ആധുനിക സമൂഹത്തില്‍ ഗ്രിഗോറിയോസിനെ പോലുള്ളവരുടെ സേവനം അനിവാര്യം - ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍
കൊച്ചി: അധഃപതിച്ചു കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തില്‍ ഗ്രിഗോറിയോസിനെപോലുള്ള ദിവ്യവ്യക്തികളുടെ സേവനം അനിവാര്യമാണെന്ന് ജസ്റ്റിസ് വി.ആര്‍ . കൃഷ്ണയ്യര്‍ പറഞ്ഞു. വിവിധ തുറകളില്‍ തിരുമേനി നല്‍കിയിട്ടുള്ള സേവനങ്ങള്‍ മാനവ ഹൃദയങ്ങളില്‍ ദിവ്യചൈതന്യം ചൊരിയുന്നു വെന്നും മാനവ സേവ മാധവ സേവയാക്കിയ വ്യക്തിയാണ് അദ്ദേഹം എന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. ബിടിഎച്ചില്‍ നടന്ന വയലിപറമ്പില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസിന്റെ ജീവചരിത്ര പ്രകാശനവും മതസൗഹാര്‍ദ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാ. വര്‍ഗീസ് കല്ലാപ്പാറയാണ് വയലി പറമ്പില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസിന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ആദ്യ പ്രതി അഭി.ഡോ. ഏലിയാസ് മോര്‍ അത്തനാസിയോസ് മേത്രാപ്പോലിത്തയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. എം.എല്‍ .എ എസ്. ശര്‍മ്മ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.വന്ദ്യ തോമസ് കണ്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ,വന്ദ്യ ജോര്‍ജ് പോള്‍ കോര്‍ എപ്പിസ്‌കോപ്പ,ഫാ. വര്‍ഗീസ് അരീക്കല്‍, ഫാ. ജോര്‍ജ് വര്‍ഗീസ് വയലിപറമ്പില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, സിസ്റ്റര്‍ സാറാ മേനാചേരി,സി.വൈ. വര്‍ഗീസ്,.ഫാ. വര്‍ഗീസ് കല്ലാപ്പാറ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.മലങ്കര സഭയ്ക്കും സമൂഹത്തിനും മാര്‍ ഗ്രിഗോറിയോസ് നല്‍കിയിട്ടുളള സേവനങ്ങളാണ് ജീവചരിത്രത്തില്‍ അനാവരണം ചെയ്തിരിക്കുന്നത്.200 രൂപയാണ് പുസ്തകത്തിന്റെ വില. മാര്‍ ഗ്രിഗോറിയോസിന്റെ 45-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സൗത്ത് വാഴക്കുളം മേരിഗിരി പള്ളിയില്‍ നടന്ന പൊതുസമ്മേളനം കേന്ദ്ര മന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment