21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Saturday, April 28, 2012

സഭയെ ഭരണാധികാരികള്‍ നിരന്തരം പീഡിപ്പിക്കുന്നു- ശ്രേഷ്ഠ ബാവ




കോലഞ്ചേരി: യാക്കോബായ സഭക്ക്‌ നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച്‌ സഭാംഗങ്ങളായ എം. എല്‍.എ മാരെ വിളിച്ചു വരുത്തി ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പത്രസമ്മേളനത്തില്‍ അറിയിച്ചു. സഭക്കനുകൂലമായ കോടതി വിധികള്‍ പോലും നടപ്പാക്കിത്തരാതെ സമീപ കാലങ്ങളില്‍ വിശ്വാസികളെ പോലീസ്‌ തല്ലിച്ചതയ്‌ക്കുകയും, കള്ളക്കേസില്‍പ്പെടുത്തി ജയിലില്‍ അടക്കുകയുമാണെന്ന്‌ ബാവ കുറ്റപ്പെടുത്തി. യാക്കോബായ സഭ പടുത്തുയര്‍ത്തിയ പള്ളികളില്‍ ആരാധന നടത്താന്‍ ആരുടേയും അനുവാദം വേണ്ടെന്നും, സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനകള്‍ മാനിച്ചാണ്‌ 
സഭ സംയമനം പാലിക്കുന്നതെന്നും ബാവ അറിയിച്ചു. പിറവം തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ മിനിറ്റുകള്‍ക്കുള്ളിലാണ്‌ പഴന്തോട്ടം പള്ളിയില്‍ വിശ്വാസികളെ പോലീസ്‌ അതിക്രൂരമായി ലാത്തിച്ചാര്‍ജ്‌ നടത്തിയത്‌. ആര്‍. ഡി. ഒ യുടേയും, ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥരുടേയും സാന്നിദ്ധ്യത്തിലായിരുന്നു മര്‍ദ്ദനം. കണ്യാട്ടുനിരപ്പ്‌, മാമലശേരി, മണ്ണത്തൂര്‍, കോലഞ്ചേരി, വെട്ടിത്തറ, മാന്തുക, പഴന്തോട്ടം എന്നീ പള്ളികളിലെല്ലാം സഭക്ക്‌ നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന്‌ ബാവ ചൂണ്ടിക്കാട്ടി. ഇവിടെയെല്ലാം പോലീസ്‌ നീതിരഹിതമായാണ്‌ പ്രവര്‍ത്തിച്ചത്‌. എറണാകുളം ജില്ലയിലെ പോലീസ്‌ അധികാരികളുടെ നടപടികളെക്കുറിച്ച്‌ നിഷ്‌പക്ഷമായ ഏജന്‍സിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ ബാവ സര്‍ക്കാരിനോടാവശ്യപ്പെട്ടു. സഭയിലെ പിറവം വലിയ പള്ളിയില്‍ ഭരണ സമിതിയോ, പൊതുയോഗമോ അറിയാതെ ജില്ലാ ഭരണകൂടം ഏകപക്ഷീയമായ തീരുമാനം എടുത്തത്‌ അംഗീകരിക്കാനാകില്ലെന്നും ബാവ പറഞ്ഞു. സഭയുടെ സ്വത്തുക്കള്‍ അനധികൃതമായി കൈവശം വച്ചിട്ടുള്ളവരെ അവിടെ നിന്നും ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആലുവ തൃക്കുന്നത്ത്‌ സെമിനാരി, മൂവാറ്റുപുഴ,മണ്ണുത്തി അരമനകള്‍, വെട്ടിക്കല്‍, കിഴക്കമ്പലം ദയറാകള്‍, എന്നിവ സഭയുടെ സ്വത്തുക്കളാണെന്നും ശ്രേഷ്‌ഠ ബാവ അറിയിച്ചു. മൂവാറ്റുപുഴ അരമനയില്‍ കോടതി വിധി കാറ്റില്‍ പറത്തി നിര്‍മാണം തുടരുന്നത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ പറഞ്ഞ ബാവ യാക്കോബായ സഭക്കു മാത്രമാണ്‌ ഇവിടെ നിര്‍മാണ പ്രവര്‍ത്തനത്തിന്‌ അവകാശമുള്ളുവെന്നും ചൂണ്ടിക്കാട്ടി. അനധികൃത നിര്‍മാണ പ്രവര്‍ത്തനം കണ്ടില്ലെന്ന്‌ നടിക്കുന്നതിനെതിരേ സഭ പ്രക്ഷോഭത്തിനിറങ്ങുമെന്നും ബാവ അറിയിച്ചു. മെയ്‌ നാലിന്‌ രാവിലെ പത്തു മുതല്‍ വൈകിട്ട്‌ ആറു വരെ അരമനക്കുമുമ്പില്‍ ശ്രേഷ്‌ഠ ബാവായുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ധര്‍ണ നടത്തുമെന്ന്‌ കണ്ടനാട്‌ ഭദ്രാസനാധിപന്‍ മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌ അറിയിച്ചു. കൂടാതെ മേഖലാ തലത്തില്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍, കോര്‍ എപ്പിസ്‌കോപ്പമാരായ തോമസ്‌ പനച്ചിയില്‍, സ്ലീബാ പോള്‍, സി. കെ. ഷാജി ചൂണ്ടയില്‍, പൗലോസ്‌ മുടക്കന്തല, സ്ലീബാ ഐക്കരക്കുന്നത്ത്‌, എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...