
ക്രൈസ്‌തവ സഭാചരിത്രത്തില്‍ ആദ്യത്തെ സഭയായ സുറിയാനി സഭ ലോകത്തിന്റെ വെളിച്ചമാണെന്നും സഭയുടെ സത്യം നിലനില്‍ക്കുന്നിടത്തോളം കാലം അധാര്‍മിക മാര്‍ഗത്തിലൂടെ തോല്‍പിക്കാനാവില്ലെന്നും അന്ത്യോഖ്യാപ്രതിനിധി പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ശ്രേഷ്‌ഠബാവയ്‌ക്കും മെത്രാപ്പോലീത്തമാര്‍ക്കും വൈദികര്‍ക്കും വിശ്വാസികള്‍ക്കും പരിശുദ്ധ പാര്‍ത്രിയര്‍ക്കീസ്‌ ബാവ എല്ലാവിധ പിന്തുണയും അറിയച്ചതായി അദ്ദേഹം പറഞ്ഞു.
കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ പത്താംതീയതിമുതല്‍ ശ്രേഷ്‌ഠബാവ പ്രാര്‍ഥനായജ്‌ഞത്തിലാണ്‌. ഒക്‌ടോബര്‍ മൂന്നുമുതല്‍ ബാവ ഉപവാസം അനുഷ്‌ടിക്കുമെന്നു പ്രസ്‌താവിച്ചിരിക്കെ പാത്രിയര്‍ക്കാ പ്രതിനിധിയുടെ സന്ദര്‍ശനത്തിന്‌ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നു.എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, മെത്രാപ്പോലീത്തമാരായ മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, ഏബ്രഹാം മോര്‍ സേവേറിയോസ്‌ എന്നിവരും സംബന്ധിച്ചു. ഇന്ന്‌ സഭയുടെ ദേവാലയങ്ങളിലും വിശ്വാസികളുടെ ഭവനങ്ങളിലും ഉപവാസപ്രാര്‍ത്ഥനാദിനം ആചരിക്കും

Thursday, September 29, 2011


പരി. പരുമല തിരുമേനി തന്നെ വാഴിച്ച പരി.പാത്രിയാര്‍ക്കീസ് ബാവയ്ക്ക് എഴുതി കൊടുത്ത " ശല്മൂസ" യുടെ പ്രസക്തഭാഗങ്ങള്‍.

   " ശുദ്ധമുള്ള മാര്‍ പത്രോസിന്റെ സമാധികാരിയും നമ്മുടെ കര്‍ത്താവീശോമിശിഹായുടെ സത്യത്തിന്റെ വീട്ടധികാരിയുമായി മൂന്നാമത്തെ പത്രോസ് എന്ന പോങ്ങപ്പെട്ട മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് പാത്രിയാര്‍ക്കീസ് ബാവായുടെയും അന്ത്യോഖ്യയുടെ  സ്ലീഹായ്ക്കെടുത്ത സിംഹാസനത്തിന്മേല്‍ എന്നെയ്ക്കോളം തന്റെ പിന്‍വാഴ്ച്ചക്കാരായി  വരുന്ന സകല മേല്‍പ്പട്ടക്കാരുടെ വായില്‍ നിന്ന് ശപിക്കപ്പെട്ടവനും പ്രാകപ്പെട്ടവനും ഞാന്‍ ആയിത്തീ രുന്നതിനു പുറമേ ദൈവത്തിന്റെ വിശുദ്ധ സഭയില്‍ നിന്നും വേര്‍തിരിക്കപ്പെട്ടവനും വി.രഹസ്യങ്ങളുടെ സംബന്ധത്തില്‍ നിന്നും ഞാന്‍ കൈക്കൊണ്ടിട്ടുള്ള നല്‍വരത്തില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും  തള്ളപ്പെട്ടവനും അകലപ്പെട്ടവനും ഉന്നതപ്പെട്ടിരിക്കുന്ന മേല്പ്പട്ട ത്തത്തിന്റെ വെള്ളനിലയങ്കിയില്‍ നിന്നും ഉരിയപ്പെട്ടവനും ഞാന്‍ ആയി തീര്‍ന്നു കര്‍ത്താവിന്റെ കോപവും എന്‍റെ മേല്‍ ആയിത്തീരു മാറാകട്ടെ."
"നിര്‍ബന്ധമല്ലാത്ത എന്‍റെ സ്വന്തമനസാലെ ഞാന്‍ തന്നെ എഴുതിയിട്ടുള്ള ഈ പത്രത്തെയെങ്കിലും എന്‍റെ മേല്‍ പറഞ്ഞ വാഗ്ദ്ധത്തങ്ങളില്‍ യാതോന്നിനെയെങ്കിലും ഭേദപ്പെടുത്തുകയോ വ്യത്യസപ്പെടുത്തുകയോ ചെയ്ക കൊണ്ട് സകല പള്ളികളില്‍ നിന്നും എന്നെ തള്ളികളയാനും ഒരുത്തനും എന്‍റെ വചനം വിശ്വസിക്കാതിരിപ്പാനും ഞാന്‍ വ്യാജക്കാരനാണന്നു എന്നെക്കുറിച്ച് പ്രസിദ്ധം ചെയ്യുവാന്‍ തിരുമാനസ്സിലെയ്ക്ക് ന്യയമുള്ളതുമാകുന്നു.  "
കൃസ്താബ്ദം 1866 വൃചികം 27  തീയതിയ്ക്ക് കൊല്ലം 1052 മത് വൃചികം 26 നു  ഇതിനു സാക്ഷി വടക്കേക്കര കപ്പാതുരുത്തി മുറിയില്‍ ഇടപ്പള്ളി കുളങ്ങരനിന്നും പറവൂര് കിഴക്കേ പള്ളിയില്‍ പാര്‍ക്കുന്ന വറിയത് ഗീവര്‍ഗീസ് കത്തനാര്‍; ഒപ്പ്. ടി അങ്ങാടി മുട്ടുതോട്ടില്‍ കളരി പൌലോവറിയത് ഒപ്പ്. അരികെ എഴുതികൊടുത്ത ഗീവര്‍ഗീസ് ദയറോയോ ഒപ്പ്.
ഫീസുപണം 35 , വാസസ്ഥല പീസുപണം 49 ,പകര്‍ത്തിയ ഗുമസ്തന്‍ വിശ്വനാഥയ്യര്‍ ഒപ്പ്. ഒത്തുനോക്കുകയും പരിശോധിക്കുകയും ചെയ്താ കൊഗുവേലുപ്പിള്ള ഒപ്പ് .രജിസ്ട്രാര്‍ പത്മനാഭയ്യര്‍ ഒപ്പ്.

കണ്ടനാട്‌ പള്ളിക്കേസ്‌ വിധി കോലഞ്ചേരിയില്‍ വഴിത്തിരിവാകും!


