കോതമംഗലം മാര്‍തോമ ചെറിയപള്ളി: ഓര്‍മപ്പെരുന്നാളിന് കൊടിയേറി

സഹ വികാരിമാരും ട്രസ്റ്റിമാരായ സലിം ചെറിയാന്‍, സി.പി. കുര്യാക്കോസ്, ജോണ്‍സണ്‍ കുര്യാക്കോസ്, കെ.ജെ. തോമസ് എന്നിവരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ചക്കാലക്കുടി ബസേലിയോസ് ചാപ്പലില്‍ നിന്ന് പള്ളിയിലേക്ക് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത പ്രദക്ഷിണം നടന്നു. പ്രദക്ഷിണം പള്ളിയിലെത്തിയ ശേഷം പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ശേഷമാണ് കൊടിയേറ്റ് നടന്നത്. പെരുന്നാളിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച രാവിലെ 8ന് നടക്കുന്ന വി. കുര്‍ബാനയ്ക്ക് ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും.
ഉച്ചകഴിഞ്ഞ് 3ന് പെരുന്നാള്‍ കച്ചവടത്തിനുള്ള സ്റ്റാള്‍ലേലം നടക്കും. വൈകീട്ട് 6ന് സന്ധ്യാനമസ്‌കാരവും ഉണ്ടായിരിക്കും. പ്രധാന പെരുന്നാള്‍ ദിവസങ്ങള്‍ ഒക്‌ടോബര്‍ 2, 3, 4 തീയതികളിലാണ്. ഈ ദിവസങ്ങളില്‍ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പെരുന്നാളിലെ പ്രത്യേക കുര്‍ബാനകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഈ ദിവസങ്ങളില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് പള്ളിയില്‍ ദര്‍ശനത്തിനായി എത്തിച്ചേരുന്നത്.
No comments:
Post a Comment