21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Monday, January 16, 2012

നീറാംമുകള്‍ പള്ളിയില്‍ പ്രധാന പെരുന്നാളിന് കൊടിയേറ്റി



കോലഞ്ചേരി: നീറാംമുകള്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയിലെ പ്രധാന പെരുന്നാളിന് വികാരി തോമസ് പനച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ കൊടി ഉയര്‍ത്തി.

സഭാ വികാരി ഫാ. ജേക്കബ് കൂളിയാട്ട് സഹകാര്‍മികനായി. ശനിയാഴ്ച വൈകീട്ട് 7ന് ഭക്തസംഘടനകളുടെ വാര്‍ഷികം പീറ്റര്‍ വേലമ്പറമ്പില്‍ കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും.

വിവിധ കലാപരിപാടികളും നടക്കും. ഞായറാഴ്ച രാവിലെ 11 ന് വാഹനവിളംബര റാലി, വൈകീട്ട് 7 ന് കുടുംബസംഗമവും യൂത്ത് അസോസിയേഷന്‍ രജതജൂബിലി സമാപനവും നടക്കും.

കണ്യാട്ടുനിരപ്പ് പള്ളിക്കുമുന്നില്‍ യാക്കോബായ വിഭാഗം പ്രാര്‍ഥനായജ്ഞം തുടങ്ങി


കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ ഒന്നാം തിയതി നടന്ന സംഘര്‍ഷത്തില്‍പ്പെട്ട് പ്രതികളാക്കപ്പെട്ടവരെ വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് യാക്കോബായ വിഭാഗം പ്രാര്‍ഥനായജ്ഞം തുടങ്ങി.

ഞായറാഴ്ച രാവിലെ വി. കുര്‍ബാനയ്ക്കുശേഷം 10.30ഓടെ ചാപ്പലില്‍നിന്നും വായ്മൂടിക്കെട്ടി വിശ്വാസികള്‍ പ്രധാന പള്ളിയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് പള്ളിക്കുമുമ്പില്‍ തടഞ്ഞതോടെ വിശ്വാസികള്‍ ഗ്രൗണ്ടില്‍ കുത്തിയിരുന്ന് പ്രാര്‍ഥനായജ്ഞം തുടങ്ങുകയായിരുന്നു.

സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ഉദ്ഘാടനം ചെയ്ത പ്രാര്‍ഥനായജ്ഞത്തിന് മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ ഈവാനിയോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ജേക്കബ് കാട്ടുപാടം, ഫാ. ഏലിയാസ് കാപ്പംകുഴിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചയ്ക്കുശേഷം 3 മണിയോടെ പള്ളിക്കുമുന്നിലെ പ്രാര്‍ഥനായജ്ഞം യാക്കോബായ ചാപ്പലിലേക്ക് മാറ്റി.

അവിടെ, നീതി ലഭിക്കുംവരെ പ്രാര്‍ഥനായജ്ഞം തുടരുമെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. സംഘര്‍ഷാവസ്ഥ മുന്നില്‍ക്കണ്ട് മൂവാറ്റുപുഴ ഡിവൈഎസ്​പി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘം സ്ഥലത്തുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയില്‍ യാക്കോബായ വിഭാഗം പ്രാര്‍ഥനായജ്ഞം നടത്തുന്നതിലേക്കായി നിര്‍മിച്ച പന്തല്‍ 10 മണിയോടെ പോലീസ് അഴിപ്പിച്ചതായി യാക്കോബായ വിഭാഗം പറഞ്ഞു.

