21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Tuesday, July 24, 2012

പള്ളിക്കര സെന്‍റ് മേരീസ്‌ കത്തീഡ്രലില്‍ കല്ലിട്ട പെരുന്നാളും വി ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ശുനോയോ നോമ്പാചരണവും


പള്ളിക്കര: വി. മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളും ശൂനോയോ നോമ്പാചരണവും 10 മുതല്‍ 15 വരെ നടക്കും.
പെരുന്നാള്‍ കൊടി വഹിച്ചുകൊണ്ട്‌ ദേശം ചുറ്റിയുള്ള വിളംബരഘോഷയാത്ര 5ന്‌ ഇടവകയിലെ എല്ലാ കുരിശുംതൊട്ടികളിലും ചാപ്പലുകളിലും എത്തിച്ചേരും. 10 ന്‌രാവിലെ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന ,കുര്‍ബാനയ്‌ക്കുശേഷം കൊടി ഉയര്‍ത്തും. തുടര്‍ന്ന്‌ എല്ലാ ദിവസങ്ങളിലും രാവിലെ 7.15 ന്‌ കുര്‍ബാനയും വൈകിട്ട്‌ 6.30 ന്‌ സന്ധ്യാപ്രാര്‍ത്ഥനയും രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തും.
11 മുതല്‍ പെരുന്നാളിനോടനുബന്ധിച്ച്‌ യുവജന വിദ്യാര്‍ഥി ദിനം,കുടുംബദിനം,വനിതാദിനം,സീനിയേഴ്‌സ് ഡേ എന്നിവ ആചരിക്കും.ശ്രി അജേഷ് (EKSAT) , സിസ്റ്റര്‍ ഗോന്‍സാഗ ,ഡോ. ടി ഓ പൗലോസ്‌ , അട്വ്‌ ചാര്‍ള്ളി പോള്‍ , തുടങ്ങിയവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കും. 14 ന്‌ ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന 15ന്‌ വി.അഞ്ചിന്മേല്‍ കുര്‍ബാന ഉണ്ടായിരിക്കും. തുടര്‍ന്ന്‌ എരുമേലി കുരിശുംതൊട്ടിയിലേക്കുള്ള പ്രദക്ഷിണവും നേര്‍ച്ചസദ്യയും നടക്കും. വികാരി ഫാ. ബാബു വര്‍ഗീസിന്റെയും സഹ. വികാരിമാരായ ഫാ. സി.പി. വര്‍ഗീസ്‌, ഫാ. എല്‍ദോസ്‌ തേലപ്പിള്ളി, ട്രസ്‌റ്റിമാരായ k.k ഏലിയാസ് ,ഐസക് , ജനറല്‍ കണ്‍വീനറായി m.k വര്‍ഗീസിന്റെയും , പ്രോഗ്രാം സാബു വര്‍ഗീസ്‌, പബ്ലിസിറ്റി ജിബു-ഐസക്ക്‌, വിളംബരജാഥ എം.പി. തോമസ്‌ (യൂത്ത് അസോസിയേഷന്‍ സെക്രട്ടറി) , ഫുഡ്‌ t.vവര്‍ഗിസ്‌, റിസപ്‌ഷന്‍ k.p ബേബി , ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ എ.എം.പൗലോസ്‌, എന്നിവരെ കണ്‍വീനര്‍മാരായും വോളണ്ടിയര്‍ ക്യാപ്‌റ്റനായി സി.എ. ചാക്കപ്പനെയും തെരഞ്ഞെടുത്തു