കണ്ടനാട്‌ പള്ളിക്കേസ്‌ വിധി കോലഞ്ചേരിയില്‍ വഴിത്തിരിവാകും

കൊച്ചി: കണ്ടനാട്‌ മര്‍ത്തമറിയം കത്തീഡ്രല്‍ 1934 ലെ സഭാ ഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെടണമെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി എറണാകുളം അഡീ. ജില്ലാ കോടതി (പള്ളിക്കോടതി) തള്ളി.
1974 മുതല്‍ പള്ളിയില്‍ നിലനില്‍ക്കുന്ന റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടികളാണ്‌ ഇനി ഉണ്ടാകേണ്ടതെന്നു കോടതി നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍ ഇപ്രകാരമൊരു കേസിനു പ്രസക്‌തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പള്ളിവികാരി താനാണെന്നു പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരനായ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ ഫാ. ഐസക്‌ മട്ടമ്മേല്‍ ആവശ്യപ്പെട്ടിരുന്നു. 2006 ലാണ്‌ ഫാ. മട്ടമ്മേല്‍ വികാരിയായി ചുമതലയേറ്റത്‌. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഇപ്രകാരമൊരു ഹര്‍ജി നല്‍കിയതു സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്നും പള്ളിക്കോടതി നിരീക്ഷിച്ചു.
കണ്ടനാട്‌ പള്ളിയില്‍ മലങ്കരസഭയിലെ ഭരണഘടന അംഗീകരിക്കുന്നവരും യാക്കോബായ സഭയുടെ 2002 ലെ ഭരണഘടന അംഗീകരിക്കുന്നവരും ഉള്ളതായി കാണുന്നുവെന്നും ഏതു ഭരണഘടനപ്രകാരം ഇടവക ഭരിക്കണമെന്നുള്ളത്‌ ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗമാണു തീരുമാനിക്കേണ്ടതെന്നും മറ്റൊരുകേസില്‍ പള്ളിക്കോടതി വിധിച്ചിരുന്നു.
ഈ വിധിക്കെതിരേ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ തള്ളിയതിനേത്തുടര്‍ന്ന്‌ യാക്കോബായ വിഭാഗം വിധിനടത്തിപ്പു ഹര്‍ജി നല്‍കിയിട്ടുള്ളതാണ്‌. തുടര്‍ന്നാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം പുതിയ ഹര്‍ജി സമര്‍പ്പിച്ചതും കഴിഞ്ഞ ചൊവ്വാഴ്‌ച ആ ഹര്‍ജി തള്ളിയതും.
കണ്ടനാട്‌ പള്ളിക്കേസ്‌ വിധിക്കും കോലഞ്ചേരി പള്ളിക്കേസിനും സമാന സ്വഭാവമുണ്ട്‌. കണ്ടനാട്‌ പള്ളിയുടെ ഭരണം ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗ തീരുമാനപ്രകാരം നടത്തണമെന്ന പുതിയ വിധി പള്ളിത്തര്‍ക്കം കലുഷിതമായ ഈ വേളയില്‍ ഏറെ പ്രസക്‌തമാണ്‌.
റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടിയെന്നത്‌, ഇടവകയോഗം പുനഃസ്‌ഥാപിക്കുകയാണ്‌. കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തിന്‌ ഇതോടെ പ്രസക്‌തിയേറി.
കണ്ടനാട്‌ പള്ളി വിധി മലങ്കരസഭാ തര്‍ക്കത്തിനു ശാശ്വത പരിഹാരമുണ്ടാക്കാനുള്ള മാര്‍ഗരേഖയായി എടുക്കാമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്‌. കോലഞ്ചേരി പള്ളി 1934 ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ അനുകൂലമാണെങ്കിലും, ഇടവകയില്‍ ബഹുഭൂരിപക്ഷത്തിന്റെ അവകാശം ഇല്ലാതാകുന്ന വിധി നടപ്പാക്കുന്നത്‌ അപ്രായോഗികമാണെന്നു നിയമജ്‌ഞരും അഭിപ്രായപ്പെടുന്നു.
യാക്കോബായക്കാരുടെ കരിങ്ങാച്ചിറ, വടക്കന്‍പറവൂര്‍ തുടങ്ങിയ പള്ളികള്‍ 34 ലെ ഭരണഘടനയുടെ പേരില്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കു നല്‍കിയാല്‍ ശൂന്യമായ പള്ളി മാത്രമാകും ലഭിക്കുക. പേരിനുമാത്രം ഓര്‍ത്തഡോക്‌സുകാരുള്ള പള്ളികളിലാണെങ്കില്‍ എന്താവും സ്‌ഥിതിയെന്നു പറയാനുമാവില്ല. ഈ സാഹചര്യത്തില്‍ 34 ലെ ഭരണഘടന കോടതി ഉത്തരവിലൂടെ മാത്രം നടപ്പാക്കുക ഒരു ജനാധിപത്യരാജ്യത്തു പ്രായോഗികമല്ലെന്ന തിരിച്ചറിവു സര്‍ക്കാരിനുമുണ്ട്‌. പള്ളികളില്‍ ഹിതപരിശോധന നടത്തി ചുമതലക്കാരെ കണ്ടെത്തണമെന്ന പക്ഷക്കാരാണു കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍. ചെന്നിത്തല ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയും ഇതേ അഭിപ്രായക്കാരനാണെന്നാണ്‌ അറിയുന്നത്‌.
ജനാധിപത്യരാജ്യത്ത്‌ തീരുമാനമെടുക്കാന്‍ മാതൃകാപരമായ രീതിയായിരിക്കും വോട്ടിംഗ്‌ വഴിയുള്ള ഹിതപരിശോധന. ഇതുതന്നെയാണ്‌ കണ്ടനാട്‌ പള്ളിക്കേസില്‍ അഡീ. ജില്ലാ കോടതിയുടെ കഴിഞ്ഞദിവസത്തെ തീരുമാനവും. 1995 ല്‍ സുപ്രീംകോടതി ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടന, ഓര്‍ത്തഡോക്‌സ് വിഭാഗവും പൂര്‍ണമായി അംഗീകരിക്കുന്നില്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്‌.
അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ കാതോലിക്കോസിന്റെ മേല്‍സ്‌ഥാനിയാണെന്നും മാര്‍ത്തോമയുടെ സിംഹാസനമെന്നത്‌ ആലങ്കാരികമാണെന്നുമുള്ള സുപ്രീംകോടതി നിരീക്ഷണം ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കുന്നില്ല. പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നവരും, പാത്രിയര്‍ക്കീസ്‌ അംഗീകരിക്കുന്നവരുമായ പുരോഹിതര്‍ക്കു മാത്രമാണ്‌ 1934 ലെ ഭരണഘടനാപ്രകാരമുള്ള 95 ലെ വിധിയുടെ നിയമ പരിരക്ഷയുള്ളത്‌. പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നതായി ഓര്‍ത്തഡോക്‌സ് സഭാ സ്‌ഥാനികള്‍ ഒരു കോടതിയിലും സത്യവാങ്‌മൂലം നല്‍കിയിട്ടുമില്ല.
34 ലെ ഭരണഘടന അംഗീകരിച്ചാലും പാത്രിയര്‍ക്കീസിനെ സ്വീകരിക്കാത്ത വൈദികന്‌ കോലഞ്ചേരി പള്ളിയില്‍ അധികാരമില്ലെന്നര്‍ഥം.
'ഒരു പാത്രിയര്‍ക്കീസ്‌ ഒരു കാതോലിക്ക ഒരു അസോസിയേഷന്‍' എന്നതാണു സുപ്രീംകോടതി കണ്ട മലങ്കരസഭയുടെ അധികാരശ്രേണി. ഇതില്‍നിന്നു പാത്രിയര്‍ക്കീസിനെ മാത്രം മാറ്റിനിര്‍ത്താനാവില്ല. ഈ സാഹചര്യത്തിലാണു പള്ളിഭരണത്തില്‍ ഇടവകയോഗ തീരുമാനം അന്തിമമാണെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചത്‌. ഇടവകകള്‍ക്ക്‌ (ആവശ്യമെങ്കില്‍ ) 95 ലെ സുപ്രീംകോടതി ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടന സ്വീകരിച്ചാല്‍ മതിയാകും.