പൊയ്ക്കാട്ടുശ്ശേരി പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാള്‍

നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി മോര്‍ ബഹനാം യാക്കോബായ പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളും തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ 26-ാം വാര്‍ഷികവും 21 മുതല്‍ 23 വരെ നടക്കും. 21ന് രാവിലെ 7.30ന് വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ഷെബി ജേക്കബ് മഴുവഞ്ചേരി മുഖ്യകാര്‍മികത്വംവഹിക്കും. തുടര്‍ന്ന് ഫാ. വര്‍ഗീസ് പാലയില്‍ പെരുന്നാളിന് കൊടിയേറ്റും. വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന, ഏഴിന് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം, വിവിധ കലാപരിപാടികള്‍, 22ന് രാവിലെ 8.30ന് ഏല്യാസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, വൈകീട്ട് 6.30ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് പ്രദക്ഷിണം, കരിമരുന്നുപ്രയോഗം.

23ന് രാവിലെ ഏഴിന് കെ.ടി. ജേക്കബ് കൂരന്‍താഴത്തുപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, 8.30ന് ഐസക്ക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മിത്വത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ, 6.30ന് സന്ധ്യാപ്രാര്‍ഥന, ഏഴിന് ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികം, തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടാകും.

മാത്യൂസ് മാര്‍ അന്തീമോസ് അഭിഷിക്തനായി



കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ പുതിയ മെത്രാപ്പോലീത്തയായി സ്‌തേഫാനോസ് റമ്പാന്‍ (ഡോ. ജോമി ജോസഫ്) മാത്യൂസ് മാര്‍ അന്തീമോസ് എന്ന നാമത്തില്‍ അഭിഷിക്തനായി.

ദമാസ്‌ക്കസിലെ മര്‍ത്‌സെദാനായിലെ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലില്‍ ഞായറാഴ്ചയായിരുന്നു സ്ഥാനരോഹണം. ശുശ്രൂഷയില്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സഹകാര്‍മികനായി
രുന്നു.

എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ പീലക്‌സീനോസ് മത്തിയാസ് നയിസ്, ദിവന്നാസിയോസ് യൂഹാനോന്‍ ഹവാക്ക്, ഇവാനിയോസ് പൗലോസ് അല്‍-സൗഖി, ഏലിയാസ് മാര്‍ യൂലിയോസ്, തോമസ് മാര്‍ അലക്‌സന്ത്രയോസ്, സഖറിയാസ് മാര്‍ പോളിക്കര്‍പ്പോസ്, സഖറിയ ആലുക്കല്‍ റമ്പന്‍, കരിമ്പനയ്ക്കല്‍ മാത്യൂസ് റമ്പന്‍, ഫാ. വര്‍ഗീസ് കല്ലാപ്പാറ, ഫാ. എബ്രഹാം വലിയപറമ്പില്‍, ഫാ. ജേക്കബ് കൊച്ചുപറമ്പില്‍, ഫാ. എല്‍ദോസ് ചക്യാട്ടില്‍ എന്നിവര്‍ പങ്കെടുത്തു. നവാഭിഷിക്തനായ മെത്രാപ്പോലീത്തയുടെ മാതാപിതാക്കളായ സി.എം. ജോസഫും മേരിയും സഹോദരീ കുടുംബവും, ഇടവകാംഗങ്ങളും പങ്കെടുത്തു.

മെത്രാപ്പോലീത്ത 17ന് മടങ്ങിയെത്തും. ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളി ഇടവകയില്‍ ചുള്ളിയില്‍ കുടുംബാംഗമാണ് ഇദ്ദേഹം.

Thursday, January 12, 2012

നവാഭിഷിക്ത മെത്രാപ്പോലീത്തമാര്‍ ഡെമാസ്‌കസിലേക്ക്


കൊച്ചി: യാക്കോബായ സഭയുടെ നിയുക്ത മെത്രാനും നവാഭിഷിക്ത മെത്രാപ്പോലീത്തമാരും സഭയുടെ ആസ്ഥാനമായ ഡമാസ്‌കസിലേക്ക് പുറപ്പെടുന്നു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസും സഭാ വക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറയും ഫാ. എബ്രഹാം വലിയപറമ്പിലും ആലുക്കല്‍ സ്‌കറിയ റമ്പാനും (അങ്കമാലി), ഫാ. ജേക്കബ് കൊച്ചുപറമ്പിലു (മൂവാറ്റുപുഴ) മാണ് ഡമാസ്‌കസിലേക്ക് പോകുന്നത്. കുടുംബാംഗങ്ങളും ഇവരോടൊപ്പമുണ്ടാകും.

