21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Wednesday, November 30, 2011

20 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ന് കൊടിയേറി


20 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ന്  കൊടിയേറി
 വികാരി ഫാ. ബാബു വര്‍ഗീസ് നിര്‍വഹിക്ക്കുന്നു .


 20 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ന്  കൊടിയേറി.കത്തീഡ്രല്‍ വികാരി ഫാ. ബാബു വര്‍ഗീസ് നിര്‍വഹിച്ചു. സഹവികാരിമാരായ ഫാ. സി.പി.വര്‍ഗീസ്, ഫാ. എല്‍ദോസ് തേലപ്പിള്ളി, ട്രസ്റ്റിമാരായ സണ്ണിപോള്‍, എ.എം.പൗലോസ്, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ജിബു ഐസക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റാക്കാട് സെന്റ് മേരീസ് കത്തീഡ്രല്‍ നേര്‍ച്ച പള്ളിയില്‍ പെരുന്നാള്‍



മൂവാറ്റുപുഴ: റാക്കാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രല്‍ നേര്‍ച്ച പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാള്‍ തുടങ്ങി. വികാരി ഫാ. തമ്പി മാറാടി കൊടിയേറ്റി. ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് പെരുന്നാള്‍ ആഘോഷങ്ങള്‍. ഒന്നിന് രാവിലെ 8ന് മാര്‍ ഇവാനിയോസ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാന. വൈകീട്ട് 6.30ന് പ്രാര്‍ഥന, 7.45നും 9.30നും പ്രദക്ഷിണം.ഡിസംബര്‍ 2ന് രാവിലെ 8.30ന് കുര്‍ബാന, വൈകീട്ട് 6.30ന് മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ പ്രാര്‍ഥന, തിരുശേഷിപ്പ് വണങ്ങല്‍, 7.30നും 9.30നും പ്രദക്ഷിണം, രാത്രി 10.15ന് കരിമരുന്ന് പ്രയോഗം.3ന് രാവിലെ 7ന് കുര്‍ബാന, 8.30ന് ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന, പ്രസംഗം. 10.30ന് തിരുശേഷിപ്പ് വണങ്ങല്‍, 12.30ന് പ്രദക്ഷിണം, 12.45ന് ആശിര്‍വാദം, 1ന് നേര്‍ച്ചസദ്യ, 2ന് ഉല്പന്നലേലം, 2.30ന് കൊടിയിറക്ക് എന്നിവ ഉണ്ടാകും.

പുത്തന്‍കുരിശ് പള്ളി: റിവ്യു ഹര്‍ജി തള്ളി



കൊച്ചി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളിയെ മതപരമായ പൊതു ട്രസ്റ്റായി കാണേണ്ടതുണ്ടെന്നും അതിനാല്‍ ചട്ടപ്രകാരമുള്ള അന്യായം മാത്രമേ അനുവദിക്കാനാവൂ എന്നും ജസ്റ്റിസ് വി. രാംകുമാറും ജസ്റ്റിസ് പി.ക്യു. ബര്‍ക്കത്തലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളിക്കുവേണ്ടി വികാരിയും കുര്യാക്കോസ് കുഴിവേലി ഉള്‍പ്പെടെ മറ്റ് രണ്ട് പേരും ചേര്‍ന്ന് ഒര്‍ത്തഡോക്‌സ് വിഭാഗത്തിന് വേണ്ടി നല്‍കിയ റിവ്യു ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ ഉത്തരവ്. ഈ പള്ളി 1934-ലെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടേണ്ടതാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കോടതിയില്‍ നല്‍കിയിരുന്ന അന്യായം നിയമാനുസൃതം സമര്‍പ്പിക്കപ്പെട്ടതല്ലാത്തതിനാല്‍ എറണാകുളം പള്ളിക്കോടതി തള്ളിയിരുന്നു. പള്ളിക്കോടതിയുടെ ഈ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയും ചെയ്തു. ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ഹര്‍ജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്.പള്ളിയില്‍ ഇടവകക്കാരല്ലാത്ത ക്രിസ്ത്യാനികള്‍ക്കും ആരാധന നടത്താമെന്ന് ഹര്‍ജിക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ചില പ്രത്യേക ചടങ്ങുകള്‍ക്ക് ഇടവകക്കാര്‍ക്ക് പ്രത്യേക അവകാശമുണ്ടെന്ന കാരണത്താല്‍ പൊതു ട്രസ്റ്റിനെ സ്വകാര്യ ട്രസ്റ്റായി കാണാനാവില്ലെന്ന് റിവ്യു ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. പൊതുട്രസ്റ്റുകളുടെ കാര്യത്തില്‍ അന്യായം നല്‍കാന്‍ സിവില്‍ നടപടിക്രമത്തിലെ 92-ാം വ്യവസ്ഥയനുസരിച്ച് കോടതിയുടെ അനുമതി വേണം. ഇത്തരത്തില്‍ 92-ാം വ്യവസ്ഥയനുസരിച്ച് അന്യായം നല്‍കാന്‍ ഹര്‍ജിക്കാര്‍ മടിക്കുന്നത് എന്തിനാണ് എന്ന് വ്യക്തമാകുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭരണപരവും ഭൗതികവുമായ കാര്യങ്ങള്‍ക്കു പുറമേ പള്ളിയിലെ പ്രത്യേക ചടങ്ങുകളില്‍ നിന്നുകൂടി യാക്കോബായ സഭക്കാരെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതെന്തിനെന്നും മനസ്സിലാകുന്നില്ല. നേരത്തേ അപ്പീല്‍ തീര്‍പ്പാക്കിയതില്‍ പാകപ്പിഴയൊന്നും കാണുന്നില്ലെന്ന് വിലയിരുത്തിയാണ് കോടതി റിവ്യു ഹര്‍ജി പ്രാരംഭ ഘട്ടത്തില്‍ത്തന്നെ തള്ളിയത്.

