21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Monday, October 31, 2011


പള്ളിക്കര വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുന്ധന്മാരുട ഓര്‍മ പെരുന്നാളിന് കൊടിയേറി



 പള്ളിക്കര വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുന്ധന്മാരുട ഓര്‍മ പെരുന്നാളും നേര്‍ച്ചസദ്യയും,(യല്‍ദോ മാര്‍ ബസേലിയോസ് ബാവ, പരി.പരുമല തിരുമേനി,കടവില്‍മാര്‍ അത്തനാസിയോസ് ഓര്‍മപ്പെരുന്നാള്‍) -വലിയ പെരുന്നാള്‍ മുന്നോടിയായി വികാരി ഫാ. ബാബു വര്‍ഗീസ് കൊടി ഉയര്‍ത്തി. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. സി.പി. വര്‍ഗീസ്, ഫാ. യല്‍ദോസ് തേലപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായി. വൈകീട്ട് സന്ധ്യാപ്രാര്‍ഥനയും നടന്നു.ചൊവ്വാഴ്ച രാവിലെ 7.15 ന് വി. കുര്‍ബാന, വൈകീട്ട് 6.30 ന് സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ. സന്ധ്യാപ്രാര്‍ഥന അഭി. ഐസക് മോര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍, വൈകീട്ട് 8:15ന് പ്രദക്ഷിണം. നവംബര്‍ 2ന് തിയതി രാവിലെ 9.00ന്‌ അഭി. ഐസക് മോര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന അര്‍പ്പിക്കും.പ്രദക്ഷിണം, നേര്‍ച്ചസദ്യ.

ടി.എം. ജേക്കബിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു


കൊച്ചി: ഇന്നലെ അന്തരിച്ച ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി ടി.എം ജേക്കബിന്റെ മൃതദ്ദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന്‌ വച്ചു. പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ രാവിലെ 10.50 ഓടെയാണ് മൃതദ്ദേഹം ടൗണ്‍ഹാളില്‍ എത്തിച്ചത്. മന്ത്രിമാരായ കെ.എം മാണി, കെ.ബാബു, ജില്ലാ കലക്‌ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പൊതുദര്‍ശന ചടങ്ങ്‌ നടക്കുന്നത്‌. മുഖ്യമന്തിയുടെ നേതൃത്വത്തില്‍ മറ്റ് മന്ത്രിമാരും ഏതാനും എല്‍.എല്‍.എമാരും ടൗണ്‍ഹാളില്‍ എത്തും. യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, സോഷ്യലിസ്‌റ്റ് ജനതാപാര്‍ട്ടി നേതാവ്‌ എം.പി വീരേന്ദ്രകുമാര്‍ , കൊച്ചി മേയര്‍ ടോണി ചമ്മിണി തുടങ്ങി സാംസ്‌കാരിക, സാമൂഹിക, രാഷ്‌ട്രീയ, മത മേഖലയിലെ നിരവധി പ്രമുഖര്‍ ജേക്കബിന്‌ ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. ജേക്കബ്‌ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകളിലെ ഉദ്യോഗസ്‌ഥരും ആദരാജ്‌ഞലി അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം പ്രതിനിധാനം ചെയ്‌തിരുന്ന പിറവം, കോതമംഗലം മണ്ഡലങ്ങളില്‍ നിന്നു നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരും കര്‍ഷകരും തങ്ങളുടെ പ്രിയ നേതാവിന്‌ അന്ത്യാജ്‌ഞലി അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലേക്ക്‌ ഒഴുകുകയാണ്‌. 

ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദ്ദേഹം രാവിലെ ഒന്‍പതുമണിയോടെ യാക്കോബായ സഭാ പരമാധ്യക്ഷന്‍ തോമസ്‌ പ്രഥമന്‍ ബാവയുടെയും മറ്റ് മെത്രാപ്പോലീത്താമാരുടെയും നേതൃത്വത്തില്‍ നടത്തിയ പ്രാര്‍ഥനാചടങ്ങിന്‌ ശേഷമാണ്‌ ടൗണ്‍ഹാളിലേക്ക്‌ കൊണ്ടുവന്നത്‌. ഉച്ചയ്‌ക്ക് ഒരു മണിയോടെ ഇവിടെ പൊതുദര്‍ശന തുടരും. തുടര്‍ന്ന്‌ പിറവത്തേക്ക്‌ വിലാപയാത്രയായി പുറപ്പെട്ട്‌ മൂന്നു മണിയോടെ പിറവം സെന്റ്‌ ജോസഫ്‌സ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന്‌ വയ്‌ക്കും. അഞ്ചു മണിയോടെ വാളിയപ്പാടത്തെ കുടുംബവീട്ടില്‍ എത്തിക്കും. സംസ്‌കാരം നാളെ രാവിലെ 10ന്‌ കാക്കൂര്‍ വാളിയപ്പാടം സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ നടക്കും.
ടി.എം. ജേക്കബിന്റെ മൃതദേഹം   കരിങ്ങാച്ചിറ 

കത്തീഡ്രലില്‍ കൊണ്ടുവന്നപോള്‍           








'മന്ത്രി ടി.എം. ജേക്കബ്‌ അന്തരിച്ചു"സംസ്ഥാനം കണ്ട ഏറ്റവും മികച്ച സാമൂഹ്യ പ്രവര്‍ത്തകരില്‍ ഒരാള്‍. യാക്കോബായ സുറിയാനി സഭയുടെ അഭിമാനം. ഈ നഷ്ടം നികത്താനാകാത്തത്" : ശ്രേഷ്ഠ കാതോലിക്ക ബാവ

കൊച്ചി: ഭക്ഷ്യ, സിവില്‍ സപ്ലൈസ്‌ മന്ത്രി ടി.എം. ജേക്കബ്‌(61) അന്തരിച്ചു. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം.

