അങ്കമാലി: നവാഭിഷിക്തനായ ഏല്യാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് ജന്മനാട്ടില്‍ ഭക്തി നിര്‍ഭരമായ സ്വീകരണം നല്‍കി. കരയാംപറമ്പ് കവലയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മെത്രാപ്പോലീത്തയെ സ്വീകരിച്ചാനയിച്ചത്. മൂക്കന്നൂര്‍ ആസ്പത്രി ജങ്ഷനില്‍ മൂക്കന്നൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് മാതൃ ഇടവകയായ ആഴകം സെന്റ് മേരിസ് ഹെര്‍മ്മോന്‍ യാക്കോബായ പള്ളിയില്‍ അനുമോദന സമ്മേളനം നടന്നു. എറണാകുളം- അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യേത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ഡോ. ഏല്യാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.
ജോസ് തെറ്റയില്‍ എം.എല്‍.എ., മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പോള്‍ പി. ജോസഫ്, ലിസി യാക്കോബ്, ഫാ. ജേക്കബ് മാത്യു, ഫാ. സെബാസ്റ്റ്യന്‍ പൈനാടത്ത്, ഫാ. ഏല്യാസ് ഐപ്പ്, ഫാ. വര്‍ഗീസ് മണ്ണാറമ്പില്‍, എബ്രഹാം തരിയന്‍, പി.വി. മാത്യു, പോള്‍ പി. കുര്യന്‍, വര്‍ഗീസ് അരീയ്ക്കല്‍ കോര്‍ എപ്പീസ്‌ക്കോപ്പ, എം.ടി. ചുമ്മാര്‍, പി.വി. പൗലോസ്, കെ.വി. സാജു, ഏല്യാസ് കെ. തരിയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
No comments:
Post a Comment