21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Tuesday, March 27, 2012

36 വര്‍ഷത്തിനിടയില്‍ സഭക്ക് ഇത്രയും പീഡയും കഷ്ടപ്പാടും ഉണ്ടായിട്ടില്ല - ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിയ്ക്ക ബാവ







കൊച്ചി: കേരളത്തില്‍ ഇനി യാക്കോബായര്‍ക്ക് ജീവിക്കാന്‍ സാധിക്കില്ലെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിയ്ക്ക ബാവ .യാക്കോബായ സഭക്കെതിരെയുള്ള പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സംസ്ഥാനത്തെ മുഴുവന്‍ എംഎല്‍എമാര്‍ക്കും അയച്ച കത്തിലാണ് ബാവ ഇക്കാര്യം വ്യക്തമാക്കുന്നത്. 36 വര്‍ഷത്തിനിടയില്‍ സഭക്ക് ഇത്രയും പീഡയും കഷ്ടപ്പാടും ഉണ്ടായിട്ടില്ല എന്ന ആമുഖത്തോടെയാണ് ശ്രേഷ്ഠ ബാവ സാമാജികര്‍ക്ക് കത്തയച്ചത്. വ്യവഹാരങ്ങളില്‍ തോല്‍വിയായാലും വിജയമായാലും കേരളത്തിലെ യാക്കോബായ സഭയ്ക്ക് നീതി ലഭിക്കുകയില്ലെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. പുത്തന്‍കുരിശ്, പഴന്തോട്ടം, മാന്തുക പള്ളികളിലെ പൊലീസ് നടപടികളും സൂചിപ്പിച്ചുകൊണ്ടാണ് കത്ത്. പിറവം തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ പഴന്തോട്ടത്ത് സഭാവിശ്വാസികള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു. മൃതദേഹത്തിനടുത്തിരുന്ന് പ്രാര്‍ഥിക്കുകയായിരുന്ന തന്റെ മുന്നിലിട്ടാണ് വിശ്വാസികളെ പൊലീസ് തല്ലിയത്. ആരുടെയോ നീക്കങ്ങള്‍ക്ക് വിധേയമായി പൊലീസ് വൈരാഗ്യം തീര്‍ക്കുകയായിരുന്നു. തങ്ങള്‍ക്ക് നീതിയും ലഭിക്കില്ല. കേസില്‍ ഇനി ആശ്രയിച്ചിട്ട് കാര്യമില്ലെന്നും സഭാധ്യക്ഷന്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട് .

Tuesday, March 20, 2012

പഴന്തോട്ടം പള്ളിയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിക്കുക

പഴന്തോട്ടം: പഴന്തോട്ടം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ യാക്കോബായ വിശ്വാസിയുടെ ശവസംസ്ക്കര ശുശ്രൂക്ഷ തടഞ്ഞുകൊണ്ട്‌ പോലീസ് നടത്തിയ ഹിനവും മ്രിഗിയവുമായ അക്രമത്തില്‍ പള്ളിക്കര യൂത്ത് അസോസിയേഷന്‍ പ്രതിഷേ ധിച്ചു . സഭ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ ലാത്തി ചാര്‍ജ് ചെയ്ത് കള്ളകേസ്
ഏടുത്ത പോലിസ് നടപടി പിന്‍വലിചിലെങ്ങില്‍ ശക്തമായ യുവജന പ്രക്ഷോഭo യൂത്ത് അസോസിയേഷന്‍ സംഘടിപ്പിക്കുമെന് സെക്രട്ടറി N.P. തോമസ്‌ അറിയ്ച്ചു.

സുവിശേഷ മഹായോഗവും ധ്യാനവും

തൃപ്പൂണിത്തുറ: നടമേല്‍ മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ സുവിശേഷ മഹായോഗവും ധ്യാനവും 21 മുതല്‍ 24 വരെ നടക്കും.

21ന് വൈകീട്ട് ഏഴിന് പള്ളി വികാരി ഫാ. വര്‍ഗീസ് കാട്ടുപറമ്പില്‍ സുവിശേഷ മഹായോഗം ഉദ്ഘാടനം ചെയ്യും. ഫാ. ബിനോ ഫിലിപ്പ് ചിങ്ങവനം സുവിശേഷ പ്രസംഗം നടത്തും.