ഹെപ്പറ്റൈറ്റിസ്‌ രോഗബാധയെത്തുടര്‍ന്നു കഴിഞ്ഞ മാസം പത്തിനാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ആരോഗ്യനില അല്‍പം മെച്ചപ്പെട്ടെന്നു കേട്ടിരുന്നെങ്കിലും ഇന്നലെ വൈകുന്നേരം വഷളായി. തുടര്‍ന്നു മരണം സംഭവിക്കുകയായിരുന്നു.

നേരത്തേ കെ. കരുണാകരന്‍ മന്ത്രിസഭയിലും എ.കെ. ആന്റണി മന്ത്രിസഭയിലുമായി വിദ്യാഭ്യാസം, ജലസേചനം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. പിറവത്തുനിന്നുള്ള നിയമസഭാംഗമാണ്‌.

ഡെയ്‌സിയാണു ഭാര്യ. കേരള യൂത്ത്‌ ഫ്രണ്ട്‌ (ജേക്കബ്‌) നേതാവ്‌ അനൂപ്‌ ജേക്കബ്‌ മകനാണ്‌. മകള്‍ അമ്പിളി.1950 ല്‍ ടി.എസ്‌. മാത്യു, അന്നമ്മ മാത്യു എന്നിവരുടെ മകനായാണു ജനിച്ചത്‌. 1965 ല്‍ കേരളാ കോണ്‍ഗ്രസിലെത്തി.

പാര്‍ട്ടിയുടെ വിദ്യാര്‍ഥി, യുവജന വിഭാഗങ്ങളുടെ നേതൃസ്‌ഥാനത്തും പ്രവര്‍ത്തിച്ച അദ്ദേഹം പിറവത്തുനിന്ന്‌ 1977 ലാണ്‌ ആദ്യമായി നിയമസഭയിലെത്തിയത്‌. അന്ന്‌ 27 വയസായിരുന്നു. പിറവത്തുനിന്നും കോതമംഗലത്തുനിന്നുമായി എട്ടു തവണ നിയമസഭാംഗമായി.കെ. കരുണാകരന്‍ രൂപം നല്‍കിയ ഡി.ഐ.സിയില്‍ പ്രവര്‍ത്തിച്ച കുറച്ചുകാലമൊഴിച്ചാല്‍ എല്ലാ കാലത്തും ടി.എം. ജേക്കബ്‌ യു.ഡി.എഫിനൊപ്പമായിരുന്നു.

"സുറിയാനി സഭയുടെ വിശ്വസ്ത പുത്രന്‍. അതുല്യമായ വ്യക്തിത്വം ആയിരുന്നു കമാണ്ടര്‍ ടി. എം. ജേക്കബിന്റെത് ": പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ


തിരുവനന്തപുരം: ഞായറാഴ്ച രാത്രി അന്തരിച്ച ഭക്ഷ്യമന്ത്രി ടി.എം.ജേക്കബിന്റെ ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് പിറവത്തെ കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ നടക്കും. ഞായറാഴ്ച അര്‍ദ്ധരാത്രിക്കു ശേഷം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് സഹപ്രവര്‍ത്തകന്റെ അന്ത്യചടങ്ങുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത്.

ജേക്കബിന്റെ നിര്യാണത്തില്‍ പ്രത്യേക മന്ത്രിസഭാ യോഗം അനുശോചനം രേഖപ്പെടുത്തി. തിങ്കള്‍ മുതല്‍ ബുധന്‍ വരെ സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. കൊച്ചി ലേക് ഷോര്‍ ആസ്പത്രിയിലെ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ മന്ത്രിസഭയുടെ പ്രതിനിധികളായി കെ.എം.മാണിയും കെ.ബാബുവും അവിടെയുണ്ട്.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആസ്പത്രിയില്‍ നിന്നെടുക്കുന്ന മൃതദേഹം 10 മണിയോടെ പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ ഹാളിലെത്തിക്കും. ഒരു മണി വരെ അവിടെ വെയ്ക്കുന്ന മൃതദേഹം പിന്നീട് എം.ജി.റോഡ്, വൈറ്റില, തൃപ്പൂണിത്തുറ, ഹില്‍ പാലസ്, ചോറ്റാനിക്കര വഴി പിറവം സെന്‍റ് ജോസഫ്‌സ് സ്‌കൂളില്‍ മൂന്നു മണിയോടെ എത്തിക്കും. അവിടെ പൊതുദര്‍ശനത്തിനുശേഷം ജേക്കബിന്റെ കുടുംബവീടായ മണ്ണത്തൂര്‍ വാളിയപ്പാടത്തേക്കു കൊണ്ടുപോകും. സംസ്‌കാരം വരെ മൃതദേഹം വീട്ടിലാണുണ്ടാവുക.
ശവസംസ്‌കാരം സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ജേക്കബിന്റെ കുടുംബാംഗങ്ങള്‍ക്കു വിട്ടുകൊടുത്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ മകന്‍ അനൂപുമായി ആലോചിച്ചാണ് കാര്യങ്ങളെല്ലാം തീരുമാനിച്ചത്. ജേക്കബിന്റെ മരണവിവരമറിയുമ്പോള്‍ മുഖ്യമന്ത്രിയടക്കം ആറു മന്ത്രിമാര്‍ തിരുവനന്തപുരത്തേക്കു വരാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു. മാണിയും ബാബുവും ഉടനെ തന്നെ ആസ്പത്രിയിലേക്കു പോയി. ഉമ്മന്‍ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സി.ജോസഫ്, പി.ജെ.ജോസഫ്, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്കു വന്നു.
അര്‍ദ്ധരാത്രിക്കു ശേഷം 12.25നാണ് മറ്റു നാലു മന്ത്രിമാര്‍ക്കൊപ്പം മുഖ്യമന്ത്രി തന്റെ ഓഫീസിലെത്തിയത്. അവിടെ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ്.ശിവകുമാര്‍, പി.കെ.ജയലക്ഷ്മി, അടൂര്‍ പ്രകാശ് എന്നിവരും ചീഫ് സെക്രട്ടറി ഡോ.പി.പ്രഭാകരനും കാത്തിരിക്കുന്നുണ്ടായിരുന്നു. അല്‍പ സമയത്തിനകം മന്ത്രി സി.എന്‍.ബാലകൃഷ്ണനും എത്തിയതോടെ മന്ത്രിസഭാ യോഗം തുടങ്ങി.
ക്യാബിനറ്റ് റൂം ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെയാണ് യോഗം നടന്നത്. കൃത്യം 20 മിനിറ്റുകള്‍ക്കു ശേഷം മന്ത്രിമാര്‍ക്കൊപ്പം തന്നെ മുഖ്യമന്ത്രി പത്രക്കാരെ കണ്ടു. ദുഃഖം തളംകെട്ടിയ അന്തരീക്ഷത്തില്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു. ഇടയ്ക്ക് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനുമായും അദ്ദേഹം ഫോണില്‍ സംസാരിച്ചു. ജേക്കബിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എം.എല്‍.എമാരെ കൊണ്ടുപോകുന്ന കാര്യവും അവര്‍ ആലോചിച്ചു. ഒടുവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റ് വിടുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.