പള്ളികളില്‍ ഓര്‍മപെരുന്നാള്‍ ആഘോഷം

മാനന്തവാടി: പുതുശേരിക്കടവ്‌ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയുടെ കീഴില്‍ നിര്‍മിച്ച യല്‍ദോ മോര്‍ ബസേലിയോസ്‌ ബാവായുടെ നാമധേയത്തിലുള്ള കുരിശിന്‍തൊട്ടി കൂദാശയും ഓര്‍മപെരുന്നാളും ഈ മാസം 30, ഒക്‌ടോബര്‍ 1,2 തീയതികളില്‍ നടക്കും. 30 ന്‌ വൈകീട്ട്‌ അഞ്ചിന്‌ വികാരി ഫാ. പൗലോസ്‌ നാരകത്ത്‌പുത്തന്‍പുരയില്‍ കോറെപ്പിസ്‌കോപ്പ കൊടിയുയര്‍ത്തും. ഫാ. ഫീലിപ്പോസ്‌ കര്‍ളാട്ടുകുന്നേല്‍ പ്രഭാഷണം നടത്തും. ഒന്നിന്‌ രാവിലെ 7.45 ന്‌ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ്‌ മോര്‍ പീലക്‌സിനോസ്‌ മെത്രാപോലീത്തക്ക്‌ സ്വീകരണം നല്‍കും. തുടര്‍ന്ന്‌ കുര്‍ബാനക്കും കുരിശിന്‍തൊട്ടി കൂദാശക്കും ഭദ്രാസനാധിപന്‍ കാര്‍മീകത്വം വഹിക്കും. തുടര്‍ന്ന്‌ പ്രസംഗം, ലേലം, നേര്‍ച്ചഭക്ഷണം, കൊടിയിറക്കല്‍.
മാനന്തവാടി സെന്റ്‌ ജോര്‍ജ്‌ജ് യാക്കോബായ സുറിയാനി പള്ളിയില്‍ എല്‍ദോ മോര്‍ ബസ്സേലിയോസ്‌ ബാവായുടെ ഓര്‍മ്മപെരുന്നാള്‍ ഒക്‌ടോബര്‍ ഒന്ന്‌, രണ്ട്‌ തിയ്യതികളില്‍ നടക്കും. ഒന്നാം തിയ്യതി വൈകിട്ട്‌ നാലിന്‌ കൊടിയേറ്റം 4.30ന്‌ പായോട്‌ കുരിശിങ്കലില്‍ കൊടിയേറ്റം 6.30ന്‌ പായോട്‌ കുരിശിങ്കലില്‍ സന്ധ്യാപ്രാര്‍ത്ഥന, എട്ടുണിക്ക്‌ പാച്ചോര്‍ നേര്‍ച്ചഴ രണ്ടാം തിയ്യതി രാവിലെ എട്ടുമണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനഴ ഒമ്പത്‌ മണിക്ക്‌ കുര്‍ബാന, 10.40ന്‌ പ്രസംഗം, 11.15ന്‌ പ്രദക്ഷിണം, 12 മണിക്ക്‌ ആശീര്‍വാദം, 12.15ന്‌ പൊതുസദ്യ എന്നിവ നടക്കും.
മാനന്തവാടി: തൃശ്ശിലേരി മോര്‍ ബസേലിയോസ്‌ യാക്കോബായ സിംഹാസന പള്ളിയില്‍ ഓര്‍മ്മപെരുന്നാള്‍ ഒക്‌ടോബര്‍ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തിയതികളില്‍ നടക്കും. ഒന്നാം തിയ്യതി വൈകിട്ട്‌ നാലുമണിക്ക്‌ കൊടി ഉയര്‍ത്തല്‍. രാത്രി 7.30ന്‌ ഭക്‌തസംഘടനകളുടെ വാര്‍ഷികം. രണ്ടിന്‌ രാവിലെ 8.30ന്‌ കുര്‍ബ്ബാന, മൂന്നിന്‌ രാവിലെ പ്രഭാത പ്രാര്‍ത്ഥന. ഒമ്പതുമണിക്ക്‌ വി. മൂന്നിന്മേല്‍ കുര്‍ബ്ബാന, 11.15ന്‌ പ്രദക്ഷിണം. ഉച്ചക്ക്‌ ഒരുമണിക്ക്‌ ഭക്ഷണം.
മാനന്തവാടി: പാടുകാണിക്കുന്ന്‌ സെന്റ്‌ ജോര്‍ജ്‌ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍മ്മപെരുനാള്‍ ഈ മാസം 30, ഒക്‌ടോബര്‍ ഒന്ന്‌ തീയ്യതികളില്‍ നടക്കും 30ന്‌ വൈകിട്ട്‌ നാലുമണിക്ക്‌ കൊടി ഉയര്‍ത്തല്‍. ഒക്‌ടോബര്‍ ഒന്നിന്‌ രാവിലെ എട്ടുമണിക്ക്‌ പ്രഭാത പ്രാര്‍ത്ഥന. ഒമ്പതു മണിക്ക്‌ കുര്‍ബാന. 11 മണിക്ക്‌ പ്രദക്ഷിണം. 12 മണിക്ക്‌ ആശീര്‍വാദം. 12.320 നേര്‍ച്ച ഭക്ഷണം.
കേണിച്ചിറ: പൂതാടി സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍മപരുന്നാള്‍ ഒക്‌ടോബര്‍ ഒന്ന്‌, രണ്ട്‌ തീയതികളില്‍ ആഘോഷിക്കും. രണ്ടിന്‌ വൈകീട്ട്‌ അഞ്ചിന്‌ വികാരി ഫാ. ഗീവര്‍ഗീസ്‌ കാട്ടുചിറ കൊടിയുയര്‍ത്തും. മൂന്നിന്‌ രാവിലെ ഒമ്പതിന്‌ വി. മൂന്നിന്‍മേല്‍ കുര്‍ബാന. പ്രസംഗം- ഫാ. മാത്യു പാറക്കല്‍. തുടര്‍ന്ന്‌ പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച, പൊതുസദ്യ.

