സെന്റ് ജോര്‍ജ് പള്ളി കൂദാശ ചെയ്തു
കിഴക്കമ്പലം: മലയിടംതുരുത്ത് പ്രത്യാശഭവന്‍ സെന്റ് ജോര്‍ജ് പള്ളിയുടെ കൂദാശ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍വഹിച്ചു. തുടര്‍ന്ന് വി. കുര്‍ബാന നടത്തി. പൊതുസമ്മേളനം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠബാവ അധ്യക്ഷനായി. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് ജോളി ബേബി, വൈസ് പ്രസിഡന്റ് ഏലിയാസ് കാരിപ്ര, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക ജനാര്ദനന് നായര്‍, പ്ലാവിളയില്‍ യൂഹാനോന്‍ റമ്പാന്, ഫാ. ജേക്കബ് അടയത്ത്, ഫാ. എല്‍ദോസ് കര്‍ത്തേടത്ത്, ഫാ. ഷാജി പാറക്കാടന്‍, പ്രത്യാശഭവന്‍ ഡയറക്ടര്‍ വര്‍ഗീസ് കുട്ടി പുറമഠം എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment