കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍ മെയ് 5, 6, 7 തീയതികളില്‍ നടക്കും. അഞ്ചിന് 7.30ന് പ്രഭാത പ്രാര്‍ഥന, 8ന് കുര്‍ബാന, 9ന് കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രീഗോറിയോസ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് കൊടി ഉയര്‍ത്തും. തുടര്‍ന്ന് പള്ളിയങ്കണത്തിലും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനുസമീപത്തും നിര്‍മിച്ചിട്ടുള്ള കല്‍കുരിശുകളുടെ ശുദ്ധീകരണ സമര്‍പ്പണവും മെത്രാപ്പോലീത്ത നിര്‍വഹിക്കും. വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ഥനയും 7ന് സണ്ടേസ്‌കൂള്‍ വാര്‍ഷികവും വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും. ഞായറാഴ്ച രാവിലെ 6.15ന് പ്രാര്‍ഥനയും 6.45ന് കുര്‍ബാനയും 8.30ന് സഖറിയാസ് മാര്‍ പോളികാര്‍പ്പസിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയും നടക്കും.
വൈകിട്ട് 4ന് പള്ളി ഉപകരണങ്ങള്‍ മേമ്പൂട്ടില്‍നിന്ന് ആഘോഷപൂര്‍വം കത്തീഡ്രലിലേക്ക് കൊണ്ടുപോകും. 6ന് സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് വടക്കേ ഇരുമ്പനം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും തിരികെ പള്ളിയില്‍ എത്തിച്ചേര്‍ന്ന് ആശീര്‍വാദവും നടക്കും. പ്രധാന പെരുന്നാള്‍ദിവസമായ തിങ്കളാഴ്ച രാവിലെ 6.30ന് പ്രഭാത പ്രാര്‍ഥന. 7ന് മിഖായേല്‍ റമ്പാന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന. 8.15ന് സെമിത്തേരിയില്‍ അനിദെ. 9ന് ആരംഭിക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ജോസഫ് മോര്‍ ഗ്രീഗോറിയോസ് പ്രധാന കാര്‍മികത്വം വഹിക്കും. 11.30ന് ആരംഭിക്കുന്ന നേര്‍ച്ചസദ്യ മെത്രാപ്പോലീത്ത ആശിവദിക്കും. വൈകിട്ട് 5.30ന് സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് ഇരുമ്പനം പുതിയറോഡ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും നടക്കും. പ്രദക്ഷിണം തിരികെ കത്തീഡ്രലില്‍ എത്തി ആശിര്‍വാദത്തോടെ പെരുന്നാള്‍ സമാപിക്കും.
No comments:
Post a Comment