മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ അതിക്രമിച്ചു കയറി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ഓര്‍ത്തഡോക്സ് വിഭാഗം വൈദീക ട്രസ്റ്റി ഫാ ജോണ്‍സ് കോനാടനെതിരെ നടപടിയെടുക്കണമെന്നും, യാക്കോബായ സഭയില്‍ നിന്നും കൂറുമാറിയ വൈദീകര്‍ക്ക് പകരം വൈദീകരെ ലഭിക്കണമെന്നും, ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ടും യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസനം വിശ്വാസ പ്രഖ്യാപന റാലി നടത്തി.പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നിന്നുമാരംഭിച്ച റാലി ഭദ്രാസന മെത്രാപ്പോലിത്ത അഭി .മാത്യൂസ് മോര്‍ ഇവാനിയോസ് ഫ്ലാഗ് ഓഫ് ചെയ്തു.
നൂറു കണക്കിന് യുവാക്കള്‍ റാലിയില്‍ അണിനിരന്നു . ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ.എല്‍ദോസ് കക്കാട് , സെക്രട്ടറി സിനോള്‍.വി.സാജു , റെജി പി വര്‍ഗീസ്. ജോണ്‍സന്‍ പുത്തന്‍കുരിശ്, ജിബി എന്നിവര്‍ നേതൃത്വം നല്‍കി. മാമാലശ്ശേരി മാര്‍ മിഘായേല്‍ പള്ളിയില്‍ എത്തിയ റാലി ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സുന്നഹദോസ് സെക്രട്ടറി അഭി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത, അഭി മാത്യൂസ് മാര്‍ ഇവാവിയോസ് മെത്രാപോലിത്ത ,വികാരി ഫാ വര്‍ഗീസ് പുല്ല്യട്ടെല്‍ , സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ,സഭ സെക്രട്ടറി ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment