21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Thursday, November 03, 2011


മെത്രാന്‍ കക്ഷിയിലെ ചിറക്കടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പയും മകനും ,ഫാ ജോര്‍ജ് വേമ്പനാടന്‍ ഉള്‍പ്പടെ 6 പേര്‍ അറസ്റ്റില്‍

ഗുണ്ടകള്‍ വന്ന വാന്‍ 
വണ്ടിക്കുള്ളില്‍ വാക്കത്തിയും ഇരുമ്പ് വടിയും 
സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ വിശ്വാസികളെ അഭിസംഭോധന ചെയ്യുന്നു 
ജോണ്‍ കോര്‍ എപ്പിസ്കോപ്പയും മകന്‍ എല്‍ദോയേയും ഗുണ്ടകളെയും അറസ്റ്റു ചെയ്യുന്നു 

മെത്രാന്‍ കക്ഷിയിലെ ചിറക്കടക്കുന്നേല്‍  ജോണ്‍ കോര്‍ എപ്പിസ്കോപ്പയും,മകന്‍ എല്‍ദോ,ഫാ ജോര്‍ജ് വേമ്പനാടന്‍ ഉള്‍പ്പടെ 6 പേര്‍ അറസ്റ്റില്‍ 
ഗുണ്ടകള്‍ പള്ളിയ്ക്കുള്ളില്‍ഒളിച്ചിരിക്കുന്നു. 
മാമലശ്ശേരി : പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാള്‍ നടക്കുന്ന മാമലശ്ശേരി പള്ളിയുടെ കീഴിലുള്ള നീര്‍ക്കുഴി ചാപ്പലില്‍ യാക്കോബായ വിശ്വാസികളെ ആക്രമിക്കുന്നതിനായി മാരകായുധങ്ങളുമായി വന്ന മെത്രാന്‍ കക്ഷി ഗുണ്ടകള്‍ പോലീസ് പിടിയിലായി. മാരകായുധങ്ങളുമായി ചിറക്കടക്കുന്നേല്‍  ജോണ്‍ കോര്‍ എപ്പിസ്കോപ്പയുടെ മകന്‍ എല്‍ദോയുടെ നേതൃത്വത്തില്‍ വന്ന വാന്‍ സംശയം തോന്നി യാക്കോബായ വിശ്വാസികള്‍ തടയുകയായിരുന്നു. ക്ഷുഭിതരായ ജനക്കൂട്ടം വണ്ടി തല്ലിത്തകര്‍ത്തു.വണ്ടിയില്‍ നിന്നും ഇറങ്ങിയോടിയ ഗുണ്ടകളില്‍ ഒരാള്‍ അപ്പോള്‍ത്തന്നെ പോലീസ് പിടിയിലായി.ബാക്കിയുള്ളവര്‍ പള്ളിയിലേയ്ക്ക് ഓടിക്കയറി. ഈ സമയ പള്ളിയില്‍ ഉണ്ടായിരുന്ന ചിറക്കടക്കുന്നേല്‍  ജോണ്‍ കോര്‍ എപ്പിസ്കോപ്പ ഇവരെ പള്ളിയ്ക്കുള്ളില്‍ സംരക്ഷിച്ചു. സംഭവം അറിഞ്ഞു തടിച്ചു കൂടിയ വിശ്വാസികള്‍ പള്ളി വളയുകയും പ്രതികളെ കസ്റ്റഡിയില്‍  എടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഇവരെ സംരക്ഷിക്കുന്ന തരത്തിലാണ് പെരുമാറിയത്.
സംഭവം അറിഞ്ഞു ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍, ഫാ എല്‍ദോസ് കക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍ ഗുണ്ടകളെ അറസ്റ്റു ചെയ്യണമെന്നാവശ്യപെട്ടു പള്ളിയ്ക്ക് മുന്നില്‍ കുത്തിയിരുന്നു.സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ സംഭവസ്ഥലത്തെത്തി പോലീസ് അധികാരികളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതികളെ അറസ്റ്റു ചെയ്യാമെന്ന് പോലീസ് ഉറപ്പുനല്‍കി. തുടര്‍ന്ന് ശക്തമായ പോലീസ് കാവലില്‍ രാത്രി 10 .30 ന് ചിറക്കടക്കുന്നേല്‍  ജോണ്‍ കോര്‍ എപ്പിസ്കോപ്പയും മകനും ഉള്‍പ്പടെ 6  പേരെ പോലീസ് അറസ്റ്റു ചെയ്തു ജീപ്പില്‍ കയറ്റി സ്റ്റേഷനിലെയ്ക്ക് കൊണ്ട് പോയി. 
കഴിഞ്ഞ ദിവസങ്ങളില്‍ റിസീവര്‍ ഭരണത്തിലിരിയ്ക്കുന്ന മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ പള്ളിയില്‍  മെത്രാന്‍ കഷികള്‍ വൈദീകനെ നിയമിച്ചത് യാക്കോബായ സഭ ചോദ്യം ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.യാക്കോബായ സഭയെ ഗുണ്ടായിസത്തിലൂടെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് മെത്രാന്‍ കക്ഷികള്‍ നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തംനായ നിയമ നടപടികള്‍ എടുത്തില്ലങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ മുന്നറിയിപ്പ് നല്‍കി . 

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...