Wednesday, September 28, 2011



പള്ളികളില്‍ സഭാ ഭരണഘടന നടപ്പാക്കുന്നത്‌ അപ്രായോഗികമെന്നു നിയമോപദേശം

 കൊച്ചി: കോലഞ്ചേരി ഉള്‍പ്പെടെയുള്ള ഇടവകകളില്‍ 1934 ലെ സഭാ ഭരണഘടന നടപ്പാക്കുക പ്രായോഗികമല്ലെന്നു നിയമോപദേശം.
1995 ല്‍ സുപ്രീം കോടതി ഭേദഗതി ചെയ്‌ത 1934 ലെ സഭാ ഭരണഘടന ഓര്‍ത്തഡോക്‌സ് വിഭാഗം ഭരണപരമായി നടപ്പാക്കുമ്പോള്‍ ആത്മീയ വിഷയത്തില്‍ അംഗീകരിക്കുന്നില്ല.
വിശ്വാസപൈതൃകം, ഭരണസംവിധാനം, അച്ചടക്കം എന്നിങ്ങനെ മൂന്നു കാര്യങ്ങളിലാണ്‌ 1934 ലെ ഭരണഘടനയുടെ സാധുത സുപ്രീം കോടതി ഉള്‍ക്കൊണ്ടത്‌. വിശ്വാസ പൈതൃകത്തില്‍ അന്തോഖ്യാ പാത്രിയര്‍ക്കീസിന്റെ സ്‌ഥാനം ഒഴിവാക്കാന്‍ കഴിയില്ലെന്നും മാര്‍ത്തോമയുടെ സിംഹാസനമെന്നത്‌ ആലങ്കാരികമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പാത്രിയര്‍ക്കീസ്‌, അദ്ദേഹം അംഗീകരിക്കുന്ന കാതോലിക്കോസ്‌, അദ്ദേഹം നിയോഗിക്കുന്ന ഭദ്രാസന മെത്രാപ്പോലീത്ത, വൈദികന്‍ എന്നീ വിധമുള്ള പൗരോഹിത്യ ശ്രേണിയില്‍ പാത്രിയര്‍ക്കീസിനെ അംഗീകരിക്കാതെ കാതോലിക്കോസിന്‌ 1934 ലെ ഭരണഘടന പ്രകാരം നിലനില്‍പ്പില്ലെന്നാണു നിയമവിദഗ്‌ധരുടെ വാദം.
34 ലെ ഭരണഘടന നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ ഓര്‍ത്തഡോക്‌സ് വൈദികരെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഭരണഘടനതന്നെ വിഘാതം സൃഷ്‌ടിക്കുമെന്ന നിയമപ്രശ്‌നമാണ്‌ ഉയര്‍ന്നുവന്നിട്ടുള്ളത്‌.
കോലഞ്ചേരി പള്ളിയിലേക്ക്‌ ഓര്‍ത്തഡോക്‌സ് സഭ വൈദികനെ അയയ്‌ക്കുന്നത്‌ 1934 ലെ ഭരണഘടനാപ്രകാരമാണെന്നു പറയുമ്പോള്‍, ഇതേ ഭരണഘടനാപ്രകാരം പാത്രിയര്‍ക്കീസിനെ അംഗീകരിക്കാത്ത വൈദികനെ എങ്ങനെ സ്വീകരിക്കുമെന്നാണ്‌ ഇടവകാംഗങ്ങളുടെ ചോദ്യം.
സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ മലങ്കര സഭ അംഗീകരിക്കുന്ന പാത്രിയര്‍ക്കീസല്ലെന്ന്‌ ഓര്‍ത്തഡോക്‌സ് വിഭാഗം അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചെങ്കിലും അതു ചോദ്യംചെയ്യാന്‍ പാടില്ലെന്നായിരുന്നു വിധി. മലങ്കര സഭ ഉള്‍പ്പെടുന്ന ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ പാത്രിയര്‍ക്കീസിനെ സ്വീകരിക്കാതെ 34 ലെ ഭരണഘടന നടപ്പാക്കുന്നതില്‍ നിയമപ്രശ്‌നമുണ്ട്‌.
1934-ലെ ഭരണഘടനപ്രകാരം കാതോലിക്കോസിനെതിരായ അച്ചടക്ക നടപടിക്കു സുന്നഹദോസ്‌ വിളിച്ചുചേര്‍ക്കേണ്ടതും അധ്യക്ഷത വഹിക്കേണ്ടതും പാത്രിയര്‍ക്കീസാണ്‌. ഔഗേന്‍ പ്രഥമന്‍ കാതോലിക്കയെ മുടക്കിയത്‌ ആഗോള സുന്നഹദോസ്‌ വിളിച്ചായിരുന്നു. ഇപ്രകാരം പാത്രിയര്‍ക്കീസിന്‌ ഉന്നതസ്‌ഥാനമാണ്‌ സുപ്രീം കോടതി അംഗീകരിച്ച 1934-ലെ ഭരണഘടന വിഭാവനം ചെയ്യുന്നത്‌. പാത്രിയര്‍ക്കീസിനെ അംഗീകരിക്കാതെ 34-ലെ ഭരണഘടന മാത്രം അംഗീകരിച്ചെന്നു പറയുന്നതു കോടതിയെയും സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിക്കലാണ്‌. ഈ സാഹചര്യത്തില്‍ 34-ലെ ഭരണഘടന പോലീസിനെ ഉപയോഗിച്ചു നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ നിയമവിദഗ്‌ധര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്‌.
സുപ്രീംകോടതിവിധി പ്രകാരമുള്ള സഭാ ഭരണഘടന സ്വീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് പക്ഷം തയാറാകാത്തതിനേ തുടര്‍ന്നാണ്‌ യാക്കോബായ പക്ഷം 2002 ല്‍ സുപ്രീം കോടതി വിധി പ്രകാരം ഭരണഘടന ഭേദഗതി ചെയ്‌തത്‌.
കോലഞ്ചേരി ഇടവകയുടെ 1913 ലെ ഉടമ്പടി പ്രകാരം പള്ളി ഭരണവും സ്വത്തിന്റെ പൂര്‍ണാവകാശവും ഇടവകയോഗത്തിനാണ്‌. വൈദികരെ നിയമിക്കുമ്പോഴാണ്‌ ഭരണഘടനാ പ്രശ്‌നം വരുന്നത്‌. 34-ലെ ഭരണഘടന അനുസരിച്ച്‌ ഓര്‍ത്തഡോക്‌സ് വിഭാഗം കോലഞ്ചേരിയില്‍ പൊതുയോഗം വിളിക്കാന്‍ തയാറാണെന്നു പറയുന്നു. ഭരണഘടനാ പ്രകാരമെങ്കില്‍ പള്ളിവികാരി പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നയാളാകണം. ഇപ്പോള്‍ 60 വയസില്‍ താഴെയുള്ളവരാരും കോലഞ്ചേരി പള്ളിയില്‍ പൊതുയോഗത്തിനു വോട്ടു ചെയ്‌തിട്ടില്ല. വോട്ടര്‍ പട്ടികയില്‍ തര്‍ക്കമുണ്ടെങ്കില്‍ നിരീക്ഷകന്റെ മേല്‍നോട്ടത്തില്‍ പിറവം, വടകര പള്ളികളില്‍ നടന്നപോലെ പൊതുയോഗം നടത്താനാവും. ഇപ്പോഴത്തെ നിലയില്‍ 34-ലെ ഭരണഘടനപ്രകാരം ഭരണം നടപ്പാക്കിയാലും ആരു കുര്‍ബാനയര്‍പ്പിക്കുമെന്ന തര്‍ക്കം തുടരും.
സുപ്രീം കോടതി വിധി അവഗണിച്ച്‌ ഓര്‍ത്തഡോക്‌സ് വിഭാഗം പാത്രിയര്‍ക്കീസിനെ സ്വീകരിക്കാതിരുന്നപ്പോള്‍, 2002 ല്‍ പാത്രിയര്‍ക്കീസ്‌ വിഭാഗം പുത്തന്‍കുരിശില്‍ അസോസിയേഷന്‍ചേര്‍ന്നു ഭരണഘടന ഭേദഗതി ചെയ്യുകയായിരുന്നു.
1974 ല്‍ മലങ്കര സഭയുടെ അനുമതിയില്ലാതെ പാത്രിയര്‍ക്കീസ്‌ മെത്രാന്മാരെ വാഴിച്ചതാണ്‌ 95-ലെ വിധിക്ക്‌ ആധാരമായ കേസിനു കാരണം. പാത്രിയര്‍ക്കീസ്‌ വാഴ്‌ച്ച രണ്ടു മെത്രാന്മാരെ 1997 ല്‍ പാത്രിയര്‍ക്കീസിന്റെ അനുമതിയില്ലാതെ ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ചിട്ടുണ്ട്‌. സഭയിലെ 35 മെത്രാന്മാരില്‍ മൂന്നുപേര്‍ സഭയുടെ പൊതുനിലപാടിനു വിരുദ്ധമായി ഇപ്പോഴും പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നവരാണ്‌.

