21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Friday, August 31, 2012


മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍

ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മാര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ അനുഗ്രഹ പ്രഭാഷണം നടത്തുന്നു. 
* മെത്രാപ്പോലിത്തന്‍ ട്രസ്റ്റി: ശ്രേഷ്ഠ കാതോലിയ്ക്കാ  
  ആബൂന്‍ മാര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ
ട്രസ്റ്റി: ശ്രീ തമ്പു ജോര്‍ജ് തുകലന്‍  
സെക്രട്ടറി: ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍ 
വൈദിക ട്രസ്റ്റി: വന്ദ്യ പൂവന്തറ മത്തായി കോര്‍ 
  എപ്പിസ്കോപ്പ
ViewPhotos
 മലങ്കര യാക്കോബായ സുറിയാനി  ക്രിസ്ത്യാനി സഭ അസോസിയേഷന്‍ പുത്തന്‍കുരിശു  പാത്രിയര്‍ക്കാ സെന്ററില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മാര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.സഭയുടെ കീഴിലുള്ള ഇടവക പള്ളികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു .ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയെ  മെത്രാപ്പോലിത്തന്‍ ട്രസ്റ്റിയായി വീണ്ടും തെരഞ്ഞെടുത്തു.യാക്കോബായ സഭ വൈദിക ട്രസ്റ്റിയായി പൂവന്തറ മത്തായി കോര്‍ എപ്പിസ്കോപ്പയെ തെരഞ്ഞെടുത്തു.ബാറീത്തോ മഹീറോ  ശ്രീ തമ്പു ജോര്‍ജ് തുകലന്‍ സഭാ ട്രസ്റ്റിയും ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍ സെക്രട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു.മെത്രാപ്പോലിത്തമാര്‍,വന്ദ്യ കോര്‍ എപ്പിസ്ക്കോപ്പമാര്‍,വൈദീകര്‍, സഭയിലെ  ഭക്ത സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു. 

യാക്കോബായ സഭാ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗങ്ങള്‍

ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ (പ്രസിഡന്റ്‌), ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ്‌ (അങ്കമാലി ഭദ്രാസനം), ഡോ. മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌ (കണ്ടനാട്‌ ഭദ്രാസനം), കുര്യാക്കോസ്‌ കിഴക്കേടത്ത്‌ കോര്‍ എപ്പിസ്‌കോപ്പ (കോട്ടയം), ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ (കൊച്ചി), പീറ്റര്‍ വേലംപറമ്പില്‍ കോര്‍ എപ്പിസ്‌കോപ്പ (അങ്കമാലി), ഫാ. ജേക്കബ്‌ മിഖായേല്‍ (മലബാര്‍), ഫാ. വര്‍ഗീസ്‌ തെക്കേക്കര (അങ്കമാലി), പി.ടി. മത്തായി പുറപ്പാടത്ത്‌, കെ.എ. തോമസ്‌ കാരോട്ട്‌ പുത്തന്‍പുരയില്‍, പ്രഫ. എം.എ. പൗലോസ്‌ മേലേത്ത്‌, കെ.ഒ. ഏലിയാസ്‌ കുളമ്പാട്ടുകുടി, ടി.ടി. ജോയി തോമ്പ്ര, സി.പി. മാത്യു ചിറയ്‌ക്കക്കുടി, എ.എം. രാജു അത്താണിക്കല്‍, അലക്‌സ് എം. ജോര്‍ജ്‌ മുത്തനാട്ട്‌ പുത്തന്‍പുരയില്‍, പി.കെ. പൗലോസ്‌ കൂരന്‍, പി.എം. മാത്യു തച്ചാടത്ത്‌, തമ്പു ജോര്‍ജ്‌ തുകലന്‍ (അല്‍മായ ട്രസ്‌റ്റി), ജോര്‍ജ്‌ മാത്യു തെക്കേത്തലയ്‌ക്കല്‍ (സഭാ സെക്രട്ടറി), മത്തായി പൂവന്തറ കോറെപ്പിസ്‌കോപ്പ (തൃശൂര്‍- വൈദിക ട്രസ്‌റ്റി).


Monday, August 27, 2012

വിശ്വാസ സംരക്ഷകന്‍ - പ്രസിദ്ധീകരണത്തിന്റെ ഏഴാം വര്‍ഷത്തിലേക്ക് .



August 2012 Edition of Viswasasamrakshakan is Online

പള്ളി സ്ഥാപനവും എട്ടുനോമ്പാചരണവും.



