21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Sunday, July 15, 2012

യാക്കോബായ സഭ വിശ്വാസ പ്രഖ്യാപന റാലി നടത്തി



                




                 
സഭയില്‍ നിലവില്‍ അല്‍മായ ഫോറം എന്ന സംഘടനയില്ല. മൂന്നു വര്‍ഷം മുന്‍പു നടന്ന സഭാ സുന്നഹദോസ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തിരുന്നു. അല്‍മായ ഫോറത്തിന്റെ മറവില്‍ സഭാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നതു ശരിയല്ല. തെറ്റുതിരുത്തി മാര്‍ ക്ളിമ്മീസ് തിരിച്ചുവരികയാണെങ്കില്‍ സ്വീകരിക്കും. എന്നാല്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരെ സ്വീകരിക്കില്ലെന്നും ശ്രേഷ്ഠ ബാവാ വ്യക്തമാക്കി.


മുവാറ്റുപുഴ: അനധികൃത താമസക്കാരെ ഒഴിവാക്കി മുവാറ്റുപുഴ അരമന വിട്ടു തരനമെന്നാവശ്യപ്പെട്ടു യാക്കോബായ സംഘടിപ്പിച്ച വിശ്വാസ പ്രഖ്യാപന റാലിയില്‍ പതിനായിരക്കണക്കിനു വിശ്വാസികള്‍ അണിനിരന്നു. മുവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തുനിന്നും ആരംഭിച്ച റാലി മുവാറ്റുപുഴ ഭദ്രാസന മെത്രാപ്പോലിത്ത ബി. മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത ഫ്ലാഗ് ഓഫ് ചെയ്തു. സഭാ സെക്രട്ടറി ബാരിത്തോ മഹീറോ തമ്പു ജോര്‍ജ് തുകലന്‍,സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഭക്ത സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ രെആലിയ്ക്കു നേതൃത്വം നല്‍കി.  നൂറു കണക്കിന്  വൈദീക ശ്രേഷ്ടര്‍, കന്യാസ്ത്രീകള്‍, ശെമ്മാശ്ശന്മാര്‍,പതിനായിരക്കണക്കിന് വിശ്വാസികളും റാലിയില്‍ അണിനിരന്നു. റാലി ടൌണ്‍ ഹാളില്‍ എത്തിയതിനെതുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ അഭി മാത്യൂസ്‌ മോര്‍ ഇവാനിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു.അഭി മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത സ്വാഗതം പറഞ്ഞു.യാക്കോബായ സഭയുടെ സ്വത്തായ മുവാറ്റുപുഴ അരമന വിട്ടു കിട്ടുന്നതുവരെ സഭാ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് അഭി.മാത്യൂസ്‌ മോര്‍ ഇവാനിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.അരമനയിലെ പഴയ പള്ളിയുള്‍പ്പടെ പൊളിച്ചുമാറ്റി പുതിയത് പണിതു അരമന കൈവശപ്പെടുത്താനുള്ള നീക്കം വ്യാമോഹം മാത്രമാനന്നും അഭി മെത്രാപോലിത്ത പറഞ്ഞു. 
ജൂലൈ 22 നു എണ്‍പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന ശ്രേഷ്ഠ കത്തോലിക്കാ ബാവയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചുള്ള പ്രമേയം യാക്കോബായ യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ബിജു സ്കറിയ അവതരിപ്പിച്ചു. 
യാകൊബായ സഭയുടെ പൂര്‍വിക സ്വത്തില്‍ അവകാശം പറയാന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് യാതൊരു അവകാശവും ഇല്ലാന്ന് അഭി അഭി കുര്യാക്കോസ് മാര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത ആമുഖ സന്ദേശത്തില്‍ പറഞ്ഞു.അരമനയുടെ ആധാരത്തില്‍ തന്നെ ഇത് യാക്കോബായ സഭയുടെ ആവശ്യത്തിനായി ഉള്ളതാണന്നു വ്യക്തമാണ്. സഭാ വിട്ടു പോയ പലരും പിന്നീട് തിരിച്ചു വന്ന ചരിത്രം ഉണ്ട്. തോമസ്‌ അത്താനസിയോസും തെറ്റ് തിരുത്തി തിരിച്ചു വരുമെന്ന് സഭാ കരുതി. അതുകൊണ്ടാണ് മുവാറ്റുപുഴ അരമന വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടു ആവശ്യപ്പെടാന്‍ കാലതാമസം ഉണ്ടായത്.കള്ളാ രേഖകള്‍ സമര്‍പ്പിച്ചാണ് പള്ളി പണിയുന്നതിനു തോമസ്‌ അത്താനാസിയോസ് അനുമതി വാങ്ങിയിരിക്കുന്നത് എന്നും അഭി കുര്യാക്കോസ് മാര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത പറഞ്ഞു. 
തുടര്‍ന്ന് ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭയുടെ പൂര്‍വിക സ്വത്ത് തിരിച്ചു കിട്ടുന്നത് വരെ സഭ സമരം തുടരും.പ്രതിസന്ധികളില്‍ ദൈവം സഭയെ കൈപിടിച്ച് നടത്തുന്നു.മോര്‍ ക്ലീമീസ് മെത്രാപോലിത്തയെ  സഭയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയാണന്നും ശ്രേഷ്ഠ കാതോലിക്കാബാവ പറഞ്ഞു. സഭയുടെ പുണ്യം ആണ് സെക്രട്ടറി ബാറീത്തോ മഹീറോ തമ്പു ജോര്‍ജ് തുകലന്‍.സഭയെ ദ്രോഹിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. 
ഏതൊക്കെ പീഡനങ്ങള്‍ സഹിച്ചാലും മരണം വരെ സഭയില്‍ അടിയുറച്ചു നിന്ന് പ്രവര്‍ത്തിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച സഭ സെക്രട്ടറി തമ്പു ജോര്‍ജ് പറഞ്ഞു. ശത്രുക്കളുടെ കൂട്ട് പിടിച്ചു സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വിശ്വാസികള്‍ തിരിച്ചറിയണമെന്ന് തമ്പു ജോര്‍ജ് ഓര്‍മ്മിപ്പിച്ചു. 
സഭയിലെ മെത്രാപ്പോലിത്തമാരും, സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വേദിയില്‍ സന്നിഹിദരായിരുന്നു. റാലിയോടനുബന്ധിച്ചു നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വന്‍ പോലീസെ സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ്‌ ചെയ്തിരുന്നത്. 

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...