ജനവരി 15ന് സഭാതലവനായ പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസിന്റെ പ്രധാന കാര്‍മികത്വത്തിലും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്റെ സഹകാര്‍മ്മികത്വത്തിലും നിയുക്ത മെത്രാന്‍ സ്‌തേപ്പാനോസ് റമ്പാനെ (ഫാ. ഡോ. ജോമി ജോസഫ്) മെത്രാപ്പോലീത്തയായി വാഴിക്കും.

ഏലിയാസ് മോര്‍ യൂലിയോസ് (പെരുമ്പാവൂര്‍), തോമസ് മാര്‍ അലക്‌സന്ത്രയോസ് (പാണമ്പടി, കോട്ടയം), സഖറിയാസ് മോര്‍ പോളികാര്‍പ്പസ് (കുറിച്ചി, കോട്ടയം) എന്നീ നവാഭിഷിക്ത മെത്രാന്മാരും സ്‌തേപ്പാനോസ് റമ്പാന്‍ എന്ന് പേരിലുള്ള ഫാ. ഡോ. ജോമി ജോസഫ് (ആലുവ) നിയുക്ത മെത്രാനും 13 ഉം 14 ഉം തീയതികളിലായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര തിരിക്കും.

Wednesday, January 11, 2012

MGJSM One Day Camp Held at St Mary’s JSO Cathedral,Pallikkara



MGJSM One Day Camp Held at St Mary’s JSO Cathedral Morackala, Pallikkara. Vicar Rev Fr Babu Inaugurated the Program. Rev. Fr George Vayaliparambil had taken classes on Leadership and there was Christmas and New Year celebration in the afternoon. Rev fr Eldhose Thelapilly, asst Vicar had given felicitation message. Miss Princy MGJSM Central Committee member and coordinator, Aluva region and Mr. Bony George Coordinator Moovattupuzha Region were led the program.

Sunday, January 08, 2012

നായത്തോട് പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാള്‍ തുടങ്ങി


അങ്കമാലി: നായത്തോട് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാള്‍ തുടങ്ങി. ഫാ. സാബു പാറയ്ക്കല്‍ പെരുന്നാളിന് കൊടിയേറ്റി. സണ്‍ഡേ സ്‌കൂളിന്റെയും ഭക്തസംഘടനകളുടെയും വാര്‍ഷികം ഫാ. പൗലോസ് കുരിയാപ്പുറം ഉദ്ഘാടനം ചെയ്തു. ഫാ. ജിബി യോഹന്നാന്‍ അധ്യക്ഷനായി.

ഞായറാഴ്ച രാവിലെ 8.30ന് മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ, വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് കലാസന്ധ്യ എന്നിവ ഉണ്ടാകും.