ആധുനിക കാലഘട്ടത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ യുവാക്കള്‍ പ്രതികരിക്കണമെന്ന് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത

കോലഞ്ചേരി: ആധുനിക കാലഘട്ടത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ യുവാക്കള്‍ പ്രതികരിക്കണമെന്ന് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ ചാപ്പലില്‍ നടന്ന യൂത്ത് അസോസിയേഷന്റെ യുവജന വാരാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വികാരി ഫാ. വര്‍ഗീസ് ഇടുമാരി, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. ജിബു ചെറിയാന്‍, ഫാ. ബേബി മാനാത്ത്, ഫാ. ഡോ. ജോമി ജോസഫ്, ആത്മായ വൈസ് പ്രസിഡന്റ് ജോസ് സ്ലീബ, ജനറല്‍ സെക്രട്ടറി ബിജു  സ്‌കറിയ, അഡ്വ. ഷൈജൂ സി. ഫിലിപ്പ്, ഭദ്രാസന സെക്രട്ടറി സിനോള്‍ വി. സാജു, ബൈജു മത്താറ എന്നിവര്‍ പ്രസംഗി

Sunday, October 30, 2011


പരി.പരുമല തിരുമേനിയുട    ഓര്‍മ പെരുന്നാള്‍  





കുറ്റ      സെന്റ്‌       ജോര്‍ജ്     യാക്കോബായ സുറിയാനി  പള്ളിയില്‍    മോര്‍    ഗ്രീഗോറിയോസ്  യൂത്ത് അസോസിയേഷന്‍  അഭിമുഖ്യയ്തില്‍    പരി.പരുമല തിരുമേനിയുട    ഓര്‍മ പെരുന്നാളും നേര്‍ച്ചയും   ഒക്ടോബര്‍ 28 ,29,30   തിയതികളില്‍   നടന്നു .പെരുന്നാള്‍ മുന്നോടിയായി ഒക്ടോബര്‍ 28  ന് പെരുന്നാള്‍ കൊടിയേറി. ഹോണവാര്‍ മിഷന്‍ മെത്രാപ്പോലീത്ത യാക്കോബ് മാര്‍ അന്തോണിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന  നടന്നു.


മെത്രാന്‍ കക്ഷി ഗുണ്ടകളെ കോലഞ്ചേരി യില്‍ യാക്കോബായ വിശ്വാസികള്‍ അടിച്ചോടിച്ചു.

നൂറോളം വരുന്ന മെത്രാന്‍ കക്ഷി ഗുണ്ടകള്‍ കോലഞ്ചേരി ടൌണില്‍  നടത്തിയ റാലിയില്‍ യാക്കോബായ സഭയുടെ  ബാനറുകള്‍ നശിപ്പിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും  ചെതതിനെതുടര്‍ന്നു യാക്കോബായ വിശ്വാസികള്‍ ഗുണ്ടകളെ അടിച്ചോടിക്കുകയും അവര്‍ വന്ന വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ശ്രേഷ്ഠ ബാവയെയും അഭി. തിരുമേനിമാരെയും കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ ഉപയോഗിച്ച് അസഭ്യം പറഞ്ഞതാണ് യാക്കോബായ വിശ്വാസികളെ ചൊടിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ശക്തമായ പോലീസ് പള്ളിയുടെ സമീപം നിലയുറപ്പിച്ചിട്ടുണ്ട്.മെത്രാന്‍ കക്ഷി ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു യാക്കോബായ സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ ആവശ്യപെട്ടു.

മാമ്മലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ സംഘര്‍ഷം.

 ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കുര്‍ബ്ബാന മുടങ്ങി.
പുത്തന്‍കുരിശു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ സ്റ്റീഫന്‍ യാക്കോബായ സഭ വിശ്വാസികളുമായി ചര്‍ച്ച നടത്തുന്നു. 
യാക്കോബായ വിശ്വാസികള്‍ ഫാ. വര്‍ഗീസ്‌ പുല്യട്ടെലിന്റെ നേതൃത്വത്തില്‍ കുരിശുപള്ളിയില്‍ പ്രാര്‍ത്ഥനാ യജ്ഞം ആരംഭിച്ചപ്പോള്‍.
പള്ളിയിലെത്തിചേര്‍ന്ന യാക്കോബായ സഭാ വിശ്വാസികള്‍ 
ഇടവക മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് പള്ളിയിലെയ്ക്കെത്തി ചേരുന്നു  
അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു .
നാളെ 3  pm  നു മുവാറ്റുപുഴ ആര്‍.ഡി.ഒ യുടെ മുമ്പാകെ ചര്‍ച്ച.
മാമാലശ്ശേരി: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ സംഘര്‍ഷം.യാക്കോബായ സഭയില്‍ നിന്നും രണ്ടു വൈദീകര്‍ കൂറുമാറി പോയതിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം ഓര്‍ത്തഡോക്സ് വിഭാഗം ആരാധന നടത്തുന്ന പള്ളിയില്‍ പുതിയ വികാരിയെ നിയമിച്ചതിനെ തുടര്‍ന്നാണ്‌ സംഘര്‍ഷം ഉണ്ടായത്. ഓര്‍ത്തഡോക്സ് വിഭാഗത്തിലെ ഫാ.പോള്‍ മത്തായി രാവിലെ പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ യാക്കോബായ വിശ്വാസികള്‍ തടഞ്ഞു. വൈദീകന്‍ പള്ളിയില്‍ നിന്നും പുറത്തു പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യാക്കോബായ സഭയിലെ വികാരി ഫാ. വര്‍ഗീസ്‌ പുല്യട്ടെല്‍ പള്ളിയില്‍ പ്രവേശിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ നാമമാത്രമായ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ നിന്നും ഇറങ്ങിപോയി.ഓര്‍ത്തഡോക്സ് വൈദീകനെ ഇറക്കി വിടണ മെന്നാവശ്യപെട്ടു നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ ഫാ. വര്‍ഗീസ്‌ പുല്യട്ടെലിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ ഇരുന്നു പ്രാര്‍ത്ഥന ആരംഭിച്ചു. വൈദീകനെ  ഇറക്കി വിടുമെന്ന പുത്തന്‍കുരിശു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ സ്റ്റീഫന്‍റെ ഉറപ്പിനെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ നിന്നും ഇറങ്ങുകയും , പള്ളിയുടെ താഴെയുള്ള കുരിശിന്‍ തൊട്ടിയില്‍ പള്ളിയില്‍ നഷ്ട മായ വീതം ലാഭിക്കണമെന്നാവശ്യപെട്ടു പ്രാര്‍തനായജ്ഞം ആരംഭിച്ചു.  
സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ഉടന്‍ തന്നെ പള്ളിയില്‍ എത്തി സി ഐ യുമായിചര്‍ച്ച നടത്തി. നാളെ മുവാറ്റുപുഴ ആര്‍ ഡി ഓ യുടെ മുന്‍പാകെ ഇരുക്കൂട്ടരെയും വിളിച്ചു ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് സി ഐ ഉറപ്പു നല്‍കി. ഇടവക മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ്‌ മാര്‍ ഈവാനിയോസ് മേത്രാപ്പോലിത്ത   പ്രാര്‍തനായജ്ഞം നടത്തുന്ന കുരിശു പള്ളിയില്‍ എത്തി വിശ്വാസികളെ അനുഗ്രഹിച്ചു. കേവലം 30  വീട്ടുകാര്‍ക്ക് വേണ്ടി യാക്കോബായ സഭയുടെ ന്യായമായ ആരാധനാ സ്വാതന്ദ്ര്യം നഷ്ടപ്പെടുത്തുവാന്‍ കഴിയുകയില്ലന്നും, പള്ളിയില്‍ പഴയ പോലെ ആരാധന നടത്തുവാന്‍ അവസരം ലഭിച്ചില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് അഭി.തിരുമേനി പറഞ്ഞു.നാളെ ചര്‍ച്ച നടക്കുന്ന  സാഹചര്യത്തില്‍ 2  മണിയോട് കൂടി പ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിച്ചു.വിവിധ പള്ളികളില്‍ നിന്നായി വൈദീകരും നൂറു കണക്കിന് വിശ്വാസികളും പ്രാര്‍ത്ഥനാ യ്ഞജത്തിനു പിന്തുണ നല്‍കാന്‍ എത്തിയിരുന്നു.

യുവജന വാരാഘോഷം 2011

യാക്കോബായ യൂത്ത്  അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന യുവജന വാരാഘോഷത്തിന്‍റെ ഉദ്ഘാടനം കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ് യാക്കോബായ ചാപ്പലില്‍ വച്ച് ഇന്ന് (ഞായറാഴ്ച 1 pm )നു ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ നിര്‍വ്വഹിക്കും. യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ അഭി. മാത്യൂസ്‌ മോര്‍ തെവോദോസിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിക്കും. കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. മാത്യൂസ്‌ മോര്‍ ഈവാനിയോസ് അനുഗ്രഹ പ്രഭാക്ഷണം നടത്തും. സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍,കണ്ടനാട് ഭദ്രാസന  യൂത്ത് അസോസിയേഷന്‍ വൈസ് ഫാ എല്‍ദോസ് കക്കാടന്‍,യൂത്ത് അസോസിയേഷന്‍  കേന്ദ്ര സെക്രട്ടറി  ബിജു സ്കറിയ, കണ്ടനാട് ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു എന്നിവര്‍  പ്രസംഗിക്കും.നവംബര്‍ 6 മുതല്‍ 13 വരെ നടത്തുന്ന വാരാഘോഷത്തിന്‍റെ സമാപന സമ്മേളനം പുത്തന്‍കുരിശു പാത്രിയര്‍ക്കാ സെന്‍ററില്‍ വച്ച് നവംബര്‍ 13 നു നടക്കും.വാരാഘോഷത്തോടനുബന്ധിച്ചു വിവിധ യൂണിറ്റുകളില്‍ മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസ്സുകളും സാംസ്ക്കാരിക പരിപാടികളും നടത്തും. നവംബര്‍ 6 നു എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാകകള്‍ ഉയര്‍ത്തും. 

കോടതി വിധി കാത്തുനില്കാതെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമം നടത്തണം - അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത


ചപ്പാത്ത് : മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ പ്രളയത്തിലൊലിച്ചുപോകുന്ന 35 ലക്ഷത്തില്‍ മൂന്നിലൊന്നുപേരും തമിഴ് സഹോദരങ്ങളാണെന്ന വസ്തുത തമിഴ്‌നാട് സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ജില്ലാ പഞ്ചായത്ത് സമിതിയംഗങ്ങള്‍ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ ഡാം പണിത് കേരളത്തിലെ ജനങ്ങളുടെ ജീവന് സംരക്ഷണം നല്കാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.