മണര്‍കാട് പള്ളി ചരിത്ര പശ്ചാത്തലവും ദിവ്യദര്‍ശനവും
ദിവ്യദര്‍ശനാടിസ്ഥാനത്തില്‍ സ്ഥാപിതമായ മണര്‍കാട് വി മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍:
കേരളത്തിന്റെ തലസ്ഥാനമായിരുന്ന മഹാദേവര്‍പട്ടണത്തില്‍ (ഇന്നത്തെ കൊടുങ്ങല്ലൂര്‍) വളരെയധികം നസ്രാണികള്‍ പാര്‍ത്തിരുന്നു. യഹൂദന്മാര്‍ക്കും മുസ്ളീങ്ങള്‍ക്കും ഇടയില്‍ വ്യാപാരകുത്തകയെ സംബന്ധിച്ചുണ്ടായ മത്സരങ്ങളില്‍ മഹാദേവര്‍ പട്ടണം അഗ്നിക്കിരയാകുകയും നസ്രാണികള്‍ വ്യാപാരസൌകര്യത്തെക്കരുതി നദീമുഖങ്ങളോട് അടുത്തസ്ഥലങ്ങളിലേക്ക് കുടിയേറിപാര്‍ക്കുകയും ചെയ്തു. കുടിയേറ്റക്കാരില്‍ ഒരു വിഭാഗം തിരുവഞ്ചൂര്‍, മണര്‍കാട്, മാലം, കുഴിപ്പുരയിടം, വെള്ളൂര്‍, പാമ്പാടി, തോട്ടയ്ക്കാട്, മീനടം, പുതുപ്പള്ളി, വാഴൂര്‍, അമയന്നൂര്‍ മുതലായ കരകളില്‍ താമസിക്കുകയും കൃഷി, വ്യാപാരം മുതലായ തൊഴിലുകളില്‍ ഏര്‍പ്പെടുകയും ചെയ്തു.
ചേരമന്‍ പെരുമാളിന്റെ നാട്ടുരാജ്യങ്ങളില്‍ ഒന്നായിരുന്നും തെക്കുംകൂറില്‍ മണര്‍കാട് പ്രദേശവും ഉള്‍പ്പെട്ടിരുന്നു. തെക്കുംകൂറിന്റെ തലസ്ഥാനങ്ങളില്‍ ഒന്ന് ചങ്ങനാശേരിയും മറ്റേത് കോട്ടയവും ആയിരുന്നു. തെക്കുംകൂറിന്റെ വിവിധ ശാഖകളില്‍ ഒന്നായിരുന്ന ഇടത്തില്‍ തമ്പുരാക്കന്മാര്‍ ആണ് മണര്‍കാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭരണം നടത്തിയിരുന്നത്. ഇഞ്ചയും ചൂരലും കുറുമുള്ളും പിടിച്ച് കാടായി കിടന്നിരുന്ന ഈ പ്രദേശം ഹിംസ്ര ജന്തുക്കളുടെ അധിവാസകേന്ദ്രമായിരുന്നു.

Thursday, August 23, 2012

മാമ്മലശ്ശേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലഭ്യമാക്കണം - ശ്രേഷ്ഠ ബാവ



മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ പിന്നോട്ടില്ലെന്ന് ശ്രേഷ്ഠ കാതോലിക്ക ഡോ. ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ.
മാമാലശ്ശേരി: മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലാഭിക്കണമെന്നാവശ്യപെട്ടു യാക്കോബായ വിശ്വാസികള്‍ നടത്തുന്ന സമരം ഇന്ന് 100 ദിവസം പിന്നിട്ടു. സമരത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചു കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് 5.30 നു മാമാലശ്ശേരിയില്‍ വിശ്വാസ പ്രഖ്യാപന റാലി നടത്തി.റാലിയ്ക്ക് ശേഷം നടന്ന സമ്മേളനം ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ ഉദ്ഘാടനം ചെയ്തു.വിശ്വാസികള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ പോലീസിന്റെ സംരക്ഷണം വേണ്ടന്നും, ദൈവം കൂടെയില്ലാത്തവരാണ്പോലീസിന്‍റെ സംരക്ഷണം ആവശ്യപെട്ടു കോടതി കയറി നടക്കുന്നതെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യം ലഭിക്കാനായി സഭ എന്തു ത്യാഗത്തിനും തയ്യാറാണെന്ന് ബാവ പറഞ്ഞു. പള്ളിയുടെ സ്ഥാപനോദ്ദേശ്യം മാനിക്കപ്പെടണം. മൂന്നില്‍ രണ്ടു വീതം യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ടതാണ്. അവകാശപ്പെട്ടത് നിഷേധിക്കുന്നത് നീതിയല്ല. ഓര്‍ത്തഡോക്‌സ് പക്ഷത്തിന്   മാത്രമായി ഇനി മാമ്മലശ്ശേരി പള്ളിയില്‍ ആരാധന നടത്താന്‍ അനുവദിക്കാനാവില്ലെന്ന് ബാവ പറഞ്ഞു.യാക്കോബായക്കാര്‍ ആരാധനാ സ്വാതന്ത്ര്യം ലഭിക്കാതെ നോക്കി നില്‍ക്കുമ്പോള്‍ സര്‍ക്കാരും അധികൃതരും നിശ്ശബ്ദത പുലര്‍ത്തുന്നത് നീതിയല്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു.സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത ,മെത്രാപ്പോലിത്തമാരായ അഭി, ഏലിയാസ് മാര്‍ അത്താനാസിയോസ് .അഭി. ഐസക് മാര്‍ ഒസ്ത്താത്തിയോസ്, അഭി മാത്യൂസ്‌ മാര്‍ അന്തീമോസ് ,കുര്യാക്കോസ് മോര്‍ യൗസേബിയോസ്, ഫാ. വര്‍ഗീസ് പുല്യാട്ടേല്‍, ഫാ. എല്‍ദോസ് കക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ നിന്നും വിശ്വാസികള്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നു.