അകപ്പറമ്പ് കത്തീഡ്രലില്‍ പെരുന്നാള്‍ ഇന്ന്



നെടുമ്പാശ്ശേരി: അകപ്പറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രലില്‍ പെരുന്നാള്‍ ബുധനാഴ്ച ആരംഭിക്കും. 7.45ന് ടൈറ്റസ് വര്‍ഗീസ് തേയ്ക്കാനത്ത് കോര്‍ എപ്പിസ്‌കോപ്പ കൊടിയേറ്റും. 8.30ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് കുട്ടികളെ എഴുത്തിനിരുത്തല്‍, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന, 7ന് സണ്‍ഡേ സ്‌കൂളിന്റെയും മറ്റ് ഭക്തസംഘടനകളുടെയും വാര്‍ഷികവും വിവിധ സ്‌കോളര്‍ഷിപ്പ് വിതരണവും ഉണ്ടാകും. അകപ്പറമ്പ് കത്തോലിക്ക പള്ളി വികാരി ഫാ. തോമസ് പൈനാടത്ത് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒന്നിന് രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാന, വൈകീട്ട് ഏഴിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥന, രാത്രി 9.15ന് സുത്താറ പ്രാര്‍ഥന, തുടര്‍ന്ന് പ്രദക്ഷിണം, 11ന് കരിമരുന്ന് പ്രയോഗം. ഡിസംബര്‍ രണ്ടിന് രാവിലെ 6.45നും 7.45നും 9നും വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ, വൈകീട്ട് 7ന് ക്രിസ്മസ് കരോള്‍ഗാന മത്സരം. ഡിസംബര്‍ മൂന്നിന് രാവിലെ 8ന് വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടാ

20-ാമത്‌ പള്ളിക്കര കണ്‍വന്‍ഷന്‍ നാളെ മുതല്‍


പള്ളിക്കര സെന്റ്‌ മേരീസ്‌ യാക്കോബായ കത്തീഡ്രല്‍ യൂത്ത്‌ അസോസിയേഷന്‍

 സംഘടിപ്പിക്കുന്ന 20-ാമത്‌ പള്ളിക്കര കണ്‍വന്‍ഷന്‍ നാളെ തുടങ്ങും. മോറക്കാല സെന്റ്‌
 മേരീസ്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട്‌ ഏഴിന്‌ സഖറിയാ മോര്‍  പീലക്‌സിനോസ്‌ ഉദ്‌ഘാടനം
 ചെയ്യും. വികാരി ഫാ. ബാബു വര്‍ഗീസ്‌ അധ്യക്ഷത വഹിക്കും. ഫാ. സാജു 
പായിക്കാട്ട്‌ (നിലമ്പൂര്‍) പ്രസംഗിക്കും. 2ന്‌ ഫാ. ഷാജി കൊച്ചില്ലം (കോട്ടയം), 
റവ. ഡോ. വിന്‍സന്റ്‌ കുണ്ടുകുളം (മംഗലപ്പുഴ സെമിനാരി) എന്നിവരും 3ന്‌
 ഫാ. ബോബി ജോസ്‌(കപ്പൂച്ചിന്‍), മാത്യു ടി. ദാനിയേല്‍(മഞ്ഞനിക്കര) എന്നിവരും
 4ന്‌ ഫാ. ജിജു വര്‍ഗീസ്‌ (മംഗലംഡാം), ഫാ. ജോബ്‌ കൂട്ടുങ്കല്‍(മുന്‍ ഡയറക്‌ടര്‍,
 ചിറ്റൂര്‍ ധ്യാനകേന്ദ്രം) എന്നിവരും പ്രസംഗിക്കും. സമാപനദിനമായ
 5ന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ,
 ഫാ. പൗലോസ്‌ പാറേക്കര എന്നിവര്‍ പ്രസംഗിക്കും. എല്ലാ ദിവസവും ആറിന്‌ സന്ധ്യാപ്രാര്‍ഥനയും
 6.30ന്‌ സുവിശേഷ സംഗീത വിരുന്നും 7-9.30 വരെ വചനശുശ്രൂഷകളും ഉണ്ടായിരിക്കും.
 യോഗാനനന്തരം ഊരക്കാട്‌, താമരച്ചാല്‍, പുക്കാട്ടുപടി, വിലങ്ങ്‌, ഞാറള്ളൂര്‍, ചിറ്റനാട്‌
, തെങ്ങോട്‌, പെരിങ്ങാല, കരിമുകള്‍, ഊത്തിക്കര, പീച്ചിങ്ങച്ചിറ, കാണിനാട്‌,
 പഴന്തോട്ടം, പറക്കോട്‌, എരുമേലി, വെമ്പിളി, വയലാര്‍പടി, വെസ്‌റ്റ് 
മോറയ്‌ക്കാല എന്നിവിടങ്ങളിലേക്ക്‌ വാഹനസൗകര്യം ഉണ്ടായിരിക്കും.

പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു




കോട്ടയം: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഭദ്രാസന സെക്രട്ടറിയും, മേരീലാന്റ്‌ ബാള്‍ട്ടിമോര്‍ സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ സ്‌ഥാപക വികാരിയുമായ ഫാ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി
മാതൃ ഇടവകയായ തൃക്കോതമംഗലം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി
പള്ളിയില്‍ (കോട്ടയം) ആഘോഷിച്ചു. ചടങ്ങില്‍ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ്‌ മോര്‍ തിമോത്തിയോസ്‌ അദ്ധ്യക്ഷതവഹിച്ചു. മോര്‍ തിമോത്തിയോസ്‌ മുഖ്യകാര്‍മികത്വം വഹിച്ച കുര്‍ബാനയ്‌ക്കുശേഷം ചേര്‍ന്ന യോഗത്തില്‍ സഭാ തലവനായ പാത്രിയര്‍ക്കീസ്‌ ബാവായുടെ ആശംസാ കല്‍പ്പന ഫാ. ബോബി മാത്യു മൂലയില്‍ വായിച്ചു. ഫാ. എ.ടി ഏബ്രഹാം ഫാ.ഫിലിപ്പോസ്‌ കോട്ടപ്പുറം കോര്‍എപ്പിസ്‌കോപ്പ, ഫാ. കുര്യാക്കോസ്‌ കറുകയില്‍ കോര്‍എപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ്‌ ജേക്കബ്‌, പി.എസ്‌. കുര്യാക്കോസ്‌, അമേരിക്കന്‍ ഭദ്രാസനത്തെ പ്രതിനിധീകരിച്ച്‌ ഡോ. ജോര്‍ജ്‌ കട്ടക്കുഴി, ബാബു ജേക്കബ്‌ നടയില്‍, യു.ടി. വര്‍ഗീസ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടവകയുടെ സ്‌നേഹോപഹാരം കെ.എന്‍. മര്‍ക്കോസ്‌ കോതകേരി കോര്‍എപ്പിസ്‌കോപ്പയ്‌ക്ക് സമ്മാനിച്ചു. തോമസ്‌ ഉലഹന്നാന്‍ സ്വാഗതം ആശംസിച്ചു. ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) അറിയിച്ചതാണിത്‌.

കടപാട്:റെജി.പി.വര്‍ഗീസ്‌ (പബ്ലിസിറ്റി കണ്‍വീനര്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി) 

Tuesday, November 29, 2011

ചേലക്കര പള്ളിപ്പെരുന്നാളിന്‌ കൊടിയേറി


ചേലക്കര: ചേലക്കര സെന്റ്‌ജോര്‍ജ്‌ യാക്കോബായ സുറിയാനി പുത്തന്‍പള്ളി പെരുന്നാളിന്‌ കൊടിയേറി. വികാരി ഫാ. അബ്രഹാം ചക്കാലയ്‌ക്കലാണ്‌ കൊടിയേറ്റം നിര്‍വ്വഹിച്ചത്‌. പുത്തന്‍പള്ളിയുടേയും പരുമല തിരുമേനിയുടെ നാമധേയത്തിലുള്ള കുരിശുപള്ളിയുടെയും യല്‍ദോ മാര്‍ ബസേലിയോസ്‌ ബാവയുടെ തിരുശേഷിപ്പ്‌ സ്‌ഥാപനത്തിന്റേയും പെരുന്നാളാണ്‌ ശനി, ഞായര്‍ ദിവസങ്ങളിലായി വിപുലമായി ആഘോഷിക്കുക. പെരുന്നാളിനോടനുബന്ധിച്ച്‌ വിവിധ ഭദ്രാസനാധിപന്മാര്‍ക്ക്‌ സ്വീകരണം നല്‍കും.

മാമ്മലശ്ശേരി പള്ളി യാക്കോബായ സഭ രാമമംഗലം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു



Mathrubhumi
പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടത്തുന്ന യാക്കോബായ വിഭാഗം രാമമംഗലത്ത് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേലിന്റെ നേതൃത്വത്തിലെത്തിയ വിശ്വാസികള്‍ സ്റ്റേഷനിലും മുന്നിലെ റോഡിലുമായി തടിച്ചുകൂടിയതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായി. മാമ്മലശ്ശേരി പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത യാക്കോബായ വിശ്വാസിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടെത്തിയതായിരുന്നു വിശ്വാസികള്‍. വിവരമറിഞ്ഞ് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവരും സ്ഥലത്തെത്തി. സ്റ്റേഷനില്‍ കയറി ഇരിപ്പുറപ്പിച്ച ശ്രേഷ്ഠ ബാവയ്ക്കും മെത്രാപ്പോലീത്തമാര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് വിശ്വാസികള്‍ തടിച്ചുകൂടി.
മൂവാറ്റുപുഴ ഡിവൈഎസ്​പി കെ.വി. വിജയന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ബിജു കെ. സ്റ്റീഫന്‍, ഇമ്മാനുവല്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘവും ആര്‍ഡിഒ ആര്‍. മണിയമ്മയും സ്ഥലത്തെത്തിയിരുന്നു. സഭാനേതൃത്വം രാത്രി വൈകി സര്‍ക്കാര്‍ പ്രതിനിധികളുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞത്.
പോലീസ് അറസ്റ്റ് ചെയ്ത മാമ്മലശ്ശേരി തുണ്ണാമലയില്‍ ജോയിയെ (52) കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
പോലീസ് സ്റ്റേഷനില്‍നിന്ന് പിരിഞ്ഞ വിശ്വാസികള്‍ ആസ്​പത്രിക്കവലയിലെ കളരിക്കല്‍ കുരിശുപള്ളിയില്‍ ഒത്തുകൂടി. സഭാധ്യക്ഷന്മാര്‍ പ്രസംഗിച്ചു. ജോസഫ് വാഴയ്ക്കന്‍ എംഎല്‍എയും സ്ഥലത്തെത്തിയിരുന്നു.
അന്തരിച്ച വികാരി ഫാ. മാത്യൂസ് കരിവാളത്തിന്റെ അമ്മ അന്നമ്മയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് വന്‍ പോലീസ് സംഘവും ആര്‍ഡിഒയും നേരത്തെതന്നെ പള്ളിയിലെത്തിയിരുന്നു. പുറമേനിന്നുള്ള വൈദികനെ ചടങ്ങുകളില്‍ പങ്കെടുപ്പിക്കാനിടയുണ്ടെന്ന നിഗമനത്തെത്തുടര്‍ന്ന് യാക്കോബായപക്ഷം സംഘടിച്ചതറിഞ്ഞാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. ഉച്ചയോടെ ശവസംസ്‌കാരച്ചടങ്ങുകള്‍ സമാധാനപരമായി നടന്നു. അതിനുശേഷമാണ് യാക്കോബായ വിശ്വാസിയുടെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്ത പരന്നത്. വൈകിട്ട് നാലുമണിയോടെ രാമമംഗലത്ത് സ്റ്റേഷനുമുന്നില്‍ ആരംഭിച്ച സമരം മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ അപ്രേം, ഏലിയാസ് മാര്‍ അത്തനാസിയോസ് എന്നിവര്‍ ഇടപെട്ട് അവസാനിപ്പിച്ചതായിരുന്നു. വിശ്വാസികള്‍ പിരിഞ്ഞുപോകുന്നതിനിടെയാണ് വിവരമറിഞ്ഞ് ശ്രേഷ്ഠ കാതോലിക്ക സ്ഥലത്തെത്തിയത്.

Monday, November 28, 2011

മാമാലശ്ശേരി- ശ്രേഷ്ഠ ബാവയും അഭി തിരുമേനിമാരും പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.