സുപ്രീംകോടതി വിധി മറികടക്കാന്‍ അനുവദിക്കില്ല: ശ്രേഷ്‌ഠബാവ

പുത്തന്‍കുരിശ്‌: സമുദായക്കേസില്‍ സുപ്രീംകോടതിയില്‍നിന്ന്‌ 1995 ല്‍ ഉണ്ടായ വിധി അതിന്റെ പൂര്‍ണതയില്‍ അംഗീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം ഒരിക്കലും തയാറായിട്ടില്ലെന്നു ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവാ പറഞ്ഞു. അന്തോഖ്യായിലെ പാത്രിയര്‍ക്കീസ്‌ ബാവാ സഭയുടെ പരമാധ്യക്ഷനാണെന്നുള്ള കോടതിയുടെ കണ്ടെത്തല്‍ അംഗീകരിക്കാനോ അതിനനുസരിച്ചു പ്രവര്‍ത്തിക്കാനോ മെത്രാന്‍ കക്ഷി തയാറായിട്ടില്ല.
സുപ്രീംകോടതി വിധിയിലൂടെ ഇടവക പള്ളികള്‍ക്കു ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള മെത്രാന്‍ കക്ഷിയുടെ ആസൂത്രിതനീക്കം യാതൊരു കാരണവശാലും സഭ അനുവദിക്കില്ല. ഓര്‍ത്തഡോക്‌സ് സഭ ഇടവക വിശ്വാസികളുടെ പള്ളികളും സ്വത്തുക്കളും തങ്ങളുടെ നിയന്ത്രണത്തിന്‍കീഴിലാക്കാനുള്ള ശ്രമങ്ങളാണു നടത്തിവരുന്നത്‌. സഭയുടെ ചരിത്രം പരിശോധിച്ചാല്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ വഞ്ചനയുടെ ചിത്രം കുറേക്കൂടി വ്യക്‌തമാകുമെന്നു ശ്രേഷ്‌ഠ ബാവാ ചൂണ്ടിക്കാട്ടി.
സഭാ തര്‍ക്കങ്ങള്‍ കോടതിക്കു വെളിയില്‍ നിഷ്‌പക്ഷമതികളായ മധ്യസ്‌ഥന്മാരുടെ സാന്നിധ്യത്തില്‍ പരിഹരിക്കണമെന്ന്‌ കോടതിയും സര്‍ക്കാരും ഇതര ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാരും കേരളത്തിലെ സാമൂഹിക നായകന്മാരും ഇതര സാമുദായിക നേതാക്കളും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം തയാറായിട്ടില്ല. സി. അച്യുതമേനോന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നീതിപൂര്‍വമായ സമീപനം സഭാ തര്‍ക്കങ്ങള്‍ക്കു പരിഹാരമായിത്തീരുമെന്നു കരുതിയിരുന്നെങ്കിലും ഓര്‍ത്തഡോക്‌സ് സഭ അവസാന നിമിഷം പിന്മാറുകയാണുണ്ടായത്‌. ജസ്‌റ്റിസ്‌ കൃഷ്‌ണയ്യരെപ്പോലുള്ള സാമൂഹിക നായകന്മാരും ഇതര ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാരും നടത്തിയ മധ്യസ്‌ഥശ്രമങ്ങളെയും അംഗീകരിക്കാതെ മാറിനിന്ന ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ നിലപാട്‌ മാനുഷിക നീതിക്കും ക്രൈസ്‌തവ നീതിക്കും ചേര്‍ന്നതായിരുന്നില്ല.
2001-ല്‍ സുപ്രീം കോടതിയും 2010 ലും 2011 ലും ഹൈക്കോടതിയും വ്യവഹാരങ്ങള്‍ അവസാനിപ്പിച്ച്‌ കോടതിക്കു വെളിയില്‍ മധ്യസ്‌ഥന്മാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തണമെന്നു നിര്‍ദേശിച്ചതാണ്‌.
തര്‍ക്കങ്ങളും കലഹങ്ങളും മധ്യസ്‌ഥന്മാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്താന്‍ യാക്കോബായ സഭ എന്നും തയാറാണ്‌. ഇടവക പള്ളികള്‍ക്കു ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യവും അവയുടെ വിശ്വാസ പാരമ്പര്യവും നഷ്‌ടപ്പെടുത്താന്‍ യാക്കോബായ സഭ അനുവദിക്കില്ല.
ജനാധിപത്യമാര്‍ഗത്തിലൂടെ കോലഞ്ചേരി പള്ളി അടക്കം ഇപ്പോള്‍ നിലനില്‍ക്കുന്ന സഭാ തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണാന്‍ സാധിക്കുമെന്നു യാക്കോബായ സഭ കരുതുന്നതായി ശ്രേഷ്‌ഠ ബാവ വ്യക്‌തമാക്കി.

Priesthood Golden Jubilee & "Saptadi" celebrations of H.G Mor Abraham Severious Conducted.



ALUVA: Priesthood Golden Jubilee & "Saptadi" celebrations of H.G Mor Abraham Severious Conducted at Aluva. Metrapolitians of the Holy Church, Priests, Nuns, Dayarayo's and lots offaithful participated in the function. Honerable central Minister K.V Thomas inagurated the function. H.B Catholicose Baselious Thomas 1st Presided over the function. Syro Malabar Church Synod Secratry Metrapolitian Bosco Puthoor delivered the fecilitation speech. H.G Mor Gregorious Joseph, K. P danapalan M.P, M.L.As Anwar sadath, T. U Kuruvilla, Saju Paul, V. P sajeendran, District Panchayat President Eldhose Kunnappilly, Vice President Bindhu George and Municipality Chairman M. T Jacob spoke during the occasion.

യാക്കോബായ സഭ 30ന് അഖില മലങ്കര ഉപവാസ പ്രാര്‍ഥനാദിനം ആചരിക്കും

കോലഞ്ചേരി: യാക്കോബായ വിഭാഗത്തിന് കോലഞ്ചേരി പള്ളിയില്‍ ആരാധനാസ്വാതന്ത്ര്യം അനുവദിക്കുന്നതിന് വെള്ളിയാഴ്ച അഖില മലങ്കര ഉപവാസ പ്രാര്‍ഥനാ ദിനം ആചരിക്കുവാന്‍ കോലഞ്ചേരിയില്‍ ചൊവ്വാഴ്ച വൈകിട്ട്‌നടന്ന ഭക്ത സംഘടനകളുടെ കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. സഭയുടെ മുഴുവന്‍ പള്ളികളിലും ഉപവാസ പ്രാര്‍ഥന നടത്തുമെന്ന് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ.ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. 29ന് വൈകിട്ട് 6ന് ഭക്ത സംഘടനകളുടെ വിപുലമായ യോഗം നടത്തും. ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനംചെയ്തയോഗത്തില്‍ മെത്രാപ്പോലീത്തമാരായ ഡോ.മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്താനാസിയോസ് , ഐസക് മാര്‍ ഒസ്താത്തിയോസ്, എന്നിവരും ജോര്‍ജ് മാത്യു തെക്കേത്തലക്കല്‍ , ഫാ. വര്‍ഗീസ് ഇടുമാരി എന്നിവരും പ്രസംഗിച്ചു.

Tuesday, September 27, 2011

സ്‌കൂള്‍ വാന്‍ പുഴയില്‍ വീണ്‌ നാല് കുട്ടികള്‍ മരിച്ചു



സ്‌കൂള്‍ വാന്‍ പുഴയില്‍ വീണ്‌ നാല് കുട്ടികള്‍ മരിച്ചു


   
തിരുവനന്തപുരം: കഠിനംകുളം ചാന്നാങ്കര പാലത്തിനു സമീപം സ്‌കൂള്‍ ബസ്‌ പാര്‍വതിപുത്തനാറിലേക്കു മറിഞ്ഞ്‌ നാല് കുട്ടികള്‍ മരിച്ചു. കുട്ടികളടക്കം 20 പേര്‍ക്കു പരുക്കേറ്റു. കഴക്കൂട്ടം സെന്റ്‌ ആന്‍ഡ്രൂസ്‌ ജ്യോതിനിലയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ്‌ അപകടത്തില്‍പ്പെട്ടത്‌. പുതുക്കുറിച്ചി കാര്‍ത്തികയില്‍ സുരേഷ്‌കുമാറിന്റെ മകന്‍ ആരോമല്‍ എസ്‌. നായര്‍ (9), ശാന്തിപുരം ട്രീസ്‌റ്റ് കോട്ടേജ്‌ സന്തോഷിന്റെ മകള്‍ കനിക (6), കഠിനംകുളം വീണാഭവനില്‍ പരേതനായ മനോജ്‌കുമാറിന്റെയും വീണയുടെയും മകന്‍ അശ്വിന്‍ (9) എന്നിവരാണു മരിച്ചത്‌.