അകപറമ്പ് കത്തീഡ്രലില്‍ സുവിശേഷ യോഗം


നെടുമ്പാശ്ശേരി: അകപറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രലില്‍ 20 മുതല്‍ 24 വരെ സുവിശേഷയോഗവും ഓര്‍മ്മപ്പെരുന്നാളും നടക്കും. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന, സുവിശേഷ പ്രസംഗം. ശനിയാഴ്ച രാവിലെ എട്ടിന് കുര്‍ബാന, 10.30ന് ധ്യാനയോഗം എന്നിവ ഉണ്ടാകും.

പഴന്തോട്ടം പള്ളിയിലെ പോലീസ് നടപടി പ്രതിഷേധാര്‍ഹം. - യാക്കോബായ യൂത്ത് അസോസിയേഷന്‍.



പഴന്തോട്ടം: പഴന്തോട്ടം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ അവകാശ തര്‍ക്കത്തെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം കൊടുത്ത കേസ് ബഹുമാനപ്പെട്ട ഹൈക്കോടതി തള്ളി കളഞ്ഞതിന്റെ അടിസ്ഥാനത്തില്‍പള്ളി പൂര്‍ണ്ണമായും യാക്കോബായ സഭയുടെ കീഴില്‍ ആണ്.അവിടെ നിലവില്‍ ഒരു കോടതിവിധിയും സര്‍ക്കാര്‍ നടപ്പിലാക്കെണ്ടതില്ല.ഓര്‍ത്തഡോക്സ് വിഭാഗം പോലും സംഘര്‍ഷത്തിനു വരാത്ത സാഹചര്യത്തില്‍ ആരുടെ അജണ്ടയാണ് ഇന്നലെ പഴന്തോട്ടം പള്ളിയില്‍ യാക്കോബായ വിശ്വാസിയുടെ ശവസംസ്ക്കര ശുശ്രൂക്ഷ തടഞ്ഞുകൊണ്ട്‌ പോലീസ് നടപ്പിലാക്കിയതന്നു വ്യക്തമാക്കണമെന്നു യാക്കോബായ യൂത്ത് അസോസിയേഷന്‍ കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ ആവശ്യപെട്ടു.സഭ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ ലാത്തി ചാര്‍ജ് ചെയ്ത പോലിസ് നടപടിയ്ക്ക് സര്‍ക്കാര്‍ വ്യക്തമായി ഉത്തരം പറയേണ്ടി വരും.
പള്ളി പൂട്ടുകയോ മറ്റു യാതൊരുവിധ നിയമ നടപടിയോ എടുത്തിട്ടില്ലന്നു കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട ജില്ല കലക്ടര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച ഇടയനാല്‍ തോമസിന്റെ മൃദദേഹവുമായി ബന്ധുക്കള്‍ പള്ളിയില്‍ എത്തിയപ്പോള്‍ ഗേറ്റ് അടച്ചു പോലിസ് തടയുകയായിരുന്നു. യാക്കോബായ സഭയുടെ ചാപ്പലിലെയ്ക്ക് കയറണ മെങ്കിലും ഈ ഗേറ്റ് ലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നിരിക്കെ പോലിസ് വിശ്വാസികളെ ഗേറ്റിനു മുന്‍പില്‍ തടഞ്ഞത് മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ചു പള്ളി പൂട്ടിക്കാനാണന്നും ബിജു സ്കറിയ പറഞ്ഞു. പിറവം ഇലക്ഷന്‍ കഴിഞ്ഞ ഉടനെ യാക്കോബായ പള്ളികള്‍ പോലിസിനെ ഉപയോഗിച്ച് പിടിച്ചെടുക്കാം എന്ന ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ മോഹം ചേര്‍ത്തു തോല്‍പ്പിക്കാന്‍ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രതിഞ്ഞ്ജാബദ്ധരാണന്നും സെക്രട്ടറി പറഞ്ഞു. പോലീസിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിചില്ലങ്കില്‍ ശക്തമായ യുവജന പ്രക്ഷോഭങ്ങള്‍ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിക്കുമെന്നും കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ പറഞ്ഞു.

Viswasasamrakshakan March 2012 Edition is Online Now



(Click on the Image to read)

Sunday, March 18, 2012

പോലീസിനെ നിലയ്ക്ക് നിറുത്താന്‍ കഴിയുനില്ലങ്കില്‍ മുഖ്യ മന്ത്രി അഭ്യന്തര വകുപ്പൊഴിയണം - യാക്കോബായ സഭ.


പഴന്തോട്ടം പള്ളിയില്‍ ശവ സംസ്കാരത്തിന് സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍ ലംഘിക്കപെട്ടു. സര്‍ക്കാര്‍ നിലപാടുകള്‍ സഭയെ ഭയപ്പെടുത്തുന്നുവെന്നും അഭി ഏലിയാസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത പത്ര സമ്മേളനത്തില്‍ പറഞ്ഞു.



 പുത്തന്‍കുരിശ്‌: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഭ്യന്തര വകുപ്പിന്റെ ചുമതലയൊഴിയണമെന്ന്‌ യാക്കോബായ സഭയിലെ ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത. സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ജനഹിതം അടിച്ചമര്‍ത്തുകയാണ്‌ . മുഖ്യമന്ത്രി സഭയെ ഉപദ്രവിക്കുമെന്ന്‌ കരുതുന്നില്ല. മുഖ്യമന്ത്രിയും ഒരു മന്ത്രിയും വിശ്വാസികള്‍ക്കെതിരായ നടപടികള്‍ക്ക്‌ ഒത്താശ ചെയ്യുകയാണ്‌ . പിറവം ഉപതെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ധാരണകള്‍ ലംഘിക്കുകയാണ്‌ . പോലീസില്‍ നടക്കുന്നത്‌ എന്തെന്ന്‌ മുഖ്യമന്ത്രി അറിയുന്നില്ല. പോലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി വകുപ്പ്‌ ഒഴിയണമെന്ന്‌ വിശ്വാസ സംരക്ഷണ സമിതി അധ്യക്ഷന്‍ കൂടിയായ മാര്‍ അത്താനാസിയോസ്‌ ആവശ്യപ്പെട്ടു. 

സഭാതര്‍ക്കം നിലനില്‍ക്കുന്ന പഴന്തോട്ടം സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി യാക്കോബായ വിഭാഗവും പോലീസും തമ്മിലുണ്ടായ തര്‍ക്കവും ലാത്തിച്ചാര്‍ജുമാണ്‌ സഭയെ പ്രകോപിപ്പിച്ചത്‌ . പളളിയില്‍ ഓര്‍ത്തഡോക്‌സ് പക്ഷവുമായി തര്‍ക്കം ഉണ്ടായിരുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഏലിയാസ്‌ മാര്‍ യൂലിയോസ്‌ , മാത്യൂസ്‌ മാര്‍ അന്തോനിയോസ്‌ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