Wednesday, August 22, 2012

എട്ടുനോമ്പ് പെരുന്നാളിന് മണര്‍കാട് ഒരുങ്ങി




കോട്ടയം: മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനുള്ളക്രമീകരണങ്ങള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കളക്ടറുടെ ചേമ്പറില്‍ അവലോകനം ചെയ്തു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന പെരുന്നാളിനുള്ള എല്ലാ ക്രമീകരണങ്ങളും 30 നു മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. 
പള്ളിയും പരിസരവും ഉത്സവ മേഖലയായി പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടറുടെയും സ്കൂളുകള്‍ക്കു അവധി നല്‍കുന്നതു സംബന്ധിച്ചു നടപടി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തി. മറ്റൊരു ദിവസം അധ്യയന ദിവസമാക്കി പെരുന്നാള്‍ദിനത്തില്‍ വിദ്യാലയങ്ങള്‍ക്കു അവധി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, ജില്ലാ കളക്ടര്‍ മിനി ആന്റണി, ജില്ലാ പോലീസ് മേധാവി സി. രാജഗോപാല്‍, പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ. കോര, വികാരി ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റവ. ആന്‍ഡ്രൂസ് ചിരവത്തറ, ഗീവര്‍ഗീസ് കുറിയാക്കോസ് ആനിവേലില്‍, സെക്രട്ടറി വര്‍ഗീസ് കെ.ഐ, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
തീര്‍ഥാടകര്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍
കോട്ടയം: ക്രമസമാധാനപാലത്തിനായി മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലിനു സമീപം പ്രത്യേകം പോലീസ് കണ്‍ട്രോള്‍ റൂം തുറക്കാന്‍ തീരുമാനിച്ചു. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും.
വേണ്ടി വന്നാല്‍ മറ്റു ജില്ലകളില്‍നിന്നു പോലീസിനെ കൊണ്ടുവരാന്‍ മന്ത്രി അനുവാദം നല്‍കി. സെപ്റ്റംബര്‍ അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തീര്‍ഥാടകരുടെ സൌകര്യാര്‍ഥം കൂടുതല്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തും. പ്രത്യേക സര്‍വീസുകള്‍ കൂടാതെ മഞ്ഞനിരക്കരയില്‍നിന്നും കോതമംഗലത്തുനിന്നും സര്‍വീസ് വേണമെന്ന് കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
ആറു റോഡുകളുടെ അറ്റകുറ്റപ്പണി തീര്‍ക്കും. ആംബുലന്‍സ് സൌകര്യം, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റാഫ് എന്നിവരും സേവനം ഉറപ്പാക്കും. ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്ത് ക്യാമ്പ് ചെയ്യും. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് പ്രത്യേക സുരക്ഷാ ക്രമീകരണമുണ്ടാകും.

ആരാധനാ സ്വാതന്ത്ര്യത്തിനായി നടത്തുന്ന സമാനതകളില്ലാത്ത സഹന സമരം.



                                                                               ഇന്ന് 
                                                           അതിജീവനത്തിന്‍റെ 100 ദിവസം. 


മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലാഭിക്കണമെന്നാവശ്യപെട്ടു യാക്കോബായ വിശ്വാസികള്‍ നടത്തുന്ന സഹന സമരം 100 ദിവസം ഇന്ന് പിന്നിടും.സമരത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചു കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ ഇന്ന് വൈകിട്ട് 5.30 നു മാമാലശ്ശേരിയില്‍ വിശ്വാസ പ്രഖ്യാപന റാലി നടത്തും.