പരുക്കേറ്റ 14 കുട്ടികളെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും മറ്റുള്ളവരെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടു മൂന്നരയോടെയാണു വാന്‍ അപകടത്തില്‍പ്പെട്ടത്‌. എല്‍.കെ.ജി. മുതല്‍ പ്ലസ്‌ടുവരെ പഠിക്കുന്ന 23 കുട്ടികള്‍ വാനിലുണ്ടായിരുന്നു. നായ കുറുകെ ചാടിയപ്പോള്‍ നിയന്ത്രണം വിട്ട വാന്‍ ആറ്റിലേക്കു മറിയുകയായിരുന്നെന്നാണു വിവരം. ആറ്റിലുണ്ടായിരുന്ന മണല്‍വഞ്ചിയിലേക്കാണു വാന്‍ മറിഞ്ഞത്‌. അതിനാല്‍ അധികം വെള്ളത്തിലേക്കു താഴാതിരുന്നതു വന്‍ദുരന്തം ഒഴിവാക്കി.

വെള്ളത്തിലേക്കു തെറിച്ചുവീണ കുട്ടികളാണു മരിച്ചത്‌. പത്തോളം പേരെ വാന്‍ ഡ്രൈവര്‍ രക്ഷപ്പെടുത്തി. ഓടിക്കൂടിയ നാട്ടുകാര്‍ മറ്റു കുട്ടികളെ രക്ഷിച്ചു. ചില കുട്ടികള്‍ നീന്തിയും വാനിനു മുകളില്‍ കയറിയും രക്ഷപ്പെട്ടു. വാനിന്റെ വാതില്‍ മുകളിലായി മറിഞ്ഞതു രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. നാലു കുട്ടികളെ കാണാനില്ലെന്ന സംശയത്തേത്തുടര്‍ന്നു തെരച്ചില്‍ രാത്രിവരെ നീണ്ടു. സമീപത്തുള്ള ബി.പി.എം. യു.പി. സ്‌കൂളിന്റെ വാനാണു ജ്യോതിനിലയം സ്‌കൂളിലെ കഠിനംകുളം ഭാഗത്തുള്ള വിദ്യാര്‍ഥികള്‍ക്കുവേണ്ടി വര്‍ഷങ്ങളായി ഓടുന്നത്‌.

വാനിന്റെ ഡ്രൈവര്‍ വെട്ടിതുറ മഡോണ കോട്ടേജില്‍ ജെഫേഴ്‌സണ്‍ (30), ക്ലീനര്‍ വെട്ടുതുറ ടെറിന്‍ കോട്ടേജില്‍ ഷിബിന്‍ (19) എന്നിവരെ രാത്രി ഏഴരയോടെ അറസ്‌റ്റ് ചെയ്‌തു. 10 വര്‍ഷത്തിലേറെയായി ഇതേ സ്‌കൂള്‍ വാഹനത്തില്‍ ക്ലീനറായും ഡ്രൈവറായും ജോലി ചെയ്‌തുവരികയാണു ജെഫേഴ്‌സണെന്നു നാട്ടുകാര്‍ പറയുന്നു. 


IOC to file new case

IOC to file new case..From reliable sources I came to know that IOC is going to file a new case to implement 1934 in St.George Jacobite Syrian Hebron Church, Naganchery,Kottappady,Kothamangalam Region,Angamaly Diocese.Out of 700 families Indian Ortho Dogs Corporation have 15 families...

ഓര്‍ത്തഡോക്‍സ്‌ പക്ഷം കടുത്ത ആശങ്കയില്‍

കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കാനുള്ള 15 ദിവസത്തെ കാലാവധി തീരാറായിട്ടും സര്‍ക്കാരിനു മൗനം. 15 ദിവസത്തെ മധ്യസ്‌ഥശ്രമത്തിനു ശേഷവും പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ കോടതിവിധി നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു രേഖാമൂലം നല്‍കിയ ഉറപ്പ്‌. എന്നാല്‍ 30 ന്‌ ഹൈക്കോടതി കേസ്‌ വീണ്ടും പരിഗണിക്കാനിരിക്കേ സമവായത്തിന്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ യാതൊരു ശ്രമവുമുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ അര്‍ത്ഥഗര്‍ഭമായ മൗനത്തെ ഓര്‍ത്തഡോക്‌സ് പക്ഷം ആശങ്കയോടെയാണു കാണുന്നത്‌.10 ദിവസം ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ കേസ്‌ പരിഗണിക്കുന്നതിന്‌ രണ്ടുനാള്‍ മുമ്പു മാത്രം എന്തെങ്കിലും ശ്രമം നടത്തി പരാജയപ്പെട്ടുവെന്ന്‌ കോടതിയെ അറിയിച്ച്‌ തടിരക്ഷിക്കാനുള്ള ശ്രമത്തിലാണ്‌. പുതുപ്പള്ളി ഓര്‍ത്തഡോക്‌സ് പള്ളി ഇടവകക്കാരനായ ഉമ്മന്‍ചാണ്ടി എന്തെങ്കിലും നടപടിയെടുത്താല്‍ അത്‌ പ്രതിഷേധമുണ്ടാകും. തൃക്കുന്നത്തു സെമിനാരി സമരത്തില്‍ പോലീസ്‌ ലാത്തി ചാര്‍ജില്‍ യാക്കോബായക്കാരെ തല്ലിച്ചതച്ചത്‌ 2005 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്‌. പിറ്റേവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ ദയനീയ പരാജയം യു.ഡി.എഫ്‌. നേതൃത്വം മറന്നിട്ടില്ല. അതുകൊണ്ട് ഹൈക്കോടതിയെക്കൊണ്ട്‌ തീരുമാനമെടുപ്പിച്ച്‌ തലയൂരാനാണ്‌ സര്‍ക്കാരിന്റെ നീക്കം . അഡീ. ജില്ലാ കോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ട 15 ദിവസം കഴിയാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം. കോലഞ്ചേരി പള്ളി 1934 ലെ സഭാ ഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെടണമെന്നാണ്‌ അഡീ. ജില്ലാ കോടതി വിധി. എന്നാല്‍ ഈ വിധി കോലഞ്ചേരി ഇടവകയില്‍ നടപ്പാക്കുന്നതു സംബന്ധിച്ച അനിശ്‌ചിതത്വം നിലനില്‍ക്കുകയാണ്‌. സുപ്രീംകോടതിയുടെ 1995 ലെ അന്തിമവിധിയനുസരിച്ച്‌ 1934 ലെ ഭരണഘടന ഓര്‍ത്തഡോക്‌സ് സഭയ്‌ക്കാണ്‌ ബാധകം; ഇടവക പള്ളികള്‍ക്കല്ല.
ഇടവകകള്‍ കേസില്‍ കക്ഷികളല്ലാത്തതിനാല്‍ അവയുടെ അവകാശങ്ങളെ ബാധിക്കത്തക്കവിധം ഒരു പ്രഖ്യാപനം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സുപ്രീംകോടതി വിധി. 34 ലെ ഭരണഘടന പള്ളികള്‍ക്ക്‌ ബാധകമാണെന്ന്‌ പ്രഖ്യാപിക്കണമെന്ന്‌ കാതോലിക്കാ വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രീംകോടതി അനുവദിച്ചില്ല. മാത്രമല്ല 95 ലെ വിധിയുടെ വിധിനടത്തിപ്പ്‌ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്‌. 95 ലെ വിധിയെ അടിസ്‌ഥാനമാക്കിയുള്ള കീഴ്‌ക്കോടതി വിധികള്‍ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിനും ആശയക്കുഴപ്പമുണ്ട്‌. ഈ സാഹചര്യത്തില്‍ കീഴ്‌ക്കോടതിവിധി ധൃതിപിടിച്ച്‌ നടപ്പാക്കാനുള്ള സാധ്യത കുറവാണ്‌.
95 ലെ വിധിയും 1934 ലെ ഭരണഘടനയും പൂര്‍ണ്ണമായി ഓര്‍ത്തഡോക്‌സ് വിഭാഗം അംഗീകരിക്കുന്നില്ല. 1934 ലെ ഭരണഘടനപ്രകാരം കാതോലിക്ക വാഴ്‌ചയ്‌ക്ക് പാത്രിയര്‍ക്കീസിനെ ക്ഷണിക്കേണ്ടതാണ്‌. എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ 1974 നുശേഷം നടന്ന നാല്‌ കാതോലിക്ക വാഴ്‌ചയ്‌ക്കും പാത്രിയര്‍ക്കീസിനെ ക്ഷണിച്ചില്ല. സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവായെ ഇരുവിഭാഗവും അംഗീകരിക്കണമെന്നും, അദ്ദേഹം ആത്മീയശ്രേണിയില്‍ കതോലിക്കോസിന്റെ മേല്‍സ്‌ഥാനിയാണെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
95 ലെ വിധി ഇടവകയില്‍ നടപ്പാക്കുന്നതു സംബന്ധിച്ചു വ്യക്‌തമായ വിധി നടത്തിപ്പ്‌ നിര്‍ദേശം ലഭ്യമല്ല. മാത്രവുമല്ല, അഡി. ജില്ലാ കോടതി വിധിയില്‍ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്‌. തിരക്കുപിടിച്ചു പോലീസ്‌ സഹായത്തോടെ വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതിലെ ഉദ്ദേശശുദ്ധിയില്‍ ഇടവകാംഗങ്ങള്‍ക്ക്‌ സംശയമുണ്ട്‌. കോലഞ്ചേരി പള്ളിയില്‍ ഏതുവിധേനയും പുതിയ കീഴ്‌വഴക്കത്തിന്‌ തുടക്കമിട്ട്‌ പള്ളി പിടിച്ചെടുക്കാന്‍ മറുവിഭാഗത്തെ സര്‍ക്കാര്‍ സഹായിക്കുകയാണെന്ന്‌ യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ബാവ ആരോപിച്ചിരുന്നു. സ്വാഭാവിക സിവില്‍ കേസില്‍ സ്‌റ്റേപോലും കിട്ടാതിരുന്നത്‌ എല്ലാവരിലും സംശയം ഉളവാക്കിയിരുന്നു .
ഏതുവിധേനയും അനുകൂലവിധി നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഭാവിയില്‍ മറ്റു യാക്കോബായ പള്ളികളിലും വിഷയങ്ങള്‍ ഉണ്ടാക്കി നേട്ടമുണ്ടാക്കാനാവില്ലെന്നതാണ്‌ ഓര്‍ത്തഡോക്‌സ് പക്ഷത്തെ കുഴക്കുന്നത്‌.