പഴന്തോട്ടം പള്ളിയില്‍ ശവസംസ്‌കാരത്തെചൊല്ലി സംഘര്‍ഷം: ശ്രേഷ്ഠ ബാവ ഉപവാസം നടത്തി




കിഴക്കമ്പലം: പഴന്തോട്ടം പള്ളിയില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി. ലാത്തിച്ചാര്‍ജില്‍ വികാരിയടക്കം ഇരുപത്തഞ്ചോളം ഇടവകാംഗങ്ങള്‍ക്ക് പരിക്കേറ്റു. പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പള്ളിയുടെ പൂമുഖത്ത് ഉപവാസം നടത്തി.
കഴിഞ്ഞ ദിവസം അന്തരിച്ച ഇടവകാംഗം ഇടയനാല്‍ തോമസിന്റെ (74) മൃതദേഹം സംസ്‌കരിക്കുന്നതിനായി ശനിയാഴ്ച വൈകിട്ട് 5ന് പള്ളിയിലേക്ക് കൊണ്ടു വന്നപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. പോലീസ് പള്ളിയുടെ ഗേറ്റ് അടച്ചതിനെ തുടര്‍ന്ന് പള്ളിയിലേക്ക് മൃതദേഹം കൊണ്ടു പോകാനായില്ല. തുടര്‍ന്ന് മൃതദേഹവുമായെത്തിയവര്‍ ഗേറ്റ് തള്ളിത്തുറന്ന് പള്ളി കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. ഇതോടെയാണ് പോലീസ് മൃതദേഹവുമായെത്തിയവരെ അടിച്ചത്. തുടര്‍ന്ന് മൃതദേഹം പള്ളിയുടെ പൂമുഖത്ത് വച്ചു. ബന്ധുക്കളും ഇടവകാംഗങ്ങളും കുത്തിയിരുന്ന് പ്രാര്‍ത്ഥന തുടങ്ങി.
ഇതിനിടെ സംഭവസ്ഥലത്തെത്തിയ മൂവാറ്റുപുഴ ആര്‍.ഡി.ഒ. മണിയമ്മയുമായി ഇടവകാംഗങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും മൃതദേഹം പള്ളിയില്‍ പ്രവേശിപ്പിക്കാനായില്ല. ഇതിനിടെ രാത്രി എട്ടരയോടെ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പള്ളിയിലെത്തി.
ലാത്തിച്ചാര്‍ജിനെ തുടര്‍ന്നാണ് ശ്രേഷ്ഠ ബാവ ഉപവാസംനടത്താന്‍ തീരുമാനിച്ചത്. ശ്രേഷ്ഠ ബാവയോടൊപ്പം ഏലിയാസ് മാര്‍ അത്താനാസ്യോസ്, മാത്യൂസ് മാര്‍ അന്തീമോസ്, ഏലിയാസ് മാര്‍ യൂലിയോസ് എന്നീ മെത്രാപ്പോലീത്തമാരും സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളും ഒട്ടേറെ വിശ്വാസികളും പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുതു 
യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്‌സ് വിഭാഗവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച യാക്കോബായ വിഭാഗത്തിനനുകൂലമായി ഹൈക്കോടതി വിധിയുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് 38 വര്‍ഷത്തിനു ശേഷം യാക്കോബായ വിഭാഗം ശനിയാഴ്ച പള്ളിയില്‍ പ്രവേശിച്ച് കുര്‍ബാന നടത്തിയതാണ്.




Friday, March 16, 2012

നൂറില്‍ നൂറ്‌! സച്ചിന്‌ നൂറാം സെഞ്ച്വറി‍‍‍‍


   
 

ന്യൂഡല്‍ഹി: സച്ചിന്‍ ആരാധകരുടെ ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന്‌ വിരാമമായി. സമ്മര്‍ദ്ദങ്ങളുടെ എണ്‍പതുകളും തൊണ്ണൂറുകളും കടന്ന്‌ സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ സെഞ്ച്വറികളുടെ സെഞ്ച്വറി നേടി. ഏഷ്യകപ്പ്‌ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെയാണ്‌ സച്ചിന്‍ തന്റെ നൂറാം സെഞ്ച്വറി തികച്ചത്‌. 138 പന്തില്‍ നിന്നാണ്‌ സച്ചിന്‍ (100)തന്റെ ചരിത്ര നേട്ടം സ്വന്തമാക്കിയത്‌. അദ്ദേഹത്തിന്റെ 49 ാം ഏകദിന സെഞ്ച്വറിയാണിത്‌.

763 ാം ഇന്നിംഗ്‌സിലാണ് സച്ചിന്‍ നൂറ് അന്താരാഷ്ട്ര സെഞ്ച്വറികള്‍ തികയ്ക്കുന്ന ആദ്യ താരം എന്ന ബഹുമതി സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരെ സച്ചിന്‍ നേടിയ ആദ്യ സെഞ്ച്വറിയാണ് ചരിത്രമായത് എന്ന പ്രത്യേകതയുമുണ്ട്. ഒരു സിക്‌സറും 10 ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു സച്ചിന്റെ ചരിത്ര നൂറ്. 

