ന്യൂഡല്‍ഹി: സച്ചിന്‍ ആരാധകരുടെ ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമായി. സമ്മര്‍ദ്ദങ്ങളുടെ എണ്‍പതുകളും തൊണ്ണൂറുകളും കടന്ന് സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ സെഞ്ച്വറികളുടെ സെഞ്ച്വറി നേടി. ഏഷ്യകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെയാണ് സച്ചിന്‍ തന്റെ നൂറാം സെഞ്ച്വറി തികച്ചത്. 138 പന്തില്‍ നിന്നാണ് സച്ചിന്‍ (100)തന്റെ ചരിത്ര നേട്ടം സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ 49 ാം ഏകദിന സെഞ്ച്വറിയാണിത്. 763 ാം ഇന്നിംഗ്‌സിലാണ് സച്ചിന്‍ നൂറ് അന്താരാഷ്ട്ര സെഞ്ച്വറികള്‍ തികയ്ക്കുന്ന ആദ്യ താരം എന്ന ബഹുമതി സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരെ സച്ചിന് നേടിയ ആദ്യ സെഞ്ച്വറിയാണ് ചരിത്രമായത് എന്ന പ്രത്യേകതയുമുണ്ട്. ഒരു സിക്‌സറും 10 ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു സച്ചിന്റെ ചരിത്ര നൂറ്. Read More സച്ചിന്‍ സെഞ്ച്വറിയോട് അടുക്കുമ്പോള്‍ പതറുന്നത് കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സച്ചിന്റെ നൂറാം സെഞ്ച്വറിക്ക് വേണ്ടിയുളള കാത്തിരിപ്പ് ടീമിനും സച്ചിനും ഗുണകരമല്ല എന്നുപോലും വിമര്‍ശനങ്ങള്‍ വന്നിരുന്നു. എല്ലാ വിമര്‍ശനങ്ങള്‍ക്കുമുളള മറുപടിയാണ് ഇന്ന് സച്ചിന്‍ ബാറ്റുകൊണ്ട് നല്‍കിയത്. 2011 മാര്‍ച്ച് 12 ന് നടന്ന ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് എതിരെയായിരുന്നു സച്ചിന്റെ തൊണ്ണൂറ്റിയൊമ്പതാം ശതകം. അന്ന് മുതല്‍ മാസ്‌റ്റര്‍ ബ്ലാസ്‌റ്ററിന്റെ ആരാധകര്‍ അദ്ദേഹം ശതകങ്ങളുടെ ശതകം തികയ്‌ക്കുന്നത് കാത്തിരിക്കുകയായിരുന്നു. അതേസമയം, സച്ചിന്റെ സെഞ്ച്വറികള്‍ക്കിടയില്‍ ഇത്രയും നീണ്ട ഇടവേള ഉണ്ടാവുന്നത് ഇതാദ്യമല്ല. 1990 ഓഗസ്‌റ്റില്‍ തന്റെ ആദ്യ സെഞ്ച്വറി കുറിച്ച സച്ചിന്‍ 17 മാസത്തിനു ശേഷമായിരുന്നു രണ്ടാം സെഞ്ച്വറി നേടിയത്. 1998 സച്ചിനെ സംബന്ധിച്ചിടത്തോളം സെഞ്ച്വറികളുടെ വര്‍ഷമായിരുന്നു. 12 നൂറുകളാണ് ഇതേ വര്‍ഷം അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത്. 99 ലും 2010 ലും എട്ട് സെഞ്ച്വറികള്‍ വീതവും സച്ചിന്‍ നേടി. നാല് തവണ സച്ചിന്‍ തന്റെ സ്വപ്‌ന നേട്ടമായ നൂറാം സെഞ്ച്വറിക്ക് തൊട്ടടുത്ത് വരെയെത്തിയിരുന്നു. ലോകകപ്പ് സെമിയില്‍ പാകിസ്‌താനെതിരെ 85 റണ്‍സ് എടുത്ത സച്ചിന്‍ സ്‌പിന്നര്‍ സയീദ് അജ്‌മലിന്റെ പന്തിലാണ് പുറത്തായത്. ഇംഗ്ലണ്ട് പര്യടനത്തില്‍ നാലാം ടെസ്‌റ്റില്‍ 91 റണ്‍സ് എടുത്ത സച്ചിന്‍ ടിം ബ്രെസ്‌നന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് വെസ്‌റ്റിന്‍ഡീസിനെതിരെ 94 റണ്‍സ് എടുത്ത സച്ചിനെ രവി രാംപാല്‍ മടക്കി അയക്കുന്നതും ആരാധകര്‍ കണ്ടു. അവസാനം ഓസീസിനെതിരെ നടന്ന രണ്ടാം ടെസ്‌റ്റില്‍ സച്ചിന്‍ നൂറാം സെഞ്ച്വറി പൂര്‍ത്തിയാക്കൂമെന്ന് പ്രതീക്ഷ നല്‍കിയെങ്കിലും 80 റണ്‍സ് എടുത്ത് പുറത്തായി. സച്ചിന്‍ ഇതുവരെ നേടിയ 99 സെഞ്ച്വറികളില്‍ 51 എണ്ണം ടെസ്‌റ്റിലും 48 എണ്ണം ഏകദിനത്തിലുമാണ്. |
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

ST MARYS CATHEDRAL YOUTH ASSOCIATIONS
Friday, March 16, 2012
നൂറില്‍ നൂറ്! സച്ചിന് നൂറാം സെഞ്ച്വറി
Subscribe to:
Post Comments (Atom)
No comments:
Post a Comment