ബഹുമാനപ്പെട്ട ജോസഫ്‌ വാഴയ്ക്കന്‍ എം എല്‍ എ എത്തി സര്‍ക്കാരിന് വേണ്ടി ബാവയുമായി ചര്‍ച്ച നടത്തുന്നു. 
അറസ്റ്റു ചെയ്യപ്പെട്ട ജോയിയുടെ ഭാര്യയുടെ  കരച്ചില്‍ കണ്ടു നിന്നവരില്‍ നൊമ്പര മുണര്‍ത്തി

മാമലശ്ശേരി പള്ളിയില്‍  ഓര്‍ത്തഡോക്സ് വിഭാഗം കൊടുത്ത കേസ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തള്ളി.പള്ളിയില്‍ യാക്കോബായ പക്ഷത്തിനു 2 വീതവും, മെത്രാന്‍ കക്ഷിക്ക് 1 വീതവും എന്ന മുന്‍ രീതിയില്‍ തുടരാന്‍ ഹൈക്കോടതി വിധിച്ചു.
മാമലശ്ശേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യാക്കോബായ സഭയിലെ ജോയി ടി പി തുണ്ണാമലയില്‍ നെ കള്ള കേസില്‍ പോലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു ശ്രേഷ്ഠ  കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ്  തോമസ്‌ പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ സഭാ വിശ്വാസികള്‍ രാമമംഗലം പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു.ഇന്ന് വൈകിട്ട് വീട്ടില്‍ നിന്നും രാമമംഗലം പോലീസ് ജോയിയെ അറസ്റ്റു ചെയ്യുകയും സ്റെഷനില്‍ ഹാജരാക്കാതെ കോടതിയില്‍ കൊണ്ട് പോയി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.സഭ തര്‍ക്കം രൂക്ഷമായ മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടി.സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തെ വിസ്വസികള്‍ക്കും പരുക്ക് പറ്റിയിരുന്നു.യാതൊരു വിധ പ്രശ്നങ്ങളിലും ഉള്‍പ്പെട്ടിട്ടില്ലാത്ത ജോയിയെ പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത് വിശ്വാസികളില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കി.സംഭാവമാറിഞ്ഞു രാമമംഗലം പോലീസ് സ്റ്റേഷനിലെയ്ക്ക് വിശ്വാസികള്‍ കൂട്ടമായെത്തി. തുടര്‍ന്ന് അഭി അലിയാസ്  മോര്‍ അത്താനാസിയോസ്  മെത്രാപ്പോലിത്ത,അഭി.മാത്യൂസ്‌ മോര്‍ അപ്രേം  മെത്രാപ്പോലിത്ത  എന്നിവര്‍ സ്റ്റേഷനില്‍ എത്തി ഉപരോധ സമരത്തിനു തുടക്കമിട്ടു. വൈകിട്ട് 5 .30 നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ പോലീസ് സ്റ്റേഷനില്‍ വരുകയും ഉപരോധ സമരം കൂടിതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു.സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത ,അഭി കുര്യാക്കോസ് മോര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത,അഭി.ഐസക് മോര്‍ ഒസ്ത്താതിയോസ് മെത്രാപ്പോലിത്ത,അഭി മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത  എന്നിവരും സ്ഥലത്തെത്തി.സ്ത്രീകളുംകുട്ടികളുമടക്കം നൂറു കണക്കിന് വിശ്വാസികള്‍ പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു പോലീസ്  നടപടിക്കെതിരെ മുദ്രാവാക്യം വിളിച്ചു.യാക്കോബായ വിശ്വാസികളെ ആക്രമിച്ച മെത്രാന്‍ കക്ഷിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ യാക്കോബായ വിശ്വാസികള്‍ക്കെതിരെ  മാത്രം കേസ് എടുത്തു പീഡിപ്പിക്കുന്ന പോലീസ് നടപടി അവസാനിപ്പിചില്ലങ്കില്‍ കടുത്ത സമര പരിപാടികളിലേയ്ക്കു  സഭ കടക്കുമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.പുത്തന്കുരിശു സി ഐ ക്കെതിരെയും രാമമംഗലം എസ് ഐ ക്കെതിരെയും നടപടിയെടുക്കാമെന്ന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ച "ചില" ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയും സ്റ്റേഷനു  സമീപം പ്രത്യേകം തയാറാക്കിയ പന്തലില്‍ ബാവയും അഭി തിരുമേനിമാരും സന്ധ്യ നമസ്കാരം നടത്തി. തുടര്‍ന്ന് സെന്റ്‌ ജേക്കബ്സ് ക്നാനായ ചാപ്പലിലേയ്ക്ക് റാലിയായി പോവുകയും പ്രതിഷേധ യോഗം ചേരുകയും ചെയ്തു.ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയും , അഭി. ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത ,അഭി കുര്യാക്കോസ് മോര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത എന്നിവര്‍ വിശ്വാസികളെ അഭിസംഭോധന ചെയ്തു സംസാരിച്ചു.ഇതേ സമയം അറസ്റ്റു ചെയ്യപെട്ട ജോയി ടി പി തുണ്ണാമലയിലിനെ "ദേഹാസ്വസ്ത്യത്തെ" തുടര്‍ന്ന് മുവാറ്റുപുഴ താലൂക് ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഈ വിവരം കരഘോഷത്തോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്.ഈ സമയം ജോസഫ്‌ വാഴയ്ക്കന്‍ എം എല്‍ എ എത്തി സര്‍ക്കാരിന് വേണ്ടി ബാവയുമായി ചര്‍ച്ച നടത്തി.സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്ന് സമര പരിപാടികള്‍ അവസാനിപ്പിക്കുകയാണന്നു ശ്രേഷ്ഠ ബാവ പറഞ്ഞു.



കടപാട്-റെജി.പി.വര്‍ഗീസ്‌ (പബ്ലിസിറ്റി കണ്‍വീനര്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് 

യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി)

പള്ളിക്കര കണ്‍വെന്‍ഷന്‍

     
  ജിബു  ഐസക് യൂത്ത് അസോസിയേഷന്‍ സെക്രട്ടറി  

സഭാ തര്‍ക്കം: ഭൂരിപക്ഷ തീരുമാനത്തെ ആശ്രയിക്കണം



കോതമംഗലം: ദൈവനിഷ്ഠയില്‍ ജീവിക്കുകയും കഷ്ടത അനുഭവിക്കുന്ന സമൂഹത്തെ സഹായിക്കുകയും ചെയ്യുന്നവരാണ് ദൈവത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയെന്ന് പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭി.ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
സുറിയാനി സഭയുടെ ശുദ്ധീകരണ മാസാചരണത്തിന്റെ ഭാഗമായി നമ്പൂരികൂപ്പ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ കുര്‍ബാന മദ്ധ്യേ ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ തീരുമാനങ്ങള്‍ക്കാണ് മുന്‍തൂക്കം കല്‍പ്പിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഭകളില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഭൂരിപക്ഷ തീരുമാനത്തെ ആശ്രയിക്കുന്നതാണ് നല്ലതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
വികാരി ഫാ. എല്‍ദോസ് പാറയ്ക്കല്‍ പുത്തന്‍പുര, ഫാ. എം.എസ്.പൗലോസ്, ജിജോ വര്‍ഗീസ്, ബിജോ വര്‍ഗീസ്, രാജു തോമസ്, എം.എസ്.സ്‌കറിയ എന്നിവര്‍ പങ്കെടുത്തു

കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ വൃശ്ചികം 20 പെരുന്നാള്‍




കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വൃശ്ചികം 20 പെരുന്നാളും പ്രസിദ്ധമായ തമുക്കു നേര്‍ച്ചയും ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും.
ഒന്നിന് രാവിലെ 7.30 ന് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന, 8.30 ന് പെരുന്നാള്‍ കൊടിയേറ്റ്, വൈകീട്ട്ഏഴിന് യൂത്ത് അസോസിയേഷന്‍ വാര്‍ഷികസമ്മേളനം, 7.30 ന് ഫാ. നെല്‍സണ്‍ ജോബിന്റെ വചനപ്രഘോഷണം, തുടര്‍ന്ന് കലാപരിപാടികള്‍.
രണ്ടിന് രാവിലെ 8.30 ന് കുര്യാക്കോസ്, മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, വൈകീട്ട് നാലിന് മേമ്പൂട്ടില്‍ നിന്ന് പള്ളി ഉപകരണങ്ങള്‍ ആഘോഷമായി കത്തീഡ്രലിലേക്ക് കൊണ്ടുപോകും. ആറിന് തിരുവാങ്കുളം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം.
പ്രധാന പെരുന്നാള്‍ ദിവസമായ മൂന്നിന് രാവിലെ ഏഴിന് കുര്‍ബാന, ഒമ്പതിന് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, 12 ന് വഴിപാട് സാധനലേലം, വൈകീട്ട് ആറിന് ചിത്രപ്പുഴ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് ആശിര്‍വാദം.

Sunday, November 27, 2011

ക്രിസ്മസ് കരോളിനു സിംഗപ്പൂര്‍ യാക്കോബായ ഇടവകയില്‍ തുടക്കമായി.

ബൂണ്‍ലേ: രക്ഷകന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് പാരമ്പര്യ തനിമയില്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള ക്രിസ്മസ് കരോളിനു സിംഗപ്പൂര്‍ യാക്കോബായ ഇടവകയില്‍ തുടക്കമായി.

ഇടവകയില്‍ പ്രവര്‍ത്തിിക്കുന്ന മോര്‍ ഇഗ്‌നാത്തിയോസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ കരോള്‍ സംഘം സിംഗപ്പൂരിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു വരുന്നു.

നവംബര്‍ 13നു ഇടവക വികാരി ഫാ.സജി നടുമുറിയുടെ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ആദ്യ ദിവസം കരോള്‍ സംഘം ഇടവകയിലെ ജുരോന്‍ഗ് ഈസ്റ്റ്ബൂണ്‍ലെ സോണിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു.

കുട്ടികളും മുതിര്‍ന്നവരുമടങ്ങിയ ഗായക സംഘത്തെ അനുഗമിച്ചു കൊണ്ടുള്ള വാദ്യ ഉപകരണങ്ങളുടെ മേള വിസ്മയങ്ങളും ഇടവക ജനങ്ങള്‍ ആഘോഷമാക്കി മാറ്റി .ചുമലിലെ സഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായി സന്താക്ലോസും സംഘത്തെ അനുഗമിക്കുന്നുണ്ട്.ഇരുപത്തഞ്ചോളം വരുന്ന സംഘം ശനി ,ഞായര്‍ ദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ നടത്തുന്ന വീട് സന്ദര്‍ശനത്തില്‍ സിംഗപ്പൂരിലുള്ള നാനാദേശക്കാര്‍ ഉള്‍പ്പെടടെയുള്ള ആളുകള്‍ സന്തോഷത്തോടെ സഹകരിച്ചു വരുന്നു. ഇടവക ആരംഭിച്ച ശേഷമുള്ള നാലാമത്തെ കരോള്‍ ആണ് ഈ വര്‍ഷം നടത്തുന്നത്.

തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ ഇടവകയുടെ മറ്റു ഭാഗത്തേക്കും കരോള്‍ സന്ദര്‍ശനം ഉണ്ടായിരിക്കുമെന്ന് വികാരി അറിയിച്ചു .കരോള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് പള്ളി ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍ :006581891415

മാമാലശ്ശേരി -മെത്രാന്‍ കക്ഷി ആക്രമണത്തില്‍ പ്രതിഷേധിച്ചു.

                       


 മുവാറ്റുപുഴ തഹസില്‍ദാര്‍ വിശ്വാസികളുമായി ചര്‍ച്ച നടത്തുന്നു 
മാമാലശ്ശേരി പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം നല്‍കിയില്ലങ്കില്‍ വരുന്ന ഉപതെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കേണ്ടിവരും - ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍
മാമാലശ്ശേരി: മാര്‍ മീഖായേല്‍  യാക്കോബായ സുറിയാനി പള്ളിയിലെ വിശ്വാസികളെ മെത്രാന്‍കക്ഷികള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു യാക്കോബായ വിശ്വാസികള്‍ ഇന്ന് പള്ളിയുടെ മുന്‍പില്‍ പ്രതിഷേധ യോഗം നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് വിശ്വാസികള്‍ യോഗത്തില്‍ പങ്കെടുത്തു.മാമാലശ്ശേരി പള്ളിയുടെ നീര്‍കുഴി ചാപ്പലില്‍ മാരകായുധങ്ങളുമായി വന്ന മെത്രാന്‍ കക്ഷി ഗുണ്ടകളെ വാഹനം ഉള്‍പ്പടെ പിടിച്ചു കൊടുത്തിട്ടും ഒരു പെറ്റീ കേസ് പോലും എടുക്കുവാന്‍ തയാറാവാതിരുന്ന പോലിസ്, ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ദയനീയ കാഴ്ചയാണ് മാമാലശ്ശേരിയില്‍  കാണുന്നത് എന്ന് വികാരി ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച യാക്കോബായ വിശ്വസികളെ അറസ്റ്റു ചെയ്തു പുറത്തു നിന്നുള്ള മെത്രാന്‍ കക്ഷി വൈദീകന് കുര്‍ബ്ബാന ചൊല്ലുവാന്‍ അവസരം ഉണ്ടാക്കി കൊടുത്തു.പോലീസ് നീതി പൂര്‍വ്വമായ നടപടിയെടുക്കുവാന്‍ തയാറായില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ,പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം നല്‍കിയില്ലങ്കില്‍ വരുന്ന ഉപതെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കേണ്ടി വരുമെന്നും ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍ പറഞ്ഞു.ബിജു വര്‍ഗീസ്‌,തമ്പി പുതുവാക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ പള്ളിയില്‍ വന്ന മുവാറ്റുപുഴ തഹസില്‍ദാര്‍ വിശ്വാസികളുമായി ചര്‍ച്ച നടത്തിയിരുന്നു.പള്ളിയിലും പരിസരത്തും ശക്തമായ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ യാക്കോബായ സഭാ വിശ്വാസികളായ പട്ടരുമഠടത്തില്‍ അലക്സ് ,ചെമ്മനയില്‍ അജിത്‌ എന്നിവരെ കോതമംഗലം മാര്‍ ബസേലിയോസ് ഹോസ്പ്പിറ്റലിലേയ്ക്കു മാറ്റി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലങ്കില്‍ പോലിസ് സ്റ്റേഷന്‍ ഉപരോധം ഉള്‍പ്പടെയുള്ള സമരപരിപാടികളുമായി സഭ രംഗത്ത് വരുമെന്ന് സഭാ സെക്രട്ടറി തമ്പ് ജോര്‍ജ് തുകലന്‍ പറഞ്ഞു

