21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Wednesday, October 19, 2011


കോലഞ്ചേരി പള്ളിത്തര്‍ക്കം: ചര്‍ച്ച പരാജയപ്പെട്ടു :തര്‍ക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന്‌ പരിമിതിയുണ്ടെന്നു മുഖ്യമന്ത്രി

കൊച്ചി: കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനു നിയമപരമായ പരിമിതിയുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയിലാണ്‌ മുഖ്യമന്ത്രി പള്ളിക്കേസില്‍ സര്‍ക്കാര്‍ നിലപാട്‌ വ്യക്‌തമാക്കിയത്‌.
ഇപ്പോഴത്തെ തര്‍ക്കത്തിന്‌ കാരണമായ കേസില്‍ സര്‍ക്കാര്‍ കക്ഷിയല്ല. വിധിയില്‍ സര്‍ക്കാരിന്‌ പ്രത്യേക നിര്‍ദേശമൊന്നും കോടതിയില്‍നിന്നു ലഭിച്ചിട്ടില്ല. അനുകൂലവിധി നേടിയ കക്ഷി വിധി നടത്തിക്കിട്ടുന്നതിനുള്ള വിധി നടത്തിപ്പ്‌ ഹര്‍ജിയും ഫയല്‍ ചെയ്‌തിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനു നിയമപരമായി പരിമിതിയുണ്ട്‌. ക്രമസമാധാന പ്രശ്‌നങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്തി, അനുരഞ്‌ജനത്തിലൂടെ തര്‍ക്കം പരിഹരിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.
കോലഞ്ചേരി പള്ളിക്കും അതിന്റെ കീഴിലുള്ള കോട്ടൂര്‍ പള്ളിക്കും മുഴുവന്‍സമയ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഒരു പള്ളിയും ഔദ്യോഗികമായി അടച്ച്‌ സീല്‍വച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. എം.എല്‍.എമാരായ സുരേഷ്‌ കുറുപ്പ്‌, രാജു ഏബ്രഹാം, ആര്‍. സെല്‍വരാജ്‌, ബാബു എം. പാലിശേരി എന്നിവരാണ്‌ ചോദ്യങ്ങള്‍ ഉന്നയിച്ചത്‌.
അതേസമയം കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു.
മറുപക്ഷത്തിന്‌ ആരാധനയ്‌ക്കു സൗകര്യമൊരുക്കാമെന്നു ഓര്‍ത്തഡോക്‌സ് വിഭാഗം ചര്‍ച്ചയില്‍ അറിയിച്ചു. യാക്കോബായ വിഭാഗം അതിനു തയാറാകുന്നില്ലെങ്കില്‍ അടുത്ത ഞായറാഴ്‌ചയ്‌ക്കകം കോടതി ഉത്തരവു നടപ്പാക്കിത്തരണമെന്നും ഇനി ചര്‍ച്ചയ്‌ക്കില്ലെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം അഭിപ്രായപ്പെട്ടു. തങ്ങള്‍ മുന്നോട്ടുവച്ച യാതൊരു നിര്‍ദേശവും യാക്കോബായ പക്ഷം അംഗീകരിച്ചില്ലെന്നു ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു.
തര്‍ക്കത്തിനാധാരമായ കോലഞ്ചേരി പള്ളിയോടു ചേര്‍ന്ന യാക്കോബായ പക്ഷത്തിന്റെ കൈവശമുള്ള ചാപ്പലിനടുത്തു സ്‌ഥലം വാങ്ങിനല്‍കാമെന്ന്‌ ഒത്തുതീര്‍പ്പു വ്യവസ്‌ഥയുടെ ഭാഗമായി ഓര്‍ത്തഡോക്‌സ് പക്ഷം മുന്നോട്ടുവച്ചു. കോട്ടൂര്‍ പള്ളിയോടു ചേര്‍ന്നു ചാപ്പല്‍ നിര്‍മിക്കാന്‍ 15 സെന്റും അഞ്ചുലക്ഷം രൂപയും നല്‍കാമെന്നും അവര്‍ നിര്‍ദേശിച്ചെങ്കിലും യാക്കോബായ വിഭാഗം യോജിച്ചില്ല. ഇതേത്തുടര്‍ന്നാണു ചര്‍ച്ച അലസിപ്പിരിഞ്ഞത്‌.
മന്ത്രിമാരായ കെ.എം. മാണി, എം.കെ. മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, സഭാനേതാക്കള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...