Monday, September 26, 2011


കോതമംഗലം മാര്‍തോമ ചെറിയപള്ളി: ഓര്‍മപ്പെരുന്നാളിന് കൊടിയേറി

കോതമംഗലം: കിഴക്കന്‍ മലയോര മേഖലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ കോതമംഗലം ചെറിയ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 326-ാം ഓര്‍മപ്പെരുന്നാളിന് തുടക്കം കുറിച്ചു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയ ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ വികാരി ഫാ. കെ.പി. എല്‍ദോസ് കാക്കനാട്ട് കൊടിയുയര്‍ത്തിയതോടെ പത്തുദിവസം നീളുന്ന പെരുന്നാളിന് ആരംഭം കുറിച്ചു.
സഹ വികാരിമാരും ട്രസ്റ്റിമാരായ സലിം ചെറിയാന്‍, സി.പി. കുര്യാക്കോസ്, ജോണ്‍സണ്‍ കുര്യാക്കോസ്, കെ.ജെ. തോമസ് എന്നിവരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ചക്കാലക്കുടി ബസേലിയോസ് ചാപ്പലില്‍ നിന്ന് പള്ളിയിലേക്ക് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത പ്രദക്ഷിണം നടന്നു. പ്രദക്ഷിണം പള്ളിയിലെത്തിയ ശേഷം പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ശേഷമാണ് കൊടിയേറ്റ് നടന്നത്. പെരുന്നാളിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച രാവിലെ 8ന് നടക്കുന്ന വി. കുര്‍ബാനയ്ക്ക് ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും.
ഉച്ചകഴിഞ്ഞ് 3ന് പെരുന്നാള്‍ കച്ചവടത്തിനുള്ള സ്റ്റാള്‍ലേലം നടക്കും. വൈകീട്ട് 6ന് സന്ധ്യാനമസ്‌കാരവും ഉണ്ടായിരിക്കും. പ്രധാന പെരുന്നാള്‍ ദിവസങ്ങള്‍ ഒക്‌ടോബര്‍ 2, 3, 4 തീയതികളിലാണ്. ഈ ദിവസങ്ങളില്‍ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പെരുന്നാളിലെ പ്രത്യേക കുര്‍ബാനകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഈ ദിവസങ്ങളില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് പള്ളിയില്‍ ദര്‍ശനത്തിനായി എത്തിച്ചേരുന്നത്.

വിശ്വാസ പ്രഖ്യാപന റാലി ചരിത്ര സംഭവമായി.


വിശ്വാസ പ്രഖ്യാപന റാലി ചരിത്ര സംഭവമായി.

കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിക്കാ ബാവയും അഭി തിരുമേനിമാരും നടത്തുന്ന പ്രാര്‍ഥനാ യജ്ഞത്തിനു പിന്തുണ പ്രഖ്യാപിച്ചു കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ നടത്തിയ വിശ്വാസ പ്രഖ്യാപന റാലി ചരിത്ര സംഭവമായി. ഭദ്രാസനത്തിന്റെ വിവിധ  വിവിധ പള്ളികളില്‍ നിന്നും വിശ്വാസികള്‍ കോലഞ്ചേരിയിലേക്ക് ഒഴുകിയെത്തി. സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ 4 മണിയ്ക്ക് "തോന്നിയ്ക്കല്‍ " ജങ്ഷനില്‍ നിന്നും റാലി ഫ്ലാഗ് ഓഫ് ചെയ്തു.കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ വൈസ്‌ പ്രസിഡണ്ട്‌ ഫാ.എല്‍ദോസ് കക്കാട്,കോലഞ്ചേരി പള്ളി വികാരി ഫാ.വര്‍ഗീസ്‌ ഇടുമാരി ,ഫാ ജോയി ആനകുഴി. അഖില മലങ്കര സെക്രട്ടറി ബിജു തമ്പി ,കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സിനോള്‍ വി സാജു , മുന്‍ സെക്രട്ടറി റെജി പി വര്‍ഗീസ്‌, വൈസ്‌ പ്രസിഡണ്ട്‌ ജോണ്‍സന്‍ എന്നിവര്‍ റാലിയ്ക്ക് നേതൃത്വം നല്‍കി. 
ഭദ്രാസനത്തിന്റെ വിവിധ പള്ളികളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ റാലിയില്‍ അണിനിരന്നു. രണ്ടു ലൈന്‍ ആയി തുടങ്ങിയ റാലി ജന ബാഹുല്യം കൊണ്ട് സംഘാടകരുടെ നിയന്ത്രണത്തിനു അതീതമായി റോഡ്‌ നിറഞ്ഞാണ് നീങ്ങിയത്.5 മണിയ്ക്ക് ടൌണ്‍ ചുറ്റി റാലി പള്ളിയില്‍ എത്തിച്ചേര്‍ന്നു. ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയുടെ നേതൃത്വത്തില്‍ പള്ളിയില്‍ ധൂപ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് പള്ളി മുറ്റത്തു
തയാറാക്കിയ വേദിയില്‍ യാതൊരു വിധ ഔപചാരികതയും ഇല്ലാതെ യോഗ നടപടികള്‍ ആരംഭിച്ചു. അഭി ഇടവക മെത്രാപോലിത്ത മാത്യൂസ്‌ മാര്‍ ഇവാനിയോസ് തിരുമേനി വിശ്വാസികളെ അഭിസംബോധന ചെയ്തു. ജീവന്‍ കൊടുത്ത് അന്ത്യോഖ്യ വിശ്വാസം കാത്തു പരിപാലിക്കണമെന്നും കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്നും അഭി.തിരുമേനി പറഞ്ഞു.1934 ലെ ഭരണ ഘടനയും പിടിച്ചു നടക്കുന്ന കൊനാട്ടച്ചന്‍ അദ്ദേഹത്തിന്റെ പള്ളിയില്‍ ഏതു ഭരണ ഘടന പ്രകാരമാണ് ഭരിക്കുന്നത്‌ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപെട്ടു. 
   ക്നാനായ ഭദ്രാസന മെത്രാപോലിത്ത അഭി കുര്യാക്കോസ് മാര്‍ ഗ്രീ ഗോറിയോസ് വിശ്വാസ പ്രഖ്യാപന പ്രമേയം ചൊല്ലികൊടുത്തു. വിശ്വാസികള്‍ കൈകള്‍ പരസ്പരം കൂട്ടിപിടിച്ചു അന്ത്യോഖ്യ വിശ്വാസം കണ്ണിലെ കൃഷ്ണ മണി പോലെ കാത്തു പരിപാലിക്കുമെന്നു ഏറ്റു ചൊല്ലി. തുടര്‍ന്ന് മലങ്കരയുടെ യാക്കോബ് ബുര്‍ദ്ധാന ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിയ്ക്കാ ബാവ വിശ്വാസികളെ അനുഗ്രഹിച്ചു പ്രഭാഷണം നടത്തി. കോലഞ്ചേരി പള്ളിയില്‍ ആരാധന സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ കൊലന്ചെരിയിലെ സഹന സമരം തുടരുമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. കൈവശം വെച്ചിരിക്കുന്ന യാക്കോബായ സഭയുടെ അരമനകള്‍ വിട്ടു തരാതെ കാലുമാറി പോയ തിരുമേനിമാര്‍ക്ക് ഗുണംവരുകയില്ലന്നും ബാവ പറഞ്ഞു. തര്‍ക്കമുള്ള പള്ളികളില്‍ ഹിത പരിശോധന നടത്തി യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തണമെന്നും ബാവ പറഞ്ഞു.
റാലിയില്‍ പങ്കെടുക്കുന്നതിനായി ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ നിന്നും പുറപ്പെട്ട ബസ്  പാമ്പാക്കുടയില്‍ മെത്രാന്‍ കക്ഷികള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ബസില്‍ ഉണ്ടായിരുന്ന യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അവസരോജിതമായി  " കൈകാര്യം" ചെയ്തതിനാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായില്ല.സംഭവത്തില്‍ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ പ്രതിക്ഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇടവക മെത്രാപ്പോലിത്ത അഭി.മാത്യൂസ്‌ മാര്‍ ഇവാനിയോസ് ആവശ്യപ്പെട്ടു. 
  

