പുത്തന്‍കുരിശ്: മാമലശ്ശേരി മോര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ തിങ്കളാഴ്ച വെളുപ്പിന് 4.30ന് ഓര്‍ത്തഡോക്‌സ് സഭയുടെ വൈദികര്‍ അനധികൃതമായി പ്രവേശിച്ചതില്‍ യാക്കോബായ സഭയുടെ മെത്രാപ്പോലീത്തന്‍ സമിതി അടിയന്തരമായി ചേര്‍ന്ന് പ്രതിഷേധം രേഖപ്പെടുത്തി. കോടതി മുന്‍പാകെ തര്‍ക്കവിഷയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പോലീസ് അധികാരികളുടെ ഒത്താശയോടുകൂടിയാണ് ഓര്‍ത്തഡോക്‌സ് പക്ഷം പള്ളി കൈയേറാന്‍ ശ്രമിച്ചത്. അധികാരികളുടെ ഭാഗത്തുനിന്ന് തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് യാക്കോബായ വിഭാഗം കുറ്റപ്പെടുത്തി. മെത്രാന്‍ കക്ഷികള്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയാണ് എന്ന് മെത്രാപ്പോലീത്തന്‍ സമിതി വ്യക്തമാക്കി. പോലീസ് അധികാരികളുടെ നിസ്സംഗതയില്‍ സഭ ആശങ്കപ്പെടുന്നതായി ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോസ് പ്രഥമന്‍ ബാവ വ്യക്തമാക്കി.
No comments:
Post a Comment