Saturday, July 21, 2012

പത്ര വാര്‍ത്തകള്‍







ആയിരം പൂര്‍ണചന്ദ്രന്മാരെ ദര്‍ശിച്ച നിറവില്‍ ശ്രേഷ്ഠ കാതോലിക്കാ ബാവ


 ബഹുമാനപ്പെട്ട ഭകഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.അനൂപ്‌ ജേക്കബ്‌ പ്രസംഗിക്കുന്നു. 
ബഹുമാനപ്പെട്ട എക്സൈസ് വകുപ്പ് മന്ത്രി കെ ബാബു മെത്രാപ്പോലിത്ത പ്രസംഗിക്കുന്നു. 
അഭി  കുര്യാക്കോസ് മാര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത പ്രസംഗിക്കുന്നു. 
അഭി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത പ്രസംഗിക്കുന്നു. 
മുന്‍ മന്ത്രി എസ് ശര്‍മ പ്രസംഗിക്കുന്നു. 
 ബഹുമാനപ്പെട്ട  UDF കണ്‍വീനര്‍ ശ്രീ പി.പി.തങ്കച്ചന്‍  പ്രസംഗിക്കുന്നു. 
മംഗളം പത്രാധിപന്‍ ശ്രീ സാജന്‍ മാത്യു ശ്രേഷ്ഠ ബാവയ്ക്ക് പൂച്ചെണ്ട് നല്‍കുന്നു. 


                                          

                                          




                                                               Photos: Reji.P.Varghese
ആയിരം പൂര്‍ണചന്ദ്രന്മാരെ ദര്‍ശിച്ച നിറവില്‍ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 84-ാം ജന്മദിനം.
പുത്തന്‍കുരിശ്:ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായുടെ എണ്‍പത്തിനാലാം പിറന്നാള്‍ പുത്തന്‍കുരിശു പാത്രിയര്‍ക്ക സെന്ററില്‍ ആഘോഷിച്ചു.തികച്ചും ലളിതമായി നടന്ന ചടങ്ങില്‍ സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു.പ്രതിസന്ധികളില്‍ തളരാതെ സഭയെ മുന്നോട്ടു  നയിക്കാന്‍ ശ്രേഷ്ഠ ബാവയ്ക്ക് ദൈവം ശക്തി നല്‍കുന്നു.ക്രിസ്തീയ സഭകള്‍ എല്ലാ കാലത്തും പീഡനങ്ങള്‍ ഏറ്റു ആണ് വളര്‍ന്നത്‌. തീയില്‍ കുരുത്തതൊന്നും വെയിലത്ത് വാടിയ ചരിത്രം ഇല്ല.സഭയുടെ വളര്‍ച്ചയും യാക്കോബായ സഭയുടെ ചരിത്രവും ശ്രേഷ്ഠ ബാവായെ കൂടാതെ പൂര്‍ണ്ണമാവുകയില്ല.ബാവയ്ക്ക് ആയുരാരോഗ്യ സൌഖ്യം ദൈവം നല്‍കട്ടെ  എന്നും അഭി.മെത്രാപ്പോലിത്ത അദ്ധ്യക്ഷ പ്രസംഗത്തില്‍ ആശംസിച്ചു.
ശ്രേഷ്ഠ ബാവ സഭയില്‍ മാത്രമല്ല സമൂഹത്തിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് യാക്കോബായ വിശ്വാസികള്‍ക്ക് അഭിമാനകരമാണന്നു ബഹുമാനപ്പെട്ട ഭകഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.അനൂപ്‌ ജേക്കബ്‌ പറഞ്ഞു. വട്ടപൂജ്യത്തില്‍ നിന്നും സഭയെ ഇന്ന് കാണുന്നരീതിയില്‍ വളര്‍ത്തിയത് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയാണന്നു UDF കണ്‍വീനര്‍ ശ്രീ പി.പി.തങ്കച്ചന്‍ പറഞ്ഞു.
എക്സൈസ് മന്ത്രി കെ ബാബു, മുന്‍മന്ത്രിമാരായ എസ് ശര്‍മ,ജോസ് തെറ്റയില്‍,    മംഗളം പത്രാധിപന്‍ സാജന്‍ മാത്യു, എ കെ ശശീന്ദ്രന്‍ എം എല്‍ എ, സാജു പോല്‍ എം എല്‍ എ,ടി യു കുരുവിള , DCC പ്രസിഡണ്ട്‌ വി.ജെ പൗലോസ്‌ സഭയില്‍ എല്ലാ ഭക്ത സംഘടനകള്‍ക്കും വേണ്ടി അഭി.കുര്യാക്കോസ് മാര്‍ തെയോഫിലാസ്,ഭദ്രാസനങ്ങള്‍ക്ക് അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ മറുപടി പ്രസംഗം നടത്തി. പ്രതിസന്ധികളില്‍ ദൈവം കൈപിടിച്ച് നടത്തുന്നു. പ്രാര്‍ത്ഥനയോടെ മാത്രം കാര്യങ്ങള്‍ ചെയ്യുന്നു. മെത്രാന്‍ കക്സികള്‍ക്ക് ഭൂരിപക്ഷമുള്ള ഒരു പള്ളികളിലും അവകാശ വാദം ഉന്നയിക്കരുത് എന്ന് ബാവ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ യാക്കോബായ സഭയ്ക്ക് ഭൂരിപക്ഷമുള്ള പള്ളികള്‍ അടച്ചിടാന്‍ സഭ സമ്മതിക്കുകയില്ലന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.ഇത്രയും കാലം വഴി നടത്തിയ ദൈവത്തിനു നന്ദി.ആശംസകളര്‍പ്പിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞു ശ്രേഷ്ഠ ബാവ പ്രസംഗം അവസാനിപ്പിച്ചു. സഭയിലെ അഭി. മെത്രാപ്പോലിത്തമാരും,വന്ധ്യ കോര്‍ എപ്പിസ്കോപ്പമാരും, വൈദീകരും, സമര്‍പ്പിതരായ കന്യാസ്ത്രീകളും,ഭക്ത സംഘടനാ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്ര മന്ത്രി ബഹുമാനപ്പെട്ട കെ.വി.തോമസ്‌ പാത്രിയര്‍ക്കാ സെന്ററില്‍ എത്തി ബാവയെ ആശംസകള്‍ അര്‍പ്പിച്ചു. 
പ്രതിപക്ഷ നേതാവ് ശ്രീ വി.എസ് അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ നിന്നും  ഫോണില്‍  വിളിച്ചു ആശംസകള്‍ നേര്‍ന്നു.  