മാമാലശ്ശേരി:കണ്ടനാട്ഭ ദ്രാസനത്തില്‍പെട്ട മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ സഭയിലെ രണ്ടു വൈദീകര്‍ കൂറുമാറി ഓര്‍ത്തഡോക്സ് പക്ഷം ചേര്‍ന്നതിനാല്‍ സത്യരാധനയ്ക്ക് വൈദീകര്‍ ഇല്ലാത്തതിനെതുടര്‍ന്നു ആരാധന സ്വാതന്ദ്ര്യം പുനസ്ഥാപിച്ചു കിട്ടുന്നതിനായി യാക്കോബായ വിശ്വാസികള്‍ നടത്തി വരുന്ന "അഖണ്ട പ്രര്തനായെഞ്ഞ്ജം" ഇന്ന് 100 ദിവസം പിന്നിടും. ജില്ലാ ഭരണ കൂടവും പോലീസ് മേധാവികളുടെയും ഒത്താശയോടെ അനധികൃതമായും, നിയമ വിരുദ്ധമായും കഴിഞ്ഞ മെയ്‌ 15 ന്‌ പെരുന്നാളിന് പള്ളിയില്‍ ഓര്‍ത്തഡോക്സ് സഭ വൈദീക ട്രസ്റ്റി കോനാട്ട് ജോണ്‍ അച്ഛന് പ്രവേശിക്കാന്‍ പോലീസ് നടത്തിയ നിഗൂഡമായ നീക്കത്തെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ക്ക് ക്രൂരമായ മാര്‍ദ്ധനമേല്‍ക്കേണ്ടി വന്നു. അനേകം പേര്‍ പരുക്ക് പറ്റി ആശുപത്രികളിലായി.നിരവധിപേരെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു.ജാമ്യമില്ലാ വകുപ്പുകള്‍ വച്ച് കള്ളകേസുകള്‍ എടുത്തു പള്ളിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലാന്നും ആഴ്ചയില്‍ രണ്ടു ദിവസം പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിട്ടു കൊള്ളണമെന്നുള്ള ജാമ്യ വ്യവസ്ഥകള്‍ വെച്ചും നൂറു കണക്കിന് യാക്കോബായ വിശ്വാസികളെ പള്ളിയില്‍ നിന്നും അകറ്റിനിറുത്തുന്നതിനുളള ഹിഡന്‍ അജണ്ട നടപ്പാക്കി വരുന്നു. യാക്കോബായ വിശ്വാസികളെയും പുരോഹിതന്മാരെയും പള്ളിയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതിനായി ഓര്‍ത്തഡോക്സ് പക്ഷം 99ദിവസങ്ങളായി പള്ളി പൂട്ടിയിട്ടിരിക്കുകയാണ്.ബഹുമാനപ്പെട്ട സര്‍ക്കാരിന്റെയും അധികാരികളുടെയും കുറ്റകരമായ അനാസ്ഥ മൂലം ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം നഷ്ടപെട്ടിരിക്കുകയാണ്.മെയ്‌ 16 ന്‌ രാവിലെ മുതല്‍ ഇടവക വികാരി ഫാ.വര്‍ഗീസ്‌ പുല്യട്ടേലിന്റെ നേതൃത്വത്തില്‍ ഇടവക വിശ്വാസികള്‍ക്കൊപ്പം സഭയിലെ മറ്റു വൈദീകരും പ്രാര്‍ത്ഥന യെഞ്ഞ്ജത്തില്‍ പങ്കെടുത്തു വരുന്നു. ശ്രേഷ്ഠ കത്തോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയും പരി .സഭയിലെ മേത്രാപ്പോലിത്തമാരും ഇടവകയുടെ ഈ സഹനത്തില്‍ പങ്കാളിയായി പ്രാര്‍ത്ഥിച്ചു വരുന്നു.പരി.സഭയുടെ സുന്നഹദോസ് നടക്കുന്ന വേളയില്‍ ചരിത്രത്തിലാദ്യമായി ശ്രേഷ്ഠ ബാവയും 27 മെത്രാപ്പോലിത്തമാരും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു പ്രാര്‍ത്ഥന പന്തലില്‍ എഴുന്നുള്ളി വന്നു. ജൂണ്‍ മാസം 3 ന്‌ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന വാഹന റാലിക്കുനെരെ പാമ്പാക്കുടയില്‍ വച്ച് ഓര്‍ത്തടോക്സ്കാരായ ഒരു പട്ടം അക്രമികള്‍ കല്ലെറ നടത്തി. തുടര്‍ന്ന് അന്നേ ദിവസം ദുരൂഹമായ സാഹചര്യത്തില്‍ മാമാലശ്ശേരി പള്ളി ഇടവകാംഗം പുത്തന്‍പുരക്കല്‍ കുര്യാക്കോസ് ജോണ്‍ അപകടത്തില്‍ പെടുകയും പിന്നീട് മരിക്കുകയും ഉണ്ടായി. ഈ മരണത്തിനു ഉത്തരവാദികളെ കണ്ടു പിടിക്കണമെന്നാവശ്യപെട്ടു വിശ്വാസികള്‍ പിറവത്ത് ധര്‍ണ്ണ നടത്തുകയും പുത്തന്‍ കുരിശു പോലീസ് സ്റ്റേഷന്‍ മാര്‍ച് നടത്തുകയും ചെയ്തു.എന്നിട്ട് എന്നിട്ടും പോലീസ് കുറ്റക്കാര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല. ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ കല്പന പ്രകാരം അഭി.മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത എല്ലാ ദിവസവും എഴുന്നുള്ളി വരുകയും പ്രാര്‍ത്ഥിച്ചനുഗ്രഹിക്കുകയും ചെയ്യുന്നു.99 ദിവസം പിന്നിട്ടിട്ടും വിശ്വാസികളുടെ സഹന സമരം കണ്ടില്ലാന്നു നടിക്കുന്ന ഭരണ കൂടത്തിന്റെയും അധികാരികളുടെയും കണ്ണ് തുറക്കുമെന്ന പ്രതീക്ഷയില്‍ , മാമാലശ്ശേരി പള്ളിയില്‍ നീതി നടപ്പിലാകുമെന്ന വിശ്വാസത്തില്‍ പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ഇടവക ജനങ്ങള്‍.