മണ്ണത്തൂര്‍ പള്ളിയും ആറൂര്‍ ചാപ്പലും ഏറ്റെടുത്തു

മണ്ണത്തൂര്‍ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.. യാതൊരു പ്രകോപനവും അക്രമാസക്തമായ അന്തരീക്ഷവും ഇല്ലാതിരിക്കെ ഇന്നലെ യാതൊരു അറിയിപ്പും കുടാതെ R D O എത്തി പള്ളി പൂട്ടി സീല്‍ ചെയ്തു. നൂറു കണക്കിന് വിശ്വാസികളുടെ കണ്ണ് നനയിച്ചുകൊണ്ട്‌ മെത്രാന്‍ കക്ഷികളുടെ ആഗ്രഹം സാധിച്ചു..ഇന്ന് നൂറുകണക്കിന് വരുന്ന വിശ്വാസികള്‍ പള്ളി നടയില്‍ നില്‍കേണ്ടിവന്നു. പള്ളി പൂട്ടിക്കുമെന്ന മെത്രാന്‍ കക്ഷികളുടെ പ്രഖ്യാപനം സാധിച്ചതോടെ അവരെ ആരെയും ഇന്ന് പള്ളിയിലേക്ക് കണ്ടില്ല...
ജനാധിപത്യം എന്നത് ഇന്ന് വെറും വക്കായിപോകുന്നു. ഇന്ന് പണമാണ് അധിപതി പുറ്റാനിയിലെ മെത്രാന്‍ കട്ടുണ്ടാക്കിയ കാശും ഏലിയാസ് ജോണ്‍ മണ്ണാത്തിക്കുളം മണ്ണത്തൂര്‍ പള്ളിയില്‍ നിന്നും കട്ട് മുടിച്ച കാശും ചേര്‍ന്നപ്പോള്‍ ഭൂരിപക്ഷം വരുന്ന യാക്കോബായ വിഭാഗത്തിന് നീതി നിഷേധിക്കപ്പെട്ടു.. പണത്തിനു മീതെ പരുന്തും പറക്കില്ല...എന്ന ചൊല്ല് ഇവിടെ സത്യമാകുന്നു..

മണ്ണൂര്‍ കണ്‍വെന്‍ഷനു തുടക്കം മണ്ണൂര്‍ സെന്റ് ജോര്‍ജ് പള്ളി ശതാബ്ദി ആഘോഷം തുടങ്ങി


മൂവാറ്റുപുഴ: മണ്ണൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി ശതാബ്ദി പെരുന്നാള്‍ ആഘോഷത്തിനും മണ്ണൂര്‍ കൃസ്ത്യന്‍ കണ്‍വെന്‍ഷനും തുടക്കമായി. ശതാബ്ദി ആഘോഷം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു.
പെന്‍ഷന്‍ ഫണ്ട് വിതരണോദ്ഘാടനം കെ.പി. ധനപാലന്‍ എം.പിയും നിര്‍വഹിച്ചു. സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, വി.പി. സജീന്ദ്രന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സോമന്‍, മെമ്പര്‍ ജോസ് തോമസ്, ശബരിമല മുന്‍ മേല്‍ശാന്തി എ.ആര്‍. രാമന്‍ നമ്പൂതിരി, വികാരി ഫാ. ജോര്‍ജ് തോമസ് ചേറിയേക്കുടി, കെ.വി. വര്‍ക്കി കോടിയാട്ടില്‍, എല്‍ദോസ് കെ. ജോസഫ് കാല്‍പ്പടിയ്ക്കല്‍, ജോബ്മാത്യു ഇലവും പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

13 വരെ കണ്‍വെന്‍ഷനും പെരുന്നാളാഘോഷങ്ങളും നടക്കും. ഞായറാഴ്ച രാവിലെ 8ന് കുര്‍ബാന, 10.30ന് കുടുംബസംഗമം, 2ന് ഭക്തസംഘടനാ വാര്‍ഷികം തുടങ്ങിയവ ഉണ്ട്. എന്നും വൈകീട്ട് 6.30ന് സുവിശേഷ ഗാനങ്ങളോടെ കണ്‍വെന്‍ഷന്‍ തുടങ്ങും. പ്രശസ്തരായ പുരോഹിതര്‍ സംസാരിക്കും. രാവിലെ 10ന് ബൈബിള്‍ ക്ലാസുണ്ട്.

13ന് രാത്രി 9ന് കരിമരുന്ന് കലാപ്രകടനം നടക്കും.

പരുമലയില്‍ വൃദ്ധസദനം പണിയുന്നത്‌ നിയമാനുസൃതം: യാക്കോബായ സഭ


തിരുവല്ല: പരുമലയില്‍ യാക്കോബായ സഭയുടെ സ്‌ഥലത്തു ജില്ലാ കലക്‌ടറുടെ നിരോധന ഉത്തരവു ലംഘിച്ച്‌ കെട്ടിടം പണിയുന്നെന്ന വാദം അടിസ്‌ഥാനരഹിതമാണെന്നു യാക്കോബായ സഭാ നിരണം ഭദ്രാസന സെക്രട്ടറി ഫാ. മാത്യു ഫിലിപ്പും പരുമല പ്രോജക്‌ട് ജോയിന്റ്‌ കണ്‍വീനര്‍ തോമസ്‌ കൈയാത്രയും അറിയിച്ചു. 

