യുവജനവാരം 2011
കോലഞ്ചേരി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന് നവംബര്‍ 6 ഞായറാഴ്ച മുതല്‍ നവംബര്‍ 13 ഞായറാഴ്ച വരെ യുവജനവാരമായി ആഘോഷിക്കുകയാണ്.യുവജന വാരത്തിന്റെ ഉദ്ഘാടനം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ചാപ്പലില്‍ വച്ച് കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ് മോര് ഈവാനിയോസ് നിര്‍വ്വഹിച്ചു.യൂത്ത് അസോസിയേഷന് കേന്ദ്ര പ്രസിഡണ്ട് അഭി.മാത്യൂസ് മോര് തെവോദോസിയോസ്,ഫാ ജോമി ജോസഫ്, ഫ ബേബി മാനത്തു ,ഫാ.എല്‍ദോസ് കക്കാടന്‍,യൂത്ത് അസോസിയേഷന് കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ കണ്ടനാട് ഭദ്രാസന സെക്രട്ടറി സിനോള്‍.വി.സാജു,Adv.ഷൈജു.സി.ഫിലിപ്,യൂത്ത് അസോസിയേഷന് കേന്ദ്ര വൈസ് പ്രസിഡണ്ട് ജോസ് സ്ലീബ എന്നിവര്‍ സംബന്ധിച്ചു.യുവജനവരത്തിനു മുന്നോടിയായി നാളെ എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും.യുവജനവാരത്തിന്റെ സമാപനം പുത്തന്‍കുരിശു പാത്രിയര്‍ക്കാ സെന്ററില്‍ വച്ച് നടക്കും.ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
No comments:
Post a Comment