21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Wednesday, October 05, 2011


കബര്‍ വണങ്ങാന്‍ ഗജവീരന്മാരും


കോതമംഗലം: അനുഗ്രഹ വര്ഷം ചൊരിയുന്ന പരി.എല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ കബറിടം വണങ്ങാന്‍ കരിവീരന്മാരും തീര്‍ഥാടകരായി എത്തി. തീര്‍ഥാടന വഴിയില്‍ ഇക്കുറി ആദ്യം കടന്നു വന്നത് കന്നിക്കാരനായ ഇരമാല്ലൂര്‍ വട്ടെക്കാടന്‍ അയ്യപ്പനാണ്. പിന്നാലെ പറവൂര്‍ തത്തപ്പള്ളി മാനാടി കണ്ണനും ,ഒടുവില്‍ പ്രദക്ഷിണ വഴിയിലെ പഴമക്കാരനായ തോട്ടത്തികുളം ഗോപാലനും അനുഗ്രഹം തേടിയെത്തി.മൂന്നു പതിറ്റാണ്ടിലേറെയായി മുടങ്ങാതെ മുത്തപ്പന്റെ അനുഗ്രഹം തേടിയെത്തുന്ന ഗോപാലന്‍, ജീവിത യാത്രയില്‍ എവിടെയായിരുന്നാലും കണ്ണി 20 പെരുന്നാളിന് നാട്ടില്‍ എത്തിചേരും അത് ഇക്കുറിയും തെറ്റിച്ചില്ല.
പറവൂരില്‍ നിന്നും രണ്ടുനാള്‍ മുന്‍പ് ലോറിയില്‍ ഇരമല്ലൂരില്‍ ഉള്ള ഒന്നാം പാപ്പാന്‍‌ കുന്നത്തുകുടി അനിയന്റെ ഭാവനാങ്കണത്തില്‍ എത്തിയ മാനാടി കണ്ണന് , കബര്‍ വണക്കം രണ്ടാം തവണയായിരുന്നു.പെരുന്നാളിന്റെ സമാപന ദിവസമായ ഇന്നലെ ശ്രേഷ്ഠ കാതോലിയ്ക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തിയ കുര്‍ബ്ബാനയ്ക്ക് ശേഷമായിരുന്നു കരിവീരന്മാരുടെ കബര്‍ വണക്കം.പള്ളിയ്ക്ക് ചുറ്റും പ്രദക്ഷിണം വച്ച ശേഷം പൂമുഘത്തെത്തിയ ആനകള്‍ പരി. എല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ കബരിടത്തിനു അഭിമുഖമായി  നിന്ന്  മൂന്നു വട്ടം കുമ്പിട്ടു.തുടര്‍ന്ന് പാപ്പാന്മാര്‍ നല്‍കിയ കാണിക്ക ആനകള്‍ വാങ്ങി നേര്‍ച്ചപെട്ടിയില്‍ ഇട്ടു. അനുഗ്രഹം തേടിയെത്തിയ ആനകളുടെ നെറുകയില്‍ , വികാരി ഫാ എല്‍ദോസ് കാക്കനാട്ട് , കബറിന് മുന്നിലെ കേടാവിലക്കുല്‍ നിന്നുള്ള എന്നാ ലേപനം ചെയ്തു ആശിര്‍വദിച്ചു. തുടര്‍ന്ന് പാച്ചോറും പഴവും ശര്‍ക്കരയും നല്‍കി.
പെരുന്നാളിന്  കൊടിയിറങ്ങിയിട്ടും നാനാദിക്കുകളില്‍ നിന്നും തീര്‍ഥാടക ലക്ഷങ്ങള്‍ പള്ളിയിലേയ്ക്ക് പ്രവഹിക്കുകയാണ്. പെരുന്നാള്‍ ദിനങ്ങളില്‍ കാല്‍നടയായും അല്ലാതെയും 5 ലക്ഷം വിശ്വാസികള്‍ എത്തിച്ചേര്‍ന്നു എന്നാണു കണക്കാക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തിക്കും തിരക്കും ഏറിയിരുന്നെങ്കിലും പോലീസ് ഏര്‍പ്പെടുത്തിയിരുന്ന കുറ്റമറ്റ സുരക്ഷ ക്രമീകരണങ്ങള്‍ തീര്‍ഥാടകര്‍ക്ക്  അനുഗ്രഹമായി.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...