കോലഞ്ചേരി: കുറ്റ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ മൂറോന്‍ അഭിഷേക കൂദാശയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനവും പരിശുദ്ധ പൗലോസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ ഓര്‍മപ്പെരുന്നാളും 9 മുതല്‍ 11 വരെ നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് ജൂബിലി സമാപന സമ്മേളനം. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ ഗതാഗത-ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എബ്രഹാം മാര സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണവും നിര്‍ധനര്‍ക്കായി നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനവും നടത്തും. വി.പി. സജീന്ദ്രന്‍ എം.എല്‍.എ. സോവനീര്‍ പ്രകാശനം ചെയ്യും. കലാപരിപാടികളും ഉണ്ടാകും. ശനിയാഴ്ച എട്ടിന് വി. കുര്‍ബാന, വൈകീട്ട് 7.45ന് പ്രദക്ഷിണം ഞായറാഴ്ച രാവിലെ 8.30ന് വി. കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച സദ്യ എന്നിവയുണ്ടാകും. പത്രസമ്മേളനത്തില്‍ വികാരി ഫാ. റെമി എബ്രഹാം വലിയപറമ്പില്‍, കെ.കെ. തമ്പി, മനോജ് ബാബു എന്നിവര്‍ സംബന്ധിച്ചു.
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

ST MARYS CATHEDRAL YOUTH ASSOCIATIONS
Subscribe to:
Post Comments (Atom)
No comments:
Post a Comment