പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍
സംഘടിപ്പിക്കുന്ന 20-ാമത് പള്ളിക്കര കണ്‍വന്‍ഷന്‍ നാളെ തുടങ്ങും. മോറക്കാല സെന്റ്
മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് ഏഴിന് സഖറിയാ മോര്‍ പീലക്‌സിനോസ് ഉദ്‌ഘാടനം
ചെയ്യും. വികാരി ഫാ. ബാബു വര്‍ഗീസ് അധ്യക്ഷത വഹിക്കും. ഫാ. സാജു
പായിക്കാട്ട് (നിലമ്പൂര്‍) പ്രസംഗിക്കും. 2ന് ഫാ. ഷാജി കൊച്ചില്ലം (കോട്ടയം),
റവ. ഡോ. വിന്‍സന്റ് കുണ്ടുകുളം (മംഗലപ്പുഴ സെമിനാരി) എന്നിവരും 3ന്
ഫാ. ബോബി ജോസ്(കപ്പൂച്ചിന്‍), മാത്യു ടി. ദാനിയേല്‍(മഞ്ഞനിക്കര) എന്നിവരും
4ന് ഫാ. ജിജു വര്‍ഗീസ് (മംഗലംഡാം), ഫാ. ജോബ് കൂട്ടുങ്കല്‍(മുന്‍ ഡയറക്‌ടര്‍,
ചിറ്റൂര്‍ ധ്യാനകേന്ദ്രം) എന്നിവരും പ്രസംഗിക്കും. സമാപനദിനമായ
5ന് ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ,
ഫാ. പൗലോസ് പാറേക്കര എന്നിവര്‍ പ്രസംഗിക്കും. എല്ലാ ദിവസവും ആറിന് സന്ധ്യാപ്രാര്‍ഥനയും
6.30ന് സുവിശേഷ സംഗീത വിരുന്നും 7-9.30 വരെ വചനശുശ്രൂഷകളും ഉണ്ടായിരിക്കും.
യോഗാനനന്തരം ഊരക്കാട്, താമരച്ചാല്‍, പുക്കാട്ടുപടി, വിലങ്ങ്, ഞാറള്ളൂര്‍, ചിറ്റനാട്
, തെങ്ങോട്, പെരിങ്ങാല, കരിമുകള്‍, ഊത്തിക്കര, പീച്ചിങ്ങച്ചിറ, കാണിനാട്,
പഴന്തോട്ടം, പറക്കോട്, എരുമേലി, വെമ്പിളി, വയലാര്‍പടി, വെസ്‌റ്റ്
മോറയ്‌ക്കാല എന്നിവിടങ്ങളിലേക്ക് വാഹനസൗകര്യം ഉണ്ടായിരിക്കും.
No comments:
Post a Comment