വിശ്വാസികള്‍ക്കായി ഈ സ്‌ഥലത്തു ദൈവാലയം നിര്‍മിക്കാന്‍ സഭ നേരത്തേ തീരുമാനിച്ചതാണ്‌. എതിര്‍വിഭാഗത്തില്‍പ്പെട്ട ചിലര്‍ സംഘര്‍ഷമുണ്ടാക്കിയതിനേത്തുടര്‍ന്നു പത്തനംതിട്ട ജില്ലാ കലക്‌ടര്‍ 144-ാം വകുപ്പുപ്രകാരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. അതു യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ ചോദ്യംചെയ്യുകയും നിരോധനമില്ലെന്നു കലക്‌ടര്‍ കോടതിയെ അറിയിക്കുകയും ചെയ്‌തു. 

സമാധാനാന്തരീക്ഷം തകര്‍ക്കേണ്ടെന്നു കരുതിയാണു മാന്നാര്‍, പരുമല പ്രദേശത്തെ സാധുക്കളായ ജനങ്ങളെ സഹായിക്കാന്‍ വൃദ്ധസദനം നിര്‍മിക്കാന്‍ തീരുമാനിച്ചത്‌. ഈ വിവരം കലക്‌ടറെ രേഖാമൂലം അറിയിക്കുകയും ചെയ്‌തു. കോടതിയില്‍ ഈ വിവരങ്ങള്‍ ധരിപ്പിച്ചതിന്റെ അടിസ്‌ഥാനത്തില്‍ വൃദ്ധസദനത്തിന്റെ നിര്‍മാണത്തിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോടതി കലക്‌ടറോടു നിര്‍ദേശിച്ചു. 

കോടതി ഉത്തരവിന്റെ പകര്‍പ്പു ഭദ്രാസന സെക്രട്ടറി കലക്‌ടര്‍ക്കു നല്‍കിയിരുന്നു. വൃദ്ധസദനം പണിയാന്‍ തടസമില്ലെന്നും ഗ്രാമപഞ്ചായത്തിന്റെ അനുമതി മാത്രം മതിയെന്നും കലക്‌ടര്‍ അറിയിക്കുകയും ചെയ്‌തു. ഇതിന്റെ അടിസ്‌ഥാനത്തില്‍ പഞ്ചായത്ത്‌ അന്വേഷണം നടത്തി നിര്‍മാണാനുമതി നല്‍കി. മറിച്ചുള്ള വാദങ്ങള്‍ അടിസ്‌ഥാനരഹിതമാണ്‌.

കലക്‌ടറുടെ നിരോധന ഉത്തരവുണ്ടെന്ന എതിര്‍കക്ഷിയുടെ വാദങ്ങള്‍ ജനങ്ങളെയും ഉദ്യോഗസ്‌ഥരെയും തെറ്റിദ്ധരിപ്പിക്കാനാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.


Friday, January 06, 2012

കണ്യാട്ടുനിരപ്പ്‌ പള്ളി : ഉന്നതതല അന്വേഷണം വേണമെന്ന്‌ ശ്രേഷ്‌ഠ ബാവ


കൊച്ചി: കണ്യാട്ടുനിരപ്പ്‌ പള്ളിയില്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്കുനേരെ നടന്ന പോലീസ്‌ അതിക്രമത്തെപ്പറ്റി സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന്‌ ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഇതുസംബന്ധിച്ച്‌ തെറ്റായ പ്രചാരണങ്ങളാണു നടക്കുന്നത്‌. വിശ്വാസികള്‍ക്കുനേരെ ലാത്തിച്ചാര്‍ജ്‌ നടത്തിയ സമയത്ത്‌ വീണതിനാലാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥനു പരുക്കുപറ്റിയതെന്നാണ്‌ സഭയുടെ നിഗമനമെന്ന്‌ ബാവ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കുരിശിന്‍തൊട്ടി കൂദാശ ഇന്ന്