മാമലശേരിയില്‍ വീണ്ടും മെത്രാന്‍ കക്ഷി അതിക്രമം



പിറവം: സഭാതര്‍ക്കം നിലനില്‍ക്കുന്ന മാമലശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ മെത്രാന്‍ കക്ഷി ആക്രമണത്തില്‍ യാക്കോബായ വിശ്വാസികള്‍ക്ക് പരുക്ക് പറ്റി.ശനിയാഴ്‌ച രാത്രി മാമലശേരി പള്ളിയിലെ സന്ധ്യാപ്രാര്‍ഥന കഴിഞ്ഞ്‌ എട്ടു മണിയോടെ പള്ളിയുടെ താഴെ കുരിശടിയില്‍ എത്തിയ യാക്കോബായ വിഭാഗത്തെ പ്രാര്‍ഥന കഴിഞ്ഞെത്തിയ വിശ്വാസികളാണ് ആക്രമിക്കപ്പെട്ടത്. . സംഘര്‍ഷത്തില്‍ പരുക്കേറ്റ യാക്കോബായ സഭ  വിശ്വാസികളായ പട്ടരുമഠത്തില്‍ അലക്‌സ്(25), ചെമ്മാനയില്‍ അജിത്‌(22), തമ്പിലുകണ്ടത്തില്‍ എല്‍ദോ(23), മോനക്കുന്നേല്‍ എല്‍ദോ(23), വിജു നാഗത്തില്‍(24) എന്നിവരെ പിറവം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തില്‍ യാക്കോബായ യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിജു സ്കറിയ ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു എന്നിവര്‍ ആവശ്യപ്പെട്ടു. 

അഖില മലങ്കര വനിതാ സമ്മേളനം



കിഴക്കമ്പലം: യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര മര്‍ത്ത മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം മലയിടം തുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ നടന്നു. ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. പ്രാര്‍ത്ഥനയില്‍ ശരണപ്പെട്ട് വനിതകള്‍ ശക്തരാകണമെന്നും, സഭയ്ക്കും സമൂഹത്തിനും മാതൃകയാകുന്ന വ്യക്തിത്വം വനിതകളില്‍ ഉരുത്തിരിയണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.

സമ്മേളനത്തില്‍ വനിതാ സമാജം പ്രസിഡന്റ് കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. പീറ്റര്‍ വേലംപറമ്പില്‍ കോറെപ്പിസ്‌കോപ്പ, വികാരി ഫാ. യല്‍ദോസ് കര്‍ത്തേടത്ത്, ട്രസ്റ്റിമാരായ കെ.എം. ജോയി, എം.പി. ജോസഫ്, പി.കെ. ജോര്‍ജ്, സിജു കുര്യന്‍, കെ.കെ. മേരിക്കുട്ടി, ലീല ചാക്കപ്പന്‍, അമ്മിണി മാത്യു, മേരി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. താമരച്ചാല്‍ തിരുഹൃദയ പള്ളി വികാരി ഫാ. ചെറിയാന്‍ നേരെവീട്ടില്‍ ക്ലാസെടുത്തു.

മലങ്കരയിലെ വിവിധ ഭദ്രാസനങ്ങളില്‍നിന്നായി രണ്ടായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

പരുമല പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം: യാക്കോബായ സഭ



പുത്തന്‍കുരിശ്‌: പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ.

പരിശുദ്ധ ചാത്തുരുത്തില്‍ മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ കബറിടം സ്‌ഥിതിചെയ്യുന്ന പരുമല പള്ളിയുടെ മേല്‍ യാക്കോബായ സഭയ്‌ക്കുള്ള അവകാശത്തെ നിഷേധിക്കാന്‍ കഴിയുകയില്ലെന്ന്‌ സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍, സഭാ ട്രസ്‌റ്റി ജോര്‍ജ്‌ മാത്യു തെക്കേത്തലയ്‌ക്കല്‍ എന്നിവര്‍ സംയുക്‌ത പത്രക്കുറിപ്പില്‍ അറിയിച്ചു.

പുതുപ്പള്ളി പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ പീഡിപ്പിക്കപ്പെടുകയാണ്‌. മണ്‍മറഞ്ഞുപോയ പൂര്‍വികരെ അടക്കം ചെയ്‌ത സെമിത്തേരിയില്‍പ്പോലും യാക്കോബായ സഭയുടെ വിശ്വാസത്തിനനുസരിച്ച്‌ പ്രാര്‍ഥനകള്‍ അര്‍പ്പിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു.

യാക്കോബായ സഭാ വിശ്വാസികളും കൂടിച്ചേര്‍ന്ന്‌ പടുത്തുയര്‍ത്തിയ പുതുപ്പള്ളി പള്ളിയില്‍ യാക്കോബായ സഭയ്‌ക്ക് കുര്‍ബാന അര്‍പ്പിക്കാന്‍ സാഹചര്യം ഉണ്ടാകണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു.

ആലുവ തൃക്കുന്നത്ത്‌ സെമിനാരിയുടെയും അനുബന്ധ സ്‌ഥാപനങ്ങളുടെയും രേഖകള്‍ യാക്കോബായ സഭാ അധികാരികള്‍ക്ക്‌ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്‌. അനധികൃതമായി അവിടെ താമസിക്കുന്നവര്‍ ഒഴിവാകണം.

