കോലഞ്ചേരി പള്ളിത്തര്‍ക്കം :ഹിതപരിശോധനക്ക് സാധ്യത
15 ദിവസത്തെ മധ്യസ്‌ഥശ്രമത്തിനു ശേഷവും പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ കോടതിവിധി നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു രേഖാമൂലം നല്‍കിയ ഉറപ്പ് എന്നാല്‍ കോലഞ്ചേരി പള്ളിതര്‍ക്കം പരിഹരിക്കാനുള്ള 15 ദിവസത്തെ കാലാവധി കഴിഞ്ഞിട്ടാ...ണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സമവായത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്പോലും .സര്‍ക്കാരിന്റെ ഈ നീക്കത്തെ ഓര്‍ത്തഡോക്‌സ് പക്ഷം കടുത്ത ആശങ്കയോടെയാണു കാണുന്നത്,15 ദിവസം കഴിയുമ്പോള്‍ പോലിസിറെ സഹായത്തോടു കൂടി പള്ളിയില്‍ അധികാരം ഉറപ്പിക്കാം എന്ന് വിചാരിച്ചു ഇരിക്കുന്നതിനിടെ ആണ് സര്‍ക്കാരിന്റെ ഈ നീക്കം.
കോലഞ്ചേരി പള്ളി പ്രശ്നം കേവലം സ്വത്തു തര്‍ക്കമല്ലെന്നും ഇതു വിശ്വാസപരമായ കാര്യമാണെന്നാണ് ഭരണ പക്ഷത്ത് പൊതുവായി ഉരുത്തിരിഞ്ഞ അഭിപ്രായം. കൂടാതെ പള്ളി തര്‍ക്കങ്ങളില്‍ ജനാതിപത്യപരമായ ശാശ്വത പരിഹാരം വേണമെന്നാണ് മുന്നണിയുടെ പൊതുവായ വികാരം. പള്ളികളില്‍ ഹിതപരിശോധന നടത്തി ചുമതലക്കാരെ കണ്ടെത്തണമെന്ന പക്ഷക്കാരാണു കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ചെന്നിത്തല ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. ഐക്യ ജനത്യപത്യ മുന്നണിയുടെ ഈ പൊതുവായ ധാരണയുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് അറിയുവാന്‍ കഴിഞ്ഞത്.കൂടാതെ കണ്ടനാട് പള്ളി വിധി മലങ്കരസഭാ തര്‍ക്കത്തിനു ശാശ്വത പരിഹാരമുണ്ടാക്കാനുള്ള മാര്‍ഗരേഖയായി എടുക്കാമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്."കണ്ടനാട് പള്ളിയില്‍ മലങ്കരസഭയിലെ ഭരണഘടന അംഗീകരിക്കുന്നവരും യാക്കോബായ സഭയുടെ 2002 ലെ ഭരണഘടന അംഗീകരിക്കുന്നവരും ഉള്ളതായി കാണുന്നുവെന്നും ഏതു ഭരണഘടനപ്രകാരം ഇടവക ഭരിക്കണമെന്നുള്ളത് ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗമാണു തീരുമാനിക്കേണ്ടതെന്നും" പള്ളിക്കോടതി വിധിച്ചിരുന്നു.
കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ ഇടവകയിലെ ഹിതപരിശോധനയാണ് ഏക പോംവഴിയെന്നു യാക്കോബായ സഭ തിങ്കളാഴ്‌ച തിരുവനന്തപുരത്തു നടന്ന അനുരഞ്‌ജന ചര്‍ച്ചയില്‍ മന്ത്രിസഭാ ഉപസമിതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. റഫറണ്ടം നടത്തുന്നതുവരെ ഇരുവിഭാഗത്തിനും ആരാധനയ്‌ക്കു തുല്യസമയം നിശ്‌ചയിക്കണം. വിശ്വാസപരമെന്നും ഭരണപരമെന്നും തര്‍ക്കത്തെ രണ്ടായി കാണണമെന്ന വാദമാണു യാക്കോബായ പക്ഷം മുന്നോട്ടുവച്ചത്. ഒരു പാത്രിയര്‍ക്കീസ്, ഒരു കാതോലിക്കാ ഒരു അസോസിയേഷന്‍ എന്ന അധികാര ശ്രേണിയില്‍ പാത്രിയര്‍ക്കീസിനെ ഒഴിവാക്കാനാവില്ലെന്നാണു സുപ്രീംകോടതിയുടെ 1995 ലെ അന്തിമവിധി.
പാത്രിയാര്‍ക്കീസിന് 1934 ലെ ഭരണഘടനാപ്രകാരം ഭരിക്കപ്പെടുന്ന പള്ളികളില്‍ ഭൗതികാധികാരമില്ലെങ്കിലും ആത്മീയാധികാരം നിഷേധിക്കാനാവില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. പാത്രിയര്‍ക്കീസുമായി ഓര്‍ത്തഡോക്‌സ് വിഭാഗം കാതോലിക്ക പരസ്‌പര സ്വീകരണം ഉണ്ടായിട്ടില്ല. പാത്രിയര്‍ക്കീസിനെ ആത്മീയ മേലധ്യക്ഷനായി സ്വീകരിക്കാത്തപക്ഷം സുപ്രീംകോടതി വിധിയുടെയും ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടനയുടെയും ആനുകൂല്യം ലഭിക്കില്ലെന്നും യാക്കോബായ വിഭാഗം ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. 1934 ലെ ഭരണഘടനാപ്രകാരം മലങ്കരസഭ ഉള്‍പ്പെട്ട ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ അന്തോഖ്യാ പാത്രിയര്‍ക്കീസാണ്.95 ലെ വിധിയോടെ പാത്രിയര്‍ക്കീസിന്റെ സ്‌ഥാനസാധുത ചോദ്യം ചെയ്യപ്പെടാനാവാത്തതായി. തങ്ങളുടെ അനുമതിയില്ലാതെ വാഴിക്കപ്പെട്ട സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായെ അംഗീകരിക്കാന്‍ കഴിയില്ലെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം 95 ലെ വിധിയോടെ അപ്രസക്‌തമായി. സുപ്രീംകോടതി ഭേദഗതി ചെയ്‌ത ഭരണഘടന ഫലത്തില്‍ അംഗീകരിച്ചു നടപ്പാക്കിയത് തങ്ങളാണെന്നും യാക്കോബായ വിഭാഗം മന്ത്രിസഭാ സമിതിയെ അറിയിച്ചു.
പള്ളികളില്‍ ഹിതപരിശോധന നടത്തിയാല്‍ മലങ്കരയില്‍ തര്‍ക്കമുള്ള പള്ളികള്‍ യാക്കോബായ വിഭാഗത്തിനു ലഭിക്കും എന്നുമാത്രമല്ല ഓര്‍ത്തഡോക്‍സ് പക്ഷത്തിന്റെ കൈവശമുള്ള മറ്റു പള്ളികള്‍ കൂടി നഷ്ട്ടപെട്ട് ഒരു സ്വതന്ത്ര വിഭാഗമായി മാറിതീരാനും സാധ്യത ഉണ്ട്. ആയതിനാല്‍ ഓര്‍ത്തഡോക്‍സ് വിഭാഗം എന്ത് വില കൊടുത്തു ഹിതപരിശോധനയെ എതിര്‍ക്കാനാണ് സാധ്യത.

No comments:
Post a Comment