Sunday, August 19, 2012

MGJSM LEADERSHIP MEETING HELD AT PALAKUZHA ST.JOHN'S JSO CHURCH


കൂത്താട്ടുകുളം: മലങ്കര യാക്കോബായ സുറിയാനി സഭയുടെ വിദ്യാര്ഥി പ്രസ്ഥാനം മോര് ഗ്രിഗോറിയോസ് ജേക്കോബൈറ്റ് സ്റ്റുഡന്റ്സ് മൂവ്മെന്റ് (MGJSM) കൂത്താട്ടുകുളം മേഖലയുടെ നേതൃത്വത്തില് പാലക്കുഴ സെന്റ് ജോണ്സ് യാക്കോബായ സുറിയാനി പള്ളിയില് വച്ച് ഒരു നേതൃത്വ പരിശീലന പരിപാടി നടത്തപെട്ടു. വച്ച് ഒരു നേതൃത്വ പരിശീലന പരിപാടി നടത്തപെട്ടു ക്ലാസുകള് നയിച്ചു. തദവസരത്തില് യാക്കോബായ സഭയുടെ അഭിമാനമായ സിവിള് സര്വീസ് പരീക്ഷയില് ഉന്നത വിജയം കൈവരിച്ച കുമാരി ആനീസ് കണ്മണി ജോയിക്ക് സ്വീകരണവും നല്കി.

യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന ദ്വിദിന ക്യാമ്പ്‌ സമാപിച്ചു.



യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന ദ്വിദിന ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ശ്രേഷ്ഠ കത്തോലിയ്ക്കാ ബാവയെ ആട്ടിന്കുന്നു സെന്റ്‌ മേരീസ്‌ പള്ളിയിലേയ്ക്ക് സ്വീകരിച്ചാനയിക്കുന്നു. 


യാക്കോബായ സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ വാര്‍ഷിക ദ്വിദിന ക്യാമ്പ് കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യുന്നു.ഭദ്രാസന സെക്രട്ടറി സിനോള്‍.വി.ഫാ.സാജു യൂഹാനോന്‍ ബിനു, ഫാ എല്‍ദോസ് കക്കാടന്‍,അഭി മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്ത ക്യാമ്പ്‌ ഡയറക്ടര്‍ സിബി വര്‍ഗീസ്‌ എന്നിവര്‍ സമീപം.
സിബി വര്‍ഗീസ്

