യുവജന വാരാഘോഷം 2011
യാക്കോബായ യൂത്ത് അസോസിയേഷന് കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന യുവജന വാരാഘോഷത്തിന്റെ ഉദ്ഘാടനം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ ചാപ്പലില്‍ വച്ച് ഇന്ന് (ഞായറാഴ്ച 1 pm )നു ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂണ്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍വ്വഹിക്കും. യൂത്ത് അസോസിയേഷന് കേന്ദ്ര പ്രസിഡണ്ട് അഭി. മാത്യൂസ് മോര് തെവോദോസിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിക്കും. കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. മാത്യൂസ് മോര് ഈവാനിയോസ് അനുഗ്രഹ പ്രഭാക്ഷണം നടത്തും. സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍,കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന് വൈസ് ഫാ എല്‍ദോസ് കക്കാടന്‍,യൂത്ത് അസോസിയേഷന് കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ, കണ്ടനാട് ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു എന്നിവര്‍ പ്രസംഗിക്കും.നവംബര്‍ 6 മുതല്‍ 13 വരെ നടത്തുന്ന വാരാഘോഷത്തിന്റെ സമാപന സമ്മേളനം പുത്തന്‍കുരിശു പാത്രിയര്‍ക്കാ സെന്ററില്‍ വച്ച് നവംബര്‍ 13 നു നടക്കും.വാരാഘോഷത്തോടനുബന്ധിച്ചു വിവിധ യൂണിറ്റുകളില്‍ മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസ്സുകളും സാംസ്ക്കാരിക പരിപാടികളും നടത്തും. നവംബര്‍ 6 നു എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാകകള്‍ ഉയര്‍ത്തും.
No comments:
Post a Comment