യാക്കോബായ യൂത്ത് അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും എം.പി. മാരും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി, കോടതി വിധി കാത്തുനില്കാതെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമം നടത്തണമെന്ന് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ കേസില്‍ മുന്‍ സര്‍ക്കാരും നിലവിലുള്ള സര്‍ക്കാരും നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഉപവാസത്തിന് സഭാസെക്രട്ടറി തമ്പു ജോര്‍ജ്, ഭദ്രാസന വൈസ് പ്രസിഡന്റ് റവ. കുര്യാക്കോസ് കോറെപ്പിസ്‌കോപ്പ, ജന. സെക്രട്ടറി ബിജു സ്‌കറിയ, ജോസ് സ്ലീബ, അഡ്വ. ഷൈജു ഫിലിപ്പ്, റോബി ജോണ്‍, ഡീക്കന്‍ ഹെന്നസ്, ഷാജിമാത്യു, ഫാ. വര്‍ഗ്ഗീസ് ജേക്കബ്, ഫാ. ജോര്‍ജ് മാത്യു, ഫാ. ജയിംസ് കുര്യാക്കോസ്, റോബി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഉദ്ഘാടന സമ്മേളനത്തില്‍ സമരസമിതി ചെയര്‍മാന്‍ പ്രൊഫ. സി.പി.റോയി അധ്യക്ഷനായിരുന്നു. മുഖ്യ രക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍, ഫാ. റോബിന്‍ പേണ്ടാനം, ഷാജി ജോസഫ്, സി.ജെ.സ്റ്റീഫന്‍, പി.ഡി.ജോസഫ് എന്നിവര്‍ അഭിവാദ്യം ചെയ്തു.

Saturday, October 29, 2011


മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിള്‍ യോഗം പുത്തന്‍കുരിശു പാത്രിയര്‍ക്കാ സെന്ററില്‍ വച്ച് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

പുത്തന്‍കുരിശു: മോര്‍  ബഹനാന്‍ സ്റ്റഡി സര്‍ക്കിളിന്റെ യോഗം പുത്തന്‍കുരിശു  പാത്രിയര്‍ക്കാ സെന്ററില്‍ വച്ച് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭി.ജോസഫ്‌   മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത സന്നിഹിതനായിരുന്നു. മോര്‍ ബഹനാന്‍  സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തനം സഭയ്ക്ക് മുതല്‍ കൂട്ടാണന്നും സഭയുലെ എല്ലാ പ്രധാനപ്പെട്ട പള്ളികളിലെല്ലാം മോര്‍ ബഹനാന്‍  സ്റ്റഡി സര്‍ക്കിളിന്റെ  യൂണിറ്റു ആരംഭിക്കണമെന്നും ശ്രേഷ്ഠ  ബാവ പറഞ്ഞു.
സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടക്കുന്ന ന്യൂസ്‌ പോര്‍ട്ടല്‍ ആയ "മലങ്കര സിറിയക് വോയിസ്‌ " സഭയിലെ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ടന്നു അഭി.ജോസഫ്‌   മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത  പറഞ്ഞു. മലങ്കര സിറിയക് വോയിസ്‌ സഭയുടെ ഔദ്യോഗിക ന്യൂസ്‌ പോര്‍ട്ടല്‍ ആണന്നും ഇതിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും സഭ നല്‍കുമെന്നും അഭി തിരുമേനി പറഞ്ഞു.മെത്രാന്‍ കക്ഷികളില്‍ നിന്നുള്ള ഇന്റര്‍നെറ്റ്‌ മാധ്യമ ആക്രമണങ്ങള്‍ തടയുന്നതിന് മോര്‍ ബഹനാന്‍  സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണന്നു സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു.Adv: കുര്യാച്ചന്‍, Adv:ഏലിയാസ്  ഷെവലിയാര്‍ ബിബി അബ്രഹാം,ഡോ.മിഥുന്‍,ബിജു വര്‍ഗീസ്,ഡാനി ജോര്‍ജ്,റെജി.പി.വര്‍ഗീസ്,സിനോള്‍.വി.സാജു, ടോണി കോര,അപ്പു ജോസ്, തോമസ്‌ കണ്ടനാട് , ഗ്ലീസന്‍ സഖറിയ, ബെന്നി.വി.വര്‍ഗീസ്‌,ജെറിന്‍ പങ്ങട എന്നിവര്‍ സംബന്ധിച്ചു.   
 മോര്‍  ബഹനാന്‍ സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകര്‍ സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലനോടൊപ്പം.


യൂത്ത് അസോസിയേഷന്‍ ഏകദിന ക്യാമ്പ്‌

പള്ളിക്കര കത്തീഡ്രല്‍ വച്ച് നടത്ത പെട്ട അങ്കമാലി മേഖലാ യൂത്ത് അസോസിയേഷന്‍ ഏകദിന ക്യാമ്പ്‌ അഭി.ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.   
അഭി. ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി "പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍" അഭി.തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു. 

മുല്ലപെരിയാര്‍ ഡാം സമര സമിതിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് "ചപ്പാത്തില്‍ " ഉപവാസസമരം നടത്തും.

ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മുല്ലപെരിയാര്‍ ഡാമിന്‌ പകരമായി പുതിയ ഡാം നിര്‍മ്മിച്ച്‌ ജനങ്ങളെ മരണ ഭയത്തില്‍ നിന്നും രക്ഷിക്കണം എന്നാവശ്യപെട്ടു ഇടുക്കി ലോക്സഭാ മണ്ഡത്തിലെ അയ്യപ്പന്‍ കോവിലെ ചപ്പാത്തില്‍ വര്‍ഷങ്ങളായി പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കണമെന്നാ വശ്യപ്പെട്ട്‌ ജനകീയ സമരം നടന്നുവരികയാണ്‌. ഇടുക്കി,കോട്ടയം,എറണാകുളം ജില്ലയിലെ ലക്ഷക്കണക്കായ പാവപ്പെട്ട മനുഷ്യരുടെ ജീവന്‍ അപകടത്തിലാക്കുന്ന ദുരന്തമാകും മുല്ലപ്പെരിയാറിന്‌ സംഭവിക്കുന്ന ചെറിയ അപകടം പോലും.മുല്ലപെരിയാര്‍ ഡാം സമര സമിതിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ഒക്ടോ 29) "ചപ്പാത്തില്‍ " ഉപവാസസമരം നടത്തും.രാവിലെ 10 മണിയ്ക്ക് ഉപവാസസമരം യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ അഭി മാത്യൂസ്‌ മോര്‍ തെവോദോസിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ അറിയിച്ചു. 

യുവജന വാരാഘോഷം 2011

യാക്കോബായ യൂത്ത്  അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന യുവജന വാരാഘോഷത്തിന്‍റെ ഉദ്ഘാടനം കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ് യാക്കോബായ ചാപ്പലില്‍ വച്ച് ഞായറാഴ്ച 1 pm നു ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ നിര്‍വ്വഹിക്കും. യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ അഭി. മാത്യൂസ്‌ മോര്‍ തെവോദോസിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിക്കും. കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. മാത്യൂസ്‌ മോര്‍ ഈവാനിയോസ് അനുഗ്രഹ പ്രഭാക്ഷണം നടത്തും. സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍,കണ്ടനാട് ഭദ്രാസന  യൂത്ത് അസോസിയേഷന്‍ വൈസ് ഫാ എല്‍ദോസ് കക്കാടന്‍,യൂത്ത് അസോസിയേഷന്‍  കേന്ദ്ര സെക്രട്ടറി  ബിജു സ്കറിയ, കണ്ടനാട് ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു എന്നിവര്‍  പ്രസംഗിക്കും.നവംബര്‍ 6 മുതല്‍ 13 വരെ നടത്തുന്ന വാരാഘോഷത്തിന്‍റെ സമാപന സമ്മേളനം പുത്തന്‍കുരിശു പാത്രിയര്‍ക്കാ സെന്‍ററില്‍ വച്ച് നവംബര്‍ 13 നു നടക്കും.വാരാഘോഷത്തോടനുബന്ധിച്ചു വിവിധ യൂണിറ്റുകളില്‍ മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസ്സുകളും സാംസ്ക്കാരിക പരിപാടികളും നടത്തും. നവംബര്‍ 6 നു എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാകകള്‍ ഉയര്‍ത്തും. 

Friday, October 28, 2011


മഴുവന്നൂര്‍ സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ നൂറ്റിയമ്പതാം വര്‍ഷ ജൂബിലി , സണ്‍‌ഡേസ്കൂള്‍ ശതാബ്ദി, പരിശുദ്ധ ചാത്തുരുത്തില്‍ കൊച്ചു തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപനവും ഓര്‍മ്മപ്പെരുന്നാളും.















കോലഞ്ചേരി: മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ വലിയ പള്ളിയുടെ 150-ാം വര്‍ഷ ജൂബിലിയുടെ സമാപന സമ്മേളനവും സണ്ടേസ്‌കൂള്‍ ശതാബ്ദിയും, പരിശുദ്ധ ചാത്തുരുത്തില്‍ തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപനവും ഓര്‍മ്മപ്പെരുന്നാളും, ജൂബിലി മന്ദിരത്തിന്റെ കൂദാശയും ഒക്ടോബര്‍ 30മുതല്‍ നവംബര്‍ മൂന്നുവരെയുള്ള തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത...്തില്‍ അറിയിച്ചു.

30ന് രാവിലെ 8.30ന് കൊടിയേറ്റ് നടക്കും. വൈകീട്ട് 4ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നിന്നും തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള വാഹനഘോഷയാത്ര തുടങ്ങും. കൂടാതെ എഴിപ്രം കുരിശുംതൊട്ടിയില്‍ നിന്നും കുടുംബയൂണിറ്റുകളുടെയും സണ്ടേസ്‌കൂളുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ജൂബിലിഘോഷയാത്രയും ഉണ്ടാകും. 5.45ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, തിരുശേഷിപ്പ് സ്ഥാപിക്കും. തുടര്‍ന്ന് ശ്രേഷ്ഠബാവയുടെ അധ്യക്ഷതയില്‍ നടക്കുന്ന ജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങില്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു, കെ.പി. ധനപാലന്‍ എം.പി, വി.പി. സജീന്ദ്രന്‍ എം.എല്‍.എ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എല്‍ദോസ് കുന്നപ്പിള്ളി, സഭാ സെക്രട്ടറി തമ്പൂജോര്‍ജ് തുകലന്‍ എന്നിവര്‍ സംബന്ധിക്കും.