അങ്കമാലി: കിടങ്ങൂര്‍ യെല്‍ദോ മോര്‍ ബസേലിയോസ് യാക്കോബായ പള്ളിയുടെ നേതൃത്വത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ പണികഴിപ്പിച്ചിട്ടുള്ള കുരിശിന്‍തൊട്ടിയുടെ കൂദാശാ കര്‍മം വെള്ളിയാഴ്ച വൈകിട്ട് 6ന് ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥന , പ്രസംഗം, നേര്‍ച്ച എന്നിവ ഉണ്ടാകും.

ബഥേല്‍ സുലോക്കൊ പള്ളിയില്‍ കൊടിമരം സമര്‍പ്പിച്ചു

പെരുമ്പാവൂര്‍: ബഥേല്‍ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പണികഴിപ്പിച്ച പുതിയ കൊടിമരത്തിന്റെ സമര്‍പ്പണം മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത നിര്‍വഹിച്ചു. കുടുംബ യൂണിറ്റുകളുടെ വാര്‍ഷകവും കരോള്‍ഗാനമത്സരവും നടന്നു. വികാരി ഫാ. വര്‍ഗീസ് തെക്കേക്കര സമ്മാനദാനം നിര്‍വഹിച്ചു.

Tuesday, January 03, 2012

നവ മെത്രാപ്പോലീത്തക്ക് ജന്മനാട്ടില്‍ സ്വീകരണം


അങ്കമാലി: നവാഭിഷിക്തനായ ഏല്യാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് ജന്മനാട്ടില്‍ ഭക്തി നിര്‍ഭരമായ സ്വീകരണം നല്‍കി. കരയാംപറമ്പ് കവലയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മെത്രാപ്പോലീത്തയെ സ്വീകരിച്ചാനയിച്ചത്. മൂക്കന്നൂര്‍ ആസ്​പത്രി ജങ്ഷനില്‍ മൂക്കന്നൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് മാതൃ ഇടവകയായ ആഴകം സെന്റ് മേരിസ് ഹെര്‍മ്മോന്‍ യാക്കോബായ പള്ളിയില്‍ അനുമോദന സമ്മേളനം നടന്നു. എറണാകുളം- അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യേത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ഡോ. ഏല്യാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.

ജോസ് തെറ്റയില്‍ എം.എല്‍.എ., മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പോള്‍ പി. ജോസഫ്, ലിസി യാക്കോബ്, ഫാ. ജേക്കബ് മാത്യു, ഫാ. സെബാസ്റ്റ്യന്‍ പൈനാടത്ത്, ഫാ. ഏല്യാസ് ഐപ്പ്, ഫാ. വര്‍ഗീസ് മണ്ണാറമ്പില്‍, എബ്രഹാം തരിയന്‍, പി.വി. മാത്യു, പോള്‍ പി. കുര്യന്‍, വര്‍ഗീസ് അരീയ്ക്കല്‍ കോര്‍ എപ്പീസ്‌ക്കോപ്പ, എം.ടി. ചുമ്മാര്‍, പി.വി. പൗലോസ്, കെ.വി. സാജു, ഏല്യാസ് കെ. തരിയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നവാഭിഷിക്ത മെത്രാപ്പോലീത്തമാരെ അനുമോദിച്ചു

കോലഞ്ചേരി: പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നവാഭിഷിക്ത മെത്രാപ്പോലീത്തമാരെ അനുമോദിച്ചു. മെത്രാഭിഷേക ചടങ്ങിനുശേഷം നടന്ന അനുമോദന സമ്മേളനം ജോസഫ് മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