ഭദ്രാസന യൂത്ത് അസോസിയേഷന്‍ ക്യാമ്പ്‌ ഡയറക്ടര്‍
കൂത്താട്ടുകുളം: യാക്കോബായ സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ വാര്‍ഷിക ദ്വിദിന ക്യാമ്പ് കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ആരംഭിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു.പൂട്ടികിടക്കുന്ന പള്ളികള്‍ തുറക്കുന്നതിനു വേണ്ടി യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നു ശ്രേഷ്ഠ ബാവ പറഞ്ഞു.തര്‍ക്കമുള്ള പള്ളികളിള്‍ തുറന്നു ഇരുവിഭാഗവും കുര്‍ബ്ബാന അര്‍പ്പിക്കുന്ന സംവിധാനം ഓര്‍ക്കുവാന്‍ നടപടിയെടുക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപെടുമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.പുത്തന്‍കുരിശു നടക്കുന്ന സഭാ അസോസിയേഷന് ശേഷം അതിനു വേണ്ട ക്രമീകരണങ്ങള്‍ സഭ ചെയ്യുമ്പോള്‍ യുവജനങ്ങള്‍ തനിക്കൊപ്പം ഉണ്ടാകണമെന്നും ബാവ ഉദ്ഘാടന സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.ഭദ്രാസന വൈസ് പ്രസിഡണ്ട്‌ ഫാ എല്‍ദോസ് കക്കാടന്‍ സ്വാഗതം ആശംസിച്ചു.സെക്രട്ടറി സിനോള്‍.വി.സാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഫാ യൂഹാനോന്‍ ഭക്തി പ്രമേയം അവതരിപ്പിച്ചു.പൈങ്ങട്ടൂരില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ മരണ മടഞ്ഞവരോടുള്ള അനുശോചനം പ്രമേയം കേന്ദ്ര പബ്ലിസിറ്റി കണ്‍വീനര്‍ റെജി പി വര്‍ഗീസ്‌ അവതരിപ്പിച്ചു. പ്രസ്തുത സമ്മേളനത്തില്‍ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കൗണ്‍സലിങ് കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ ഉദ്ഘാടനം യൂത്ത് അസോസിയേഷന്‍ അഖില മലങ്കര പ്രസിഡന്റ് അഭി മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു.കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.അല്‍മായ വൈസ് പ്രസിഡണ്ട്‌ ജോണ്‍സന്‍ നന്ദി പറഞ്ഞു. 
തുടര്‍ന്ന് ഓണ്‍ലൈന്‍ മീഡിയ & സൈബര്‍ ക്രൈം എന്ന വിഷയത്തില്‍ സൈബര്‍ സെല്‍ ഇന്‍സ്പെക്ട്ടര്‍ ഫ്രാന്‍സിസ് പെരേര ക്ലാസ് എടുത്തു. ഉച്ച ഭക്ഷണത്തിനു ശേഷം നടന്ന "Ice Breaking" പുത്തന്‍കുരിശ്‌ BEd കോളേജ് സൈക്കോളജി വിഭാഗം മേധാവി ഡിക്സന്‍ തോമസ്‌ നേതൃത്വം നല്‍കി. വളരെ രസകരങ്ങളായ ഗെയിമുകളിലൂടെ ക്യാമ്പ്‌ അംഗങ്ങള്‍ക്ക് ഉന്മേഷം പകരുവാന്‍ ദിക്സന്‍ സാറിനു കഴിഞ്ഞു. തുടര്‍ന്ന് "Importance of Counceling in Youth & Career Guidance " എന്ന വിഷയത്തില്‍ ഭദ്രാസന യൂത്ത് കൌണ്സിലിംഗ് സെല്‍ ചെയര്‍മാന്‍ ഫാ.ജിബു ചെറിയാന്‍ ക്ലാസ് എടുത്തു. 6 മണിയ്ക്ക് പള്ളിയില്‍ നടന്ന സന്ധ്യ പ്രാര്‍ത്ഥനയ്ക്ക് അഭി മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത നേതൃത്വം നല്‍കി. 
 വൈകീട്ട് 7.30 നു ആരംഭിച്ച കലാസന്ധ്യ മൂവാറ്റുപുഴ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ അന്തിമോസ് ഉദ്ഘാടനം ചെയ്തു.പ്രൊഫ.ജോയിസ് മുക്കുടം അവതരിപ്പിച്ച "തിരുവചന വിസ്മയം " നവ്യാനുഭവമായി.ബൈബിളിനെ ആസ്പദമാക്കിയുള്ള മാജിക്കിലൂടെ പ്രൊഫ. ജോയിസ് മുക്കുടം ജീവിതത്തില്‍ അനുവര്‍ത്തികെണ്ടാതായ നല്ല ശീലങ്ങളെ വിസ്മയകരമായ രീതിയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ആട്ടിന്‍കുന്നു പള്ളിയിലെ സണ്‍‌ഡേ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സും ക്യാമ്പ്‌ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു. ഭക്ഷണത്തിനു ശേഷം രാത്രി 11 നു ക്യാമ്പ്‌ ഫയറും ഉണ്ടായിരുന്നു.സൌഹൃദ വടംവലി മത്സരവും ഉണ്ടായിരുന്നു. ഉണ്ടായിരുന്നു.ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ നിന്നായി അഞ്ഞൂറോളം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കുത്തു. സമാപന ദിവസമായ ഇന്ന് രാവിലെ വി. കുര്‍ബ്ബാനയ്ക്ക് മാത്യൂസ്‌ മോര്‍ ഇവാനിയോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിച്ചു.വി. കുര്‍ബാനയ്ക്ക് ശേഷം സംഘടനാ ചര്‍ച്ചയും തുടര്‍ന്ന് സമാപന സമ്മേളനവും നടത്തപെട്ടു. അഭി. മാത്യൂസ്‌ മോര്‍ ഈവാനിയോസ് അധ്യക്ഷത വഹിച്ചു.ഭദ്രാസന യൂത്ത് അസോസിയേഷന്‍ ക്യാമ്പ്‌ ഡയറക്ടര്‍ സിബി വര്‍ഗീസ്ക്യാമ്പ്‌ അവലോകന റിപ്പോര്‍ട്ട്‌ വായിച്ചു. ബഹുമാനപ്പെട്ട മന്ത്രി അനൂപ്‌ ജേക്കബ്‌ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.സഭ സെക്രട്ടറി ബാറീത്തോ മഹീറോ കമാണ്ടര്‍ ശ്രീ തമ്പു ജോര്‍ജ് തുകലന്‍ ,തിരുമാറാടി പഞ്ചായത്ത് പ്രസിഡണ്ട്‌ ബീന ജെയിംസ്‌,ബ്ലോക്ക്‌ പഞ്ചായത്ത് അംഗം അനിത ജേക്കബ്‌,ഫാ തോമസ്‌ കാക്കൂര്‍, ഫാ ഷിബിന്‍ പോള്‍ അങ്കമാലി യൂത്ത് അസോസിയേഷന്‍ സെക്രട്ടറി കെ സി പോള്‍, പള്ളി ട്രസ്റ്റി ബേബി വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റു വിതരണം ചെയ്തു.തുടര്‍ന്ന് സെക്രട്ടറി സിനോള്‍ വി സാജു നന്ദി പറഞ്ഞു.ക്യാമ്പ്‌ സമാപിച്ചു.