തിങ്കളാഴ്ച രാവിലെ വി. കുര്‍ബ്ബാന, വൈകീട്ട് 7ന് പ്രസംഗം എന്നിവ നടക്കും. 3-ാം തീയതി രാവിലെ 8.45ന് വി. അഞ്ചിന്മേല്‍ കുര്‍ബ്ബാന, 11ന് പ്രദക്ഷിണം എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ വികാരി ഫാ. ജോര്‍ജ് നാരകത്തുകുടി, ട്രസ്റ്റിമാരായ വി.പി. മര്‍ക്കോസ്, ജെയിന്‍ മാത്യു എന്നിവര്‍ സംബന്ധിച്ചു.
തുരുത്തിക്കര മാര് ഗ്രീഗ്ഗോറിയോസ് ബെത്ലഹേം ചാപ്പലില്‍ 


പ: കൊച്ചു തിരുമേനിയുടെ ശ്രാദ്ധ പെരുന്നാള്‍ , ഒക്ടോബര്‍ 29 , 30 തിയതികളില്‍ 





ആരാധനാ സ്വാതന്ത്ര്യത്തിനായി ശക്തമായ സമരം നടത്തും: യാക്കോബായ സഭ


Newspaper Edition
കോലഞ്ചേരി: സഭാ തര്‍ക്കം ചര്‍ച്ചകളില്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ പ്രാര്‍ഥനാ സ്വാതന്ത്ര്യം അനുവദിച്ചുകിട്ടുന്നതിന് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുവാന്‍ കോലഞ്ചേരിയില്‍ ചേര്‍ന്ന യാക്കോബായ സഭ വിശ്വാസപ്രഖ്യാപന സമ്മേളനം തീരുമാനിച്ചു. ബുധനാഴ്ച രാവിലെ 11ന് അഖില മലങ്കര വൈദികയോഗവും പള്ളി ഭരണസമിതികളുടേയും അല്‍മായ നേതാക്കളുടേയും സംയുക്ത യോഗവുമാണ് വിളിച്ചിരുന്നതെങ്കിലും വിശ്വാസികള്‍ കൂട്ടമായി എത്തിയതോടെ യോഗം വിശ്വാസപ്രഖ്യാപന സമ്മേളനമായി മാറി.

സത്യത്തിനുവേണ്ടി തക്കസമയത്ത് സംസാരിക്കാത്തവന്‍ ക്രിസ്ത്യാനിയല്ലെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സമ്മേളനം ഉല്‍ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. മറ്റൊരുത്തന്റെ പള്ളിയും സ്വത്തുക്കളും കൈവശപ്പെടുത്തിയശേഷം സത്യവിരുദ്ധമായി സംസാരിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കേണ്ട സമയമാണിതെന്നും ബാവ പറഞ്ഞു. കോലഞ്ചേരി പള്ളിയുടെ സ്വത്താണ് എതിര്‍വിഭാഗത്തിന് ആവശ്യമെങ്കില്‍ യാക്കോബായ സഭയ്ക്ക് പള്ളിയിലുള്ള വിശ്വാസമാണ് വലുത്, അതുകൊണ്ടുതന്നെ വീണ്ടും പ്രാര്‍ഥനായജ്ഞം തുടങ്ങുവാന്‍ തയ്യാറാണെന്നും ബാവ വ്യക്തമാക്കി.

സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ഡോ. കുര്യാക്കോസ് മാര്‍ സേവേറിയോസ്, കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഭാ സെക്രട്ടറി തമ്പൂ ജോര്‍ജ് തുകലന്‍, ബാബുപോള്‍ എന്നിവര്‍ പ്രസംഗിച്ചു.
ഏലിയാസ് തൊണ്ടാലില്‍ കോര്‍ എപ്പിസ്‌കോപ്പ, ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ് കല്ലാപ്പാറ, ഫാ. വര്‍ഗീസ് കളപ്പുരയ്ക്കല്‍, ഫാ. എല്‍ദോ കക്കാടന്‍, ഫാ. വര്‍ഗീസ് ഇടുമാരി എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
സമ്മേളനത്തോടനുബന്ധിച്ചെടുത്ത വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്ത ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ എബ്രഹാം മാര്‍ സേവേറിയോസ്, കുര്യാക്കോസ് മാര്‍ യൗസേബിയോസ്, ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ്, മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, പൗലോസ് മാര്‍ ഐറേനിയോസ്, കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, മിഖായേല്‍ റമ്പാന്‍, കോര്‍ എപ്പിസ്‌കോപ്പമാരായ പീറ്റര്‍ വേലമ്പറമ്പില്‍, സ്ലീബ പോള്‍ വട്ടവേലില്‍, സഭാ ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍, ഫാ. ബേബി മാനാത്ത്, ഫാ. ജിബു ചെറിയാന്‍, ഫാ. ജോണ്‍ കുളങ്ങാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.