സഭാതര്‍ക്കം പരിഹരിക്കുവാന്‍ മാര്‍ത്തോമ സഭ മുന്നോട്ടുവരുമെന്നും അതിലേക്കായി ഏതുവിധ സഹകരണവും നല്‍കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ നവാഭിഷിക്തരായ ഏലിയാസ് മോര്‍ യൂലിയോസ്, തോമസ് മോര്‍ അലക്‌സാന്ത്രിയോസ്, സഖറിയാസ് മാര്‍ പോളികാര്‍പ്പോസ്എന്നിവരെ അനുമോദിച്ച് ജര്‍മനിയില്‍ നിന്നെത്തിയ ഡോ. ആല്‍ബര്‍ട്ട് റൗഫ് മുഖ്യപ്രഭാഷണം നടത്തി.

സഭ പുറത്തിറക്കിയ സ്മരണിക ചടങ്ങില്‍ ശ്രേഷ്ഠ ബാവ മാര്‍ത്തോമ മെത്രാപ്പോലീത്തക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ മെത്രാപ്പോലീത്തമാരായ ജോസഫ് മോര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മോര്‍ സേവേറിയോസ്, കുര്യാക്കോസ് മോര്‍ തെയോഫിലോസ്, ഗീവര്‍ഗീസ് മോര്‍ കൂറിലോസ്, മാത്യൂസ് മോര്‍ തേവോദോസ്യോസ്, സഭാ സെക്രട്ടറി തമ്പുജോര്‍ജ് തുകലന്‍, ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേത്തലക്കല്‍, എംഎല്‍എമാരായ വി.പി. സജീന്ദ്രന്‍, സാജുപോള്‍, ടി.യു.കുരുവിള മുന്‍ എംഎല്‍എ എം.ജെ.ജേക്കബ്, യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, മുന്‍മന്ത്രി ടി.എച്ച്. മുസ്തഫ, പിറവം യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ്, ബിബി എബ്രഹാം, കെ.ഒ.ഏലിയാസ്, എം.എം.രാജു, മോന്‍സി വാവച്ചന്‍, ഷിബു തെക്കുംപുറം, ഉമ്മച്ചന്‍ വേങ്കിടത്ത് എന്നിവര്‍ പ്രസംഗിച്ചു.

മാര്‍ ബേസില്‍ സ്റ്റേഡിയത്തില്‍ ഗാലറിയും പവലിയനും ഉദ്ഘാടനം ചെയ്തു





കോതമംഗലം: മാര്‍ ബേസില്‍ സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഗാലറിയുടെയും പവലിയന്റെയും ഉദ്ഘാടനം മന്ത്രി ഷിബു ബേബിജോണ്‍ നിര്‍വഹിച്ചു. ടി.യു.കുരുവിള എംഎല്‍എ അധ്യക്ഷതവഹിച്ചു.

കേരളത്തിന്റെ കായികശക്തിയെ അന്തര്‍ദേശീയതലത്തില്‍ വളര്‍ത്തിയെടുക്കാന്‍ വേണ്ട പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ രൂപം നല്‍കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്തിനൊപ്പം കായികമേഖലയിലും മാര്‍ബേസില്‍ സ്‌കൂളിന്റെ സംഭാവനകള്‍ മഹത്തരമാണ്. സംസ്ഥാന ചാമ്പ്യന്മാരായ മാര്‍ബേസില്‍ സ്‌കൂള്‍ രാജ്യത്തെ തന്നെ മികച്ച കായിക വിദ്യാലയമായി ഉയരുന്ന കാലം വിദൂരമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും മികച്ച വിജയം നേടിയെടുത്ത ഇവിടത്തെ കായികപ്രതിഭകളുടെ കഴിവുകളെ പ്രത്യേകം അഭിനന്ദിക്കണമെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.

ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ ക്രിക്കറ്റ് താരം ശ്രീശാന്തിനോട് ദേഷ്യം അല്പം കുറയ്ക്കണമെന്ന മന്ത്രിയുടെ കമന്റ് വേദിയിലും കാണികള്‍ക്കിടയിലും ചിരിയുണര്‍ത്തി. അന്തര്‍ദേശീയ രംഗത്ത് കായികതാരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും പ്രോത്സാഹനവും നല്‍കിയാല്‍ കേരളം സ്‌പോര്‍ട്‌സ് തലത്തില്‍ പുതിയ അധ്യായം കുറിക്കുമെന്ന് ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിിയ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.

പരിക്ക് ഭേദമായാല്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ കരുത്തോടെ തിരിച്ചെത്തുമെന്ന് ശ്രീശാന്ത് പറഞ്ഞു. ഞങ്ങള്‍ കോതമംഗലത്തുകാര്‍ അല്പം വാശിയും ദേഷ്യവുമൊക്കെ ഉള്ളവരാണെന്ന മന്ത്രിയുടെ കമന്റിന് മറുപടിയായി ശ്രീശാന്ത് പറഞ്ഞത് ഷിബു ബേബിജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ ചിരിയോടെ വരവേറ്റു.

കോതമംഗലം എംഎ കോളേജില്‍ വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ടെന്നീസ് എന്നിവയുള്‍പ്പെടുന്ന വിവിധോദ്ദേശ്യ സ്റ്റേഡിയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുന്ന കാര്യം മുഖ്യാതിഥിയായ കെഎഫ്ഡിസി ചെയര്‍മാന്‍ സാബു ചെറിയാന്‍ അറിയിച്ചു. ഇതോടൊപ്പം 5 കോടി രൂപ മുടക്കി 400 മീ. സിന്തറ്റിക് ട്രാക്ക് നിര്‍മിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രഥമ മുന്‍ഗണനക്ക് കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സാബു ചെറിയാന്‍ സൂചിപ്പിച്ചു. കായികമേളയില്‍ മെഡല്‍ നേടിയ കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭാ ചെയര്‍മാന്‍ കെ.പി.ബാബു, കെ.വി. തോമസ്, എന്‍.സി.ചെറിയാന്‍, വി.വി.കുര്യന്‍, പ്രമീള സണ്ണി, ഉഷഡാവു, ഫാ. മനുമാത്യു, പി.വി. പൗലോസ്, പി.കെ.സതീശന്‍ (ചീഫ് എന്‍ജിനീയര്‍ പിഡബ്ല്യുഡി) സലിം ചെറിയാന്‍, ജോണ്‍സണ്‍ കുര്യാക്കോസ്, എബി വര്‍ഗീസ്, വി.വി.ഇട്ടന്‍, സി.ജെ.എല്‍ദോസ്, എന്‍.ഡി. ഗീവര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ അഡ്വ. ഷിബു കുര്യാക്കോസ് സ്വാഗതവും പ്രിന്‍സിപ്പല്‍ ജോര്‍ജ് മാത്യു നന്ദിയും പറഞ്ഞു.

സ്‌കൂള്‍ ജങ്ഷനില്‍ നിന്ന് മന്ത്രി ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ക്ക് ബാന്‍ഡുമേളത്തിന്റെ അകമ്പടിയോടെ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് സ്റ്റേഡിയത്തിലെ പവലിയനില്‍ സ്ഥാപിച്ച ശിലാഫലകം മന്ത്രി ഷിബു ബേബിജോണ്‍ അനാച്ഛാദനം ചെയ്തു. സമ്മേളനശേഷം സ്‌കൂളിലെ കായികതാരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോയുമെടുത്താണ് ശ്രീ മടങ്ങിയത്.

Christmas Celebrations at St. Thomas College, Puthencuriz



PUTHENCURIZ: His Beatitude catholicos of India, Dr. Baselios thomas I inaugurated the Christmas Celebrations at St. Thomas Arts & Science College, Puthencuriz, in a function held at the college auditorium. Principal Prof. P A Jacob, Lecturers and students were present.

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...