Friday, August 17, 2012

Charity Wing organised by MSOT Seminary on 18th August 2012



എട്ടു നോമ്പാചരണത്തിനായി ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് പള്ളിയില്‍ ഒരുക്കങ്ങളാരംഭിച്ചു



മണര്‍കാട്: വിശ്വാസ സഹസ്രങ്ങള്‍ ഭക്ത്യാദര പൂര്‍വം കാത്തിരിക്കുന്ന എട്ടു നോമ്പാചരണത്തിനായി ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് പള്ളിയില്‍ ഒരുക്കങ്ങളാരംഭിച്ചു. വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പാചരണം സെപ്തംബര്‍ ഒന്നു മുതല്‍ എട്ടു വരെ നടക്കും. അന്‍പതു ലക്ഷത്തില്‍പരം തീര്‍ഥാടകര്‍ നോമ്പാചരണ ദിനങ്ങളില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. വിശ്വാസ സഹസ്രങ്ങളെ സ്വീകരിക്കാന്‍ ഇത്തവണ വിപുലമായ ക്രമീകരണങ്ങളാണ് ഒരുങ്ങുന്നത്. പെരുനാളിനോടനുബന്ധിച്ചു പള്ളിയുടെ പെയിന്റിങ് ജോലികള്‍ അവസാനഘട്ടത്തിലെത്തി. ശുഭ്രനിറത്തിലാണ് കത്തീഡ്രല്‍ ഒരുങ്ങുന്നത്. കറിനേര്‍ച്ചക്കുള്ള ഒരുക്കങ്ങളുമാരംഭിച്ചിട്ടുണ്ട്. പ്രധാന വഴിപാടായ എണ്ണകള്‍ കുപ്പിയില്‍ നിറയ്ക്കുന്ന ജോലികളും പുരോഗമിക്കുന്നു. കുടുംബശ്രീക്കാരുടെ നേതൃത്വത്തില്‍ രണ്ടു ലക്ഷത്തോളം കുപ്പികളിലാണ് വഴിപാടുകള്‍ക്കായി എണ്ണ നിറയ്ക്കുന്നത്. പാര്‍ക്കിങ്ങിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ബസ് സ്റ്റാന്‍ഡ് വലിയ പാരിഷ് ഹാളിന്റെ സമീപത്തേക്കു മാറ്റും. ഇവിടെ സോളിങ് നടത്തി ടാറിങ്ങിനായി പണികള്‍ നടന്നുവരുന്നു. വികാരി ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കണ്‍വീനര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്കോപ്പ, ട്രസ്റ്റിമാരായ ജേക്കബ് തോമസ് പൈലിത്താനം, മാത്യു ഏബ്രഹാം ചിരവത്തറ, ഗീവര്‍ഗീസ് കുര്യാക്കോസ് ആനിവേലില്‍, സെക്രട്ടറി കെ.ഐ. വര്‍ഗീസ് കിഴക്കേല്‍ എന്നിവര്‍ ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.

