മെത്രാന് കക്ഷി ഗുണ്ടകളെ കോലഞ്ചേരി യില്‍ യാക്കോബായ വിശ്വാസികള്‍ അടിച്ചോടിച്ചു.
നൂറോളം വരുന്ന മെത്രാന് കക്ഷി ഗുണ്ടകള്‍ കോലഞ്ചേരി ടൌണില്‍ നടത്തിയ റാലിയില്‍ യാക്കോബായ സഭയുടെ ബാനറുകള്‍ നശിപ്പിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെതതിനെതുടര്‍ന്നു യാക്കോബായ വിശ്വാസികള്‍ ഗുണ്ടകളെ അടിച്ചോടിക്കുകയും അവര്‍ വന്ന വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ശ്രേഷ്ഠ ബാവയെയും അഭി. തിരുമേനിമാരെയും കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ ഉപയോഗിച്ച് അസഭ്യം പറഞ്ഞതാണ് യാക്കോബായ വിശ്വാസികളെ ചൊടിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ശക്തമായ പോലീസ് പള്ളിയുടെ സമീപം നിലയുറപ്പിച്ചിട്ടുണ്ട്.മെത്രാന് കക്ഷി ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു യാക്കോബായ സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ ആവശ്യപെട്ടു.
No comments:
Post a Comment