പന്തളം: മാന്തുക മാന്തളിര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരുവര്‍ഷം നീണ്ടു നില്കുന്ന ആഘോഷപരിപാടികള്‍ യൂഹാനോന്‍ മോര്‍മിലിത്തിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. കുര്‍ബാനയും അനുസ്മരണ പ്രാര്‍ത്ഥനയും കുടുംബയൂണിറ്റുകളുടെ വാര്‍ഷികം ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഫാ. പി.പി. ജോസഫ്, റവ. ടി.വി. തോമസ് കോര്‍എപ്പിസ്‌കോപ്പ, ഫാ. സാംസണ്‍ വര്‍ഗീസ്, ഫാ. ജെയിംസ് ജോര്‍ജ്, ഡോ. ജോസ് ഡി. കൈപ്പള്ളി, എ.ഇ. മത്തായി, അഡ്വ. എ.സി. ഈപ്പന്‍, ഫാ. ഗീവര്‍ഗീസ് സഖറിയ, എ.ഡി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ജൂബിലിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പുകള്‍, നേതൃത്വപരിശീലന ക്യാസ്സുകള്‍, കുടുംബനവീകരണ ധ്യാനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആതുരസഹായ പദ്ധതികള്‍, യുവജന സംഗമം, കൗണ്‍സലിങ് ക്ലാസ്സുകള്‍, ആരോഗ്യ സുരക്ഷാപദ്ധതികള്‍, സെമിനാറുകള്‍, മുതിര്‍ന്ന ഇടവകാംഗങ്ങളെ ആദരിക്കല്‍, സാമൂഹികസേവന പദ്ധതികള്‍, പള്ളിയുടെ കൂദാശ എന്നിവ നടക്കും.
No comments:
Post a Comment