Thursday, July 19, 2012

ഓര്‍ത്തഡോക്‌സ് വിഭാഗം അവകാശവാദം ഉപേക്ഷിക്കണം -ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത


മൂവാറ്റുപുഴ: മൂവാറ്റുപുഴ അരമനയും വസ്തുവകകളും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന വാദം വാസ്തവ വിരുദ്ധമാണെന്നും അവകാശവാദം ഉപേക്ഷിക്കണമെന്നും യാക്കോബായ സഭാ മീഡിയ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ട അരമനയിലും ദേവാലയത്തിലും മറ്റ് വസ്തുവകകളിലും അവകാശവാദം ഉന്നയിക്കുന്നത് ആധികാരിക രേഖകളെയും ആധാരത്തെയും പരിഗണിക്കാതെയാണ്.
1975 നു ശേഷം ഇരു സഭകളായി തുടര്‍ന്നതില്‍ പിന്നെ മൂവാറ്റുപുഴ അരമന യാക്കോബായ സഭയുടെ പ്രാദേശിക തലവനും കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തയുമായ ശ്രേഷ്ഠ ബസേലിയോസ് പൗലൂസ് ദ്വിതീയന്‍ ബാവ 43 വര്‍ഷം താമസിച്ച യാക്കോബായ സഭാ കേന്ദ്രമായിരുന്നു എന്ന് ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. 1877 ല്‍ സ്ഥലം യാക്കോബായ സഭയ്ക്കു വേണ്ടിയാണ് വാങ്ങിയതെന്നും 70 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചതും തര്‍ക്കം നിലനില്‍ക്കെ നിര്‍മാണം നടത്തുന്നതും ആണ് പ്രതിസന്ധിക്ക് കാരണമെന്നും ഇദ്ദേഹം പറഞ്ഞു.

