മൂവാറ്റുപുഴ: മണ്ണൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി ശതാബ്ദി പെരുന്നാള്‍ ആഘോഷത്തിനും മണ്ണൂര്‍ കൃസ്ത്യന്‍ കണ്‍വെന്‍ഷനും തുടക്കമായി. ശതാബ്ദി ആഘോഷം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു.
പെന്‍ഷന്‍ ഫണ്ട് വിതരണോദ്ഘാടനം കെ.പി. ധനപാലന്‍ എം.പിയും നിര്‍വഹിച്ചു. സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, വി.പി. സജീന്ദ്രന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സോമന്‍, മെമ്പര്‍ ജോസ് തോമസ്, ശബരിമല മുന്‍ മേല്‍ശാന്തി എ.ആര്‍. രാമന്‍ നമ്പൂതിരി, വികാരി ഫാ. ജോര്‍ജ് തോമസ് ചേറിയേക്കുടി, കെ.വി. വര്‍ക്കി കോടിയാട്ടില്‍, എല്‍ദോസ് കെ. ജോസഫ് കാല്‍പ്പടിയ്ക്കല്‍, ജോബ്മാത്യു ഇലവും പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
13 വരെ കണ്‍വെന്‍ഷനും പെരുന്നാളാഘോഷങ്ങളും നടക്കും. ഞായറാഴ്ച രാവിലെ 8ന് കുര്‍ബാന, 10.30ന് കുടുംബസംഗമം, 2ന് ഭക്തസംഘടനാ വാര്‍ഷികം തുടങ്ങിയവ ഉണ്ട്. എന്നും വൈകീട്ട് 6.30ന് സുവിശേഷ ഗാനങ്ങളോടെ കണ്‍വെന്‍ഷന്‍ തുടങ്ങും. പ്രശസ്തരായ പുരോഹിതര്‍ സംസാരിക്കും. രാവിലെ 10ന് ബൈബിള്‍ ക്ലാസുണ്ട്.
13ന് രാത്രി 9ന് കരിമരുന്ന് കലാപ്രകടനം നടക്കും.
No comments:
Post a Comment