കോലഞ്ചേരി: നീറാംമുകള്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയിലെ പ്രധാന പെരുന്നാളിന് വികാരി തോമസ് പനച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ കൊടി ഉയര്‍ത്തി.
സഭാ വികാരി ഫാ. ജേക്കബ് കൂളിയാട്ട് സഹകാര്‍മികനായി. ശനിയാഴ്ച വൈകീട്ട് 7ന് ഭക്തസംഘടനകളുടെ വാര്‍ഷികം പീറ്റര്‍ വേലമ്പറമ്പില്‍ കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും.
വിവിധ കലാപരിപാടികളും നടക്കും. ഞായറാഴ്ച രാവിലെ 11 ന് വാഹനവിളംബര റാലി, വൈകീട്ട് 7 ന് കുടുംബസംഗമവും യൂത്ത് അസോസിയേഷന്‍ രജതജൂബിലി സമാപനവും നടക്കും.
No comments:
Post a Comment