Wednesday, July 18, 2012

ശതോത്തര സുവര്‍ണ ജൂബിലിയാഘോഷം തുടങ്ങി



പന്തളം: മാന്തുക മാന്തളിര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരുവര്‍ഷം നീണ്ടു നില്കുന്ന ആഘോഷപരിപാടികള്‍ യൂഹാനോന്‍ മോര്‍മിലിത്തിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. കുര്‍ബാനയും അനുസ്മരണ പ്രാര്‍ത്ഥനയും കുടുംബയൂണിറ്റുകളുടെ വാര്‍ഷികം ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഫാ. പി.പി. ജോസഫ്, റവ. ടി.വി. തോമസ് കോര്‍എപ്പിസ്‌കോപ്പ, ഫാ. സാംസണ്‍ വര്‍ഗീസ്, ഫാ. ജെയിംസ് ജോര്‍ജ്, ഡോ. ജോസ് ഡി. കൈപ്പള്ളി, എ.ഇ. മത്തായി, അഡ്വ. എ.സി. ഈപ്പന്‍, ഫാ. ഗീവര്‍ഗീസ് സഖറിയ, എ.ഡി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ജൂബിലിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പുകള്‍, നേതൃത്വപരിശീലന ക്യാസ്സുകള്‍, കുടുംബനവീകരണ ധ്യാനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആതുരസഹായ പദ്ധതികള്‍, യുവജന സംഗമം, കൗണ്‍സലിങ് ക്ലാസ്സുകള്‍, ആരോഗ്യ സുരക്ഷാപദ്ധതികള്‍, സെമിനാറുകള്‍, മുതിര്‍ന്ന ഇടവകാംഗങ്ങളെ ആദരിക്കല്‍, സാമൂഹികസേവന പദ്ധതികള്‍, പള്ളിയുടെ കൂദാശ എന്നിവ നടക്കും.

Sunday, July 15, 2012

യാക്കോബായ സഭ വിശ്വാസ പ്രഖ്യാപന റാലി നടത്തി



                




                 
സഭയില്‍ നിലവില്‍ അല്‍മായ ഫോറം എന്ന സംഘടനയില്ല. മൂന്നു വര്‍ഷം മുന്‍പു നടന്ന സഭാ സുന്നഹദോസ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തിരുന്നു. അല്‍മായ ഫോറത്തിന്റെ മറവില്‍ സഭാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നതു ശരിയല്ല. തെറ്റുതിരുത്തി മാര്‍ ക്ളിമ്മീസ് തിരിച്ചുവരികയാണെങ്കില്‍ സ്വീകരിക്കും. എന്നാല്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരെ സ്വീകരിക്കില്ലെന്നും ശ്രേഷ്ഠ ബാവാ വ്യക്തമാക്കി.


