കോതമംഗലം: മാര്‍തോമാ ചെറിയപള്ളിയങ്കണത്തില്‍ കോതമംഗലം കണ്‍വെന്‍ഷന് പ്രൗഢഗംഭീരവും ഭക്തിസാന്ദ്രവുമായ തുടക്കം. ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ദൈവവിളി അനുസരിക്കുന്നതിലൂടെ ദേശത്ത് നന്മയുണ്ടാകുമെന്ന് ശ്രേഷ്ഠബാവ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. തോമസ് മാര്‍ അന്ത്രയോസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശം നല്‍കി.
പരി. പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി ഡമാസ്‌കസിലെ അല്‍ ജസീറാ ഭദ്രാസനാധിപന്‍ ഒസ്ത്താത്തിയോസ് മത്താറോഹം മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ പന്തലില്‍ എത്തിയിരുന്നു.
പാതി നോമ്പുദിനത്തില്‍ പരി. ബാവയുടെ കബറിടം സ്ഥിതിചെയ്യുന്ന ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ സാധിച്ചത് വളരെ പുണ്യമാണെന്നും അന്ത്യോഖ്യ മലങ്കര ബന്ധത്തിന്റെ സാക്ഷ്യമാണെന്നും അദ്ദേഹം പ്രഭാഷണത്തില്‍ വ്യക്തമാക്കി. അരുവിത്തുറ സെന്റ് ജോര്‍ജ് പ്രിന്‍സിപ്പല്‍ ഫാ. ബേബി സെബാസ്റ്റ്യന്‍ സുവിശേഷ പ്രസംഗം നടത്തി.
വികാരി ഫാ. മനുമാത്യു കാരിപ്രയില്‍, ഫാ. ബേബി മംഗലത്ത്, ഫാ. സെബി വലിയകുന്നേല്‍, ഫാ. സജി കിളിയന്‍കുന്നത്ത്, ഫാ. ജോണ്‍ ജോസഫ് പാത്തിക്കല്‍, ട്രസ്റ്റിമാരായ എബി വര്‍ഗീസ് ചേലാട്ട്, പി.വി. പൗലോസ് പഴുക്കാളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കണ്‍വെന്‍ഷന്‍ നഗറില്‍ വ്യാഴാഴ്ച രാവിലെ 10ന് ബൈബിള്‍ ക്ലാസ്സ്, 11.30ന് ധ്യാനം, 1.30ന് സുവിശേഷ ഗാനാലാപനം, വൈകീട്ട് 6.15ന് ആമുഖസന്ദേശം സഖറിയ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത, സുവിശേഷ പ്രസംഗം ഫാ. ജോസഫ് കൊച്ചുപുരക്കല്‍.
No comments:
Post a Comment