കോടതി വിധി കാത്തുനില്കാതെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമം നടത്തണം - അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത
ചപ്പാത്ത് : മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ പ്രളയത്തിലൊലിച്ചുപോകുന്ന 35 ലക്ഷത്തില്‍ മൂന്നിലൊന്നുപേരും തമിഴ് സഹോദരങ്ങളാണെന്ന വസ്തുത തമിഴ്‌നാട് സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ജില്ലാ പഞ്ചായത്ത് സമിതിയംഗങ്ങള്‍ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ ഡാം പണിത് കേരളത്തിലെ ജനങ്ങളുടെ ജീവന് സംരക്ഷണം നല്കാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.
യാക്കോബായ യൂത്ത് അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും എം.പി. മാരും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി, കോടതി വിധി കാത്തുനില്കാതെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമം നടത്തണമെന്ന് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ കേസില്‍ മുന്‍ സര്‍ക്കാരും നിലവിലുള്ള സര്‍ക്കാരും നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഉപവാസത്തിന് സഭാസെക്രട്ടറി തമ്പു ജോര്‍ജ്, ഭദ്രാസന വൈസ് പ്രസിഡന്റ് റവ. കുര്യാക്കോസ് കോറെപ്പിസ്‌കോപ്പ, ജന. സെക്രട്ടറി ബിജു സ്‌കറിയ, ജോസ് സ്ലീബ, അഡ്വ. ഷൈജു ഫിലിപ്പ്, റോബി ജോണ്‍, ഡീക്കന്‍ ഹെന്നസ്, ഷാജിമാത്യു, ഫാ. വര്‍ഗ്ഗീസ് ജേക്കബ്, ഫാ. ജോര്‍ജ് മാത്യു, ഫാ. ജയിംസ് കുര്യാക്കോസ്, റോബി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഉദ്ഘാടന സമ്മേളനത്തില്‍ സമരസമിതി ചെയര്‍മാന്‍ പ്രൊഫ. സി.പി.റോയി അധ്യക്ഷനായിരുന്നു. മുഖ്യ രക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍, ഫാ. റോബിന്‍ പേണ്ടാനം, ഷാജി ജോസഫ്, സി.ജെ.സ്റ്റീഫന്‍, പി.ഡി.ജോസഫ് എന്നിവര്‍ അഭിവാദ്യം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തില്‍ സമരസമിതി ചെയര്‍മാന്‍ പ്രൊഫ. സി.പി.റോയി അധ്യക്ഷനായിരുന്നു. മുഖ്യ രക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍, ഫാ. റോബിന്‍ പേണ്ടാനം, ഷാജി ജോസഫ്, സി.ജെ.സ്റ്റീഫന്‍, പി.ഡി.ജോസഫ് എന്നിവര്‍ അഭിവാദ്യം ചെയ്തു.
No comments:
Post a Comment