അങ്കമാലി: നായത്തോട് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാള്‍ തുടങ്ങി. ഫാ. സാബു പാറയ്ക്കല്‍ പെരുന്നാളിന് കൊടിയേറ്റി. സണ്‍ഡേ സ്‌കൂളിന്റെയും ഭക്തസംഘടനകളുടെയും വാര്‍ഷികം ഫാ. പൗലോസ് കുരിയാപ്പുറം ഉദ്ഘാടനം ചെയ്തു. ഫാ. ജിബി യോഹന്നാന്‍ അധ്യക്ഷനായി.
ഞായറാഴ്ച രാവിലെ 8.30ന് മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ, വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് കലാസന്ധ്യ എന്നിവ ഉണ്ടാകും.
No comments:
Post a Comment