തര്‍ക്കമുള്ള ദൈവാലയങ്ങളില്‍ റഫറണ്ടം നടത്തി ജനഹിതത്തെ മാനിക്കാന്‍ മറുവിഭാഗം തയാറാകണം. ജനഹിതത്തെ ഭയപ്പെടുന്നതുകൊണ്ടാണു നീതിപൂര്‍വമായ തെരഞ്ഞെടുപ്പിനു മറുവിഭാഗം തയാറാകാത്തതെന്നും യാക്കോബായ സഭാ നേതൃത്വം കുറ്റപ്പെടുത്തി.

പുത്തന്‍കുരിശ്‌ പള്ളിയുടെ വിധി യാക്കോബായ സഭയ്‌ക്ക് പൂര്‍ണമായും അനുകൂലമായിട്ടുപോലും ന്യൂനപക്ഷമായ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആത്മീയ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നതിന്‌ യാക്കോബായ സഭ തയാറാണെന്ന്‌ കലക്‌ടറുടെ മുമ്പാകെ നടന്ന ചര്‍ച്ചയില്‍ വ്യക്‌തമാക്കിയതാണ്‌. എന്നാല്‍ മറുവിഭാഗം ചര്‍ച്ചയില്‍നിന്ന്‌ ഇറങ്ങിപ്പോവുകയാണ്‌ ഉണ്ടായതെന്ന്‌ സഭാ നേതൃത്വം ആരോപിച്ചു.

മാമലശേരിയില്‍ സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന സഭാ വിശ്വാസികളെ ആക്രമിക്കാന്‍ മറുവിഭാഗം നടത്തിയ നീക്കങ്ങള്‍ അപലപനീയമാണെന്നും യാക്കോബായ സഭയ്‌ക്ക് അവകാശപ്പെട്ട ദൈവാലയങ്ങളും സ്വത്തുക്കളും തിരികെ ലഭിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും സഭാ സെക്രട്ടറി പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി.

വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു



കോലഞ്ചേരി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് അനുകൂല വിധി ഉണ്ടായിട്ടും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അവസരം നല്‍കുകയും സഹകരിക്കുകയുംചെയ്തിട്ടും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതരത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്ന് വികാരി ഫാ. വര്‍ഗീസ് കളപ്പുരക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചൂണ്ടിക്കാട്ടി.
ഫാ. ജിബു കൊച്ചുപുത്തന്‍പുരയില്‍, ടി.കെ. ചെറിയാന്‍, കെ.എം. കുര്യാക്കോസ്, കെ.പി. പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

Saturday, November 26, 2011

മാര്‍ ബേസിലില്‍ ആധുനിക സ്റ്റേഡിയം ഒരുങ്ങുന്നു



കോതമംഗലം: കോതമംഗലത്തിന്റെ കായിക കുതിപ്പിന് കരുത്തേകുവാന്‍ മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവീകരിച്ച സ്റ്റേഡിയംപണി പൂര്‍ത്തിയാവുന്നു.ആധുനിക സൗകര്യങ്ങളോടെ ഗാലറിയും മേല്‍ക്കൂരയുമുള്ള ഇത്തരം ഒരു സ്റ്റേഡിയം മറ്റൊരു സ്‌കൂളിലും ഇല്ല. സംസ്ഥാനത്തുതന്നെ അപൂര്‍വമാണെന്ന് സ്‌കൂള്‍ മാനേജര്‍ ഷിബു കുര്യാക്കോസ് പറഞ്ഞു.കാണികള്‍ക്കുള്ള ഇരിപ്പിടം, കായികതാരങ്ങള്‍ക്ക് വസ്ത്രധാരണത്തിന് മുറികള്‍, ടോയ്‌ലറ്റുകള്‍ എന്നീ സൗകര്യങ്ങളും സ്റ്റേഡിയത്തിലുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തിനുപുറമെ സ്‌കൂള്‍ മാനേജ്‌മെന്റും ചേര്‍ന്നാണ് പണികള്‍ പൂര്‍ത്തിയാക്കുന്നത്. ദൃഢതയുള്ള ട്രാക്ക്, ജമ്പിങ്പിറ്റ്, ത്രോ സെക്ടര്‍ തുടങ്ങിയവയും ക്രമീകരിക്കും.ദേശീയ-സംസ്ഥാന സ്‌കൂള്‍ കായികമേളകളില്‍ സ്‌കൂളിലെ നിരവധി കായികതാരങ്ങള്‍ അഭിമാനാര്‍ഹമായ നേട്ടങ്ങളാണുണ്ടാക്കുന്നത്. ചിട്ടയായ പരിശീലനമാണ് ഇവിടെ നല്‍കുന്നത്. അത്യന്താധുനിക ദൃശ്യശ്രവ്യ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള കായിക പരിജ്ഞാനവും മള്‍ട്ടി ജിംനേഷ്യവും പ്രത്യേക ഹോസ്റ്റല്‍സൗകര്യവുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കായികതാരങ്ങള്‍ ഇവിടെ പരിശീലനത്തിനായി എത്തുന്നുണ്ട്.


കേരളത്തിലെ മികച്ച സ്‌പോര്‍ട്‌സ് സ്‌കൂളായി മാര്‍ ബേസിലിനെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ഷിബു കുര്യാക്കോസ് പറഞ്ഞു. ഡിസംബര്‍ മധ്യത്തോടെ പുതിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കും.