ദൈവബന്ധം ദൃഢമാക്കണം -സഖറിയാ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത







കോതമംഗലം: സ്‌നേഹം തണുത്തുപോയ കാലഘട്ടത്തില്‍ മനുഷ്യബന്ധങ്ങള്‍ നേരെയാക്കുമ്പോഴാണ് ദൈവവുമായിട്ടുള്ള ബന്ധവും ദൃഢമാകുന്നതെന്ന് സഖറിയ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത പറഞ്ഞു.

മാര്‍ത്തോമ ചെറിയ പള്ളിയങ്കണത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന കോതമംഗലം കണ്‍വെന്‍ഷന്റെ രണ്ടാംദിവസം ആമുഖ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ചെറിയവരുടെ അടുക്കലേക്കുള്ള യാത്രയാണ് രക്ഷയുടെ വഴി. നോമ്പുകാലങ്ങളില്‍ ഉപേക്ഷിക്കുന്ന വിഭവങ്ങള്‍ അത് ലഭിക്കാത്തവരുടെ ഇടയില്‍ പങ്കുവയ്ക്കണം.

ഫാ.ജോസ് കൊച്ചുപുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. രാവിലെ ബൈബിള്‍ ക്ലാസും ധ്യാനവും ഉണ്ടായിരുന്നു. ഫാ. ബേബി മംഗലത്ത് സ്വാഗതം പറഞ്ഞു. ഫാ.ജോണ്‍ ജോസഫ് പാത്തിക്കല്‍, ഫാ. സിബി ഇടപ്പുളവന്‍, ട്രസ്റ്റിമാരായ പി.വി.പൗലോസ്, എബി വര്‍ഗീസ് എന്നിവരാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.

കണ്‍വെന്‍ഷനില്‍ വെള്ളിയാഴ്ച വൈകിട്ട് 6.15ന് സഖറിയാ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശം നല്‍കും. 7ന് ഡോ. സാബു ഡി. മാത്യു സുവിശേഷ പ്രസംഗവും നടത്തും.

Thursday, March 15, 2012

തൃക്കുന്നത് പള്ളിയില്‍ ശ്രേഷ്ഠ ബാവ തിരുവസ്ത്രം അണിഞ്ഞു കുര്‍ബാന നടത്തുന്നതിന്റെ ദൃശ്യം ആണ് ഇന്ത്യവിഷന്‍ പുറത്തു വിട്ടത്.



 

വിശുദ്ധി ദിനത്തില്‍ കോതമംഗലം കണ്‍വെന്‍ഷന് ഉജ്വല തുടക്കം


കോതമംഗലം: മാര്‍തോമാ ചെറിയപള്ളിയങ്കണത്തില്‍ കോതമംഗലം കണ്‍വെന്‍ഷന് പ്രൗഢഗംഭീരവും ഭക്തിസാന്ദ്രവുമായ തുടക്കം. ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ദൈവവിളി അനുസരിക്കുന്നതിലൂടെ ദേശത്ത് നന്മയുണ്ടാകുമെന്ന് ശ്രേഷ്ഠബാവ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. തോമസ് മാര്‍ അന്ത്രയോസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശം നല്‍കി.

പരി. പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി ഡമാസ്‌കസിലെ അല്‍ ജസീറാ ഭദ്രാസനാധിപന്‍ ഒസ്ത്താത്തിയോസ് മത്താറോഹം മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ പന്തലില്‍ എത്തിയിരുന്നു.

പാതി നോമ്പുദിനത്തില്‍ പരി. ബാവയുടെ കബറിടം സ്ഥിതിചെയ്യുന്ന ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ സാധിച്ചത് വളരെ പുണ്യമാണെന്നും അന്ത്യോഖ്യ മലങ്കര ബന്ധത്തിന്റെ സാക്ഷ്യമാണെന്നും അദ്ദേഹം പ്രഭാഷണത്തില്‍ വ്യക്തമാക്കി. അരുവിത്തുറ സെന്റ് ജോര്‍ജ് പ്രിന്‍സിപ്പല്‍ ഫാ. ബേബി സെബാസ്റ്റ്യന്‍ സുവിശേഷ പ്രസംഗം നടത്തി.