Friday, August 10, 2012

പള്ളിക്കര കത്തീഡ്രലില്‍ കല്ലിട്ട പെരുന്നാളിനും ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളിനും കൊടിയേറി








വി. മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ കല്ലിട്ട പെരുന്നാളിനും ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളിനും 
വി. മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കുശേഷം കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ് മെത്രാപ്പോലിത്ത കൊടി ഉയര്‍ത്തി .ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ,വികാരി ഫാ. ബാബു വര്‍ഗീസിസ് സഹ. വികാരിമാരായ ഫാ. സി.പി. വര്‍ഗീസ്‌, ഫാ. എല്‍ദോസ്‌ തേലപ്പിള്ളി, ട്രസ്‌റ്റിമാരായ k.k ഏലിയാസ് ,ഐസക് , ജനറല്‍ കണ്‍വീനറായി m.k വര്‍ഗീസിസ് എന്നിവര്‍ സമിപം.. നാളെ രാവിലെ 7.15ന് മൂന്നിന്മേല്‍ കുര്‍ബാന ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോറെപ്പിസ്‌കോപ്പ. തുടര്‍ന്ന് സ്‌നേഹവിരുന്ന്, ധ്യാനം, 11ന് വിദ്യാര്‍ഥിസംഗമം. അജേഷ് കെ.പി. ക്ലാസ് നയിക്കും. ഉച്ചയ്ക്ക് 2ന് യുവജനസംഗമം.

Thursday, August 09, 2012

പള്ളിക്കര സെന്‍റ് മേരീസ്‌ കത്തീഡ്രലില്‍ കല്ലിട്ട പെരുന്നാളും വി ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ശുനോയോ നോമ്പാചരണവും നാളെ കൊടിയേറും



പള്ളിക്കര: വി. മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളും ശൂനോയോ നോമ്പാചരണവും 10 മുതല്‍ 15 വരെ നടക്കും.
നാളെ രാവിലെ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന ,കുര്‍ബാനയ്‌ക്കുശേഷം കൊടി ഉയര്‍ത്തും.ഉച്ചയക്ക് 12:30ന്   കുട്ടികളുടെ ധ്യാനം 


തുടര്‍ന്ന്‌ എല്ലാ ദിവസങ്ങളിലും രാവിലെ 7.15 ന്‌ കുര്‍ബാനയും വൈകിട്ട്‌ 6.30 ന്‌ സന്ധ്യാപ്രാര്‍ത്ഥനയും രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തും. 11 മുതല്‍ പെരുന്നാളിനോടനുബന്ധിച്ച്‌ യുവജന വിദ്യാര്‍ഥി ദിനം,കുടുംബദിനം,വനിതാദിനം,സീനിയേഴ്‌സ് ഡേ എന്നിവ ആചരിക്കും.ശ്രി അജേഷ് (EKSAT) , സിസ്റ്റര്‍ ഗോന്‍സാഗ ,ഡോ. ടി ഓ പൗലോസ്‌ , അട്വ്‌ ചാര്‍ള്ളി പോള്‍ , തുടങ്ങിയവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കും.
14 ന്‌ ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന   15ന്‌ വി.അഞ്ചിന്മേല്‍ കുര്‍ബാന ഉണ്ടായിരിക്കും. തുടര്‍ന്ന്‌ എരുമേലി കുരിശുംതൊട്ടിയിലേക്കുള്ള പ്രദക്ഷിണവും നേര്‍ച്ചസദ്യയും നടക്കും.

Monday, August 06, 2012

വിളംബരഘോഷയാത്ര





















പള്ളിക്കര സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വി.ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനു മുന്നോടിയായി പള്ളിയില്‍ ഉയര്‍ത്തുന്ന കൊടിയുമായി അലങ്കരിച്ച രഥത്തില്‍ ദേശം ചുറ്റി വിളംബരഘോഷയാത്ര നടത്തി.നിരവധി വാഹനങ്ങളുടെയും,ഗായക സംഘത്തിന്‍റെയും അകമ്പടി യോടയായിരുന്നു വിളംബരഘോഷയാത്ര നടത്തപെട്ടത്.
ഇടവകയിലെ എല്ലാ കുരിശുംതൊട്ടികളിലും ചാപ്പലുകളിലും എത്തിയപോള്‍ സ്വീകരണം നല്‍കുകയും,വികാരിമാരുടെ കാര്‍മികത്വത്തില്‍ ദുപ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളും ശൂനോയോ നോമ്പാചരണവും 10 മുതല്‍ 15 വരെ നടക്കും.
ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...