21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Saturday, September 03, 2011


എട്ടുനോമ്പ് പെരുന്നാള്‍: അനുഗ്രഹം തേടി ആയിരങ്ങള്‍

മണര്‍കാട്: വിശുദ്ധ കന്യക മര്‍ത്തമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പാചരണത്തില്‍ അനുഗ്രഹം തേടിയെത്തുന്നത് ആയിരങ്ങള്‍. ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് മര്‍ത്തമറിയം കത്തീഡ്രലില്‍ വെള്ളിയാഴ്ചയും വ്രതാനുഷ്ഠാനത്തോടെ പുണ്യംതേടിയെത്തിയ ഭക്തജനങ്ങളുടെ തിരക്കായിരുന്നു.
രാവിലെ കരോട്ടെ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം വലിയപള്ളിയില്‍ നടന്ന മൂന്നിന്‍മേല്‍ കുര്‍ബാനയില്‍ സിംഗപ്പൂര്‍ ഭദ്രാസനാധിപന്‍ പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിച്ചു. ദൈവമാതാവിന്റെ അനുഗ്രഹങ്ങള്‍ അളവില്ലാതെ ലഭിക്കുന്ന ദേവാലയമാണ് മണര്‍കാട് പള്ളിയെന്ന് അനുഗ്രഹപ്രഭാഷണത്തില്‍ മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഫാ.തോമസ് മറ്റത്തില്‍, ഫാ.മാത്യൂസ് ചെന്നൈ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. കരോട്ടെ പള്ളിയില്‍ നടന്ന കുര്‍ബ്ബാനയില്‍ ഫാ.മാത്യൂസ് വടക്കേടം കാര്‍മ്മികത്വം വഹിച്ചു. ഫാ.പ്രസാദ് കോവൂര്‍, ഫാ.ഇ.സി.വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു. ഡീക്കന്‍ അഭിലാഷ് വലിയവീട്ടില്‍ ധ്യാനത്തിന് നേതൃത്വം നല്‍കി.തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും നടന്നു.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...