21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Sunday, July 01, 2012

കുര്യാക്കോസ് ജോണിന്‍റെ ഘാതകരെ അറസ്റ്റു ചെയ്യണം - പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തി.



പുത്തന്‍പുരയ്ക്കല്‍ കുര്യാക്കോസ് ജോണിന്‍റെ അപകട മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു ആവശ്യപെട്ടു യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന കമ്മിറ്റി പുത്തന്‍കുരിശു പോലീസ് സ്റ്റെഷനു മുന്‍പില്‍ നടത്തിയ ധര്‍ണ്ണ സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ഉദ്ഘാടനം ചെയ്യുന്നു.

പുത്തന്‍കുരിശ്:മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി ഇടവകംഗം പുത്തന്‍പുരയ്ക്കല്‍ കുര്യാക്കോസ് ജോണിന്‍റെ അപകട മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു ആവശ്യപെട്ടു യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന കമ്മിറ്റി പുത്തന്‍കുരിശു പോലീസ് സ്റ്റെഷനിലേക്ക് മാര്‍ച്ച്‌ നടത്തി.ചൂണ്ടി കവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച്‌ പോലീസ് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു.തുടര്‍ന്ന് നടന്ന ധര്‍ണ്ണ സഭ  സെക്രട്ടറി  തമ്പു ജോര്‍ജ് തുകലന്‍ ഉദ്ഘാടനം ചെയ്തു.കുര്യാക്കോസിന്‍റെ ഘാതകരെ അറസ്റ്റു ചെയ്യുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ശ്രീ തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു.അഭി.മാത്യൂസ്‌ മോര്‍ അന്തീമോസ് മെത്രാപ്പോലിത്ത മുഖ്യ പ്രഭാഷണം നടത്തി. മാമാലശ്ശേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി യാക്കോബായ സഭ വിശ്വാസികള്‍ പള്ളിക്ക് മുന്നില്‍ അഖണ്ഡപ്രാര്‍ഥനാ യജ്ഞം തുടങ്ങിയിട്ട് 48 ദിവസം പിന്നിട്ടു.അതിനിടെ യാക്കോബായ സഭ നടത്തുന്ന സഹനസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് അസോസിയേഷന്‍ നടത്തിയ ഇരുചക്ര വാഹനറാലി പ്രാര്‍ഥനാ യജ്ഞപ്പന്തലിലാണ് സമാപിച്ചത്. ഇതുകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുര്യാക്കോസ് ജോണിന്റെ ബൈക്ക് വട്ടംതിരിഞ്ഞ് വലതുവശത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് കുര്യാക്കോസ് ജോണിന് ഗുരുതരമായി പരിക്കേറ്റത്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലിരിക്കെ ജൂണ്‍ ആറിനാണ് കുര്യാക്കോസ് ജോണ്‍ മരിച്ചത്. അപകടം നടന്ന സ്ഥലത്ത് യാക്കോബായക്കാര്‍ക്ക് നേരെ ഇതിന് മുമ്പ് ആക്രമണമുണ്ടായിട്ടുണ്ടെന്നും അതിനാല്‍ സമഗ്രമായ അന്വേഷണം വേണമെന്നും അഭി.മാത്യൂസ്‌ മോര്‍ അന്തീമോസ് മെത്രാപ്പോലിത്ത ആവശ്യപെട്ടു.രണ്ടാഴ്ചയ്ക്കുള്ളില്‍ സമഗ്രമായ  അന്വേഷണം  നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലങ്കില്‍ സമര പരിപാടികള്‍ ജില്ലാ ആസ്ഥാനത്തേക്ക് വ്യാപിപ്പിക്കുമെന്നും അഭി മെത്രാപ്പോലിത്ത പറഞ്ഞു. 
ഭദ്രാസന വൈസ് പ്രസിഡണ്ട്‌ ഫാ.എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സിനോള്‍ വി.സാജു സ്വാഗതം ആശംസിച്ചു. ഫാ ബിനു അമ്പാട്ട്,ഫാ ലാല്‍മോന്‍ പട്ടരുമഠം,യൂത്ത്  അസോസിയേഷന്‍ അഖില  മലങ്കര വൈസ് പ്രസിഡണ്ട്‌ ജോസ് സ്ലീബ,കൊച്ചി ഭദ്രാസന സെക്രട്ടറി ബൈജു മാത്താറ,ബിജു വര്‍ഗീസ്‌,റെജി പി വര്‍ഗീസ്‌,വര്‍ഗീസ്‌ കെ.വി തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...