മുവാറ്റുപുഴ: അനധികൃത താമസക്കാരെ ഒഴിവാക്കി മുവാറ്റുപുഴ അരമന വിട്ടു തരനമെന്നാവശ്യപ്പെട്ടു യാക്കോബായ സംഘടിപ്പിച്ച വിശ്വാസ പ്രഖ്യാപന റാലിയില്‍ പതിനായിരക്കണക്കിനു വിശ്വാസികള്‍ അണിനിരന്നു. മുവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തുനിന്നും ആരംഭിച്ച റാലി മുവാറ്റുപുഴ ഭദ്രാസന മെത്രാപ്പോലിത്ത ബി. മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത ഫ്ലാഗ് ഓഫ് ചെയ്തു. സഭാ സെക്രട്ടറി ബാരിത്തോ മഹീറോ തമ്പു ജോര്‍ജ് തുകലന്‍,സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഭക്ത സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ രെആലിയ്ക്കു നേതൃത്വം നല്‍കി.  നൂറു കണക്കിന്  വൈദീക ശ്രേഷ്ടര്‍, കന്യാസ്ത്രീകള്‍, ശെമ്മാശ്ശന്മാര്‍,പതിനായിരക്കണക്കിന് വിശ്വാസികളും റാലിയില്‍ അണിനിരന്നു. റാലി ടൌണ്‍ ഹാളില്‍ എത്തിയതിനെതുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ അഭി മാത്യൂസ്‌ മോര്‍ ഇവാനിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു.അഭി മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത സ്വാഗതം പറഞ്ഞു.യാക്കോബായ സഭയുടെ സ്വത്തായ മുവാറ്റുപുഴ അരമന വിട്ടു കിട്ടുന്നതുവരെ സഭാ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് അഭി.മാത്യൂസ്‌ മോര്‍ ഇവാനിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.അരമനയിലെ പഴയ പള്ളിയുള്‍പ്പടെ പൊളിച്ചുമാറ്റി പുതിയത് പണിതു അരമന കൈവശപ്പെടുത്താനുള്ള നീക്കം വ്യാമോഹം മാത്രമാനന്നും അഭി മെത്രാപോലിത്ത പറഞ്ഞു. 
ജൂലൈ 22 നു എണ്‍പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന ശ്രേഷ്ഠ കത്തോലിക്കാ ബാവയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചുള്ള പ്രമേയം യാക്കോബായ യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ബിജു സ്കറിയ അവതരിപ്പിച്ചു. 
യാകൊബായ സഭയുടെ പൂര്‍വിക സ്വത്തില്‍ അവകാശം പറയാന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് യാതൊരു അവകാശവും ഇല്ലാന്ന് അഭി അഭി കുര്യാക്കോസ് മാര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത ആമുഖ സന്ദേശത്തില്‍ പറഞ്ഞു.അരമനയുടെ ആധാരത്തില്‍ തന്നെ ഇത് യാക്കോബായ സഭയുടെ ആവശ്യത്തിനായി ഉള്ളതാണന്നു വ്യക്തമാണ്. സഭാ വിട്ടു പോയ പലരും പിന്നീട് തിരിച്ചു വന്ന ചരിത്രം ഉണ്ട്. തോമസ്‌ അത്താനസിയോസും തെറ്റ് തിരുത്തി തിരിച്ചു വരുമെന്ന് സഭാ കരുതി. അതുകൊണ്ടാണ് മുവാറ്റുപുഴ അരമന വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടു ആവശ്യപ്പെടാന്‍ കാലതാമസം ഉണ്ടായത്.കള്ളാ രേഖകള്‍ സമര്‍പ്പിച്ചാണ് പള്ളി പണിയുന്നതിനു തോമസ്‌ അത്താനാസിയോസ് അനുമതി വാങ്ങിയിരിക്കുന്നത് എന്നും അഭി കുര്യാക്കോസ് മാര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത പറഞ്ഞു. 
തുടര്‍ന്ന് ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭയുടെ പൂര്‍വിക സ്വത്ത് തിരിച്ചു കിട്ടുന്നത് വരെ സഭ സമരം തുടരും.പ്രതിസന്ധികളില്‍ ദൈവം സഭയെ കൈപിടിച്ച് നടത്തുന്നു.മോര്‍ ക്ലീമീസ് മെത്രാപോലിത്തയെ  സഭയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയാണന്നും ശ്രേഷ്ഠ കാതോലിക്കാബാവ പറഞ്ഞു. സഭയുടെ പുണ്യം ആണ് സെക്രട്ടറി ബാറീത്തോ മഹീറോ തമ്പു ജോര്‍ജ് തുകലന്‍.സഭയെ ദ്രോഹിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. 
ഏതൊക്കെ പീഡനങ്ങള്‍ സഹിച്ചാലും മരണം വരെ സഭയില്‍ അടിയുറച്ചു നിന്ന് പ്രവര്‍ത്തിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച സഭ സെക്രട്ടറി തമ്പു ജോര്‍ജ് പറഞ്ഞു. ശത്രുക്കളുടെ കൂട്ട് പിടിച്ചു സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വിശ്വാസികള്‍ തിരിച്ചറിയണമെന്ന് തമ്പു ജോര്‍ജ് ഓര്‍മ്മിപ്പിച്ചു. 
സഭയിലെ മെത്രാപ്പോലിത്തമാരും, സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വേദിയില്‍ സന്നിഹിദരായിരുന്നു. റാലിയോടനുബന്ധിച്ചു നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വന്‍ പോലീസെ സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ്‌ ചെയ്തിരുന്നത്. 