വികാരി ഫാ. മനുമാത്യു കാരിപ്രയില്‍, ഫാ. ബേബി മംഗലത്ത്, ഫാ. സെബി വലിയകുന്നേല്‍, ഫാ. സജി കിളിയന്‍കുന്നത്ത്, ഫാ. ജോണ്‍ ജോസഫ് പാത്തിക്കല്‍, ട്രസ്റ്റിമാരായ എബി വര്‍ഗീസ് ചേലാട്ട്, പി.വി. പൗലോസ് പഴുക്കാളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കണ്‍വെന്‍ഷന്‍ നഗറില്‍ വ്യാഴാഴ്ച രാവിലെ 10ന് ബൈബിള്‍ ക്ലാസ്സ്, 11.30ന് ധ്യാനം, 1.30ന് സുവിശേഷ ഗാനാലാപനം, വൈകീട്ട് 6.15ന് ആമുഖസന്ദേശം സഖറിയ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത, സുവിശേഷ പ്രസംഗം ഫാ. ജോസഫ് കൊച്ചുപുരക്കല്‍.

മാര്‍ ജോര്‍ജ് ആലഞ്ചേരിയെ യാക്കോബായ സഭ അനുമോദിച്ചു


കോലഞ്ചേരി: കര്‍ദിനാള്‍ പദവി ലഭിച്ച മാര്‍ ജോര്‍ജ് ആലഞ്ചേരിയെ യാക്കോബായ സഭ അനുമോദിച്ചു.
സഭാ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കര്‍ദിനാളിന് ഉപഹാരം നല്‍കി.
ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ, സഭയുടെ മാധ്യമസുവിശേഷ വക്താവ് പോള്‍ വര്‍ഗീസ്, കെ.സി.ബി.സി ലേദി കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, ഇടുക്കി രൂപതാ മെത്രാന്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.

സുവിശേഷയോഗം


കുറുപ്പംപടി: ക്രാരിയേലി മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍ സുവിശേഷ യോഗം പുല്ലാക്കുടിയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു.

ശനിയാഴ്ച രാവിലെ 7.30ന് കുര്‍ബാന, 18ന് രാവിലെ 11ന് വനിതാ സമാജം വാര്‍ഷികാഘോഷം എന്നിവയുണ്ടാകും.

Delhi Diocese Bible Convention "Lumodo-2012" Starts on 16th to 18th March 2012

Reception for H.E Mor Osthatheos Matta Rohum Patriarchal Vicar of Jazirah & Euphrates at St.Mary's JSO Church, Singapore on 18th March 2012

Monday, March 12, 2012

യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന നേതൃത്വം യോഗം

യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന നേതൃത്വം യോഗം പിറവം വലിയ പള്ളിയില്‍ വച്ച് നടന്നു. യൂത്ത് അസോസിയേഷന്‍ മുന്‍ കേന്ദ്ര വൈസ് പ്രസിഡണ്ട്‌ അഭി മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത യോഗം ഉദ്ഘാടനം ചെയ്തു.ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു സ്വാഗതം ആശംസിച്ചു.കണ്ടനാട് ഭദ്രാസന വൈസ് പ്രസിഡണ്ട്‌ ഫാ.എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.ഫാ വര്‍ഗീസ്‌ പനച്ചിയില്‍,ഫാ.ജയിംസ് ചാലപ്പുറം, ഫാ ഷിജു, കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ ,കേന്ദ്ര വൈസ് പ്രസിഡണ്ട്‌ ജോസ് സ്ലീബ, കേന്ദ്ര കമ്മിറ്റി മെമ്പര്‍മാരായ പോള്‍ പറവൂര്‍, റെജി.പി.വര്‍ഗീസ്‌, കണ്ടനാട് ഭദ്രാസന വൈസ് പ്രസിഡണ്ട്‌ ജോണ്‍സന്‍ പുത്തന്‍കുരിശു എന്നിവര്‍ പ്രസംഗിച്ചു.ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ നിന്നായി അനേകം പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.

