പെരുമ്പാവൂര്‍: വെങ്ങോല മാര്‍ബഹനാം സഹദാ യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാളിന് കൊടിയേറി. മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിമരം ആശീര്‍വദിച്ചു. തുടര്‍ന്ന് കുടുംബ യൂണിറ്റുകളുടെ വാര്‍ഷികം നടന്നു. ആബൂന്‍മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച രാവിലെ അഞ്ചിന്‍മേല്‍ കുര്‍ബാനയ്ക്ക് ഡോ. എബ്രഹാംമാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ യൗസേബിയൂസ് മെത്രാപ്പോലീത്ത എന്നിവര്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച രാവിലെ 7.30ന് കുര്‍ബാന വൈകീട്ട് പ്രദക്ഷിണം, കരിമരുന്നുപ്രയോഗം, ശനിയാഴ്ച കുര്യാക്കോസ്മാര്‍ തെയോഫിലോസ് തിരുമേനിയുടെ നേതൃത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, 11.30ന് നേര്‍ച്ചസദ്യ, 12ന് പ്രദക്ഷിണം എന്നിവയാണ് പരിപാടികള്‍.
No comments:
Post a Comment