Saturday, July 14, 2012

ഉപവാസ പ്രാര്‍ത്ഥനായെഞ്ഞ്ജം



മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലഭിക്കനമെന്നാവശ്യപ്പെട്ടു രണ്ടു മാസമായി പള്ളിയ്ക്ക് മുന്‍പില്‍ ഇടവക ജനം നടത്തുന്ന പ്രാര്‍ത്ഥനാ യഞ്ജത്തിനു പിന്തുണ പ്രഖ്യാപിച്ചു സത്യവിസ്വാസ സംരക്ഷണ സമിതി സംഘടിപ്പിച്ച ഉപവാസ പ്രര്തനായെഞ്ഞ്ജം കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഡോ. മാത്യൂസ്‌ മാര്‍ ഇവാനിയോസ് ഉദ്ഘാടനം ചെയ്യുന്നു. സത്യവിസ്വാസ സംരക്ഷണ സമിതി പരസിടെന്റ്റ് അഭി. ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത സമീപം. 

Wednesday, July 11, 2012

സഭയ്ക്ക് കളങ്കമുണ്ടാക്കാന്‍ ഗൂഢനീക്കം

കോലഞ്ചേരി: യാക്കോബായ സഭയ്ക്കും നേതൃത്വത്തിനും ബോധപൂര്‍വം കളങ്കം വരുത്തുന്നതിനുള്ള നീക്കം നടത്തുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് യാക്കോബായ സഭ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഫാ. എല്‍ദോസ് കക്കാടന്റെ അധ്യക്ഷതയില്‍ സിനോള്‍ വി. സാജു, ജോണ്‍സണ്‍ വര്‍ഗീസ്, ജെയ്‌തോമസ്, ജോമോന്‍ വടകര, വര്‍ഗീസ് മാമ്മലശ്ശേരി, പി.കെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Tuesday, July 03, 2012