Saturday, March 10, 2012

പഴന്തോട്ടം സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ അഭി.കുര്യാക്കോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലിത്ത വി.കുര്‍ബ്ബാന അര്‍പ്പിച്ചു..




View Photos

പഴന്തോട്ടം സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ അഭി.കുര്യാക്കോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലിത്ത വി.കുര്‍ബ്ബാന അര്‍പ്പിച്ചു.അഭി.ഏലിയാസ്‌ മാര്‍ അത്താനാസിയോസ്,അഭി മാത്യൂസ്‌ മാര്‍ അപ്രേം എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. യാക്കോബായ സഭയുടെ ഭരണത്തിന്‍ കീഴിലുള്ള പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം വൈദീകര്‍ ആണ് നിലവില്‍ കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നത്.38 വര്‍ഷമായി കേസ് നടക്കുന്ന പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കേസ് ഇന്നലെ ബഹുമാനപ്പെട്ട ഹൈകോടതി തള്ളിയിരുന്നു. സ്റ്റാറ്റസ്കോ അനുവദികണമെന്നാവശ്യപെട്ട് കൊടുത്ത ഹര്‍ജിയും ഇന്നലെ കോടതി തള്ളി.
പള്ളിയുടെ സമീപത്തുള്ള ചാപ്പലില്‍ ആണ് യാക്കോബായ വിശ്വാസികള്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നത്.പഴംതോട്ടം പള്ളി ഇടവകാംഗം കൂടിയായ അഭി.കുര്യാക്കോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലിത്ത ഓര്‍മ്മ വച്ചതിനു ശേഷം ആദ്യമായാണ് ഈ പള്ളിയില്‍ കയറുന്നത്. പള്ളിയില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കാന്‍ സാധിച്ചത് ദൈവാനുഗ്രഹമായി കാണുന്നു എന്ന് അഭി തിരുമേനി പറഞ്ഞു.പ്രതിസന്ധികള്‍ മറികടക്കുന്നതിനായി പള്ളിയില്‍ അനിചിതകാല പ്രാര്‍ത്ഥനായഞ്ജം ആരംഭിക്കുകയാണന്നു അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.സമീപ പള്ളികളില്‍ നിന്നുള്ള വിശ്വാസികളും പള്ളിയിലേയ്ക്ക് എത്തികൊണ്ടിരിക്കുന്നു. പള്ളിയില്‍ വന്‍പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

Friday, March 09, 2012

അനിശ്ചിതകാല അഖണ്ഡ പ്രാര്‍ത്ഥനായജ്ഞം എട്ടു ദിവസം പിന്നിട്ടു



പിറവം: ഇടവക പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യത്തിനായി മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലെ യാക്കോബായ സഭ വിശ്വാസികള്‍ അനിശ്ചിതകാല അഖണ്ഡ പ്രാര്‍ത്ഥനായജ്ഞം എട്ടു ദിവസം പിന്നിട്ടു.ഇടവക മെത്രാപ്പോലിത്ത അഭി. മാത്യൂസ്‌ മാര്‍ ഇവാനിയോസ് മെത്രാപ്പോലിത്ത ഇന്നലെ വൈകിട്ട് സന്ധ്യ നമസ്കാരത്തിനു നേത്രുത്വം നല്‍കി. തുടര്‍ന് അഭി തിരുമേനി വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. മാമ്മലശ്ശേരി പള്ളിയില്‍ യാക്കോബായ സഭയുടെ രണ്ട് വൈദികരും കൂറുമാറി മറുപക്ഷത്ത് ചേര്‍ന്നതുമൂലം യാക്കോബായ സഭ വിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസാചാരം അനുസരിച്ച് ശുശ്രൂഷകള്‍ നടത്താന്‍ വൈദികരില്ലാത്ത അവസ്ഥയാണ്. പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ടും, കള്ളകേസുകള്‍ പിന്‍വലിക്കുക, നീതി നടപ്പിലാക്കുക തിടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല അഖണ്ഡ പ്രാര്‍ത്ഥനായജ്ഞം.ആരാധനാ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ നീതി ലഭിക്കുംവരെ പ്രാര്‍ത്ഥനാ യജ്ഞം തുടരുമെന്ന് അവര്‍ പറഞ്ഞു. കുരിശുപള്ളിയോട് ചേര്‍ന്ന് പന്തല്‍ കെട്ടി വികാരിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍, പ്രാര്‍ത്ഥനയും സുവിശേഷ പ്രസംഗവുമായി യജ്ഞം അനുഷ്ഠിക്കുകയാണ്. ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആണ് പ്രാര്‍ത്ഥനായജ്ഞം