Sunday, September 25, 2011


പിറവത്ത് റാലി നടത്തി


കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ടു പിറവം വലിയ പള്ളിയിലെ വിശ്വാസികള്‍ വി. കുര്‍ബ്ബാനയ്ക്ക് ശേഷം പിറവത്ത്  റാലി നടത്തി.വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ,ഡീക്കന്‍ സബിന്‍,ഡീക്കന്‍ ജോബിന്‍,ട്രസ്റ്റി മത്തായി തേക്കും മ്മൂട്ടില്‍, ഷാജു ഇലഞ്ഞിമറ്റം ബിജു വര്‍ഗീസ്, റെജി പി വര്‍ഗീസ് ,സാബു  കോട്ടയില്‍  ,ബിനീഷ് , ബേബി ആലുങ്കല്‍  എന്നിവര്‍ നേതൃത്വം നല്‍കി  .

കോലഞ്ചേരിയില്‍ വിശ്വാസ പ്രഖ്യാപന റാലി ഇന്ന്‌

കോലഞ്ചേരി: ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ നടത്തുന്ന പ്രാര്‍ഥനായജ്‌ഞത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വിശ്വാസ പ്രഖ്യാപന റാലി ഇന്നു നടക്കും.
ഉച്ചകഴിഞ്ഞു മൂന്നിനു തോന്നിക്ക ജംഗ്‌ഷനില്‍നിന്നാരംഭിച്ച്‌ ടൗണ്‍ ചുറ്റി ബാവ പ്രാര്‍ഥനായജ്‌ഞം നടത്തുന്ന യാക്കോബായ ചാപ്പലില്‍ റാലി സമാപിക്കും. അതിനിടയില്‍ പ്രാര്‍ഥനാ യജ്‌ഞത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കൊച്ചി ഭദ്രാസനത്തിലെ വിശ്വാസ സംരക്ഷണ സമിതി ''വിശ്വാസകോട്ട'' സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. കോലഞ്ചേരിയില്‍ നടന്ന യോഗത്തില്‍ ഭദ്രാസനാധിപന്‍ ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. ഭദ്രാസന സെക്രട്ടറി ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ, മോന്‍സി വാവച്ചന്‍, ഫാ. ജോണി തുരുത്തിയില്‍ എന്നിവര്‍ പ്രസംഗിച്ചു

കാതോലിക്കേറ്റ് അരമന കത്തീഡ്രല്‍ പെരുന്നാളിന് കൊടിയേറി

കോതമംഗലം: പരി. എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കോതമംഗലം മൗണ്ട് സീനായ് മാര്‍ ബസേലിയോസ് കാതോലിക്കേറ്റ് അരമന കത്തീഡ്രലില്‍ കൊടിയുയര്‍ത്തി. വികാരി ഫാ. ബെല്‍ത്ത് എസ്. കുരുവിള ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ഫാ. വര്‍ഗീസ് മൈക്കുളങ്ങര, ഫാ. ജോണ്‍ കോമയില്‍, ഫാ. കുര്യാക്കോസ് പാറയില്‍, പൗലോസ് കാട്ടുചിറ കോറെപ്പിസ്‌കോപ്പ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഞായറാഴ്ച രാവിലെ 8 ന് അഞ്ചിന്മേല്‍ കുര്‍ബാന പ്രസംഗം ശ്രേഷ്ഠ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. 10.30 ന് പ്രദക്ഷിണവും, 11.30 ന് നേര്‍ച്ചസദ്യയും, 12.30 ന് കൊടിയിറക്കത്തോടെ പെരുന്നാള്‍ സമാപിക്കും.

Saturday, September 24, 2011


കോലഞ്ചേരി പള്ളിയുടെ സ്‌ഥാപനോദ്ദേശ്യം സംരക്ഷിക്കപ്പെടണം: ശ്രേഷ്‌ഠ ബാവ

കൊച്ചി: ജനാധിപത്യരീതിയില്‍ നീതിപൂര്‍വമായ തെരഞ്ഞെടുപ്പ്‌ നടത്തി കോലഞ്ചേരി പള്ളിയുടെ സ്‌ഥാപനോദ്ദേശ്യവും ഭൂരിപക്ഷ തീരുമാനവും 1913 ലെ ഉടമ്പടിയും സംരക്ഷിക്കണമെന്നു ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ.
തുരുത്തിശേരി സിംഹാസന പള്ളിയില്‍ നടന്ന യാക്കോബായ സഭാ സുന്നഹദോസ്‌, വര്‍ക്കിംഗ്‌ കമ്മിറ്റി, മാനേജിംഗ്‌ കമ്മിറ്റി എന്നിവയുടെ സംയുക്‌ത യോഗം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോലഞ്ചേരിയില്‍ ഇടവകക്കാരുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കണം. ഇടവക പൊതുയോഗ തീരുമാനം അനുസരിച്ച്‌ എല്ലാ പള്ളികളും ഭരിക്കപ്പെടണമെന്ന 1995 ലെ സുപ്രീംകോടതി വിധി നടപ്പാക്കി പള്ളികള്‍ പൂട്ടുന്ന രീതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ശ്രേഷ്‌ഠ ബാവ ആവശ്യപ്പെട്ടു.
ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...