അഖില മലങ്കര ബൈബിള്‍ ക്വിസ് മത്സരം



പുത്തന്‍കുരിശ് സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ്‌ യാക്കോബായ സുറിയാനി പള്ളിയിലെ മാര്‍ കുര്യാക്കോസ് യൂത്ത് അസ്സോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ 18- മത് അഖില മലങ്കര ബൈബിള്‍ ക്വിസ് മത്സരം 24 / 06 / 2012 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനാനന്തരം പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. യൂത്ത് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്‍റ്റ് ശ്രീ.രാജന്‍.സി.എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗം സഹ വികാരി റവ.ഫാ.ജിബു ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. 
യൂത്ത് അസ്സോസിയേഷന്‍ സെക്രട്ടറി ശ്രീ. ഗ്രിഗര്‍ ചെറിയാന്‍ സ്വാഗതം ആശംസിച്ചു.യൂത്ത് അസ്സോസിയേഷന്‍ കണ്ടനാട് ഭദ്രാസന അല്‍മായ വൈസ് പ്രസിഡന്‍റ്റ് ശ്രീ.ജോണ്‍സന്‍ വര്‍ഗീസ്, പള്ളി ട്രസ്റ്റിമാരായ ശ്രീ.കെ.ജി.സാജു, ശ്രീ.കെ.എം.കുര്യാക്കോസ് എന്നിവര്‍ ആശംസ അര്‍പിച്ചു. മലങ്കരയുടെ നാനാഭാഗങ്ങളില്‍ നിന്നായി മുപ്പതോളം ടീമുകള്‍ പങ്കെടുത്ത മത്സരം നയിച്ചത് ഡി.ബിജോ അടിമാലിയാണ്. ഒന്നാം സമ്മാനം - 5001 രൂപയും കാഞ്ഞിരക്കാട്ട് ഏലിയാമ്മ മത്തായി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നേടിയത് പഴന്തോട്ടം സെന്‍റ് മേരിസ് യാക്കോബായ സുറിയാനി പള്ളി. രണ്ടാം സമ്മാനം - 2501 രൂപയും തുര്‍ക്കടയില്‍ ഏലിയാമ്മ കുര്യാക്കോ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നേടിയത് മഴുവന്നൂര്‍ സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി പള്ളി. മൂന്നാം സമ്മാനം - 1001 രൂപയും പട്ടശ്ശേരില്‍ മത്തായി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നേടിയത് പൂതൃക്ക സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളി. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും വികാരിയും കണ്ടനാട് ഭദ്രാസന വൈദീക സെക്രട്ടറിയുമായ റവ.ഫാ.വര്‍ഗീസ് കളപ്പുരയ്ക്കല്‍ വിതരണം ചെയ്തു

Monday, July 02, 2012

കരിങ്ങാച്ചിറ കത്തീഡ്രലില്‍ ദുക്‌റോനോ പെരുന്നാള്‍


കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മോര്‍ തോമാശ്ലീഹായുടെ ദുക്‌റോനോ പെരുന്നാള്‍ 3 ന് നടക്കും. 7 ന് പ്രഭാത നമസ്‌കാരം, 7.30 ന് കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, പ്രസംഗം, ആശീര്‍വാദം എന്നിവ നടക്കും. ഫാ. വര്‍ഗീസ് പുലയത്ത്, ഫാ. റോയി പോള്‍, ഫാ. ഷമ്മി ജോണ്‍ എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

Sunday, July 01, 2012

മേഖലാ സുവിശേഷ സംഘം ചര്‍ച്ചാ ക്ലാസുകള്‍ ആരംഭിച്ചു

അങ്കമാലി: പരിശുദ്ധ ശ്ലീഹാമാരുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് യാക്കോബായ സഭ അങ്കമാലി മേഖലാ സുവിശേഷ സംഘം സംഘടിപ്പിച്ചിട്ടുള്ള ചര്‍ച്ചാ ക്ലാസുകള്‍ പീച്ചാനിക്കാട് സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ആരംഭിച്ചു. ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. ഇട്ടൂപ്പ് ആലുക്കല്‍ അധ്യക്ഷനായി. ഫാ. വര്‍ഗീസ് പാലയില്‍, വിഷയാവതരണം നടത്തി. വര്‍ഗീസ് അരീയ്ക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഷെബി ജേക്കബ്, ഫാ. ജോര്‍ജ് വര്‍ഗീസ്, ടി.എം. വര്‍ഗീസ്, ടി.സി. ഏല്യാസ്, ടി.ഐ. പൗലോസ്, പോള്‍ കൂരന്‍, ബേബിപോള്‍, ടി.പി. ബേബി എന്നിവര്‍ പ്രസംഗിച്ചു.

കുര്യാക്കോസ് ജോണിന്‍റെ ഘാതകരെ അറസ്റ്റു ചെയ്യണം - പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തി.



പുത്തന്‍പുരയ്ക്കല്‍ കുര്യാക്കോസ് ജോണിന്‍റെ അപകട മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു ആവശ്യപെട്ടു യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന കമ്മിറ്റി പുത്തന്‍കുരിശു പോലീസ് സ്റ്റെഷനു മുന്‍പില്‍ നടത്തിയ ധര്‍ണ്ണ സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ഉദ്ഘാടനം ചെയ്യുന്നു.

