മണര്‍കാട്: വിശ്വാസ സഹസ്രങ്ങള്‍ ഭക്ത്യാദര പൂര്‍വം കാത്തിരിക്കുന്ന എട്ടു നോമ്പാചരണത്തിനായി ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് പള്ളിയില്‍ ഒരുക്കങ്ങളാരംഭിച്ചു. വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പാചരണം സെപ്തംബര്‍ ഒന്നു മുതല്‍ എട്ടു വരെ നടക്കും. അന്‍പതു ലക്ഷത്തില്‍പരം തീര്‍ഥാടകര്‍ നോമ്പാചരണ ദിനങ്ങളില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. വിശ്വാസ സഹസ്രങ്ങളെ സ്വീകരിക്കാന്‍ ഇത്തവണ വിപുലമായ ക്രമീകരണങ്ങളാണ് ഒരുങ്ങുന്നത്. പെരുനാളിനോടനുബന്ധിച്ചു പള്ളിയുടെ പെയിന്റിങ് ജോലികള്‍ അവസാനഘട്ടത്തിലെത്തി. ശുഭ്രനിറത്തിലാണ് കത്തീഡ്രല്‍ ഒരുങ്ങുന്നത്. കറിനേര്‍ച്ചക്കുള്ള ഒരുക്കങ്ങളുമാരംഭിച്ചിട്ടുണ്ട്. പ്രധാന വഴിപാടായ എണ്ണകള്‍ കുപ്പിയില്‍ നിറയ്ക്കുന്ന ജോലികളും പുരോഗമിക്കുന്നു. കുടുംബശ്രീക്കാരുടെ നേതൃത്വത്തില്‍ രണ്ടു ലക്ഷത്തോളം കുപ്പികളിലാണ് വഴിപാടുകള്‍ക്കായി എണ്ണ നിറയ്ക്കുന്നത്. പാര്‍ക്കിങ്ങിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ബസ് സ്റ്റാന്‍ഡ് വലിയ പാരിഷ് ഹാളിന്റെ സമീപത്തേക്കു മാറ്റും. ഇവിടെ സോളിങ് നടത്തി ടാറിങ്ങിനായി പണികള്‍ നടന്നുവരുന്നു. വികാരി ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കണ്‍വീനര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്കോപ്പ, ട്രസ്റ്റിമാരായ ജേക്കബ് തോമസ് പൈലിത്താനം, മാത്യു ഏബ്രഹാം ചിരവത്തറ, ഗീവര്‍ഗീസ് കുര്യാക്കോസ് ആനിവേലില്‍, സെക്രട്ടറി കെ.ഐ. വര്‍ഗീസ് കിഴക്കേല്‍ എന്നിവര്‍ ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

ST MARYS CATHEDRAL YOUTH ASSOCIATIONS
Subscribe to:
Post Comments (Atom)
No comments:
Post a Comment