പിറവം തെരഞ്ഞെടുപ്പിനു മുമ്പ്‌ സഭാതര്‍ക്കം പരിഹരിക്കാന്‍ അടിയന്തര നീക്കം



കോട്ടയം: പിറവം ഉപതെരഞ്ഞെടുപ്പിനു മുമ്പായി സഭാ തര്‍ക്കം പരിഹരിക്കുന്നതിന്‌ സര്‍ക്കാര്‍ അടിയന്തര നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്‌ണന്‍ ഇരുവിഭാഗത്തെയും മെത്രാപ്പോലീത്താമാരുമായും സഭാ നേതാക്കളുമായും ചര്‍ച്ച നടത്തി. 
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നു ചര്‍ച്ച. ഇരുവിഭാഗവും വിട്ടുവീഴ്‌ചയ്‌ക്കു തയാറാണെന്നു കൂടിക്കാഴ്‌ചയില്‍ അറിയിച്ചതായാണു സൂചന. കഴിഞ്ഞ തിങ്കളാഴ്‌ച കോട്ടയത്താണ്‌ ഇരുവിഭാഗംനേതാക്കളുമായി തിരുവഞ്ചൂര്‍ ചര്‍ച്ച നടത്തിയത്‌. 
കോലഞ്ചേരി പളളിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ്‌ സര്‍ക്കാരിന്‌ കടുത്ത തലവേദന സ്യഷ്‌ടിച്ചത്‌. കോലഞ്ചേരിയില്‍ പുതിയ പള്ളി നിര്‍മിക്കുന്നതിനുള്ള സ്‌ഥലവും പള്ളി നിര്‍മാണത്തിനുള്ള പണവും നല്‍കുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ്‌ കഴിഞ്ഞ ദിവസം കോട്ടയത്ത്‌ നടന്നത്‌.
തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ സഭാ തര്‍ക്കം പരിഹരിക്കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കണമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ്‌. യോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ്‌ അനുരഞ്‌ജന നീക്കം വീണ്ടും ശക്‌തമായത്‌. 
കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി ഇരു വിഭാഗവുമായി ആറു തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന്‌ മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ഉപേക്ഷിച്ച മട്ടായിരുന്നു. കോടതിവിധി നടപ്പാക്കാത്ത പക്ഷം പിറവത്ത്‌ ശക്‌തമായ നിലപാട്‌ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന്‌ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എം. ജേക്കബ്‌ നേരിയ ഭൂരിപക്ഷത്തിലാണു ജയിച്ചത്‌. അതിനാല്‍ തന്നെ പിറവത്ത്‌ ഇരു വിഭാഗത്തിന്റെയും വോട്ടുകള്‍ നിര്‍ണായകമാണ്‌. 
ഇരുവിഭാഗത്തിനുമായി അറുപതിനായിരത്തോളം വോട്ടുകളാണ്‌ മണ്ഡലത്തിലുള്ളത്‌. കോലഞ്ചേരി പളളി തര്‍ക്കം ഇരു വിഭാഗവും വികാരപരമായി എടുത്ത സാഹചര്യത്തില്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്‌തില്ലെങ്കില്‍ ക്ഷീണം സംഭവിക്കുക യു.ഡി.എഫിനായിരിക്കും. 
യാക്കോബായ വിഭാഗത്തിന്റെ കൊച്ചി, കണ്ടനാട്‌ ഭദ്രാസനങ്ങളും ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ കണ്ടനാട്‌ വെസ്‌റ്റ്-ഈസ്‌റ്റ് ഭദ്രാസനങ്ങളും കൊച്ചി ഭദ്രാസനത്തിന്റെ കുറച്ചു ഭാഗങ്ങളുമാണ്‌ പിറവം മണ്ഡലത്തിലുള്‍പ്പെടുന്നത്‌.

Friday, November 25, 2011

അകപ്പറമ്പ് കത്തീഡ്രലില്‍ പെരുന്നാള്‍ 30മുതല്‍



നെടുമ്പാശ്ശേരി: അകപ്പറമ്പ് മാര്‍ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രലില്‍ വൃശ്ചികം 19 പെരുന്നാള്‍ 30ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25ന്, വിശുദ്ധനായ അത്താനാസിയോസ് വലിയതിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നടക്കും. രാവിലെ 8ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, തുടര്‍ന്ന് സമര്‍പ്പണശുശ്രൂഷ, നെയ്യപ്പംനേര്‍ച്ച. വൈകീട്ട് 6.30ന് പെരുന്നാളിന്റെ ഒരുക്കശുശ്രൂഷ ആരംഭിക്കും. സന്ധ്യാപ്രാര്‍ത്ഥന, സുവിശേഷ പ്രസംഗം എന്നിവ ഉണ്ടാകും. 26ന് രാവിലെ 7.30ന് ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധകുര്‍ബാന, 10ന് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ധ്യാനം, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, സുവിശേഷപ്രസംഗം, 27ന് രാവിലെ 7നും 8.30നും വിശുദ്ധ കുര്‍ബാന, 28നും 29നും രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, സുവിശേഷ പ്രസംഗം എന്നിവയുണ്ടാകും. 30ന് രാവിലെ 7.45ന് ടൈറ്റസ് വര്‍ഗീസ് തേയ്ക്കാനത്ത് കോര്‍ എപ്പിസ്‌ക്കോപ്പ പെരുന്നാളിന് കൊടിയേറ്റും. 8.30ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് കുട്ടികളെ എഴുത്തിനിരുത്തല്‍, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7ന് സണ്‍ഡേ സ്‌കൂളിന്റെയും മറ്റ് ഭക്തസംഘടനകളുടെയും വാര്‍ഷികവും വിവിധ സ്‌കോളര്‍ഷിപ്പ് വിതരണവും നടക്കും. അകപ്പറമ്പ് കത്തോലിക്ക പള്ളി വികാരി ഫാ. തോമസ് പൈനാടത്ത് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒന്നിന് രാവിലെ 8ന് വിശുദ്ധകുര്‍ബാന, വൈകീട്ട് 7ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന, രാത്രി 9.15ന് സുത്താറ പ്രാര്‍ത്ഥന, തുടര്‍ന്ന് പ്രദക്ഷിണം, 11ന് കരിമരുന്നു പ്രയോഗം ഡിസംബര്‍ രണ്ടിന് രാവിലെ 6.45നും, 7.45നും, 9നും വിശുദ്ധകുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ, വൈകീട്ട് 7ന് ക്രിസ്മസ് കരോള്‍ഗാനമത്സരം. ഡിസംബര്‍ മൂന്നിന് രാവിലെ 8ന് വിശുദ്ധകുര്‍ബാന എന്നിവ ഉണ്ടാകും പള്ളി വികാരി ടൈറ്റസ് വര്‍ഗീസ് കോര്‍എപ്പിസ്‌ക്കോപ്പ, സഹവികാരി ഫാ. ഗീവര്‍ഗീസ്. വി. അരീയ്ക്കല്‍, ട്രസ്റ്റിമാരായ പോള്‍ വര്‍ഗീസ്, എല്‍ദോ ഏല്യാസ്, ജനറല്‍ കണ്‍വീനര്‍ ലൈജു ഇട്ടൂപ്പ്, പബ്ലിസിറ്റി കണ്‍വീനര്‍ എല്‍ദോ വര്‍ഗീസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...