"വിശുദ്ധ മൂറോന്‍‍ കൂദാശ"





പുതുക്കി പണിത ചുവന്നമണ്ണ് സെന്റ്‌. ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ "വിശുദ്ധ മൂറോന്‍‍ കൂദാശ" 2012 ഏപ്രില്‍ 27, 28 തിയതികളില്‍ നടത്തപെടും എന്ന് പള്ളി അധികൃതര്‍ അറിയിച്ചു. ശ്രേഷ്ട ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിക ബാവ തിരുമനസ്സും, ഇടവക മെത്രാപോലിതാ അഭിവന്ദ്യ മോര്‍ യൗസേബിയോസ് കുര്യാക്കോസ് തിരുമനസ്സുകൊണ്ടും പരിശുദ്ധയാക്കോബായ സഭയിലെ മറ്റു അഭിവന്ദ്യ പിതാക്കന്മാരും നേതൃത്വം നല്‍കും. പരിശുദ്ധ യാക്കോബായ സഭയിലെ തൃശൂര്‍ ഭദ്രാസനാസ്ഥാനതിനോട് ചേര്‍ന്നുള്ള ഈ പരിശുദ്ധ ദേവാലയം ഭദ്രാസനത്തിലെ പ്രാധാന ദേവാലയമാകുന്നു.

Thursday, March 08, 2012

"Holy Mooron Koodasha" of the renovated St. George Jacobite Syrian Orthodox Church, Chuvanamannu to be held on 27th & 28th April 2012.



THRISSUR: The 'Holy Mooron Koodasha' of the renovated St. George Jacobite Syrian Orthodox Church, Chuvannamannu will be held on 27th & 28th April 2012. This Church is one of the most prominent parishes of the Thrissur Diocese of Jacobite Syrian Orthodox Church.

His Beatitude Mor Baselios Thomas I Catholicos, HG Mor Eusebios Kuriakose Metropolitan & other Metropolitans of the Jacobite Syrian Orthodox Church will lead the ceremonies.

Yet another honour to Reesh Corepiscopa Most Rev. Dr. Curien Kaniamparambil



Archbishop of Aleppo, Mor Gregorios Yohanna Ibrahim honoured him with the title 'Gabro d Mauhabtho'
ALEPPO, SYRIA: Archbishop of Aleppo & Environs, His Eminence Mor Gregorios Yohanna Ibrahim honoured Reesh Cor Episcopa of Syrian orthodox Church, Most Rev.Malphono Dr. Curien Kaniamparambil with the title 'Gabro d Mauhabtho'.
"We, with great pleasure, are adding to the long list of honour and grace and bestowed upon him deservedly, the honorific title: “GABRO D MAUHABTHO”, (MAN OF CHARISMA)", says Mor Gregorios in his letter to Reesh Corepiscopa, dated Feb 27, 2012.
"We can but be very proud of Malphono Very Rev Dr Curien Corepiscopa, Gabro d Mauhabtho, the man with intellectual gifts", Mor Gregorios concludes.
"I always felt and aspired that the essence of his life should be enshrined in a biography. His biography and memories will be a manual for future generations, seminarians, as well as clergy of SOCA", Mor Gregorios said to MSV.
.:: A documentary about Reesh Corepiscopa telecasted in Shalom TV ::.
    

Church to leave the decision on whom to vote in Piravom By-election to the will of the faithful.

  
ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...