പുത്തന്‍കുരിശ്:മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി ഇടവകംഗം പുത്തന്‍പുരയ്ക്കല്‍ കുര്യാക്കോസ് ജോണിന്‍റെ അപകട മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു ആവശ്യപെട്ടു യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന കമ്മിറ്റി പുത്തന്‍കുരിശു പോലീസ് സ്റ്റെഷനിലേക്ക് മാര്‍ച്ച്‌ നടത്തി.ചൂണ്ടി കവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച്‌ പോലീസ് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു.തുടര്‍ന്ന് നടന്ന ധര്‍ണ്ണ സഭ  സെക്രട്ടറി  തമ്പു ജോര്‍ജ് തുകലന്‍ ഉദ്ഘാടനം ചെയ്തു.കുര്യാക്കോസിന്‍റെ ഘാതകരെ അറസ്റ്റു ചെയ്യുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ശ്രീ തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു.അഭി.മാത്യൂസ്‌ മോര്‍ അന്തീമോസ് മെത്രാപ്പോലിത്ത മുഖ്യ പ്രഭാഷണം നടത്തി. മാമാലശ്ശേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി യാക്കോബായ സഭ വിശ്വാസികള്‍ പള്ളിക്ക് മുന്നില്‍ അഖണ്ഡപ്രാര്‍ഥനാ യജ്ഞം തുടങ്ങിയിട്ട് 48 ദിവസം പിന്നിട്ടു.അതിനിടെ യാക്കോബായ സഭ നടത്തുന്ന സഹനസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് അസോസിയേഷന്‍ നടത്തിയ ഇരുചക്ര വാഹനറാലി പ്രാര്‍ഥനാ യജ്ഞപ്പന്തലിലാണ് സമാപിച്ചത്. ഇതുകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുര്യാക്കോസ് ജോണിന്റെ ബൈക്ക് വട്ടംതിരിഞ്ഞ് വലതുവശത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് കുര്യാക്കോസ് ജോണിന് ഗുരുതരമായി പരിക്കേറ്റത്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലിരിക്കെ ജൂണ്‍ ആറിനാണ് കുര്യാക്കോസ് ജോണ്‍ മരിച്ചത്. അപകടം നടന്ന സ്ഥലത്ത് യാക്കോബായക്കാര്‍ക്ക് നേരെ ഇതിന് മുമ്പ് ആക്രമണമുണ്ടായിട്ടുണ്ടെന്നും അതിനാല്‍ സമഗ്രമായ അന്വേഷണം വേണമെന്നും അഭി.മാത്യൂസ്‌ മോര്‍ അന്തീമോസ് മെത്രാപ്പോലിത്ത ആവശ്യപെട്ടു.രണ്ടാഴ്ചയ്ക്കുള്ളില്‍ സമഗ്രമായ  അന്വേഷണം  നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലങ്കില്‍ സമര പരിപാടികള്‍ ജില്ലാ ആസ്ഥാനത്തേക്ക് വ്യാപിപ്പിക്കുമെന്നും അഭി മെത്രാപ്പോലിത്ത പറഞ്ഞു. 
ഭദ്രാസന വൈസ് പ്രസിഡണ്ട്‌ ഫാ.എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സിനോള്‍ വി.സാജു സ്വാഗതം ആശംസിച്ചു. ഫാ ബിനു അമ്പാട്ട്,ഫാ ലാല്‍മോന്‍ പട്ടരുമഠം,യൂത്ത്  അസോസിയേഷന്‍ അഖില  മലങ്കര വൈസ് പ്രസിഡണ്ട്‌ ജോസ് സ്ലീബ,കൊച്ചി ഭദ്രാസന സെക്രട്ടറി ബൈജു മാത്താറ,ബിജു വര്‍ഗീസ്‌,റെജി പി വര്‍ഗീസ്‌,വര്‍ഗീസ്‌ കെ.വി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...