Thursday, October 27, 2011


  
കോലഞ്ചേരി: സ്വന്തം സഹോദരന് എതിരെ കേസ് കൊടുത്തതിനു ശേഷം വി. ബലിയര്‍പ്പിക്കുന്നത് ക്രൈസ്തവനു ചെര്‍ന്നതല്ലന്നു ശ്രേഷ്ഠ ബാവ. കോലഞ്ചേരി പള്ളിയിലെ 1600 ഓളം വരുന്ന യാക്കോബായ സഭ കുടുംബങ്ങളുടെ  ആരാധനാ സ്വാതന്ദ്ര്യം നിഷേദിക്കുന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നീക്കം ചെറുത്തു തോല്‍പ്പിക്കാന്‍ സഭ നിര്‍ബന്ധിതമാകുകയാണ്.അടുത്ത പ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിക്കുന്നത് കോലഞ്ചേരി പള്ളിയില്‍ വി കുര്‍ബ്ബാന ചൊല്ലിയതിനു ശേഷമായിരിക്കുമെന്നും ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു.ഗള്‍ഫ് രാജ്യങ്ങളില്‍ പരിശുദ്ധ യാക്കോബ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ശ്രമഫലമായി ലഭിച്ച സ്ഥലങ്ങളില്‍ സ്ഥാപിച്ച പള്ളികള്‍ ഇന്ന് മെത്രാന്‍ കക്ഷികളുടെ കയ്യില്‍ ആണ്.  സഭ യോജിപ്പിന്റെ സമയത്ത് മെത്രാന്‍ കക്ഷി അച്ചന്‍മാര്‍ ആയിരുന്നു അവിടങ്ങളില്‍ വികാരിമാര്‍.ഇനിയും ഒരു യോജിപ്പിന് സഭ തയ്യാറല്ല.പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍കൊലന്ചെരിയില്‍ നടന്ന യാക്കോബായ സഭയുടെ വൈദികരുടെയും ഇടവക സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളുടെയും ഇടവക പള്ളികളില്‍നിന്നുള്ള ട്രസ്‌റ്റിമാരുടെയും ഭക്‌തസംഘടനാ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും സംയുക്‌ത യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവ.രാവിലെ 11മണിയ്ക്ക്  ആരംഭിച്ച  യോഗത്തില്‍  കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. മാത്യൂസ്‌ മോര്‍ ഈവാനിയോസ് സ്വാഗതം പറഞ്ഞു.കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം ലഭിക്കുന്നത് വരെയാതൊരു വിട്ടു വീഴ്ചയ്ക്കും  തയ്യാറാകുകയില്ലന്നും തര്‍ക്കമുള്ള പള്ളികളില്‍ ഹിത പരിശോധന നടത്തണമെന്ന സഭയുടെ നിലപാടില്‍ മാറ്റമില്ലന്നും അഭി. മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. 
പരി.എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ.ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ് ആമുഖ പ്രഭാക്ഷണം നടത്തി.യാക്കോബായ സഭയുടെ ആരാധനാലയങ്ങള്‍ പിടിച്ചടക്കുവാനുള്ള  ശ്രമം ഓര്‍ത്തഡോക്സ് വിഭാഗം അവസാനിപ്പിചില്ലങ്കില്‍ യാക്കോബായ സഭയ്ക്ക് വ്യക്തമായും അവകാശപ്പെട്ട കൊരട്ടി പഴയസെമിനാരി,പരുമല സെമിനാരി,മുവാറ്റുപുഴ അരമന,മണ്ണുത്തി അരമന മുതലായ സ്ഥാപനങ്ങളിലെ അവകാശം യാക്കോബായ സഭയ്ക്ക് ലഭിക്കുവാനുള്ള നടപടികളെക്കുറിച്ച് ചിന്തിക്കാന്‍ സഭ നിര്‍ബന്ധിതമാകും എന്ന് അഭി.ഡോ.ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത ആമുഖ പ്രഭാക്ഷണത്തില്‍ പറഞ്ഞു.
അഭി. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലിത്ത മുഖ്യ പ്രഭാക്ഷണം നടത്തി. 1934  ലെ ഭരണഘടനയെക്കുറിച്ച് രാവിലെയും വൈകിട്ടും പറയുന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ വൈദീക സെക്രട്ടറി ജോണ്‍സ് അബ്രാഹം കോനാട്ടിന്റെ പള്ളി (പാമ്പാക്കുട പള്ളി)  ഏതു ഭരണഘടന പ്രകാരമാണ്‌ ഭരിക്കുന്നത്‌ എന്ന് വ്യക്തമാക്കണമെന്ന് അഭി. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലിത്ത പറഞ്ഞു. മന്ത്രി സഭ ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍   "ഭൂരിപക്ഷത്തിന്" ജാനാധിപത്യത്തില്‍ എന്ത് സ്ഥാനമാണ്‌ ഉള്ളത് എന്ന മണ്ടന്‍ ചോദ്യം ഓര്‍ത്തഡോക്സ് മെത്രാപ്പോലിത്ത ചോദിച്ചു. ഹിത പരിശോധന എന്ന് പറയുമ്പോള്‍ പാക്കിസ്ഥാനെക്കുറിച്ച്, കാശ്മീരിനെക്കുറിച്ചും പറയുന്ന മെത്രാന്‍ കക്ഷികളെ തീവ്രവാദികളുടെ കൂട്ടത്തില്‍ പെടുത്താനെ കഴിയൂ.
യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ അഭി മാത്യൂസ്‌ മോര്‍ തെവോദോസിയോസ് മെത്രാപ്പോലിത്ത വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ പ്രതിനിധികള്‍ക്ക് ചൊല്ലികൊടുത്തു. പരി അന്ത്യോഖ്യ സിംഹാസനത്തോടുള്ള കൂറും വിധേയത്വവും കൈകള്‍ കോര്‍ത്തു പിടിച്ചു പ്രതിനിധികള്‍ ഏറ്റു ചൊല്ലി.
മെത്രാപ്പോലിത്ത മാരായ അഭി അബ്രാഹം മോര്‍ സേവേറിയോസ്, ക്നാനായ ഭദ്രാസന മെത്രാപ്പോലിത്ത അഭി കുര്യാക്കോസ് മോര്‍ സേവേറിയോസ്,അഭി.കുര്യാക്കോസ് മോര്‍യൗസേബിയോസ്, അഭി.കുര്യാക്കോസ് മോര്‍ ദിയസ്കോറസ്, അഭി. കുര്യാക്കോസ് മോര്‍ തെയോഫിലസ്, അഭി. കുര്യാക്കോസ് മോര്‍ ക്ലീമിസ്, അഭി.മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റൊമോസ്,അഭി പൌലോസ് മോര്‍ ഐറേനിയോസ് എന്നിവര്‍ പ്രസംഗിച്ചു.  
വന്ദ്യ പീറ്റര്‍ വേലംപറമ്പില്‍ കോര്‍ എപ്പിസ്കോപ്പ ,വന്ദ്യ സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്കോപ്പ , ഫാ വര്‍ഗീസ്‌ കല്ലാപ്പാറ,ഫാ വര്‍ഗീസ്‌ കളപ്പുരക്കല്‍ , ഫാ.എല്‍ദോസ് കക്കാടന്‍  എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.സഭയുടെ വിവിധ പള്ളികളില്‍ നിന്നായി നൂറു കണക്കിന് വൈദീകരും ആയിരക്കണക്കിന് പ്രതിനിധികളും സമ്മേളനത്തില്‍ എത്തിച്ചേര്‍ന്നു. സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ്  തുകലന്‍ കൃതജ്ഞത അര്‍പ്പിച്ചു.
ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...